*Gist of Gurudev's Shivasutra Discourse:*
മനഹ് എന്നത് മനസ്സ് , അത് തിരിച്ചു വായിച്ചാൽ അത് നമഹ എന്നാകുന്നു .
മനസ്സ് എപ്പോഴാണോ വളരെ ഗാഢമായി ഭൗതികകാര്യങ്ങളിൽ മുഴുകുന്നത് അപ്പോൾ
ധാരാളം പ്രശ്നങ്ങളും ഉണ്ടാക്കുന്നു .. ആനന്ദവും സമാധാനവും സന്തോഷവും അനുഭവിക്കുന്നതിനു മനസ്സ് അതിന്റെ പ്രഭവസ്ഥാനത്തേക്കു വീണ്ടും തിരിച്ചു പോകേണ്ടതുണ്ട് .ഇതാണ് നമഹ എന്നത് .മനസ്സ് ഉള്ളിലേക്ക്,അകത്തേക്ക് തിരിയുന്നത് , പുറത്തേക്കു പോകുമ്പോൾ മനഹ് എന്ന അവസ്ഥ . നമസ്തേ എന്ന് പറയുമ്പോൾ എന്റേതല്ല അങ്ങയുടേതാണ് .അങ്ങയുടെ സ്വന്തമാണ് എന്നാണ് വിവക്ഷ .
മനസ്സ് ഉള്ളിലേക്ക് തിരിയുമ്പോൾ അതിനു ധാരാളം ധനവും അപാരമായ ശക്തിയും ലഭിക്കുന്നു . ധനം നമുക്ക് ശക്തി നൽകുന്നു .നമുക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നു .ഐശ്വര്യം ലഭിക്കുന്നു .
#നമശ്ശിവായ ശംഭോ ...
മനസ്സ് അകത്തായിരിക്കുമ്പോൾ അവിടെ ശിവ സാന്നിധ്യമുണ്ടാകും .ശംഭോ എന്നാൽ മനോഹരമായതു . സുന്ദരമായതു, സത്യം ശിവം സുന്ദരം.
ഉള്ളിലുള്ള ശക്തിയാണ് സൗന്ദര്യം .
സൗന്ദര്യo കാണുന്നവരുടെ കണ്ണിലാണ് ഉള്ളിലാണ് എന്നൊരു പറച്ചിലുണ്ടല്ലോ .
ശിവ ആനന്ദ സ്വരൂപമാണ് .ഒരു കാരണവും കൂടാതെ
സംജാതമാകുന്നത്
#സത്മാനന്ദപ്രകാശവപ്പൂസേ
ദൈവീകത ജ്യോതി രൂപമാണ് .പ്രകാശമാണ് .ജീവിതത്തിന്റെ ലക്‌ഷ്യം തന്നെ ഈ പ്രകാശത്തെ തിരിച്ചറിയാലാണ് .ഈ തിരിച്ചറിയലാണ് ശിവസൂത്ര . നിങ്ങൾ ഈശ്വരനാണ് എന്ന തിരിച്ചറിയൽ .ഉള്ളിൽ പ്രകാശിക്കുന്ന ആനന്ദരൂപമാണ് എന്ന തിരിച്ചറിയൽ ആണ് .
സൂത്ര എന്നാൽ ചരടു ,നൂല് എന്നാണ് .ശിവ എന്നാൽ മംഗളകരമായതു എന്നും .
ഇതിനെ തിരിച്ചറിയാൻ കഴിഞ്ഞാൽ
നമുക്ക് സംസാരസാഗരത്തെ തരണം ചെയയാം . ഒരാൾ ആഴമേറിയ കിണറ്റിൽ വീണാൽ എന്തുചെയ്യും
നാം ഒരു കയർ ഇട്ടു കൊടുക്കും അതിൽ പിടിച്ചു കയറി അയാൾക്ക് അതിൽ നിന്നും രക്ഷപെടാം .
