Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, April 4, 2020

വേട്ടയ്ക്കൊരുമകൻ

♦️🌿♦️🌿♦️🌿♦️🌿♦️🙏വേട്ടയ്ക്കൊരുമകൻ🙏🌿♦️🙏🌿♦️🙏♦️

ഇഷ്ടവരം നേടാനായി തപസ്സനുഷ്ടിച്ച അർജുനനെ പരീക്ഷിക്കുന്നതിനായി ശിവ പാർവ്വതിമാർ വേടരൂപം ധരിച്ചു. വേടരൂപം ധരിച്ച പരമശിവൻ പാർവതിയെ പ്രാപിക്കുകയും അങ്ങനെ വേട്ടയ്ക്കൊരുമകൻ ജനിക്കുകയും ചെയ്തു. വേട്ടയ്ക്കൊരു മകന്റെ അമിതപ്രഭാവംകണ്ട ദേവകൾ ഭയന്ന് വേട്ടയ്ക്കൊരു മകനെ ദേവലോകത്തു നിന്നും ഭൂമിയിലേക്ക് പറഞ്ഞയക്കാൻ ആവശ്യപ്പെട്ടതിനാൽ , പരമശിവൻ അപ്രകാരം ചെയ്തു. അങ്ങനെയാണ് വേട്ടയ്ക്കൊരുമകൻ ഭൂമിയിലെത്തിയത്. ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകൻ പലദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പ്രസിദ്ധമായ കാറകൂറ തറവാട്ടിലെ നായർ സ്ത്രീയെ കല്യാണം കഴിച്ച് അവിടെ താമസം തുടങ്ങി. ആ ബന്ധത്തിൽ അവർക്കൊരു കുട്ടി ജനിക്കുകയും ചെയ്തു. കാറകൂറ തറവാട്ടുകാരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട കുറുമ്പ്രാതിരിമാർ അന്യായമായി കൈയ്യടക്കി വച്ചിരുന്നു. പോരാളിയായ വേട്ടയ്ക്കൊരുമകൻ ആവശ്യപ്പെട്ടപ്പോൾ കുറുമ്പ്രാതിരിമാർ കോട്ട വിട്ടുകൊടുക്കാൻ തീരുമാനിച്ചു. വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാൻ കുറുമ്പ്രാതിരി നാടുനീളെ നിരവധി തടസ്സങ്ങൾ വച്ചിരുന്നു. തന്റെ ഏഴു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാതിരിയുടെ മുന്നിലെത്തി. അവിടെ ആയിരക്കണക്കിനു തേങ്ങ കൂട്ടിയിട്ടിരിക്കുകയായിരുന്നു. കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു നിമിഷങ്ങൾക്കകം ആ പിഞ്ചു പൈതൽ ഉടച്ചു തീർത്തു. ഇതോടെ കുറുമ്പ്രാതിരിക്ക് വേട്ടയ്ക്കൊരു മകന്റെ ശക്തി ബോധ്യം വരികയും പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. ഈ സംഭവത്തെ സ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തിവച്ച് ഉടയ്ക്കാറുണ്ട്. “നായരായി പുറപ്പെട്ടു, നാളികേരം തകർത്തു” എന്നാണ് തോറ്റം പാട്ടിൽ ഇതേ പറ്റി പാറ്റുന്നത്. വേട്ടയ്ക്കൊരുമകൻ ചില സ്ഥലങ്ങളിൽ വേട്ടയ്ക്കരമകൻ (പ്രത്യേകിച്ചും മദ്ധ്യകേരളത്തിൽ) എന്നും അറിയപ്പെടുന്നു. അമ്പും,വില്ലും,മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിന്റെ ആയുധങ്ങൾ ...🙏🏻🙏🏻

ഗോകര്‍ണ്ണന്‍

ഗോകര്‍ണ്ണന്‍
                      
ശിവന്റെ അവതാരം. ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന് അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽ കാണുന്നു.

