Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 21, 2019

ശ്രീശിവ അഷ്ടോത്തരശതം വ്യാഖ്യാനം 83 മുതല്‍ 90 വരെ നാമങ്ങള്‍

🔱🔱🔱🔱🔱🔱🔱🔱🔱
*🌸ശ്രീശിവ  അഷ്ടോത്തരശതം വ്യാഖ്യാനം 83 മുതല്‍ 90 വരെ നാമങ്ങള്‍🌸*
🌿🌿🌿🌿🌿🌿🌿🌿🌿

*🌻ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു 🙏*

ധ്യാനം

*വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം*
*വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം*
*വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം*
*വന്ദേ ഭക്തജനാശ്രയശ്ച വരദം വന്ദേ ശിവം ശങ്കരം*

*സര്‍വ്വമംഗളമംഗല്യേ ശിവേ സര്‍വ്വാര്‍ത്ഥ സാധികേ*
*ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ*
🌿🌿🌿🌿🌿🌿🌿🌿🌿

ക്ഷേത്രായനം

⚜♥⚜♥⚜♥⚜♥⚜♥⚜
             *ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜

*നമസ്‍തേ സജ്ജനങ്ങളെ .....  🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*

*⚜ക്ഷേത്രം :85⚜*
*സോമേശ്വരം മഹാദേവക്ഷേത്രം*

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം 108 ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.

തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം.ക്ഷേത്രം പുനരുദ്ധാരണത്തിന്‍റെ പാതയിലാണ് രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാണ്.
തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്‍റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു.

മഹാഭാരത യുദ്ധാനന്തരം പഞ്ചപാണ്ഡവര്‍ തിരുവില്വാമലയില്‍  വന്നു യുദ്ധത്തില്‍ മരിച്ചവര്‍ക്കായി ബലി അര്‍പ്പിച്ചതായി പറയപ്പെടുന്നു.സോമേശ്വരം ഐവര്‍മഠം,കോതകുറുശി ഇന്നീ സ്ഥലങ്ങളില്‍ ബലി തര്‍പ്പണം നടത്തിയതായി ഐതീഹ്യം ഉണ്ട്.ക്ഷേത്രത്തിനു തെക്ക് കിഴക്കായി ഉള്ള "പുനര്‍ജ്ജനി ഗുഹ"യിലൂടെ പാണ്ഡവര്‍ കയറി ഇറങ്ങിയതായും പറയപ്പെടുന്നു. ഇടുങ്ങിയ കവാടത്തിലൂടെ വേണം നാലബതിലേക്ക് കടക്കാന്‍. ഇടത്തരം വലിപ്പമേറിയ നാൽമ്പലത്തിനുള്ളിൽ മനോഹരമായ വട്ടശ്രീകോവിൽ. കിഴക്കു ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുറ്റികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു.  നാലമ്പലത്തിന്‍റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്‍റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്‍റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.
നിവേദ്യപൂജയുള്ള സമയത്ത് മാത്രമേ ക്ഷേത്രത്തില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുള്ളു.ക്ഷേത്രത്തിനു കൊടിമരം ഇല്ലാ,അതുപോലെ തന്നെ ശിവലി  എഴുന്നള്ളത്തും പതിവില്ലാ.

തൃകാല പൂജാവിധിയാണ് സോമേശ്വരത്ത് പടിത്തരമായുള്ളത്. ഉഷഃ പൂജ,ഉച്ച പൂജ,അത്താഴ പൂജ..ധനു മാസത്തിലെ തിരുവാതിരയും ശിവരാത്രിയും കേമമായി ആഘോഷിക്കുന്നു .ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, രക്ഷസ്സ്, വിഷ്ണു എന്നിവരാണ് ഉപദേവതകൾ.

പാലക്കാട് ജില്ലയും തൃശൂര്‍ ജില്ലയും ഇവിടെ അതിർത്തി പങ്കിടുന്നു.