സത്മാനന്ദ പ്രകാശ വപൂസ്സേ ....ആനന്ദം പ്രകാശം സന്തോഷം ഇതാണ് എന്റെ സ്വരൂപം , ആത്മാവ് എന്ന തിരചരിവ് , ഇതാണുണ്ടാകേണ്ടത് .
ആദിശങ്കരൻ നടത്തിയ ആത്മീയയാത്രകൾ ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയതിൽ വലിയ പങ്ക് വഹിച്ചു.
ആത്മാവിനെ എല്ലാവിധത്തിലും അന്വേഷിച്ചുനടന്നിട്ടും കണ്ടെത്താനായില്ല എന്നതിനാൽ , ആത്മാവില്ല എന്ന ബുദ്ധന്റെ അനാത്മാ വാദത്തെ തിരുത്തിയത് കേരളത്തിൽനിന്നുള്ള ആദിശങ്കരനായിരുന്നു. ആത്മാവില്ലെന്ന തിരിച്ചറിവ് ആർക്കാണോ ഉണ്ടായതു ,,അത് തന്നെയാണ് ആത്മാവ് ,അഥവാ ആത്മാവിനെ കണ്ടെത്തലെന്ന് ആദി ശങ്കരൻ സമർഥിക്കുകയായിരുന്നു.
തിരിച്ചറിവുകളാണ് ആത്മാന്വേഷണത്തിലൂടെ നടക്കുന്നത്.
കാലടിയിൽ ജനിച്ച് വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും ശ്രീ ശങ്കരൻ നടത്തിയ യാത്രയാണ് നമുക്ക് ഇന്നത്തെ ഇന്ത്യയെ സമ്മാനിച്ചത്.
ഒന്നാമത്തെ സൂത്ര
#ചൈതന്യആത്മ
എവിടെയാണ് ചൈതന്യം ? ചൈതന്യം ഊർജമാണ് ബോധമാണ് ,
ചൈതന്യം ജീവനാണ് , ജഡം ജീവനില്ലാത്തതും .നിങ്ങൾ ആത്മാവാണ് .മനസ്സ് അകത്തേക്ക് പോകുമ്പോൾ ഇത് തിരിച്ചറിയാനാകുന്നു നമഹ ..നമ്മുടെ നിലനില്പിന്റെ കേന്ദ്രമാണ് ആത്മാവ് .നിലനില്പിന്റെ അടിസ്ഥാനം ചൈതന്യമാണ് .ആ ചൈതന്യത്തെ തിരിച്ചറിയാലാണ് ആത്മസാഷതകാരം.
മനസ്സിന്റെ സൗന്ദര്യവും ശക്തിയും തിരിച്ചറിയുന്നത് ഉള്ളിലേക്കു നോക്കുമ്പോഴാണ്. ആ തിരിച്ചറിവുതന്നെയാണു ധനം. കേരളത്തിൽ വിളക്കിനെ പൂജിക്കാറുണ്ട്. വെളിച്ചമെന്നാൽ ചൈതന്യമാണ്. നമ്മുടെ ഉള്ളിലെ ചൈതന്യത്തെ തിരിച്ചറിയുന്നതിനാണിത്. നാം തന്നെ ദൈവികമാണെന്നു നാം അറിയണം. ശിവൻ ഇരിക്കുന്നതു ഹിമാലയത്തിലാണെന്നു പറയാറുണ്ട്. അവിടെ പക്ഷികളുടെ ശബ്ദം പോലുമില്ല. എല്ലാം ശാന്തമാണ്. എല്ലാം തണുത്തുറഞ്ഞു കിടക്കുന്നു. സത്യത്തിൽ അതൊരു പ്രദേശത്തെയല്ല സൂചിപ്പിക്കുന്നത്. നമ്മുടെ മനസ്സിനെയാണ്. തണുത്തുറഞ്ഞ് ശാന്തമായി കിടക്കുന്ന അവസ്ഥ മനസ്സിലുണ്ടായാൽ നമുക്കവിടെ ശിവനെ അറിയാനാകും.
