Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, May 4, 2020

പ്രദോഷം

 പ്രദോഷം...

🔱💜🔱പ്രദോഷമാണ്...!!ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ എല്ലാവരും ക്ഷേത്ര ദർശനം ഒഴിവാക്കി പ്രാർഥനകളോട് കൂടി വീടുകളിൽ കഴിഞ്ഞു വേണം ഇന്നത്തെ പ്രദോഷം ആചരിക്കാൻ. എല്ലാ ഭക്തരും വീടുകളിൽ   നിലവിളക്ക്‌ മുന്നിൽ പ്രാർഥനയോട് കൂടി ഭഗവത് നാമജപം നടത്തുക...!!ഇനി പ്രദോഷത്തെക്കുറിച്ചു രണ്ടു വാക്ക്.....!!ദേവീ ഭക്തന്‍ന്മാര്‍ക്ക് പൌര്‍ണ്ണമി വ്രതം പോലെ..., വിഷ്ണു ഭക്തന്മാര്‍ക്ക് ഏകാദശി വ്രതം പോലെ..., ശിവഭക്തന്മാര്‍ എടുക്കുന്ന വ്രതമാണ് 💜പ്രദോഷ വ്രതം..!💜 "പ്ര" എന്നാല്‍ ഇല്ലാതെയാക്കുന്നത് എന്നര്‍ത്ഥം..!! ദോഷത്തെ ഇല്ലാതെയാക്കുന്നത് എന്നാണ് പ്രദോഷം എന്നതുകൊണ്ട്‌ അര്‍ഥം കല്‍പ്പിക്കുന്നത്..!ത്രയോദശിയിലാണ് ആണ് പ്രദോഷ മായിവരുന്നത്..!! പ്രദോഷം ആചരിക്കേണ്ട രീതിയെ  അംഗങ്ങൾക്ക് വേണ്ടിയുള്ള ചെറിയ വിവരണം ആണ് ഈ പംക്തി...!!

🔱💜പാര്‍വതീ ദേവിയെ സന്തോഷിപ്പിക്കാന്‍ പരമശിവന്‍ പ്രദോഷ സന്ധ്യയില്‍ നൃത്തം ചെയ്യുന്നു എന്ന് ശിവപുരാണം..! ഈ നൃത്തത്തിന് ബ്രഹ്മാവ്‌ താളമിടുന്നു..! വിഷ്ണു ചെണ്ട കൊട്ടുന്നു..! സരസ്വതി വീണ വായിക്കുന്നു..! അപ്സരസുകളും, യക്ഷകിന്നരന്മാരും ശ്രുതിയിടുന്നു..! നന്ദികേശന്‍ മദ്ദളം കൊട്ടുന്നു..! നാരദ മഹര്‍ഷി പാട്ട് പാടുന്നു..! ഇങ്ങനെ പ്രദോഷ സന്ധ്യയില്‍ സര്‍വ്വ ദേവന്മാരും കൂടി ശിവസവിധത്തില്‍ സംഗീത പരിപാടിയുമായി ഒത്തുകൂടുന്നു എന്ന് ഐതിഹ്യം..!

💜🔱അസ്തമയത്തിനു മുന്‍പും പിന്‍പുമുള്ള മൂന്നേമുക്കാല്‍ നാഴികയാണ് പ്രദോഷ സന്ധ്യയായി നാം കണക്കാകുന്നത്..! (ഒരു നാഴിക = 24 മിനിട്ട്). അന്ന് ശിവ ഭക്തന്മാര്‍ വ്രതം അനുഷ്ട്ടിച്ചു ദേഹത്ത് ഭസ്മം പൂശി ഉപവാസം നടത്തുന്നു..!  ശേഷം സന്ധ്യകഴിഞ്ഞു വ്രതം അവസാനിപ്പിക്കുകയും ചെയ്യുന്നു..!

🔱💜ജാതകദോഷത്താലോ, ഗ്രഹദോഷത്താലോ ദശാദോഷത്താലോ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക്‌ ശാന്തി ലഭിക്കുന്നതാണ്‌ പ്രദോഷ വൃതം.