*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം*  🙏
*വിനയപൂർവം നന്ദി*
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

നിനക്കു ഞാൻ വസൂരി എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക

*⚜നിനക്കു ഞാൻ വസൂരി എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക⚜*
🎀♾♾♾♾❣♾♾♾♾🎀

ഭദ്രകാളി ദാരിക യുദ്ധത്തിൽ ദാരികന്റെ മരണം മുന്നിൽ കണ്ട ഭാര്യ മനോദരി ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്താൻ തപസ്സ് ചെയ്തു.അവൾ വളരെക്കാലം തപസ്സുചെയ്തിട്ടും ഭഗവാൻ പ്രസാദിക്കുകയോ അവൾക്കു വല്ല വരവും കൊടുക്കുകയോ ചെയ്തില്ല. അതിനാൽ ശ്രീപാർവ്വതി "അല്ലയോ ഭഗവാനേ! പ്രാണനാഥാ! ഈ സ്ത്രീ ഭഗവാനെക്കുറിച്ച് അവളുടെ അഭീഷ്ടങ്ങളെക്കൊടുത്തയയ്ക്കാത്തതെന്താണ്?" എന്നു ചോദിച്ചു. ശ്രീപരമേശ്വരൻ: " അല്ലയോ ഭദ്ര! പ്രാണപ്രിയേ! ഇവൾ ഏറ്റവും ദുഷ്ടയാണ്. ഇവളുടെ ഭർത്താവായ ദാരുകാസുരനു ബ്രഹ്മാവു വേണ്ടുന്ന വരങ്ങളെല്ലാം കൊടുക്കുക നിമിത്തം അവൻ തെലോക്യവാസികളെ എത്രമാത്രം ഉപദ്രവിച്ചു എന്നുള്ളത് ഭവതിക്കുമറിയാമല്ലോ. ഇവളുടെ ഇഷ്ടപ്രകാരമുള്ള വരം ഞാൻ കൊടുക്കുകയാണെങ്കിൽ ഇവളും ലോകോപദ്രവകാരിണിയായിത്തീരും. അതിനാലാണ് ഞാൻ ഇവൾക്കു വരമൊന്നും കൊടുക്കാതെയിരിക്കുന്നത്. ദാരുകനെ ഇപ്പോൾ നമ്മുടെ പുത്രിയായ ഭദ്രകാളി നിഗ്രഹിച്ചിരിക്കും.അവന്റെ ഉപദ്രവം തീർന്നപ്പോഴേക്കും മറ്റൊരു ഉപദ്രവം ഉണ്ടാക്കിവച്ചു എന്നു വരുതുന്നതു കഷ്ടമാണല്ലോ. ശ്രീപാർവതി, "അതൊക്കെ ശരിതന്നെ. എങ്കിലും ആശ്രയിക്കുന്നവരെ അനുഗ്രഹിക്കാതിരിക്കുന്നതും കഷ്ടമാണല്ലോ. ഇവളുടെ ഭർത്താവിനെ നമ്മുടെ പുത്രി നിഗ്രഹിച്ചുവെങ്കിൽ ഇവളിപ്പോൾ അനാഥയായ ഒരു വിധവയായി തീർന്നിരിക്കുന്നു. ഇവളെ അവിടുന്ന് അനുഗ്രഹിക്കാത്തപക്ഷം ഇവൾക്കു ഇനി ആരാണ് ഒരു ശരണം? അതിനാൽ എന്തെല്ലാമായാലും അവിടുന്നു ഇവളെ അനുഗ്രഹിച്ചയയ്ക്കണം" എന്നു പറഞ്ഞു. ഇപ്രകാരം ശ്രീ പാർവതിയുടെ നിർബന്ധം നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ദേഹത്തിലെ വിയർപ്പുതുള്ളികൾ വടിച്ചെടുത്തു കൊടുത്തിട്,  *"നീ ഇതു കൊണ്ടുപോയി മനു‌ഷ്യരുടെ ദേഹതിൽ തളിക്കുക. നിനക്കു വേണ്ടുന്നതെല്ലാം മനു‌ഷ്യർ തരും"*  എന്നരുളിച്ചെയ്തു ദാരിക പത്നിയായ മനോദരിയെ അയച്ചു.

