Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, August 31, 2020

കാളഹസ്‌തി ക്ഷേത്രം

*കാളഹസ്‌തി ക്ഷേത്രം*

ആന്ധ്രാപ്രദേശിലെ ശ്രീകാളഹസ്‌തിയിലാണ്‌ കാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. തിരുപ്പതിയില്‍ നിന്ന്‌ 36 കിലോമീറ്റര്‍ അകലെയാണ്‌ കാളഹസ്‌തി ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തില്‍പ്രതിഷ്‌ഠിച്ചിരിക്കുന്ന ഈ ലിംഗം ശിവന്റെ പ്രതിരൂപമായി കണക്കാക്കപ്പെടുന്നു.

ശിവനെ ഇവിടെകാളഹസ്‌തീശ്വരനായാണ്‌ ആരാധിക്കുന്നത്‌. ശിവഭക്തനായ കണ്ണപ്പ ക്ഷേത്രത്തില്‍ വച്ച്‌ ശിവനെ ആരാധിച്ചെന്നും സ്വന്തം കണ്ണുകള്‍ഭഗവാന്‌ സമ്മാനമായി നല്‍കി തന്റെ നിര്‍മ്മലമായ ഭക്തി ഭഗവാന്‌ മുന്നില്‍ തെളിയിച്ചെന്നുമാണ്‌ ഐതിഹ്യം. കണ്ണപ്പയുടെ ഭക്തിയില്‍സംപ്രീതനായ ശിവഭഗവാന്‍കണ്ണപ്പയ്‌ക്ക്‌ മുന്നില്‍പ്രത്യക്ഷപ്പെടുകയും അദ്ദേഹത്തിന്‌ മോക്ഷം നല്‍കുകയും ചെയ്‌തു.

ക്ഷേത്രം രണ്ടു ഘട്ടങ്ങളായാണ്‌ നിര്‍മ്മിച്ചത്‌. അകത്തെ ഭാഗം അഞ്ചാം നൂറ്റാണ്ടിലും പുറംഭാഗം പന്ത്രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ചു. പുറംഭാഗത്തിന്റെ നിര്‍മ്മാണം നടന്നത്‌ ചോളരാജാക്കന്മാരുടെ കാലത്താണ്‌. ചോളരാജാക്കനമാരുടെ വാസ്‌തുവിദ്യാശൈലിയിലാണ്‌ ക്ഷേത്രത്തിന്റെ പുറംഭാഗം പണിതിരിക്കുന്നത്‌.

ശിവഭക്തന്മാര്‍ക്ക്‌ പുറമെ ജാതകത്തില്‍ രാഹുദോഷവും കേതുദോഷവും ഉള്ളവരും ഇവിടെ പ്രത്യേക പൂജകള്‍ ദോഷമുക്തി തേടുന്നു. തിരുപ്പതി സന്ദര്‍ശിക്കുന്ന ഭക്തര്‍ കാളഹസ്‌തി ക്ഷേത്രത്തില്‍ദര്‍ശനം നടത്തുന്ന പതിവുണ്ട്‌.

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക്‌ സമീപമുള്ള ഒരു മുനിസിപ്പാലിറ്റിയാണ്‌ കാളഹസ്‌തി. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക നാമം ശ്രീകാളഹസ്‌തി എന്നാണ്‌. സ്വര്‍ണ്ണമുഖി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന കാളഹസ്‌തി ഇന്ത്യയിലെ ഏറ്റവും പരിപാവനമായ സ്ഥലങ്ങളില്‍ഒന്നായി കണക്കാക്കപ്പെടുന്നു. ശ്രീ, കാള, ഹസ്‌തി എന്നീ മൂന്നു വാക്കുകളില്‍ നിന്നാണ്‌ ശ്രീകാളഹസ്‌തി എന്ന പേര്‌ രൂപപ്പെട്ടിരിക്കുന്നത്‌.

ശ്രീ ചിലന്തിയെയും കാള പാമ്പിനെയും ഹസ്‌തി ആനയെയും സൂചിപ്പിക്കുന്നു. ഇവിടെ വച്ച്‌ ഇവ മൂന്നും ശിവനെ പ്രാര്‍ത്ഥിക്കുകയും മോക്ഷം നേടുകയും ചെയ്‌തെന്നാണ്‌ വിശ്വാസം. ഇവയുടെ മൂന്നിന്റെയും രൂപങ്ങള്‍ കാളഹസ്‌തി ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിന്‌ മുന്നില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്‌തവുമായ ശിവക്ഷേത്രമാണ്‌ ശ്രീകാളഹസ്‌തിയിലേത്‌. പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലം കൂടിയാണ്‌ കാളഹസ്‌തി.

