വിരൂപാക്ഷ ക്ഷേത്രം 😍🙏
ഇന്ത്യയിലെ സ്ത്രീകളാല്‍ പണികഴിപ്പിക്കപ്പെട്ട ചുരുക്കം ചില സ്മാരക സൗധങ്ങളിലൊന്നാണ് വിരൂപാക്ഷ ക്ഷേത്രം. കര്‍ണാടകയിലെ ഹമ്പിയിലെ പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഒരു ക്ഷേത്രമാണ് വിരൂപാക്ഷ. ഇത് ഒരു ശിവക്ഷേത്രമാണ്.
ഉത്തരേന്ത്യന്‍ നാഗര ശൈലിയും, ദക്ഷിണേന്ത്യന്‍ ദ്രാവിഡ ശൈലിയും സമന്വയിച്ചിരിക്കുന്ന ഈ ക്ഷേത്രസമുച്ചയം ഇന്ത്യന്‍ ക്ഷേത്ര വാസ്തുകലയുടെ പരീക്ഷണശാലയായാണ് അറിയപ്പെടുന്നത്.
പല്ലവന്മാര്‍ക്കെതിരെയുള്ള വിക്രമാദിത്യ(II) രാജാവിൻറെ യുദ്ധവിജയത്തിൻറെ സ്മരണാര്‍ത്ഥം രാജ്ഞി ലോക്മഹാദേവിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എഡി 740ലായിരുന്നു നിര്‍മ്മാണം. ലോക്മഹാദേവിയോടുളള ആദരസൂചകമായി വിരൂപാക്ഷ ക്ഷേത്രത്തെ ലോകേശ്വര ക്ഷേത്രമെന്നും വിളിക്കപ്പെടുന്നുണ്ട്.
കാഞ്ചിയിലെ കൈലാസ് ക്ഷേത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു വിരൂപാക്ഷ ക്ഷേത്രത്തിൻറെ നിര്‍മ്മാണം. കിഴക്കോട്ടാണ് ക്ഷേത്രത്തിൻറെ ദര്‍ശനം. ദ്രവീഡിയന്‍ വാസ്തുകലയുടെ ഭംഗി ലോകത്തിന് വെളിവാക്കിക്കൊടുത്ത ക്ഷേത്രമാണ് ഇത്.
ക്ഷേത്രത്തിൻറെ പുറം ചുവരുകള്‍ മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമാണ്. രാമായണത്തിലേയും, മഹാഭാരതത്തിലേയും, ഭാഗവതത്തിലേയും നിരവധി കഥാസന്ദര്‍ഭങ്ങളാണ് ചുവരുകളില്‍ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. നടരാജ, ലിംഗോത്ഭവം, രാവണാനുഗ്രഹം, ഉഗ്രനരംസിംഹ തുടങ്ങിയ അമൂല്യമായ ശില്പങ്ങള്‍ ഈ ക്ഷേത്രത്തിലുണ്ട്. പട്ടാടക്കല്‍ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രമാണ് വിരൂപാക്ഷ.
കടപ്പാട്:-
No comments:
Post a Comment