ബ്രഹ്മാവ് സൃഷ്ടിക്കുവേണ്ടിയുള്ള ശക്തി സമ്പാദിക്കുന്നതിനായി തപസ്സിരുന്നു. അനേകകാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നെറ്റിയിൽനിന്ന് തേജോരൂപിയായി പരമേശ്വരൻ വെളിയിൽവന്നു. ബ്രഹ്മാവ് അദ്ദേഹത്തെ വന്ദിച്ചിട്ട് ‘‘അവിടുന്നുതന്നെ സൃഷ്ടികർമ്മം നടത്തുക‘‘ എന്ന് അഭിപ്രായപ്പെട്ടു. പരമശിവൻ അതുസമ്മതിച്ച് പാതാളത്തിൽ പോയി സമാധിയിരുന്നു. കാലങ്ങൾ വളരെ കഴിഞ്ഞു. പരമശിവനെ കാണായ്കയാൽ ബ്രഹ്മാവുതന്നെ സൃഷ്ടി ആരംഭിച്ചു.
സമാധയിൽ നിന്നുണർന്ന ശിവൻ ദിവ്യചക്ഷസ്സുകൊണ്ട് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ട് ബ്രഹ്മാവിനെ ശിക്ഷിക്കുന്നതിനായി പാതാളത്തിൽനിന്നും പുറപ്പെട്ടു. അപ്പോൾ മുകളിൽ ഭൂമി കറങ്ങിക്കൊണ്ടിക്കുകയാണ്. പരമശിവൻ ഭൂമിദേവിയോട് വഴിവിട്ടുമാറിനിൽക്കുവാനാവശ്യപ്പെട്ടു. ഭൂമിദേവി അതിനുവഴങ്ങാതെ പരമശിവനോട് അണിമാദികളായ അൈഷ്ടശ്വര്യങ്ങളുള്ള അവിടുന്ന് സൂക്ഷ്മരൂപികളായ എന്റെ ഒരു കർണ്ണത്തിൽകൂടി കയറി മറുകർണ്ണത്തിലൂടെ ഇറങ്ങിക്കൊള്ളുക എന്നുപറഞ്ഞു.
പരമശിവന് അതുശരിയാണെന്ന് തോന്നി. അങ്ങനെത്തന്നെ പ്രവൃത്തിച്ചു. ഗോവെന്നുള്ളതിന് ഭൂമിദേവി എന്നും അർത്ഥമുണ്ടല്ലോ. ചുരുക്കത്തിൽ എവിടെ വച്ചാണോ ശിവൻ ഗോവിന്റെ (ഭൂമിയുടെ) കർണ്ണത്തിൽകൂടി കയറി ഇറങ്ങിയത് അവിടം പിൽക്കാലത്ത് ഗോകർണ്ണമായി. പരമശിവൻ നേരെ കൈലാസത്തിലേയ്ക്ക് പോയി.

ഗോകർണ്ണത്തിൽ പരമശിവന്റെ ആത്മലിംഗമാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. രാവണമാതാവായ കൈകസി മണൽകൊണ്ടുണ്ടാക്കി പൂജിച്ചുവന്ന ശിവലിംഗം തിരമാല കയറി അടിച്ചു നശിപ്പിക്കയാൽ അവൾ ദുഃഖിതയായി. രാവണൻ ഇതറിഞ്ഞ് പരമശിവന്റെ ആത്മലിംഗം തന്നെ കൊണ്ടുവന്ന് അമ്മയ്ക്ക് നൽകാമെന്നുപറഞ്ഞു. അതിനായി കൈലാസത്തിലേയ്ക്ക് പോയി. നാരദൻ ഇതറിഞ്ഞ് ദേവേന്ദ്രന്റെ അടുക്കലെത്തി ഇങ്ങനെ പറഞ്ഞു.
രാവണൻ പരമശിവനിൽനിന്ന് ആത്മലിംഗംവാങ്ങി ലങ്കയിൽകൊണ്ടുപോയി പ്രതിഷ്ഠിക്കാൻ നിശ്ചയിച്ചിരിക്കയാണ്. അവൻ കൈലാസത്തിലേയ്ക്ക് ഇതുവഴി പോയിട്ടുണ്ട്. ആത്മലിംഗം വാങ്ങി ലങ്കയിൽകൊണ്ടുപോയി സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ അവനെ ജയിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് വേണ്ടത് ഉടനടി പ്രവർത്തിക്കുക എന്നു പറഞ്ഞിട്ടുപോയി.

രാവണൻ കൈലാസത്തിൽ എത്തുന്നതിന് മുമ്പുതന്നെ രാവണന് ആത്മലിംഗം കൊടുക്കരുതെന്ന് പറയുന്നതിനായി ദേവേന്ദ്രനും വിഷ്ണുവും മറ്റുുദേവന്മാരും അതിവേഗത്തിൽ പുറപ്പെട്ട് കൈലാസത്തിലെത്തി. അപ്പോഴേക്കും രാവണൻ പരമശിവനെ തൃപ്തിപ്പെടുത്തി ആത്മലിംഗവും വാങ്ങിക്കൊണ്ട് പോയിക്കഴിഞ്ഞിരിക്കുന്നു. പരമശിവൻ അവരോടു പറഞ്ഞു. അതിവേഗത്തിൽ പുറപ്പെട്ടാൽ രാവണനെ വഴിക്കുകാണാം. ആത്മഗലിംഗം അവനോടുവാങ്ങി തറയിൽവയ്ക്കണം. അതവിടെ ഉറച്ചിരുന്നുകൊള്ളും. ആ സ്ഥലവും പുണ്യഭൂമിയായിത്തീരും. പിന്നീടവരവിടെ നിന്നില്ല. അതിവേഗത്തിൽ പുറപ്പെട്ട് ഗോകർണ്ണത്തിൽ വച്ച് അവർ രാവണനെകണ്ടു.
ഉടനടി വിഷ്ണുവിന്റെ ഉപദേശപ്രകാരം ഗണപതി ഒരു ബ്രഹ്മചാരിയുടെ വേഷത്തിൽചെന്ന് രാവണനെ സമീപിക്കുകയും രാവണൻ ആത്മലിംഗം ബ്രഹ്മചാരിയുടെ കൈയിൽകൊടുത്ത് തറയിൽവയ്ക്കരുതെന്ന ചട്ടംകെട്ടിയിട്ട് സന്ധ്യാവന്ദനത്തിനായി സമുദ്രത്തിലേയ്ക്ക് പോവുകയും ചെയ്തു. ആ സമയത്ത് ഗണപതി അതുതാഴെവച്ചു. രാവണൻ വന്നുനോക്കുമ്പോൾ ആത്മലിംഗം തറയിൽ ഇരിക്കുകയാണ്. ഇതു കണ്ട് രാവണന്‍ ഗണപതിയുടെ തലയ്ക്ക് ഒരു കിഴുക്ക് കൊടുത്തു. എന്നിട്ട് അത് പിഴുതെടുക്കാന്‍ വളരെ പണിപെട്ടു. ഒരു ഫലവും ഉണ്ടായില്ല. ഇത്ര ബലമേ ഈശ്വരന് എന്നു പറഞ്ഞുകൊണ്ട് അതു മൂടിയിരുന്ന പട്ട് വലിച്ചു നാലായി കിറി നാലു ദിക്കിലേക്കും എറിഞ്ഞു... അതു വീണിടത്ത് നാലുശിവലിംഗം പ്രത്യക്ഷമായി. അങ്ങനെ ഗോകര്‍ണ്ണത്തിലിപ്പോള്‍  പഞ്ചശിവലിംഗമാണുള്ളത്.  രാവണന്റെ കിഴുക്കു കൊണ്ടതിനാല്‍ തലകുഴിഞ്ഞമട്ടിലുള്ള  ഒരു ഗണപതിയും ഗോകര്‍ണ്ണത്തു കാണാം....                 🕉🕉🕉🙏🙏🙏🙏🙏🙏🙏🕉🕉🕉

അഘോരശിവന്‍🔥

🔱🔥അഘോരശിവന്‍🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

അഘോരമൂര്‍ത്തിയായ ശിവന്‍. അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യമാകുന്നു.

ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഈശാനം
തത്പുരുഷം
അഘോരം
വാമദേവം
സദ്യോജാതം
എന്നിവയാണ്. നടുവിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന സംജ്ഞ ശിവനു ലഭിച്ചിട്ടുള്ളത്.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവന്റേതാണ്. ഖരപ്രകാശമഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപംനിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വ(ല്ലു)മംഗലം സ്വാമിയാര്‍ (ലീലാശുകന്‍) ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതുകൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര്‍ സിദ്ധിച്ചിട്ടുണ്ട്.

അഘോരമന്ത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അഘോരശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവ യഥാക്രമം അഘോരനും ത്രിഷ്ടുപ്പും അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രത്തിന്റെ സ്വരൂപം:

'ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്'

ഈ മന്ത്രത്തിന്റെ ധ്യാനശ്ളോകവും അതിന്റെ സാരവും താഴെ കൊടുക്കുന്നു.

'കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ'.