സ്വര്‍ണ്ണമുഖി നദിയ്‌ക്കും ഒരു കുന്നിനും ഇടയിലായാണ്‌ ശ്രീകാളഹസ്‌തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാല്‍ ഇത്‌ ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നു. ദക്ഷിണകാശി എന്ന വിശേഷണവും കാളഹസ്‌തിക്കുണ്ട്‌.

*ശ്രീകാളഹസ്‌തിയും ഐതിഹ്യങ്ങളും*
 പഞ്ചഭൂതങ്ങളിലെ വായുവിനെ പ്രതിനിധീകരിക്കുന്ന സ്ഥലമാണ്‌ ശ്രീകാളഹസ്‌തി. ശിവന്‍ വായുവിന്റെ രൂപത്തില്‍ ഇവിടെ വന്ന്‌ തന്നോട്‌ ചിലന്തിക്കും പാമ്പിനും ആനയ്‌ക്കുമുള്ള ഭക്തി നേരിട്ടറിഞ്ഞതായാണ്‌ ഐതിഹ്യം. ഇവയുടെ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഇവരെ പാപങ്ങളില്‍ നിന്ന്‌ മുക്തരാക്കിയെന്നും അതുവഴി അവര്‍ക്ക്‌ മോക്ഷം ലഭിച്ചെന്നും വിശ്വസിക്കപ്പെടുന്നു. സ്‌കന്ദപുരാണം, ശിവപുരാണം, ലിംഗപുരാണം എന്നിവയില്‍ ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌.
അര്‍ജ്ജുനന്‍ ഇവിടെ വരുകയും കാളഹസ്‌തീശ്വരനെ (ശിവനെ) പൂജിക്കുകയും ചെയ്‌തതായി സ്‌കന്ദപുരാണം പറയുന്നു. ഇവിടുത്തെ മലമുകളില്‍ വച്ച്‌ അര്‍ജ്ജുനന്‍ ഭരദ്വാജ മഹര്‍ഷിയെ കണ്ടുമുട്ടിയതായും സ്‌കന്ദപുരാണത്തില്‍ സൂചനയുണ്ട്‌. സംഘകാല കവിയായ നക്കീരര്‍ മൂന്നാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും ശ്രീകാളഹസ്‌തിയെ കുറിച്ചുള്ള പരാമര്‍ശം കാണാം.

ശ്രീകാളഹസ്‌തിയെ കുറിച്ച്‌ പരാമര്‍ശമുള്ള ആദ്യകാല സാഹിത്യകൃതികള്‍ നക്കീരറുടേതാണ്‌. നക്കീരര്‍ തന്നെയാണ്‌ കാളഹസ്‌തിയെ ദക്ഷിണകൈലാസം എന്ന്‌ വിശേഷിപ്പിച്ചതും. തെലുങ്ക് കവിയായ ധൂര്‍ജതി കാളഹസ്‌തിയില്‍ താമസിച്ച്‌ ശ്രീകാളഹസ്‌തിയെയും ശ്രീ കാളഹസ്‌തീശ്വരനെയും പ്രകീര്‍ത്തിച്ച്‌ 100 ശ്‌ളോകങ്ങള്‍ രചിച്ചിട്ടുണ്ട്‌.

*ശിവഭക്തനായ കണ്ണപ്പ*
ശിവ ഭക്തന്മാര്‍ക്കും ഹിന്ദുക്കള്‍ക്ക്‌ ആകെയും ഒരിക്കലും മറക്കാനാവാത്ത പേരാണ്‌ ശിവഭക്തനായ കണ്ണപ്പയുടേത്‌. ശിവനോടുള്ള തീവ്രഭക്തിയുടെ പേരില്‍ കണ്ണപ്പ തന്റെ കണ്ണുകള്‍ ഭഗവാന്‌ സമ്മാനമായി നല്‍കി. കണ്ണപ്പയുടെ ഭക്തിയില്‍ ആകൃഷ്ടനായ ആദിശങ്കരന്‍ ശിവാനന്ദലഹരി എന്ന തന്റെ കൃതിയില്‍ കണ്ണപ്പയെയും അദ്ദേഹത്തിന്റെ ഭക്തിയെയും കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌.അനുപമ ശില്‍പ്പചാരുതയുടെ മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങള്‍