മനോദരി ഇപ്രകാരം ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടു കൈലാസത്തിങ്കിൽ പുറപ്പെടു. മദ്ധ്യേമാർഗ്ഗം അവൾ ഭദ്രകാളിയെക്കണ്ടു. ഭദ്രകാളി ദാരുകനെ കൊന്ന് അവന്റെ ശിരസ്സു മുറിച്ചെടുത്ത് ഇടതുകൈയിൽ വഹിച്ചു കൊണ്ടും വേതാളിയുടെ കഴുത്തിൽ കയറി ശിവഭൂതഗണങ്ങളോടുകൂടി ജയഭേരി മുഴക്കിച്ചുകൊണ്ടും ആർത്തിവിളിച്ചുകൊണ്ടും കൈലാസത്തിങ്കലേക്കുള്ള വരവായിരുന്നു. ഈ ഘോ‌ഷയാത്ര കണ്ടിട്ട് മനോദരിക്ക് വളരെ കോപമുണ്ടാകുകയും ചെയ്തു. ഈ ദുഷ്ട എന്റെ ഭർത്താവിനെ കൊന്നുവല്ലോ. അതിനാൽ ഇത് ആദ്യം ഇവളിൽത്തന്നെ പ്രയോഗിക്കാം എന്നു വിചാരിച്ചു മനോദരി ശ്രീപരമേശ്വരൻ കൊടുത്ത വിയർപ്പുതുള്ളിയിൽ നിന്ന് സ്വല്പമെടുത്തു ഭദ്രകാളിയുടെ ദേഹത്തിൽ തളിച്ചു.

ഉടനെ ഭഗവതിയുടെ ദേഹത്തിലെല്ലാം വസൂരി കുരുക്കൾ പുറപ്പെട്ടു. പനി, തലവേദന തുടങ്ങിയ
സുഖക്കേടുകൾ കൊണ്ടു മഹാദേവി പരവശയായിത്തീർന്നു വഴിയിൽ ത്തന്നെ കിടപ്പായി. ഉടനെ ഭൂതഗണങ്ങളിൽ ചിലർ ഓടിച്ചെന്നു വിവരം മഹാദേവന്റെ അടുക്കൽ ഉണർത്തിച്ചു. അതുകേട്ടു
കോപാകുലനായ ഭഗവാന്റെ കണ്ഠത്തിൽ നിന്നും കർണം വഴി ഒരു ഭയങ്കരമൂർത്തി ഉത്ഭവിച്ചു. ഉടനെ ഭഗവാൻ ആ തനുജനെ അടുക്കൽ വിളിച്ചു. " ഞാൻ നിനക്കു *കണ്ഠാകർണ്ണൻ എന്നു പേരിട്ടിരിക്കുന്നു* നീ ക്ഷണത്തിൽ പോയി നിന്റെ സഹോദരിയുടെ അവശത തീർത്തു വരണം. അവൾ ഏറ്റവും പരവശയായി വഴിയിൽ കിടക്കുന്നു എന്നരുളിച്ചെയ്തു.

ഉടനെ ഘണ്ടാകർണ്ണൻ ശ്രീ പരമേശ്വരന്റെ പാദങ്ങളിൽ വീണു നമസ്കരിച്ച് അനുഗ്രഹവും വാങ്ങിക്കൊണ്ട് പുറപ്പെട്ടു. കുറെ ദൂരം ചെന്നപ്പോൾ പരവശയായി വഴിയിൽ കിടന്നിരുന്ന ഭദ്രകാളിയെ കണ്ടിട്ട് ആ ശിവപുത്രൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. ഒടുക്കും മുഖത്തു നക്കാനായി ഭാവിച്ചപ്പോൾ ഭദ്രകാളി മുഖം തിരിച്ചുകൊണ്ട് "നീ എന്റെ സഹോദരനാണല്ലോ. മുഖത്തോടുമുഖം ചേർക്കുക ശരിയായിട്ടുള്ളതല്ല. അതിനാൽ മുഖത്തുള്ള കുരുക്കൾ എന്നും എനിക്ക് ഭൂ‌ഷണമായിരിക്കട്ടെ. ശേ‌ഷമുണ്ടായിരുന്നതെല്ലാം പോയപ്പോൾത്തന്നെ എനിക്കു സുഖമായിക്കഴിഞ്ഞു." എന്നരുളിച്ചെയ്തു. ഉടനെ ഭഗവതി ചുറ്റും  നോക്കിയപ്പോൾ പേടിച്ചുവിറച്ചു ദൂരെ മാറി നോക്കിക്കൊണ്ടു നിന്നിരുന്ന മനോദരിയെ കണ്ടിട്ട് അവളെ പിടിചു കൊണ്ടുവരുന്നതിനു ഘണ്ടാകർണ്ണനോട് കല്പിച്ചു. ഘണ്ടാകർണ്ണൻ മനോദരിയെ പിടിച്ചു ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. പരാശക്തി തന്റെ വാൾ കൊണ്ട് അവളുടെ കണ്ണും ചെവിയും കാലും ചേദിച്ചിട്ട്, "നീ ഇനി കണ്ടും, കേട്ടും ഓടിയും ചെന്നു മനു‌ഷ്യരെ ഉപദ്രവിക്കരുത്.
പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി  നിന്റെ മനോദരിയെന്നുള്ള പേരിനെ മാറ്റി നിനക്കു ഞാൻ "വസൂരി" എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക" എന്നരുളിച്ചെയുകയും അവളെക്കൂടി തന്റെ ശിവഭൂതഗണങ്ങളുടെ കൂട്ടതിൽ കൈലാസത്തിങ്കലേക്ക് കൊണ്ടുപോവുകയും ചെയ്തു

വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് മഹാദേവി അയക്കുമെന്നാണ് വിശ്വാസം .