💜🔱കുടുംബസുഖം, ഭര്‍ത്തൃ (ഭാര്യ) സുഖം, സന്താനലാഭം, ആയുരാരോഗ്യം എന്നിവയുണ്ടാകും ബ്രഹ്‌മഹത്യാപാപങ്ങള്‍പോലും ഒഴിഞ്ഞുപോകും. എല്ലാത്തിനുമുപരി മനഃശാന്തി യുണ്ടാകും..!!

💜🔱വ്രതം അനുഷ്‌ഠിക്കുന്നവര്‍ തലേന്നേ മത്സ്യമാംസാദികള്‍ ഭക്ഷിക്കരുത്‌. ഒരുനേരം മാത്രം അരിയാഹാരം ആവാം. വ്രതത്തിന്റെ അന്നു രാവിലെ ബ്രഹ്‌മുഹൂര്‍ത്തത്തില്‍ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. തീര്‍ത്ഥംപോലും സേവിക്കരുത്‌.

💜🔱ജലപാനം ഉപേക്ഷിച്ച്‌ ''ഓം നമഃ ശിവായ'' എന്ന മന്ത്രത്തോടും ശിവനാമങ്ങള്‍ ജപിച്ചും പകല്‍ കഴിയുക. 

💜🔱പിറ്റേന്ന്‌ രാവിലെ കുളിച്ച്‌ ശുദ്ധമായി  തീര്‍ത്ഥം കഴിച്ച്‌ വ്രതം അവസാനിപ്പിക്കാം. പ്രദോഷവ്രതം സര്‍വ്വദോഷപ്രീതി ലഭിക്കുന്ന ഒന്നാണ്‌. കൈലാസവാസിയായ ഭഗവാന്‍ പാര്‍വതീസമക്ഷം നൃത്തം ചെയ്യുന്നു. തദവസരത്തില്‍ നൃത്തത്തിന്‌ മോടികൂട്ടാന്‍ സരസ്വതിദേവി വീണ വായിക്കുന്നു. ബ്രഹ്‌മാവ്‌ താളം പിടിക്കുന്നു. ഇന്ദ്രന്‍ പുല്ലാങ്കുഴല്‍ വായിക്കുന്നു.ലക്ഷ്‌മീദേവി ഗാനാലാപം നടത്തുന്നു. ശിവഭൂതഗണങ്ങളും നൃത്തം ചെയ്യുന്നു. ദേവന്മാര്‍ ഭഗവല്‍ സ്‌തോത്രങ്ങള്‍ പാടുന്നു. യക്ഷ കിന്നരന്മാര്‍ ഭഗവാനെ സ്‌തുതിക്കുന്നു. സകലദേവന്മാരും സന്നിഹിതരാവുന്ന, പ്രദോഷവ്രതം നോറ്റാല്‍ എല്ലാ ദേവന്മാരും ഒന്നിച്ചു പ്രസാദിക്കുമെന്ന മഹാത്മ്യം കൂടി ഈ വ്രതത്തിനുണ്ട്‌. പ്രദോഷവ്രതം എടുക്കുമ്പോള്‍ തേച്ചുകളി പാടില്ല. ഗുരുനിന്ദയും വെറ്റിലമുറുക്കും നിഷിദ്ധമാണ്‌. രുദ്രാക്ഷം ധരിച്ച്‌ പഞ്ചാക്ഷരം ജപിച്ചും ശിവമഹാത്മ്യം പാരായണം ചെയ്‌തും 12 മാസം വ്രതം ആചരിച്ചാല്‍ സര്‍വ്വഗുണങ്ങളോടെ ശാന്തിയും സമാധാനവും കളിയാടും....!💜🙏💜

💜🍃💜സർവ്വലോക രക്ഷക്കായി കാള കൂടം പാനം ചെയ്ത ഭഗവാന് മുന്നിൽ സർവ്വ ലോക രക്ഷക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് നാം ഓരോരുത്തർക്കും ഈ വൃതത്തിൽ പങ്കെടുക്കാം....!!

🔱🙏💜ഓം നമഃ ശിവായ💜🙏🔱