വര്‍ഷം തോറും ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ എത്തുന്ന ക്ഷേത്രങ്ങളുടെ പേരിലാണ്‌ ശ്രീകാളഹസ്‌തി അറിയപ്പെടുന്നത്‌. ഇവിടുത്തെ ക്ഷേത്രങ്ങളിലെ പ്രധാന ആരാധനാ മൂര്‍ത്തിമാര്‍ ശിവനും വിഷ്‌ണുവുമാണ്‌. നിരവധി രാജവംശങ്ങള്‍ കാളഹസ്‌തി ഭരിച്ചിട്ടുണ്ട്‌. അവരെല്ലാം ഇവിടെ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. നിര്‍മ്മാണം നടന്ന കാലഘട്ടത്തിനും ഭരിച്ച രാജാവിന്റെ താത്‌പര്യത്തിനും അനുസരിച്ച്‌ ക്ഷേത്രങ്ങളുടെ നിര്‍മ്മാണ ശൈലികളിലും വ്യത്യാസം കാണാം. അതുകൊണ്ട്‌ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്ന്‌ ചോള രാജാക്കന്മാരുടെയും പല്ലവന്മാരുടെയും വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും ശില്‍പ്പകലാ അഭിരുചികള്‍ വായിച്ചെടുക്കാന്‍ കഴിയും.

വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാര്‍ തങ്ങളുടെ കിരീടധാരണം ക്ഷേത്രങ്ങളിലെ ശാന്തവും ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടത്താന്‍ താത്‌പര്യം കാണിച്ചിരുന്നു. അച്യുതരായ രാജാവിന്റെ കിരീടധാരണം ശ്രീകാളഹസ്‌തിയിലെ നൂറുകല്‍ മണ്ഡപത്തിലാണ്‌ നടന്നത്‌. അതിനുശേഷമാണ്‌ ആഘോഷങ്ങള്‍ക്കായി അദ്ദേഹം തന്റെ രാജധാനിയിലേക്ക്‌ മടങ്ങിയത്‌

കാളഹസ്‌തിയിലെ ക്ഷേത്ര സന്ദര്‍ശനം വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദൈവീകമായ ഒരു അനുഭവമായിരിക്കും. ശ്രീ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഭരദ്വാജ തീര്‍ത്ഥം, കാളഹസ്‌തി ക്ഷേത്രം, ശ്രീദുര്‍ഗ്ഗാ ക്ഷേത്രം എന്നിവയാണ്‌ കാളഹസ്‌തിയിലെ പ്രമുഖ ക്ഷേത്രങ്ങള്‍.

*സന്ദര്‍ശനത്തിന്‌ അനുയോജ്യമായ സമയം*
വേനല്‍ക്കാലത്ത്‌ ഇവിടെ കടുത്ത ചൂട്‌ അനുഭവപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

*ഉത്സവം*
പത്തു ദിവസത്തെ ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഉത്സവത്തിന്റെ അഞ്ചാം ദിവസം മഹാശിവരാത്രിയായിരിക്കണം എന്നാണ് നിബന്ധന. ദേവിക്ക് നവരാത്രിനാളിലാണ് ഉത്സവം. ഇതും പത്തുദിവസത്തെ ഉത്സവമാണ്.
 *അമ്മവരി* 
ഉത്സവം എന്നാണ് ദേവിയുടെ ഉത്സവം അറിയപ്പെടുന്നത്. മഹാശിവരാത്രിനാളില്‍ നടക്കുന്ന ഗിരിപ്രദക്ഷിണമാണ് ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം.

*ക്ഷേത്രം*
കാളഹസ്തി നഗരത്തിന്റെ ഒരു ഭാഗത്ത് സ്വര്‍ണ്ണമുഖിനദിയും മറുഭാഗത്ത് മലകളുമാണ്. രണ്ടു മലകള്‍ക്കിടയിലാണ് ക്ഷേത്രമുള്ള പ്രദേശം. ഇവയില്‍ കൈലാസഗിരി എന്നു വിളിക്കുന്ന മലയുടെ അടിവാരത്തിലാണ് ക്ഷേത്രം. മഹാമേരുപര്‍വതത്തിന്റെ ഭാഗമായിരുന്നു കാളഹസ്തിയിലുള്ള മലകള്‍ എന്നാണ് പുരാവൃത്തം. ആദിശേഷനും, വായുഭഗവാനും തമ്മിലുള്ള മത്സരത്തില്‍ മഹാമേരുപര്‍വതത്തിന്റെ മൂന്നു കഷണങ്ങള്‍ പല സ്ഥലത്തായി നിലംപതിച്ചു. അവയിലൊന്ന് കാളഹസ്തിയിലും മറ്റൊന്ന് തിരുച്ചിറപ്പള്ളിയിലും മൂന്നാമത്തേത് ശ്രീലങ്കയിലെ ട്രിങ്കോമാലിയിലും വീണു എന്നാണ് പ്രാദേശിക വിശ്വാസം.

