Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 2, 2019

പഞ്ചായുധധാരണം

*അറിവിനായി മാത്രം*
  *---  5.  ---*
 *പഞ്ചായുധധാരണം* 
🙏🌹🌺🌸💐🌹🙏

                *ശിശുവിനെ ബാധകളിൽ നിന്നും രക്ഷിക്കുന്നതിനായി വിഷ്ണുവിന്റെ പഞ്ചായുധങ്ങളായ ശംഖം, ചക്രം, ശാർങ്ഗം, ഖഡ്ഗം, ഗദ എന്നിവയുടെ പ്രതിരൂപങ്ങൾ ധരിപ്പിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. ചിലർ ഇത് അഞ്ചാം ദിവസം ചെയ്യുന്നു. ചില സമുദായക്കാർ കുഞ്ഞു ജനിച്ച് 28ന് നാമകരണത്തോടോപ്പമാണ് ഇതു നിർവ്വഹിക്കുന്നത്. കറുപ്പു ചരടിൽ പഞ്ചലോഹവളയങ്ങൾ കോർത്തുധരിക്കുന്ന രീതിയാണ് ചിലയിടങ്ങളിലുളളത്. ഇത് ബാധാശമനം , ബാലഗ്രഹപീഢാമോചനം തുടങ്ങിയവയ്ക്കു വേണ്ടിയാണ് ചെയ്യുന്നത്*.

✍ *കൃഷ്ണശ്രീ* 
🙏🌹🌺🌸💐🌹🙏

മുതലത്തെയ്യം

അപൂർവമായ മുതലത്തെയ്യം കെട്ടിയാടി.
നടുവിൽ പോത്തു കുണ്ട് വീരഭദ്ര ക്ഷേത്രത്തിലാണ് തെയ്യം കെട്ടിയാടിയത്. തൃപ്പണ്ടാരത്തമ്മ ദേവിയെയാണ് മുതലത്തെയ്യമായി കാവുകളിൽ
കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്നതെയ്യം, കെട്ടിയാടുന്ന സമയമത്രയും
ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്. മറ്റ് തെയ്യങ്ങളെപ്പോലെ ഈ തെയ്യം
വായ്വാക്കുകളൊന്നും ഉരിയാടാറില്ല.ഈ സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇഴ ജീവി ശല്യത്തിൽ നിന്ന് രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം.തലയിലെ പാളയെഴുത്തിൽ തേൾ, പല്ലി,
പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ ജീവികളെ വരച്ചതാണ്. കുരുത്തോലയ്ക്ക് പകരം കവുങ്ങിൻ
ഓലയാണ് ഉടയാട. മുഖത്തെഴുത്തിന്  വട്ടക്കണ്ണ്. തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട് ചുവപ്പുമാണ്.

കവിയൂർ മഹാദേവക്ഷേത്രം

*കവിയൂർ മഹാദേവക്ഷേത്രം...*

പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധ ക്ഷേത്രമാണ് കവിയൂർ ശ്രീ മഹാദേവക്ഷേത്രം..പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളിലൊന്നായിരുന്നു കവിയൂർ..

കവിയൂർ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ പരമശിവൻ തൃക്കവിയൂരപ്പൻ എന്നപേരിലാണ്‌ അറിയപ്പെടുന്നത്.

അർദ്ധനാരീശ്വര സങ്കല്പത്തിൽ പ്രതിഷ്ഠ നടത്തിയിട്ടുള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് കവിയൂർ. മുഖ്യപ്രതിഷ്ഠകൾ ശിവ-പാർവ്വതിമാരുടേതാണങ്കിലും ഉപദേവനായ ഹനുമാൻ സ്വാമിയുടെ പേരിലാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ളത്...

'കവിയൂര്‍ ഹനുമാന്‍' പ്രസിദ്ധിയാര്‍ജ്ജിച്ച ഉപാസനാമൂര്‍ത്തിയാണ്. കപിയൂര്‍ എന്ന പേരാണ് കവിയൂര്‍ എന്നായി മാറിയതെന്ന് ഒരഭിപ്രായമുണ്ട്.

ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള പ്രദേശത്തു
നിലകൊള്ളുന്ന  ചരിത്രപ്രധാനമായ അഷ്ടാദശശിവക്ഷേത്രങ്ങളിലൊന്നാണ് കേരളക്കരയിലെ ഏറ്റവും പുരാതനമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ കവിയൂർ ശ്രീ മഹാദേവക്ഷേത്രം.

പാർവ്വതിസമേതനായ പരമശിവൻ മുഖ്യദേവത.

ത്രേതായുഗാന്ത്യത്തിൽ സാക്ഷാൽ ശ്രീരാമചന്ദ്രനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണിവിടുത്തെ ശൈവസങ്കൽപ്പമെന്നാണ് ഐതിഹ്യം.

എ.ഡി.951-952-കളിലെ (കലി വർഷം : 4051 - 4052) ശിലാശാസനം കവിയൂർ ക്ഷേത്ര-ശ്രീകോവിലിന്‍റെ അടിത്തറയിലാണ് ഉള്ളത്. ഇപ്പോൾ നിലനിൽക്കുന്ന ക്ഷേത്രത്തിന് ആയിരത്തിലേറെ വർഷം പഴക്കമുണ്ട്.ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾ ഇതിനു സാക്ഷ്യം പറയുന്നു

അതില്‍ നാരായണന്‍ കേശവനും മംഗലത്ത് നാരായണന്‍ കിരിട്ടനും ക്ഷേത്രത്തില്‍ വിളക്കു കത്തിക്കാന്‍ എട്ടിക്കരയിലെ ഭൂമി ദാനം ചെയ്യുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 950-ലെ ശാസനത്തില്‍ മകിളഞ്ചേരി (മകിഴഞ്ചേരി) തേവന്‍ സേത്തന്‍ (ദേവന്‍ ചേത്തന്‍) ഭൂമി ദാനം ചെയ്യുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആകമാനം ചെമ്പുമേഞ്ഞ നാലമ്പലം, വിളകുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിൽ എന്നീ കെട്ടിടങ്ങള്‍    ഉദാത്തശിൽപശൈലി പ്രകടിപ്പിക്കുന്നു. കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്.

ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്‍റെ ഏറ്റെടുക്കുമ്പോൾ ക്ഷേത്രത്തിന്‍റെ  വാർഷികാദായം 10,000-പറയിലേറെ നെല്ലും 30,000-പണത്തോളം ധനവുമായിരുന്നു.അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ഈ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നു. പഴയ കവിയൂർ ഗ്രാമത്തിന്‍റെ  ഭാഗങ്ങളായിരുന്ന കുന്നന്താനം, ഇരവിപേരൂർ, ആഞ്ഞിലിത്താനം, മുരണി എന്നീ പ്രദേശങ്ങളുടെയും ദേശനാഥൻ തൃക്കവിയൂരപ്പനാണന്നാണ് വിശ്വാസം.

ശ്രീകോവി ലിന്‍റെ  ചുവരുകളിലുള്ള 14 ശില്പങ്ങളില്‍ ഓരോന്നിനും ആയിരം തച്ചുവീതം വേണ്ടിവന്നു എന്നാണ് ഐതിഹ്യം

കവിയൂർ ഗ്രാമത്തിലെ കാരാണ്മശാന്തി 'പടിമഹായോഗത്തിലെ പത്ത് ഇല്ലക്കാര്‍'ക്കായിരുന്നു ഈ മഹാക്ഷേത്രത്തിന്‍റെ  ഊരാളന്മാർ. 18-ആം നൂറ്റാണ്ടിന്‍റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്‍റെ  കാലത്താണ് ക്ഷേത്രം ഏറ്റെടുക്കുന്നത്. അന്ന് ക്ഷേത്രത്തെ ഒന്നാം ക്ലാസ്സ് ദേവസ്വ പദവി നൽകി പൊതു തീർത്ഥാടനമാക്കി.

