Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, February 24, 2020

ശിവപുരാണം



പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ പുരാണമാണ് ശിവപുരാണം. ശിവ ഭഗവാന്റെയും പാർവ്വതി ദേവിയുടെയും ജീവിതത്തെ വർണ്ണിക്കുന്ന ശ്രേഷ്ഠമായ ശിവപുരാണം പ്രേമപൂർണ്ണ ഭക്തിയോടെ വായിക്കുന്ന ഏതൊരു ഭക്തനും ഭഗവാന്റെ വലിയ അനുഗൃഹത്തിന് പാത്രനായി തീരും. സകല പാപങ്ങളിൽ നിന്നും മുക്തി നേടും മോക്ഷപ്രാപ്തനായി തീരും.ശിവപുരാണം ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ അടങ്ങിയ എറ്റവും ശ്രേഷ്ഠമായ ഒന്നാ ണ്.ഇതിൽ 63000 ശ്ലോകങ്ങൾ ശിവലോകത്തും ബാക്കിയുള്ളവ ഭൂമിയിലും വായു ഭഗവാൻ പ്രചരിപ്പിച്ചുവെന്നാണ് വിശ്വാസം. ശിവപുരാണത്തിന്റെ പ്രചാരണത്തിന് കാരണകാരൻ വായുദേവൻ ആയതു കൊണ്ട് വായു പുരാണമെന്നും അറിയപ്പെടുന്നു. ശിവപുരണത്തെ വേദവ്യാസനാണ് വിപുലമാക്കിയത് ശിവപുരാണം ഭഗവാന്റെ യും പാർവ്വതി ദേവിയുടെയും ചൈതന്യവത്തായ ഒന്നായതുകൊണ്ട് ശിവരാത്രി നാളിൽ ശിവപുരാണം വായിക്കുന്നത് ഏറ്റവും ശ്രേഷ്ഠവും പാർവ്വതി ദേവിയുടെയും ശിവഭഗവാന്റെയും അനുഗൃഹം ഏറ്റുവാങ്ങാൻ ഏറെ ഫലവത്തായ ഒന്നുമാണ്.ശിവപുരാണം വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് അതിനു പറ്റിയ സമയമാണോയെന്ന് ജ്യോതിഷികളെ കൊണ്ട് അറിയുന്നത് ഉചിതമായിരിക്കും. ശിവപുരാണം വായിച്ചു തുടങ്ങുന്നതിന് മുമ്പായി ഗണപതി ഭഗവാന്റെ അനുഗൃഹത്തിനായി പ്രാർത്ഥിക്കുക.ശിവഭഗവാന്റെ മകനായ ഗണപതി ഭഗവാന്റെ അനുഗൃഹം വാങ്ങുമ്പോൾ അച്ഛനായ ഭഗവാന് ഭക്തനോടുള്ള പ്രിയമേറും.ശിവപുരാണം വായിക്കുന്നയാൾ വടക്കോട്ട് തിരിഞ്ഞും കേൾക്കുന്നവർ കിഴക്കോട്ടും തിരിഞ്ഞും ഇരിക്കണം. ശിവപുരാണം വായിക്കുന്നത് ശിവലിംഗത്തിന് മുന്നിലായാൽ ഏറെ ശ്രേഷ്ഠമാണ്. അമ്പലത്തിൽ പാരായണം ചെയ്യുന്നതും ഉചിതമാണ്. നല്ല വൃത്തിയുള്ള സ്ഥലത്തിരുന്നു മാത്രമെ ശിവപുരാണം പാരായണം ചെയ്യാവു. പശുവിന്റെ ചാണകം കൊണ്ട് മെഴുകി ശുദ്ധി വരുത്തിയ തറയിൽ ഇരുന്ന് പാരായണം ചെയ്യാം പാരായണം ചെയ്യുന്നയ്യാൾ അതിനെക്കുറിച്ച്തികഞ്ഞ അവബോധമുള്ളയാളായിരിക്കണം.ശിവരാത്രി നാളിൽ ശിവപുരാണം വായിക്കുന്നതും അതിനെ പൂജിക്കുന്നതും ശ്രേഷ്ഠമായി കരുതുന്നു. ശിവപുരാണം ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യുമ്പോൾ ദാന സൽകർമ്മങ്ങൾ ചെയ്യണം.ദരിദ്രരെ സഹായിക്കുക ഭിക്ഷ കൊടുക്കുക. അന്നദാനം നടത്തുക ഒക്കെ ശിവഭഗവാന്റെ പ്രീതിക്ക് കാരണമാകും ശിവപുരാണത്തെ ശ്ലോകങ്ങളായി ഇപ്രകാരം തിരിച്ചിരിക്കുന്നു.                       . വിന്ധ്യേശ്വര സംഹിത - 10,000
രുദ്ര സംഹിത - 8,000
വൈനായക സംഹിത - 8,000
ഉമാസംഹിത - 8,000
മാത്രി സംഹിത - 8,000
രുദ്രൈകാദശ സംഹിത - 13,000
കൈലാസ സംഹിത - 6,000
ശതരുദ്ര സംഹിത - 3,000
സഹസ്രകോടിരുദ്രസംഹിത - 11,000
കോടിരുദ്ര സംഹിത - 9,000
വയാവിയ സംഹിത - 4,000
ധർമ്മ സംഹിത - 12,000

മഹാശിവരാത്രി

 മഹാശിവരാത്രി

ശിവരാത്രിയുടെ അനുഷ്ഠാനങ്ങള്‍ വേണ്ടവിധം ചെയ്യുന്നവര്‍ നാളതു വരെയുള്ള സകല ദുരിതങ്ങളും കാര്‍മ്മിക ദോഷങ്ങളുമകന്ന് പുതുജന്മം നേടിയതുപോലെയായി ത്തീരും. സര്‍വ്വാഭീഷ്ടസിദ്ധിയും സര്‍വ്വൈശ്വര്യപ്രാപ്തിയും ആ വ്യക്തിക്ക് ഉണ്ടാകുന്ന എന്നതാണ് സങ്കല്‍പ്പം.

