*📍🔥പ്രദോഷ വ്രതം🔥📍*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
പ്രസിദ്ധമായ പ്രദോഷ വ്രതം ശിവപ്രീതികരമാണ്. ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് വ്രതമനുഷ്ടിക്കന്നത്. ത്രയോദശിതിഥിയാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം.
ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ദി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം മനുഷ്യന് പ്രദാനം ചെയ്യുന്ന വ്രതമാണിത്.
പ്രഭാതസ്നാനശേഷം ശുഭ്രവസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. പകല്‍ ഉപവസിക്കുകയും ഭക്തിപൂര്‍വ്വം പഞ്ചാക്ഷരം ജപിക്കുകയും വേണം. സ്നാനാനന്തരം സന്ധ്യയ്ക്ക് ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തുകയും കൂവളമാല ചാര്‍ത്തിക്കുകയും ചെയ്യുക. ഈ സമയത്ത് കൂവളത്തിലകൊണ്ട് അര്‍ച്ചനയും വിശേഷമാണ്. അതിനു ശേഷം പാരണയോടുകൂടി വ്രതസമാപ്തി വരുത്താം.
ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യ പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതിദേവിയെ പീഠത്തില്‍ ആസനസ്ഥയാക്കിയിട്ട് ശിവന്‍ നൃത്തം ചെയ്യുന്നു. ഈ സമയത്ത് സകല ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നുവെന്നാണ് പ്രദോഷ വ്രതത്തെ പറ്റിയുള്ള ഒരു വിശ്വാസം.
ഈ ദിനത്തില്‍ വിധി പ്രകാരം വ്രതമനുഷ്ടിക്കുന്നത് മൂലം സകല പാപങ്ങളും നശിക്കുന്നു. ശിവപാര്‍വ്വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധിക്ക് അതിവിശേഷമാണ്. ഈ സന്ധ്യയില്‍ സകലദേവതകളുടെയും സാന്നിധ്യം ശിവപൂജ നടത്തുന്നിടത്ത് ഉണ്ടാവും. അതിനാല്‍ ഈ സമയത്തെ ആരാധനയ്ക്കഅതീവ പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിന് കൂടുതല്‍ വൈശിഷ്ട്യമുണ്ട്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറും. സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുന്ന വ്രതമാണിത്. ആദിത്യദശാകാലമുള്ളവര്‍ ഈ വ്രതമനുഷ്ടിക്കുന്നത് കൂടുതല്‍ ഐശ്വര്യപ്രദമായിരിക്കും.
ജാതകത്തില്‍ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാല്‍ അവര്‍ പതിവായി പ്രദോഷവ്രതം അനുഷ്ടിക്കുന്നത് ഐശ്വര്യപ്രദവും കൂടുതല്‍ ഫലപ്രദവുമായിരിക്കും. കര്‍മ്മബോധമുണ്ടാക്കാന്‍ പ്രദോഷ വ്രതം പ്രദോഷത്തെ പറ്റിയുള്ള മറ്റൊരു വിശ്വാസം പലാഴി മഥനവുമായി ബന്ധപ്പെട്ടാണ്. ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃതിനായി പാലാഴിയെന്ന മഹാസമുദ്രം കടഞ്ഞു. മേരു പര്‍വ്വതവും നാഗരാജാവായ വാസുകിയേയും ഉപയോഗിച്ചായിരുന്നു പാലാഴി മഥനം. സര്‍വ്വ ദേവന്‍മാരുടേയും സാനിധ്യത്തിലായിരുന്നു ഇത് നടന്നത്. പാലാഴി കടഞ്ഞ് അമൃത് നേടാനായെങ്കിലും ഇതിനിടെ വേദന കൊണ്ട് പുളഞ്ഞ വാസുകി അതിനിടെ വിഷം ചര്‍ദ്ധിയ്ക്കാനൊരുങ്ങിയത് ഏവരേയും ഭയാകുലരാക്കി.ഏവരും ഈ അവസ്ഥയില്‍ നിന്ന് രക്ഷിയ്ക്കാന്‍ ശിവ ഭഗവാനെ ധ്യാനിച്ചു. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളേയും നശിപ്പിയ്ക്കാന്‍ പോന്നതായിരുന്നു ആ വിഷം. ലോകത്തിന്‍റെ നന്മയാഗ്രഹിച്ച് ശിവഭഗവാന്‍ കൊടിയ വിഷം കൈക്കുമ്പിളിലേറ്റുവാങ്ങി ഭക്ഷിച്ചെന്നാണ് വിശ്വാസം. വാസുകിയില്‍ നിന്ന് പുറത്തു വന്ന വിഷം ഭഗാവാനെ പോലും നശിപ്പിയ്ക്കാന്‍ ശക്തിയുള്ളതാണെന്നറിഞ്ഞ പാര്‍വ്വതീ ദേവി വിഷം ഭഗവാന്‍റെ ഉള്ളിലിറങ്ങാതിരിയ്ക്കാന്‍ അദ്ദേഹത്തിന്‍റെ കണ്ഡത്തില്‍ ശക്തിയായി പിടിച്ചു. അങ്ങനെ ആ വിഷം ഭഗവാന്‍റെ കണ്ഡത്തില്‍ വച്ച് കട്ടയായെന്നും അതോടെ ഭഗവാന്‍റെ കണ്ഡം നീല നിറമായെന്നാണുമാണ് വിശ്വാസം. അങ്ങനെ ഭഗവാന്‍ ലോകരക്ഷയെന്ന കര്‍മ്മം സ്വന്തം രക്ഷ മറന്നും ചെയ്തെന്നാണ് വിശ്വാസം. അതിനു ശേഷം ഭഗവാന്‍ തന്‍റെ വാഹനമായ നന്ദിയെന്ന കാളയുടെ തലയില്‍ നിന്ന് ആനന്ദ നൃത്തമാടി. ഇതൊരു പ്രദോഷ ദിവസമായിരുന്നെന്നാണ് വിശ്വാസം. ഈ ദിവസം തിരു നീല കണ്ഡം എന്ന മന്ത്രം ഉച്ചരിച്ച് വ്രതമെടുത്താല്‍ നിഷേധാത്മകമായ ചിന്തകള്‍ മാറി സ്വന്തം കര്‍മ്മം ചെയ്യാനുള്ള ശക്തി ലഭിയ്ക്കുമെന്നാണ് വിശ്വാസം. കര്‍മ്മമാണ് ഏറ്റവും വലുതെന്ന ചിന്തയാണ് ശിവഭഗവാനെ കൊണ്ട് കൊടിയവിഷം പോലും. കുടിയ്ക്കാന്‍ പ്രേരിപ്പിച്ചത്.
➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