ചുറ്റുമതിലിന് പടിഞ്ഞാറുഭാഗത്ത് വിഷ്ണുവിഗ്രഹം സ്ഥിതി ചെയ്യുന്നു. ഈ വിഗ്രഹത്തിന് അഞ്ചടിയോളം പൊക്കമുണ്ട്. ഈ പ്രതിഷ്ഠ നടത്തിയത് വില്വമംഗലം സ്വാമിയാര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഐതിഹ്യപ്രകാരം ഹനുമാനെ വില്വമംഗ ലവും, ശിവനെ ശ്രീരാമനും, വിഷ്ണുവിനെ പരശുരാമനും ആണ് പ്രതിഷ്ഠിച്ചത്. ഹനുമാന് നിവേദ്യമായി അര്‍പ്പിക്കുന്നത് അവില്‍ ആണ്.

മഹാദേവക്ഷേത്രത്തിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒരുപ്രധാന വിനോദസഞ്ചാരആകർഷണം ആണു. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടിൽ നിർമിച്ചതാണെന്നുകരുതുന്നു. പല്ലവ ശിൽപചാതിരിയോടു സാമ്യത പുലർത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ കേരളത്തിലെ ആദ്യ കരിങ്കൽശിൽപങ്ങളിൽ പെടും.

ഉത്സവത്തിന് കൊടിയേറുന്നത് ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ്.

*യത്രയത്ര രഘുനാഥകീർത്തനം*
*തത്രതത്ര കൄതമസ്തകാഞ്ജലീം*
*ബാഷ്പവാരിപരിപൂർണലോചനം*
*മാരുതീം നമതരാക്ഷസാന്തകം:*

ഓം നമഃ ശിവായ

ഇന്ന് സ്കന്ദ ഷഷ്ഠി: സുബ്രഹ്മണ്യ പ്രീതിക്കായി ജപിച്ചോളൂ :

ഇന്ന് സ്കന്ദ ഷഷ്ഠി: സുബ്രഹ്മണ്യ പ്രീതിക്കായി ജപിച്ചോളൂ : 