ശിവഭജനവും ശിവധ്യാനവുമാണ് പ്രധാന അനുഷ്ഠാനങ്ങള്‍. അത്യന്തം ഏകാഗ്രതയില്‍ ശിവകവചം, ശിവാഷ്ടകം, പഞ്ചാക്ഷരീമന്ത്രം ഇവ നിത്യ പാരായണം പോലെ ചൊല്ലുക. സന്ധ്യയ്ക്ക് രാവണന്‍ രചിച്ച ശിവതാണ്ഡവ സ്‌തോത്രം

ചൊല്ലുന്നത് അതിവിശിഷ്ടം. ശിവരാത്രി നാളില്‍ പൂര്‍ണ്ണ ഉപവാസമോ, ഒരിക്കല്‍ വ്രതമോ എടുക്കുന്നത് ഉത്തമം. ജപകീര്‍ത്തനാദികള്‍ ഭക്തിപൂര്‍വ്വം ചെയ്യുന്നതാണ് ഏറ്റവും പ്രധാനം.

ഓം നമഃശിവായ ഓം നമഃശിവായ

ഓം നമഃശിവായ ഓം നമഃശിവായ

ഓം നമഃശിവായ ഓം നമഃശിവായ

ഓം നമഃശിവായ ഓം നമഃശിവായ

ഓം നമഃശിവായ ഓം നമഃശിവായ

ഓം നമഃശിവായ ഓം നമഃശിവായ

📷

നമശിവായ പാഹിമാം

നമശിവായ പാഹിമാം
നമശിവായ പാഹിമാം
നമോ നമശിവായമേ
നമശിവായ പാഹിമാം

ഭക്തി മുക്തി ദായകം
പുരന്ദരാതി സേവിതം
ഭക്തവത്സലം ശിവം
നമശിവായ പാഹിമാം

ബാലകര്‍ക്കു വിദ്യയും
വിശേഷ ബുദ്ധിയും വരും
ബാലികയ്ക്കുമാവിധം
നമശിവായ പാഹിമാം

പാർവ്വതിദേവി

*പാർവ്വതിദേവി*
🙏🌹🌺🌸💐🌹🙏
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ഭഗവതിയാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് ജഗദംബികയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.

വാസസ്ഥലം വിവാഹം കഴിക്കുന്നതിനുമുമ്പ് ഹിമാലയം,
അതിനുശേഷംകൈലാസം ചൊവ്വ
ആയുധംത്രിശൂലം, ശംഖ്,
ചക്രം, വില്ല് ,താമര.
ജീവിത പങ്കാളി ശിവൻ, 
വാഹനം സിംഹം / പുലി

ദേവീ ഭാഗവത കഥ

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

ശക്തിയുടെ ദേവത

പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ - 1)പാർവതി , സതി , അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി ,ഭവാനി (പർവ്വത പുത്രി , പ്രകൃതി , സ്വാതിക സ്വരൂപിണി , അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ , ദുർഗ്ഗമാസുരനെ വധിച്ചവൾ , മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .3)മഹാ കാളി , ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ , ചണ്ഡമുണ്ഡന്മാർ , സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം. 4) മഹാലക്ഷ്മി (മഹത്തായ ഐശ്വര്യം നല്കുന്നവൾ)= രാജസം. 5) മഹാസരസ്വതി (അറിവ് നല്കുന്നവൾ)= സാത്വിക ഭാവം.

പ്രാർത്ഥനാ ശ്ലോകങ്ങൾ

സർവ്വമംഗള മംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ
ഓം

അനിലൻ നമ്പൂതിരി,
ശ്രീ ശനീശ്വരഭദ്രകാളി ദേവസ്ഥാനം,
ചിറയിൻകീഴ്, തിരുവനന്തപുരം.
 nirbhayajട@g.mail.com.         🙏🌹🌺🌸💐🌹🙏

നമശ്ശിവായ കീർത്തനം

നമശ്ശിവായ കീർത്തനം

നമശ്ശിവായയാദിയായൊരക്ഷരങ്ങൾ കൊണ്ടു ഞാൻ
ചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനും
മനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയും
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണം
മനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലും
മുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻ
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹം
ശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയം
ശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണം
നമശ്ശിവായ പാർവതീശ പാപനാശനാ ഹരേ
വലിയമാമലമകളെ വാമഭാഗെ വച്ചതും
വഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതും
വടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ
യമൻ വരുന്ന നേരമങ്ങെനിക്കു പേടി പോക്കുവാൻ
എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്നു നോക്കണം
ഇണങ്ങി നിന്ന ദേഹി ദേഹമോടു വേർപെടുമ്പൊഴും
നമശ്ശിവായ പാർവതീശ പാപനാശന ഹരേ