സ്വര്‍ണ്ണമുഖി നദീതീരത്താണ് ക്ഷേത്രം. കിഴക്കുനിന്നും പടിഞ്ഞാട്ടൊഴുകുന്ന ഈ നദി ക്ഷേത്രപരിസരത്തെത്തുമ്പോള്‍ ദിശമാറി തെക്കുനിന്നും വടക്കോട്ടൊഴുകുന്നു. അഗസ്ത്യമുനി സ്വര്‍ ഗത്തില്‍നിന്നും കൊണ്ടുവന്നതാണ് ഈ നദിയത്രെ.ക്ഷേത്രത്തിലേക്കുകടക്കേ്യു പ്രധാന പ്രവേശനഗോപുരം തെക്കുാഗത്താണ്. അതേസമയം രാജഗോപുരം വടക്കുപടിഞ്ഞാറേ ഭാഗത്താണ്. കാളഹസ്തീശ്വരന്‍ ഗിരിപ്രദക്ഷിണത്തിന് പുറത്തിറങ്ങുന്നത് രാജഗോപുരത്തിലൂടെയാണ്. കൃഷ്ണദേവരായരാണ് എ.ഡി. 1516-ല്‍ രാജഗോപുരം

പണിതീര്‍ത്തത്. ഇതിന് 120 അടി ഉയരമുണ്ട്. തെക്കു‘ഭാഗം പ്രധാന പ്രവേശനകവാടമായി കണക്കാക്കാനും അവിടെ ഗോപുരം ഉയരാനും കാരണം കാളഹസ്തീശ്വരനെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഈ ക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തിക്കാണെന്ന വിശ്വാസമാണെന്നു കരുതുന്നു.

ക്ഷേത്രത്തിന് മൂന്നു പ്രാകാരങ്ങളുണ്ട്. പ്രധാന മൂര്‍ത്തിയായ കാളഹസ്തീശ്വരന്‍ പടിഞ്ഞാട്ടാണ് ദര്‍ശനം. ഇവിടെ സ്വയംഭൂലിംഗമാണെന്നാണ് വിശ്വാസം. ദിവസവും അഞ്ചു പൂജയുണ്ട്. മൂന്ന് അഭിഷേകവും. ഇതുകൂടാതെ ശിവനും ദേവിക്കും ഓരോ അഭിഷേകംകൂടിയുണ്ട്്. ക്ഷേത്രത്തിലെ ലിംഗം ആരും സ്പര്‍ശിക്കരുതെന്നാണ് കീഴ്‌വഴക്കം. ഭരദ്വാജമഹര്‍ഷിയുടെ പിന്തുടര്‍ച്ചക്കാരെന്നു കരുതുന്നു. ആപസ്തം‘ശാഖക്കാരാണ് ക്ഷേത്രത്തിലെ പൂജാരികള്‍ ഗുരുക്കള്‍. ഇവര്‍പോലും ലിംഗം സ്പര്‍ശിക്കരുത്.

ക്ഷേത്രത്തിലെ ദേവി കിഴക്കോട്ടാണ് ദര്‍ശനം. “ജ്ഞാനാപ്രസന്നാംബിക’ എന്നറിയപ്പെടുന്ന ഈ ദേവി തിരുപ്പതി വെങ്കിടാചലപതിയുടെ സഹോദരിയാണെന്നാണ് പ്രാദേശിക വിശ്വാസം. ദേവക്ഷേത്രത്തില്‍ ശങ്കരാചാര്യര്‍ ശ്രീചക്രം പ്രതിഷ്ഠിച്ചു എന്നും വിശ്വാസമുണ്ട്.