#ജ്ഞാനംബന്ധ
ചെറിയ അറിവുകൾ നമ്മെ പരിമിതപ്പെടുത്തുന്നു. ജ്ഞാനം ബന്ധനമാണ് , അറിവ് എന്നത് ബന്ധനം കൂടിയാണെന്നു ശിവസൂത്രം നമ്മളോടു പറയുന്നു. പരിമിതമായ അറിവ് ബന്ധനമാണ് .അറിയുമ്പോൾ ആ പരിധിക്കപ്പുറം നാം പോകുന്നില്ല. ഒരു മഹാസാഗരത്തിനു അതിർവരമ്പുകൾ ഇടുന്നപോലെയാണ് .അവനവനറിയുന്നതിൽ കുടുങ്ങിക്കിടക്കുന്നത് .ഈ അറിവ് മോക്ഷത്തിലേക്കു നയിക്കുന്നു .
ചുരുങ്ങിയ അറിവ് , അതു മാത്രമേ നമുക്കറിയൂ. അതു വികസിക്കുകയാണു വേണ്ടത്. എനിക്കറിയാം എന്ന ഭാവം നമ്മെ പരിമിതപ്പെടുത്തുന്നു . എനിക്കറിയില്ല എന്ന അത്ഭുതത്തോടുകൂടിയ അറിവ് മോക്ഷദായകമാണ് .
#യോനിവർഗകലാശരീരം .......
ഈ പ്രാപഞ്ചിക നിലനിൽപിന് ധാരാളം ഭാഗങ്ങൾ ഉണ്ട് .ശരീരം അവയിലൊന്നാണ് .നമ്മുടെ ത്വക്കിൽ 1.6 ബില്യൺ ബാക്റ്റീരിയകൾ ഉണ്ട് .എല്ലാം വ്യത്യസ്തമായവ .ഈ ശരീരം ഒരു വലിയ പട്ടണം പോലെയാണ് .വളരെ തിരക്കേറിയ ഒരു പട്ടണം ഈ തിരക്കിനിടയിൽ ചില ബാക്റ്റീരിയ അവയുടെ പരിധിക്കപ്പുറം പോകുമ്പോഴാണ് അസുഖങ്ങൾ ഉണ്ടാകുന്നതു.ശരീരത്തിന്റെ തലത്തിലുള്ള അസുഖങ്ങൾ ,പനി ,ജലദോഷം എന്നിങ്ങനെ യുള്ളവ .
നായ്ക്കൾ അവയുടെ പരിധി വീടാറില്ല .അഥവാ ഏതെങ്കിലും നായ പരിധി ലങ്കിച്ചാൽ മറ്റുള്ളവയെല്ലാം കൂടി അതിനെ തുരത്തിയോടിക്കും .
കല എന്നാൽ ഭാഗം എന്നാണ് .ചന്ദ്രന് 16 കലകൾ ഉണ്ട് .16 ഭാഗമായിട്ടാണ് പൂര്ണചന്ദ്രനാകുന്നത് .ഈ ശരീരം പഞ്ചഭൂതാത്മകമാണ് .ഇതികത്തുള്ള ഭൗമിതത്വവും പുറത്തുള്ള ഭൂമിയുടെ ഭാഗമാണ് .നാം ശ്വസിക്കുന്ന വായുവും അങ്ങിനെ തന്നെ .അഗ്നി ,ജലം ആകാശതത്വവും എന്നിവയും പ്രപഞ്ചത്തിന്റെ ഭാഗമാണ് .