(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).

ഓം ഹ്രീം എന്ന ബീജാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് മന്ത്രം ഉച്ചരിക്കേണ്ടതാണ്. ലക്ഷം ആവൃത്തികൊണ്ട് മന്ത്രസിദ്ധി വരുത്തണം. മോക്ഷം ആഗ്രഹിക്കുന്നവന്‍ അഘോരമൂര്‍ത്തിയെ ധവളവര്‍ണത്തിലും കാവ്യഫലം ആഗ്രഹിക്കുന്നവന്‍ രക്തവര്‍ണത്തിലും ദുഷ്ടഗ്രഹനിവൃത്തി, ആഭിചാരം എന്നിവ ഉദ്ദേശിക്കുന്നവന്‍ കറുത്തവര്‍ണത്തിലും ധ്യാനിക്കുന്നു. അഘോരമന്ത്രംകൊണ്ട് ഹോമം നടത്താറുണ്ട്. ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; നിഖിലപ്രേയഃ പ്രാപ്തിയുണ്ടാകും എന്നെല്ലാം വിശ്വസിക്കപ്പെടുന്നു.

(എം.എച്ച്. ശാസ്ത്രികള്‍, വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

നന്ദികേശൻ

🙏നന്ദികേശൻ🙏

ഒരിക്കൽ പാർവ്വതീ ദേവിക്ക് തന്റെ ഓർമ്മശക്തി നഷ്ടപ്പെട്ടു ഇതിനാൽ ഭഗവാൻ ശിവന് വളരെ ദു:ഖമുണ്ടായി  ഭഗവാൻ ശിവൻ പാർവ്വതീ ദേവിയേയും കൂട്ടി മന:ശാന്തിക്കായുള്ള പ്രാർത്ഥനയിൽ മുഴുകി  നന്ദികേശ്വരനും സ്വയം പ്രാർത്ഥനയിൽ പങ്കുകൊണ്ടു 

ശിവക്ഷേത്രത്തിൽ കാണുന്ന രുപത്തിലാണ് നന്തികേശ്വരൻ ധ്യാനത്തിനിരുന്നത് ഈ സമയം ജലന്ധരൻ എന്ന അസുരൻ  ധ്യാനത്തിലിരുന്ന പാർവ്വതീദേവിയെ തട്ടിക്കൊണ്ടു പോയി ഭഗവാൻ ശിവൻ ധ്യാനത്തിലായതിനാൽ ഇതൊന്നും അറിഞ്ഞതേയില്ല ഈ സംഭവം ഭഗവാനെ എങ്ങിനെ അറിയിക്കുമെന്നോർത്ത് ദേവന്മാർക്ക് ആധിയായി അവസാനം വിവരം ഗണപതിയെ ധരിപ്പിച്ചു ശിവഭഗവാനെ ധ്യാനത്തിൽ നിന്നും ഉണർത്താൻ ഗണപതിക്കുമായില്ല ഗണപതിയുടെ മനസ്സിൽ ഒരാശയം  തോന്നി നന്തികേശ്വരനെ നോക്കി പറയാനുള്ളത് നന്തികേശ്വരന്റെ ചെവിയിൽ പറഞ്ഞു  നന്തികേശ്വരൻ താൻ കേട്ടതെല്ലാം ശിവഭഗവാനെ അറിയിച്ചു അത് കേട്ട് തപസ്സിൽ നിന്നും ശിവഭഗവാൻ ഉണർന്നു പാർവ്വതീദേവിയെ വീണ്ടെടുത്തു. 

അന്നു മുതൽ തുടങ്ങിയതാണ്  ഭക്തർ തങ്ങളുടെ ആവശ്യങ്ങളും പരാതികളും നന്തിയുടെ ചെവിയിൽ പറയുന്നത് നന്തികേശ്വരനോട് പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ശിവഭഗവാൻ അറിയുകയും ഉടനെ പരിഹാരം ലഭിക്കുന്നു എന്നുമാണ് ഭക്തരുടെ വിശ്വാസം..........

നാഗസമാധി

 മീനമാസത്തിലെ ആയില്യം...
🌷🌷🌷

*സർപ്പക്കാവ്* *നാഗസമാധി*

*എന്താണ് നാഗസമാധി?*

തല ഉയർത്തി പിടിച്ചു മൂന്നര ചുറ്റായി ഇരുന്നു നാഗങ്ങൾ ആയുസ് എത്തി ജീവൻ വെടിയുന്നതാണ് നാഗസമാധി. നാഗസമാധിയിൽ കാല ക്രെമേണ ചുറ്റും പുറ്റു വളർന്നു മണ്ണിൽ ലയിക്കുകയും ചെയ്യും. 