വാസുകി

🐍🌿🐍🌿🐍🌿🐍🌿🐍

🐍വാസുകി🐍

കശ്യപ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ചവരാണ് വാസുകിയെന്ന നാഗശ്രേഷ്ഠൻ ബുദ്ധമതത്തിൽ വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു.

*പാലാഴിമഥനം🙏*

പാലാഴി കടഞ്ഞ് അമൃത് നേടുന്നതിനു വേണ്ടി മഹാമേരു പര്‍വ്വതത്തെ കടകോലായും വാസുകിയെ കയറാക്കിയും സമുദ്രം കടഞ്ഞതിന്‍റെ കാരണവും മറ്റും മഹാഭാരതം ആദിവര്‍വ്വത്തില്‍ കൊടുത്തിരിക്കുന്നു. രുദ്രന്‍റെ അംശാവതാരമായ ദുര്‍വാസാവു മഹര്‍ഷി ഒരിക്കല്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്സരസ്സായ മേനകയുടെ കൈയില്‍ ദിവ്യ പാരിജാത പുഷ്പങ്ങള്‍ കൊണ്ട് കൊരുത്ത ഒരു ഹാരം കണ്ടു. ദുര്‍വാസാവിനെ നമസ്കരിച്ച മേനക ആ ഹാരം മഹര്‍ഷിക്കു നല്‍കി. ആ മാലയില്‍ നിന്നുയര്‍ന്ന പരിമളം ആ വനമാകെ വ്യാപിച്ചു. ഹാരവുമായി നടക്കുന്നതിനിടെ ദുര്‍വാസാവ് ദേവേന്ദ്രന്‍ തന്‍റെ ഐരാവതമെന്ന വെളുത്ത ആനപ്പുറത്ത് കയറി വരുന്നത് കണ്ടു ദേവേന്ദ്രന്‍ മഹര്‍ഷിയെ പ്രണാമം ചെയ്ത് വന്ദിച്ചു. ദുര്‍വാസാവ് ആ ദിവ്യമായ ഹാരം ദേവേന്ദ്രന് നല്കി. ദേവേന്ദ്രന്‍ ആ മാല ഐരാവതത്തിന്‍റെ കൊമ്പില്‍ തൂക്കിയിട്ടു. എന്നാല്‍ ധാരാളം കരിവണ്ടുകളും തേനീച്ചകളും ആ മാലയെ പൊതിഞ്ഞപ്പോള്‍ കലി കയറിയ ആന ആ മാല നിലത്തിട്ട് ചവിട്ടി. താന്‍ നല്‍കിയ മാലയെ അനാദരിച്ചതു കണ്ട് കുപിതനായ ദുര്‍വാസാവ് ഇന്ദ്രനെ ശപിച്ചു. ഇന്നുമുതല്‍ നീയും മറ്റു ദേവന്മാരും ജരാനര ബാധിച്ച് വൃദ്ധന്മാരായി തീരട്ടെ ഇതായിരുന്നു ശാപം. മുനിശ്ശാപമേറ്റ ദേവലോകം ക്ഷയിച്ചു. അസുരന്മാര്‍ ദേവന്മാരെ ആക്രമിച്ചു തുടങ്ങി. ഈ ദുരവസ്ഥ മാറ്റുവാന്‍ ദേവന്മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.

ദേവന്മാരുടെ ദയനീയ സ്ഥിതി കണ്ട മഹാവിഷ്ണു അവരോട് അസുരന്മാരുമായി ചേര്‍ന്ന് വാസുകി നാഗത്തെ കയറാക്കിയും മഹാമേരു പര്‍വ്വതത്തെ കടകോലാക്കിയും അമൃതം കടഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. ആ അമൃത് പാനം ചെയ്താല്‍ ദേവന്മാരുടെ ജരാനരകള്‍ മാറി ഐശ്വര്യം വീണ്ടെടുക്കാമെന്നും പറഞ്ഞു.

