Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, April 4, 2020

നാഗസമാധി

 മീനമാസത്തിലെ ആയില്യം...
🌷🌷🌷

*സർപ്പക്കാവ്* *നാഗസമാധി*

*എന്താണ് നാഗസമാധി?*

തല ഉയർത്തി പിടിച്ചു മൂന്നര ചുറ്റായി ഇരുന്നു നാഗങ്ങൾ ആയുസ് എത്തി ജീവൻ വെടിയുന്നതാണ് നാഗസമാധി. നാഗസമാധിയിൽ കാല ക്രെമേണ ചുറ്റും പുറ്റു വളർന്നു മണ്ണിൽ ലയിക്കുകയും ചെയ്യും. 

*സർപ്പക്കാവ് ഉണ്ടായത് എങ്ങിനെ?*

പണ്ട് കാലത്തു കൃഷിക്കായി മനുഷ്യർ ഏക്കറു  കണക്കിന് ഭൂമി വെട്ടി പിടിച്ചു.  

കാടുകൾ വെട്ടി തെളിക്കുവാൻ കാട്ടിൽ കേറിയവർ മൂന്നര ചുറ്റിൽ  ഇരുന്നു സമാധിയായി ചത്തു  ഉണങ്ങിയിരിക്കുന്ന  നാഗങ്ങളെ കണ്ടു,  അതാണ് നാഗസമാധി. 

അങ്ങനെ നാഗസമാധി കണ്ട സ്ഥലങ്ങൾ അവർ പുണ്യം ഭൂമിയായി കരുതി  സർപ്പങ്ങൾക്കായി നീക്കിയിട്ടു, അതാണ് സർപ്പക്കാവ് അവിടെ എല്ലാ ദിവസവും ദീപം തെളിയിച്ചു ആരാധിച്ചിരുന്നു. 

അങ്ങനെ സർപ്പങ്ങൾ സമാധി ഇരിക്കുവാൻ സ്വെയം കണ്ടെത്തിയ ഭൂമിയാണ് സർപ്പക്കാവ്.  

കാലക്രെമേണ പുറ്റ്  വന്നു മൂടി സമാധി മറയും ഇതാണ് സർപ്പ പുറ്റ് എന്നറിയപ്പെടുന്നത് .  മഴക്കാലത്തു  സർപ്പപുറ്റ് നനഞ്ഞു  മണ്ണിൽ ലയിച്ചു ചേരും. 

ഈ സ്ഥലം തലമുറയ്ക്ക് തിരിച്ചറിയാൻ ഇങ്ങിനെ നാഗ സമാധി കണ്ട സ്ഥലത്തു നാഗ പ്രതിഷ്ഠ നടത്തി വിളക്ക് വെച്ച് പൂർവികർആരാധിച്ചു വന്നിരുന്നു. 

നാഗ സമാധി കണ്ട സ്ഥലം പുണ്യ ഭൂമിയായി കരുതി സർപ്പക്കാവ് എന്ന്‌ മാറ്റി ഇട്ടു. 
ഒരു നാഗം സമാധി ഇരുന്ന സ്ഥലത്തു തന്നെ അതിന്റെ ഇണ സർപ്പവും സമാധി ഇരിക്കാൻ എത്തും എന്ന് വിശ്വാസം. 

സമാധിക്കായി സർപ്പങ്ങൾ സ്വെയം തിരഞ്ഞെടുത്ത സ്ഥലമാണ് സർപ്പക്കാവ്,  അത് മനുഷ്യന്  സംരക്ഷിക്കാൻ മാത്രമേ സാധിക്കു. 
നിർമിക്കാൻ സാധ്യമല്ല... 

സർപ്പാരാധനക്കായി പൂർവികർ മാറ്റി ഇട്ട പുണ്യ  സ്ഥലമാണ് സർപ്പക്കാവ് എന്ന്‌ അറിയപ്പെടുന്നത്. 

നാഗ പ്രീതിക്കായി സർപ്പക്കാവിൽ സർപ്പം പാട്ട് പാടിക്കുകയും,  സർപ്പ കളമെഴുത്തു നടത്തിക്കുകയും ചെയ്യും, 

സർപ്പ കളമെഴുതി പൂജിക്കുമ്പോൾ,  സമാധി ആയ നാഗത്തിന്റെ ആത്മാവ് വൃതം എടുത്തു നിൽക്കുന്ന ആളിലേക്ക് പ്രേവേശിക്കുകയും അവർ തുള്ളി ഉറഞ്ഞു ഭാവി കാര്യങ്ങൾ പ്രവചിക്കുകയും ചെയ്തിരുന്നു,   ഇപ്പോഴും ചില സർപ്പക്കാവുകളിൽ ഈ ചടങ്ങുകൾ നടത്താറുണ്ട്.

  *ശിവോഹം*

No comments:

Post a Comment