*സർപ്പക്കാവ് ഉണ്ടായത് എങ്ങിനെ?*

പണ്ട് കാലത്തു കൃഷിക്കായി മനുഷ്യർ ഏക്കറു  കണക്കിന് ഭൂമി വെട്ടി പിടിച്ചു.  

കാടുകൾ വെട്ടി തെളിക്കുവാൻ കാട്ടിൽ കേറിയവർ മൂന്നര ചുറ്റിൽ  ഇരുന്നു സമാധിയായി ചത്തു  ഉണങ്ങിയിരിക്കുന്ന  നാഗങ്ങളെ കണ്ടു,  അതാണ് നാഗസമാധി. 

അങ്ങനെ നാഗസമാധി കണ്ട സ്ഥലങ്ങൾ അവർ പുണ്യം ഭൂമിയായി കരുതി  സർപ്പങ്ങൾക്കായി നീക്കിയിട്ടു, അതാണ് സർപ്പക്കാവ് അവിടെ എല്ലാ ദിവസവും ദീപം തെളിയിച്ചു ആരാധിച്ചിരുന്നു. 

അങ്ങനെ സർപ്പങ്ങൾ സമാധി ഇരിക്കുവാൻ സ്വെയം കണ്ടെത്തിയ ഭൂമിയാണ് സർപ്പക്കാവ്.  

കാലക്രെമേണ പുറ്റ്  വന്നു മൂടി സമാധി മറയും ഇതാണ് സർപ്പ പുറ്റ് എന്നറിയപ്പെടുന്നത് .  മഴക്കാലത്തു  സർപ്പപുറ്റ് നനഞ്ഞു  മണ്ണിൽ ലയിച്ചു ചേരും. 

ഈ സ്ഥലം തലമുറയ്ക്ക് തിരിച്ചറിയാൻ ഇങ്ങിനെ നാഗ സമാധി കണ്ട സ്ഥലത്തു നാഗ പ്രതിഷ്ഠ നടത്തി വിളക്ക് വെച്ച് പൂർവികർആരാധിച്ചു വന്നിരുന്നു. 

നാഗ സമാധി കണ്ട സ്ഥലം പുണ്യ ഭൂമിയായി കരുതി സർപ്പക്കാവ് എന്ന്‌ മാറ്റി ഇട്ടു. 
ഒരു നാഗം സമാധി ഇരുന്ന സ്ഥലത്തു തന്നെ അതിന്റെ ഇണ സർപ്പവും സമാധി ഇരിക്കാൻ എത്തും എന്ന് വിശ്വാസം. 

സമാധിക്കായി സർപ്പങ്ങൾ സ്വെയം തിരഞ്ഞെടുത്ത സ്ഥലമാണ് സർപ്പക്കാവ്,  അത് മനുഷ്യന്  സംരക്ഷിക്കാൻ മാത്രമേ സാധിക്കു. 
നിർമിക്കാൻ സാധ്യമല്ല... 

സർപ്പാരാധനക്കായി പൂർവികർ മാറ്റി ഇട്ട പുണ്യ  സ്ഥലമാണ് സർപ്പക്കാവ് എന്ന്‌ അറിയപ്പെടുന്നത്. 

നാഗ പ്രീതിക്കായി സർപ്പക്കാവിൽ സർപ്പം പാട്ട് പാടിക്കുകയും,  സർപ്പ കളമെഴുത്തു നടത്തിക്കുകയും ചെയ്യും, 

സർപ്പ കളമെഴുതി പൂജിക്കുമ്പോൾ,  സമാധി ആയ നാഗത്തിന്റെ ആത്മാവ് വൃതം എടുത്തു നിൽക്കുന്ന ആളിലേക്ക് പ്രേവേശിക്കുകയും അവർ തുള്ളി ഉറഞ്ഞു ഭാവി കാര്യങ്ങൾ പ്രവചിക്കുകയും ചെയ്തിരുന്നു,   ഇപ്പോഴും ചില സർപ്പക്കാവുകളിൽ ഈ ചടങ്ങുകൾ നടത്താറുണ്ട്.

  *ശിവോഹം*