Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, February 24, 2020

ശിവപുരാണം



പതിനെട്ടു പുരാണങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായതും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ പുരാണമാണ് ശിവപുരാണം. ശിവ ഭഗവാന്റെയും പാർവ്വതി ദേവിയുടെയും ജീവിതത്തെ വർണ്ണിക്കുന്ന ശ്രേഷ്ഠമായ ശിവപുരാണം പ്രേമപൂർണ്ണ ഭക്തിയോടെ വായിക്കുന്ന ഏതൊരു ഭക്തനും ഭഗവാന്റെ വലിയ അനുഗൃഹത്തിന് പാത്രനായി തീരും. സകല പാപങ്ങളിൽ നിന്നും മുക്തി നേടും മോക്ഷപ്രാപ്തനായി തീരും.ശിവപുരാണം ഒരു ലക്ഷത്തിലധികം ശ്ലോകങ്ങൾ അടങ്ങിയ എറ്റവും ശ്രേഷ്ഠമായ ഒന്നാ ണ്.ഇതിൽ 63000 ശ്ലോകങ്ങൾ ശിവലോകത്തും ബാക്കിയുള്ളവ ഭൂമിയിലും വായു ഭഗവാൻ പ്രചരിപ്പിച്ചുവെന്നാണ് വിശ്വാസം. ശിവപുരാണത്തിന്റെ പ്രചാരണത്തിന് കാരണകാരൻ വായുദേവൻ ആയതു കൊണ്ട് വായു പുരാണമെന്നും അറിയപ്പെടുന്നു. ശിവപുരണത്തെ വേദവ്യാസനാണ് വിപുലമാക്കിയത് ശിവപുരാണം ഭഗവാന്റെ യും പാർവ്വതി ദേവിയുടെയും ചൈതന്യവത്തായ ഒന്നായതുകൊണ്ട് ശിവരാത്രി നാളിൽ ശിവപുരാണം വായിക്കുന്നത് ഏറ്റവും ശ്രേഷ്ഠവും പാർവ്വതി ദേവിയുടെയും ശിവഭഗവാന്റെയും അനുഗൃഹം ഏറ്റുവാങ്ങാൻ ഏറെ ഫലവത്തായ ഒന്നുമാണ്.ശിവപുരാണം വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് അതിനു പറ്റിയ സമയമാണോയെന്ന് ജ്യോതിഷികളെ കൊണ്ട് അറിയുന്നത് ഉചിതമായിരിക്കും. ശിവപുരാണം വായിച്ചു തുടങ്ങുന്നതിന് മുമ്പായി ഗണപതി ഭഗവാന്റെ അനുഗൃഹത്തിനായി പ്രാർത്ഥിക്കുക.ശിവഭഗവാന്റെ മകനായ ഗണപതി ഭഗവാന്റെ അനുഗൃഹം വാങ്ങുമ്പോൾ അച്ഛനായ ഭഗവാന് ഭക്തനോടുള്ള പ്രിയമേറും.ശിവപുരാണം വായിക്കുന്നയാൾ വടക്കോട്ട് തിരിഞ്ഞും കേൾക്കുന്നവർ കിഴക്കോട്ടും തിരിഞ്ഞും ഇരിക്കണം. ശിവപുരാണം വായിക്കുന്നത് ശിവലിംഗത്തിന് മുന്നിലായാൽ ഏറെ ശ്രേഷ്ഠമാണ്. അമ്പലത്തിൽ പാരായണം ചെയ്യുന്നതും ഉചിതമാണ്. നല്ല വൃത്തിയുള്ള സ്ഥലത്തിരുന്നു മാത്രമെ ശിവപുരാണം പാരായണം ചെയ്യാവു. പശുവിന്റെ ചാണകം കൊണ്ട് മെഴുകി ശുദ്ധി വരുത്തിയ തറയിൽ ഇരുന്ന് പാരായണം ചെയ്യാം പാരായണം ചെയ്യുന്നയ്യാൾ അതിനെക്കുറിച്ച്തികഞ്ഞ അവബോധമുള്ളയാളായിരിക്കണം.ശിവരാത്രി നാളിൽ ശിവപുരാണം വായിക്കുന്നതും അതിനെ പൂജിക്കുന്നതും ശ്രേഷ്ഠമായി കരുതുന്നു. ശിവപുരാണം ശ്രവിക്കുകയും പാരായണം ചെയ്യുകയും ചെയ്യുമ്പോൾ ദാന സൽകർമ്മങ്ങൾ ചെയ്യണം.ദരിദ്രരെ സഹായിക്കുക ഭിക്ഷ കൊടുക്കുക. അന്നദാനം നടത്തുക ഒക്കെ ശിവഭഗവാന്റെ പ്രീതിക്ക് കാരണമാകും ശിവപുരാണത്തെ ശ്ലോകങ്ങളായി ഇപ്രകാരം തിരിച്ചിരിക്കുന്നു.                       . വിന്ധ്യേശ്വര സംഹിത - 10,000
രുദ്ര സംഹിത - 8,000
വൈനായക സംഹിത - 8,000
ഉമാസംഹിത - 8,000
മാത്രി സംഹിത - 8,000
രുദ്രൈകാദശ സംഹിത - 13,000
കൈലാസ സംഹിത - 6,000
ശതരുദ്ര സംഹിത - 3,000
സഹസ്രകോടിരുദ്രസംഹിത - 11,000
കോടിരുദ്ര സംഹിത - 9,000
വയാവിയ സംഹിത - 4,000
ധർമ്മ സംഹിത - 12,000

No comments:

Post a Comment