ദേവന്‍മാര്‍ അസുരന്മാരുമായി സന്ധി ചെയ്ത് പാലാഴി കടഞ്ഞു കയറായി കിടന്ന വാസുകിയില്‍ നിന്നും ഇടയ്ക്ക് സര്‍വ്വസംഹാര ശക്തിയുള്ള കാളകൂട വിഷം ഉയര്‍ന്നു വന്നു. സര്‍വ്വവിനാശകാരിയായ ഈ വിഷത്തെ ശിവന്‍ തന്‍റെ കണ്ഠത്തില്‍ നിര്‍ത്തി. അന്നുമുതല്‍ ശിവന്‍ നീലകണ്ഠന്‍ എന്നറിയപ്പെട്ടു.വാസുകി ശിവന്റെ ഹാരമായിട്ടാണ് കഴിയുന്നത്.🙏

*തിങ്കളാഴ്ച*

*21.10.2019*

🐍🌿🐍🌿🐍🌿🐍🌿🐍

ചൊവ്വല്ലൂർ ശിവക്ഷേത്രം*

*ചൊവ്വല്ലൂർ ശിവക്ഷേത്രം*

⚜⚜⚜⚜⚜⚜⚜⚜⚜⚜⚜

*തൃശ്ശൂർ ജില്ലയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ ചൊവ്വല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആയിരത്തിയഞ്ഞൂറ് വർഷം പഴക്കമുള്ള ക്ഷേത്രമാണ്. ചൊവ്വല്ലൂർ ശിവക്ഷേത്രം. ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്ത് മൂന്നു കിലോമീറ്റർ ദൂരത്തായിസ്ഥിതി ചെയ്യുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ശിവഭഗവാനും പാർവ്വതീദേവിയും പ്രധാന പ്രതിഷ്ഠകളായുള്ള ക്ഷേത്രത്തിൽ ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, സപ്തമാതൃക്കൾ, സിംഹോദരൻ എന്നീ ഉപപ്രതിഷ്ഠകളും സമീപം പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണനുമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.* *ഭക്തജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.*

*ചൊവ്വല്ലൂർ ശിവക്ഷേത്രം*

*ഐതിഹ്യം*

*എല്ലാ മാസവും മുടങ്ങാതെ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ചൊവ്വല്ലൂർ മഴുവന്നൂർ മനയിലെ നമ്പൂതിരി വാർദ്ധക്യം കാരണം* *ദർശനം നടത്താൻ കഴിയില്ലെന്ന് വിഷമത്തോടെ മനസ്സിലാക്കി വടക്കുന്നാഥനെ ശരണം പ്രാപിച്ചു. ഭക്തന്റെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞ ഭഗവാൻ ഉടനെത്തന്നെ നമ്പൂതിരിയുടെ ഇല്ലത്തിനടുത്ത് സന്നിധാനം ചെയ്യുന്നതാണെന്ന് അറിയിച്ചു. തുടർന്ന് ഇല്ലത്തേയ്ക്ക് തിരിച്ച നമ്പൂതിരി ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തിനടുത്തെത്തിയപ്പോൾ ഒരു ആൽത്തറ കണ്ടു. തീർത്തും ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ ഓലക്കുട ഒരുസ്ഥലത്ത് ഒതുക്കിവച്ച് കിടന്നുറങ്ങി. ഉണർന്നുകഴിഞ്ഞ് കുടയെടുത്ത് പോകാൻ നിന്ന നമ്പൂതിരിയ്ക്ക് എത്ര ശ്രമിച്ചിട്ടും കുടയെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹം കുറച്ച്* *ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി പ്രശ്നം വപ്പിച്ചു. അവർ ഓലക്കുടയിൽ പാർവ്വതീപരമേശ്വരന്മാരുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് അവിടെയൊരു സ്വയംഭൂശിവലിംഗം പ്രത്യക്ഷപ്പെട്ടു. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയ നമ്പൂതിരി ഉടനെത്തന്നെ ഇഷ്ടദേവന് ഒരു ക്ഷേത്രം നിർമ്മിച്ചു. വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പാർവ്വതീദേവിയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ആ ക്ഷേത്രമാണ് ഇന്ന് അതിപ്രസിദ്ധമായ ചൊവ്വല്ലൂർ മഹാശിവക്ഷേത്രം.*
➖➖➖➖➖➖➖➖➖➖➖
*അറിവാണ് ശക്തി*