Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, June 7, 2020

ശിവൻ ശയനം ചെയ്യുന്ന

🔘ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം..!  🎪#പള്ളികൊണ്ടേശ്വർ #ക്ഷേത്രം . 

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ #സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.  സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു. രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്.

ഐതിഹ്യം

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.
കടപ്പാട്:

സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?

🐍🐍🐍🐍🐍🐍🐍സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?  

ചില വിശിഷ്ട സർപ്പങ്ങൾ  തല ഉയർത്തിപ്പിടിച്ചു ധ്യാന നിരതമായി,മൂന്നര ചുറ്റായി ഇരുന്ന് സ്വയം ജീവൻ വെടിയുന്നതിനെയാണ് #സർപ്പ #സമാധി അല്ലെങ്കിൽ #നാഗ #സമാധി എന്ന് പറയുന്നത്. (ശരിയായ വാക്ക് സർപ്പസമാധി എന്നാണ് ). കാലക്രമേണ ഇതിന് ചുറ്റും പ്രകൃതി ദത്തമായി പുറ്റ് മണ്ണ് വന്ന് ചിതൽ പുറ്റായി രൂപാന്തരം പ്രാപിക്കുകയും അത് മണ്ണിൽ ലയിക്കുകയും ചെയ്യും.(എന്നാൽ എല്ലാ ചിതൽ പുറ്റുകളും ഇത് ആണെന്ന് തെറ്റ് ധരിക്കരുത്.) ഇത്തരത്തിലുള്ള സർപ്പ സമാധിക്ക് അരികിലായി അതിന്റെ ഇണയും വന്ന് സമാധി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ സമാധി ഇരിക്കുവാൻ സർപ്പങ്ങൾ സ്വയം കണ്ടെത്തിയ യോഗ്യമായ ഭൂമിയാണ് സർപ്പഭൂമി.

പണ്ട് കാലത്ത് കൃഷിക്കും, ഭൂമി വെട്ടിപ്പിടിക്കുന്നതിനുമായി കാടുകൾ വെട്ടിത്തെളിക്കുവാൻ കാട്ടിൽ കയറിയവർ ഇങ്ങനെ മൂന്നര ചുറ്റായി ജീവൻ വെടിഞ്ഞിരിക്കുന്ന സർപ്പ സമാധികൾ കണ്ടെത്തി. അവിടം അവർ പുണ്യ ഭൂമിയായി കണ്ട് നീക്കിയിടുകയും, അവിടെ വിളക്ക് വച്ച് ആരാധിക്കുകയും ചെയ്തു. ഇവിടം പിന്നീട് സർപ്പക്കാവ് എന്നറിയപ്പെട്ടു. 

മഴക്കാലത്ത് ഇത്തരം ചിതൽ പുറ്റുകൾ മണ്ണിൽ ലയിച്ചു ചേരാൻ ഇടയുള്ളതിനാലും ഈ സ്ഥലം പിന്നീട്  തലമുറയ്ക്ക് തിരിച്ചറിയാൻ സഹായമായ രീതിയിലും അവിടെ സർപ്പ ശിലകൾ സ്ഥാപിക്കുകയും,  തുടർന്ന് ആരാധനയുടെ ഭാഗമായി സർപ്പം പാട്ട് പൂജകൾ തുടങ്ങിയവ അനുവർത്തിക്കുകയും ചെയ്തു. 

ഇത്തരം കാവുകളിൽ സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധിയായ സർപ്പങ്ങളുടെ ആത്മാവ് കർമ്മിയിൽ സന്നിവേശിച്ചു അവർ ഉറഞ്ഞു തുള്ളി ഭാവികാര്യങ്ങൾ പറയുകയും ചെയ്യും, പൂജാദി കാര്യങ്ങൾ അറിയാത്ത ചില കുടുംബാംഗങ്ങളിലും ആ സമയത്ത് ഇങ്ങനെയുണ്ടാകാറുണ്ട്.

സർപ്പങ്ങൾ അധിവസിക്കാനായി പുരാണങ്ങൾ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂമിയായതിനാലാണ് കേരളത്തിൽ ഇത്രയധികം സർപ്പകാവുകൾ ഉള്ളത്. കൂടാതെ പരശുരാമൻ  വിട്ടുനൽകി കുടിയിരിത്തപ്പെട്ടു എന്ന് കരുതപ്പെടുന്ന സർപ്പകാവുകളും നാഗക്ഷേത്രങ്ങളും ഇതിന് പുറമെയാണ്... !