Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, June 7, 2020

സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?

🐍🐍🐍🐍🐍🐍🐍സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?  

ചില വിശിഷ്ട സർപ്പങ്ങൾ  തല ഉയർത്തിപ്പിടിച്ചു ധ്യാന നിരതമായി,മൂന്നര ചുറ്റായി ഇരുന്ന് സ്വയം ജീവൻ വെടിയുന്നതിനെയാണ് #സർപ്പ #സമാധി അല്ലെങ്കിൽ #നാഗ #സമാധി എന്ന് പറയുന്നത്. (ശരിയായ വാക്ക് സർപ്പസമാധി എന്നാണ് ). കാലക്രമേണ ഇതിന് ചുറ്റും പ്രകൃതി ദത്തമായി പുറ്റ് മണ്ണ് വന്ന് ചിതൽ പുറ്റായി രൂപാന്തരം പ്രാപിക്കുകയും അത് മണ്ണിൽ ലയിക്കുകയും ചെയ്യും.(എന്നാൽ എല്ലാ ചിതൽ പുറ്റുകളും ഇത് ആണെന്ന് തെറ്റ് ധരിക്കരുത്.) ഇത്തരത്തിലുള്ള സർപ്പ സമാധിക്ക് അരികിലായി അതിന്റെ ഇണയും വന്ന് സമാധി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ സമാധി ഇരിക്കുവാൻ സർപ്പങ്ങൾ സ്വയം കണ്ടെത്തിയ യോഗ്യമായ ഭൂമിയാണ് സർപ്പഭൂമി.

പണ്ട് കാലത്ത് കൃഷിക്കും, ഭൂമി വെട്ടിപ്പിടിക്കുന്നതിനുമായി കാടുകൾ വെട്ടിത്തെളിക്കുവാൻ കാട്ടിൽ കയറിയവർ ഇങ്ങനെ മൂന്നര ചുറ്റായി ജീവൻ വെടിഞ്ഞിരിക്കുന്ന സർപ്പ സമാധികൾ കണ്ടെത്തി. അവിടം അവർ പുണ്യ ഭൂമിയായി കണ്ട് നീക്കിയിടുകയും, അവിടെ വിളക്ക് വച്ച് ആരാധിക്കുകയും ചെയ്തു. ഇവിടം പിന്നീട് സർപ്പക്കാവ് എന്നറിയപ്പെട്ടു. 

മഴക്കാലത്ത് ഇത്തരം ചിതൽ പുറ്റുകൾ മണ്ണിൽ ലയിച്ചു ചേരാൻ ഇടയുള്ളതിനാലും ഈ സ്ഥലം പിന്നീട്  തലമുറയ്ക്ക് തിരിച്ചറിയാൻ സഹായമായ രീതിയിലും അവിടെ സർപ്പ ശിലകൾ സ്ഥാപിക്കുകയും,  തുടർന്ന് ആരാധനയുടെ ഭാഗമായി സർപ്പം പാട്ട് പൂജകൾ തുടങ്ങിയവ അനുവർത്തിക്കുകയും ചെയ്തു. 

ഇത്തരം കാവുകളിൽ സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധിയായ സർപ്പങ്ങളുടെ ആത്മാവ് കർമ്മിയിൽ സന്നിവേശിച്ചു അവർ ഉറഞ്ഞു തുള്ളി ഭാവികാര്യങ്ങൾ പറയുകയും ചെയ്യും, പൂജാദി കാര്യങ്ങൾ അറിയാത്ത ചില കുടുംബാംഗങ്ങളിലും ആ സമയത്ത് ഇങ്ങനെയുണ്ടാകാറുണ്ട്.

സർപ്പങ്ങൾ അധിവസിക്കാനായി പുരാണങ്ങൾ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂമിയായതിനാലാണ് കേരളത്തിൽ ഇത്രയധികം സർപ്പകാവുകൾ ഉള്ളത്. കൂടാതെ പരശുരാമൻ  വിട്ടുനൽകി കുടിയിരിത്തപ്പെട്ടു എന്ന് കരുതപ്പെടുന്ന സർപ്പകാവുകളും നാഗക്ഷേത്രങ്ങളും ഇതിന് പുറമെയാണ്... !

No comments:

Post a Comment