ഉപദേവനാണെങ്കിലും വളരെയധികം പ്രാധാന്യം കല്പിക്കപ്പെടുന്ന ഇവിടത്തെ “സത്യശിവ സുന്ദര ദക്ഷിണാമൂര്‍ത്തിയുടെ ദര്‍ശനം തെക്കോട്ട്്. പാതാളഗണപതി വടക്കോട്ടും. നാലുഭാഗത്തും ദര്‍ശനമുള്ള മൂര്‍ത്തികള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട് എന്നതിനാല്‍ ഇതൊരു പ്രത്യേകതയായി ഗണി്ക്കുന്നവരും ധാരാളമുണ്ട്. ക്ഷേത്രത്തിന്റെ രണ്ടാം പ്രാകാരത്തില്‍ ഒരു ഭൂഗര്‍ഭ അറയിലാണ് പതാളവിനായകന്‍. ഈ അറയ്ക്ക് 30 അടി താഴ്ചയുണ്ട്. സ്വര്‍ണ്ണമുഖിനദിയുടെ ജലനിരപ്പ് ഈ അറയുടെ തറയ്‌ക്കൊപ്പമാണെന്നാണ് വിശ്വാസം.

ക്ഷേത്രത്തില്‍ സൂര്യനാരായണന്‍, സുബ്രഹ്മണ്യന്‍ തുടങ്ങിയ ഉപദേവതകളെ കൂടാതെ നിരവധി ലിംഗങ്ങളുമുണ്ട്. ധര്‍മ്മരാജാവ്, യമന്‍, സൂര്യന്‍, ചന്ദ്രന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ തുടങ്ങിയ ദേവതകളെ ഇവിടെ

പ്രതിനിധാനം ചെയ്യുന്നത് ലിംഗങ്ങളാണ്. ലിംഗങ്ങളില്‍ ഒന്ന് സ്ഫടികലിംഗമാണ്. ഇത് ശങ്കരാചാര്യര്‍ ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്ന് കരുതിവരുന്നു

പല്ലവ, ചോള, വിജയനഗര കലകളുടെ സങ്കലനമാണ് കാളഹസ്തിക്ഷേത്രം. പല്ലവകാലത്താണ് മൂലക്ഷേത്രം പണിതീര്‍ത്തത് എന്നാണ് ചരിത്രവീക്ഷണം. പിന്നീട് തൊണ്ടാമന്‍ ചക്രവര്‍ത്തിയും, ചോളരാജാക്കന്മാരും ക്ഷേത്രത്തെ പരിപോഷിപ്പിച്ചു. പതിനൊന്നാം നൂറ്റാണ്ടില്‍ കുലോത്തുംഗചോളനാണ് പ്രധാന പ്രവേശനഗോപുരമായ തെക്കേഗോപുരം പണിതീര്‍ത്തത്. പിന്നീട് വന്ന വീരനരസിംഹ യാദവരായര്‍ നാലുഭാഗത്തുമുള്ള ഗോപുരങ്ങളെ ബന്ധിച്ച് പുറംചുറ്റ് പണിതീര്‍ത്തു. പിന്നീടാണ് വിജയനഗര നിര്‍മ്മാണകാലം.

വിജയനഗരസാമ്രാജ്യത്തിലെ രാജാവായി അച്യുതരായര്‍ എ.ഡി. 1529-ല്‍ സ്ഥാനാരോഹണം നടത്തിയത് ഈ ക്ഷേത്രത്തിലെ പതിനാറുകാല്‍ മണ്ഡപത്തില്‍വച്ചാണ്. അത്രയും പ്രാധാന്യം കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ ക്ഷേത്രം കൈവരിച്ചിരുന്നു. ഇന്നു കാണുന്ന രീതിയില്‍ ക്ഷേത്രം പരിഷ്‌കരിച്ചത് നാട്ടുക്കോട്ട ചെട്ടിയാന്മാരാണ്. ഇത് പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു.

നിരവധി മണ്ഡപങ്ങള്‍ ക്ഷേത്രത്തിലുണ്ട്. പതിനാറുകാല്‍മണ്ഡപം,

നൂറുകാല്‍മണ്ഡപം, നഗരേശ്വരമണ്ഡപം, ഗുരുപാസനിമണ്ഡപം, കോട്ടമണ്ഡപം എന്നീ മണ്ഡപങ്ങളെല്ലാം കരിങ്കല്ലില്‍ പണിതീര്‍ത്തതാണ്.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള മലയില്‍ ബ്രഹ്മാവിനും കണ്ണപ്പന്‍ എന്ന കണ്ണേശ്വരനും ക്ഷേത്രമുണ്ട്. ദുര്‍ഗയുടെ ക്ഷേത്രം വടക്കുഭാഗത്തെ മലയിലാണ്