നിങ്ങൾ ജനിച്ചപ്പോൾ എത്ര ഭാരമുണ്ടായിരുന്നു ? 4 കിലോ ? ഇപ്പോഴോ ? ഇതെവിടുന്നുണ്ടായി ? ഇവിടെ വന്നിട്ട് കഴിച്ച പച്ചക്കറികളും ധാന്യങ്ങളും ആണ് നിങ്ങളുടെ ശരീരവും മനസും .ഈ തിരിച്ചറിവ് അഭുതപ്പെടുത്തുന്നതല്ലേ .
നമ്മളുടെ ഈ ശരീരവും പ്രപഞ്ചത്തിന്റെ ഭാഗമാണ് .
#ജ്ഞാനാധിഠനംമാതൃക
വാക്കുകളിലും അക്ഷരങ്ങളിലും അറിവിരിക്കുന്നു . ആകുലതകൾ ഉണ്ടാകുന്നതു വാക്കുകളിൽ നിന്നും അക്ഷരങ്ങളിൽ നിന്നും ഭാഷ യിൽനിന്നുമാണ് .ഭാഷയില്ലാതെ ആകുലതകൾ ഉണ്ടാകുന്നില്ല .മനുഷ്യന് ആകുലതകളുണ്ട് മൃഗങ്ങൾക്കു ഇല്ല .ആകുലതകളിൽ നിന്നു മുക്‌തമാകാനുള്ള ഒരു മാർഗം അവയെ നീട്ടി ഒരോ വാക്കായി അക്ഷരമായി വിഘടിപ്പിച്ചു aപാടുക എന്നതാണ് .ഇത് നല്ല ആശ്വാസം നൽകും .ഉദാഹരണത്തിന് എന്റെ മകൻ പരീക്ഷ പാസ്സാകുമോ എന്ന ആകുലതയെ ഒരോ അക്ഷരമായി പിരിച്ചു നീട്ടി പറഞ്ഞുനോക്കൂ . ഏ .........ൻറെ ......മ .....ka........എന്നിങ്ങനെ ...
ഇതിങ്ങനെ പറയുമ്പോൾ ആകുലതയുടെ തീവ്രത കുറയുന്നത് കാണാം . ആകുലത കുറയ്ക്കാനായി ധാനിച്ചാൽ നടക്കില്ല ..ആവർത്തിക്കുന്ന ചിന്തകളാണ് ആകുലതകൾ .ശബ്ദങ്ങൾ ചിന്തിക്കുന്ന മനസ്സിന് തടയിടുന്നു .ശരീരത്തിൽ 109 ഊർജ കേന്ദ്രങ്ങൾ ഉണ്ട് .ശബ്ദങ്ങൾ ഈ ഊർജ്ജകേന്ദ്രങ്ങളെ സ്വാധീനിക്കുന്നു .ഇതിൽ 7 കേന്ദ്രങ്ങളെ ശ്രദ്ധിച്ചാൽ തന്നെ വലിയ മാറ്റം സംഭവിക്കുന്നു .
പഞ്ചവാദ്യവും ചെണ്ടമേളവും കേൾക്കുമ്പോൾ നമ്മുടെ മനസ്സിലെ ആധികൾ ഇല്ലാതാകുന്നു. മനസ്സിൽ സന്തോഷം നിറയുന്നു .പ്രാണശക്തി ഉയരുന്നത് കൊണ്ടാണിത് .പ്രാണശക്തി ഉയരുമ്പോൾ എല്ലാ ആകുലതകളും ഇല്ലാതാകുന്നു .എല്ലാ ദുരിതങ്ങളും അകലുന്നു .വളരെ നീട്ടി ശരണം വിളിക്കുന്ന രീതി കേരളത്തിലുണ്ട് സ്വാമിയേ...........ശരണമയ്യപ്പാ എന്ന് നീട്ടി ഉച്ചത്തിൽ ശരണം വിളിക്കുമ്പോഴും പ്രാണശക്തി ഉയരുന്നു .മനസ്സിൽ ശാന്തിയും സന്തോഷവും നിറയുന്നു .
*ശിവസൂത്രാ ...*.
*ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ*