🐍🌿🐍🌿🐍🌿🐍🌿🐍
🐍വാസുകി🐍
കശ്യപ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ചവരാണ് വാസുകിയെന്ന നാഗശ്രേഷ്ഠൻ ബുദ്ധമതത്തിൽ വാസുകിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.വാസുകി തലയിൽ നാഗമാണിക്യം വഹിക്കുന്നു.
*പാലാഴിമഥനം🙏*
പാലാഴി കടഞ്ഞ് അമൃത് നേടുന്നതിനു വേണ്ടി മഹാമേരു പര്‍വ്വതത്തെ കടകോലായും വാസുകിയെ കയറാക്കിയും സമുദ്രം കടഞ്ഞതിന്‍റെ കാരണവും മറ്റും മഹാഭാരതം ആദിവര്‍വ്വത്തില്‍ കൊടുത്തിരിക്കുന്നു. രുദ്രന്‍റെ അംശാവതാരമായ ദുര്‍വാസാവു മഹര്‍ഷി ഒരിക്കല്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്സരസ്സായ മേനകയുടെ കൈയില്‍ ദിവ്യ പാരിജാത പുഷ്പങ്ങള്‍ കൊണ്ട് കൊരുത്ത ഒരു ഹാരം കണ്ടു. ദുര്‍വാസാവിനെ നമസ്കരിച്ച മേനക ആ ഹാരം മഹര്‍ഷിക്കു നല്‍കി. ആ മാലയില്‍ നിന്നുയര്‍ന്ന പരിമളം ആ വനമാകെ വ്യാപിച്ചു. ഹാരവുമായി നടക്കുന്നതിനിടെ ദുര്‍വാസാവ് ദേവേന്ദ്രന്‍ തന്‍റെ ഐരാവതമെന്ന വെളുത്ത ആനപ്പുറത്ത് കയറി വരുന്നത് കണ്ടു ദേവേന്ദ്രന്‍ മഹര്‍ഷിയെ പ്രണാമം ചെയ്ത് വന്ദിച്ചു. ദുര്‍വാസാവ് ആ ദിവ്യമായ ഹാരം ദേവേന്ദ്രന് നല്കി. ദേവേന്ദ്രന്‍ ആ മാല ഐരാവതത്തിന്‍റെ കൊമ്പില്‍ തൂക്കിയിട്ടു. എന്നാല്‍ ധാരാളം കരിവണ്ടുകളും തേനീച്ചകളും ആ മാലയെ പൊതിഞ്ഞപ്പോള്‍ കലി കയറിയ ആന ആ മാല നിലത്തിട്ട് ചവിട്ടി. താന്‍ നല്‍കിയ മാലയെ അനാദരിച്ചതു കണ്ട് കുപിതനായ ദുര്‍വാസാവ് ഇന്ദ്രനെ ശപിച്ചു. ഇന്നുമുതല്‍ നീയും മറ്റു ദേവന്മാരും ജരാനര ബാധിച്ച് വൃദ്ധന്മാരായി തീരട്ടെ ഇതായിരുന്നു ശാപം. മുനിശ്ശാപമേറ്റ ദേവലോകം ക്ഷയിച്ചു. അസുരന്മാര്‍ ദേവന്മാരെ ആക്രമിച്ചു തുടങ്ങി. ഈ ദുരവസ്ഥ മാറ്റുവാന്‍ ദേവന്മാര്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു.
ദേവന്മാരുടെ ദയനീയ സ്ഥിതി കണ്ട മഹാവിഷ്ണു അവരോട് അസുരന്മാരുമായി ചേര്‍ന്ന് വാസുകി നാഗത്തെ കയറാക്കിയും മഹാമേരു പര്‍വ്വതത്തെ കടകോലാക്കിയും അമൃതം കടഞ്ഞെടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. ആ അമൃത് പാനം ചെയ്താല്‍ ദേവന്മാരുടെ ജരാനരകള്‍ മാറി ഐശ്വര്യം വീണ്ടെടുക്കാമെന്നും പറഞ്ഞു.
ദേവന്‍മാര്‍ അസുരന്മാരുമായി സന്ധി ചെയ്ത് പാലാഴി കടഞ്ഞു കയറായി കിടന്ന വാസുകിയില്‍ നിന്നും ഇടയ്ക്ക് സര്‍വ്വസംഹാര ശക്തിയുള്ള കാളകൂട വിഷം ഉയര്‍ന്നു വന്നു. സര്‍വ്വവിനാശകാരിയായ ഈ വിഷത്തെ ശിവന്‍ തന്‍റെ കണ്ഠത്തില്‍ നിര്‍ത്തി. അന്നുമുതല്‍ ശിവന്‍ നീലകണ്ഠന്‍ എന്നറിയപ്പെട്ടു.വാസുകി ശിവന്റെ ഹാരമായിട്ടാണ് കഴിയുന്നത്.🙏
*തിങ്കളാഴ്ച*
*21.10.2019*
🐍🌿🐍🌿🐍🌿🐍🌿🐍
No comments:
Post a Comment