ഓം സ്കംദായ നമഃ
ഓം ഗുഹായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം ഫാലനേത്ര സുതായ നമഃ
ഓം പ്രഭവേ നമഃ
ഓം പിംഗളായ നമഃ
ഓം ക്രുത്തികാസൂനവേ നമഃ
ഓം സിഖിവാഹായ നമഃ
ഓം ദ്വിഷന്ണേ ത്രായ നമഃ || 10 ||
ഓം ശക്തിധരായ നമഃ
ഓം ഫിശിതാശ പ്രഭംജനായ നമഃ
ഓം താരകാസുര സംഹാര്ത്രേ നമഃ
ഓം രക്ഷോബലവിമര്ദ നായ നമഃ
ഓം മത്തായ നമഃ
ഓം പ്രമത്തായ നമഃ
ഓം ഉന്മത്തായ നമഃ
ഓം സുരസൈന്യ സ്സുരക്ഷ കായ നമഃ
ഓം ദീവസേനാപതയേ നമഃ
ഓം പ്രാജ്ഞായ നമഃ || 20 ||
ഓം കൃപാളവേ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഉമാസുതായ നമഃ
ഓം ശക്തിധരായ നമഃ
ഓം കുമാരായ നമഃ
ഓം ക്രൌംച ദാരണായ നമഃ 
ഓം സേനാനിയേ നമഃ
ഓം അഗ്നിജന്മനേ നമഃ
ഓം വിശാഖായ നമഃ
ഓം ശംകരാത്മജായ നമഃ || 30 ||
ഓം ശിവസ്വാമിനേ നമഃ
ഓം ഗുണ സ്വാമിനേ നമഃ
ഓം സര്വസ്വാമിനേ നമഃ
ഓം സനാതനായ നമഃ
ഓം അനംത ശക്തിയേ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം പാര്വതിപ്രിയനംദനായ നമഃ
ഓം ഗംഗാസുതായ നമഃ
ഓം സരോദ്ഭൂതായ നമഃ
ഓം അഹൂതായ നമഃ || 40 ||
ഓം പാവകാത്മജായ നമഃ
ഓം ജ്രുംഭായ നമഃ
ഓം പ്രജ്രുംഭായ നമഃ
ഓം ഉജ്ജ്രുംഭായ നമഃ
ഓം കമലാസന സംസ്തുതായ നമഃ
ഓം ഏകവര്ണായ നമഃ
ഓം ദ്വിവര്ണായ നമഃ
ഓം ത്രിവര്ണായ നമഃ
ഓം സുമനോഹരായ നമഃ
ഓം ചതുര്വ ര്ണായ നമഃ || 50 ||
ഓം പംച വര്ണായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ആഹാര്പതയേ നമഃ
ഓം അഗ്നിഗര്ഭായ നമഃ
ഓം ശമീഗര്ഭായ നമഃ
ഓം വിശ്വരേതസേ നമഃ
ഓം സുരാരിഘ്നേ നമഃ
ഓം ഹരിദ്വര്ണായ നമഃ
ഓം ശുഭകാരായ നമഃ
ഓം വടവേ നമഃ || 60 ||
ഓം വടവേഷ ഭ്രുതേ നമഃ
ഓം പൂഷായ നമഃ
ഓം ഗഭസ്തിയേ നമഃ
ഓം ഗഹനായ നമഃ
ഓം ചംദ്രവര്ണായ നമഃ
ഓം കളാധരായ നമഃ
ഓം മായാധരായ നമഃ
ഓം മഹാമായിനേ നമഃ
ഓം കൈവല്യായ നമഃ
ഓം ശംകരാത്മജായ നമഃ || 70 ||
ഓം വിസ്വയോനിയേ നമഃ
ഓം അമേയാത്മാ നമഃ
ഓം തേജോനിധയേ നമഃ
ഓം അനാമയായ നമഃ
ഓം പരമേഷ്ടിനേ നമഃ
ഓം പരബ്രഹ്മയ നമഃ
ഓം വേദഗര്ഭായ നമഃ
ഓം വിരാട്സുതായ നമഃ
ഓം പുളിംദകന്യാഭര്തായ നമഃ
ഓം മഹാസാര സ്വതാവ്രുതായ നമഃ || 80 ||
ഓം ആശ്രിത ഖിലദാത്രേ നമഃ
ഓം ചോരഘ്നായ നമഃ
ഓം രോഗനാശനായ നമഃ
ഓം അനംത മൂര്തയേ നമഃ
ഓം ആനംദായ നമഃ
ഓം ശിഖിംഡികൃത കേതനായ നമഃ
ഓം ഡംഭായ നമഃ
ഓം പരമ ഡംഭായ നമഃ
ഓം മഹാ ഡംഭായ നമഃ
ഓം ക്രുപാകപയേ നമഃ || 90 ||
ഓം കാരണോപാത്ത ദേഹായ നമഃ
ഓം കാരണാതീത വിഗ്രഹായ നമഃ
ഓം അനീശ്വരായ നമഃ
ഓം അമൃതായ നമഃ
ഓം പ്രാണായ നമഃ
ഓം പ്രാണായാമ പാരായണായ നമഃ
ഓം വിരുദ്ദഹംത്രേ നമഃ
ഓം വീരഘ്നായ നമഃ
ഓം രക്താസ്യായ നമഃ
ഓം ശ്യാമ കംധരായ നമഃ || 100 ||
ഓം സുബ്ര ഹ്മണ്യായ നമഃ
ആന് ഗുഹായ നമഃ
ഓം പ്രീതായ നമഃ
ഓം ബ്രാഹ്മണ്യായ നമഃ
ഓം ബ്രാഹ്മണ പ്രിയായ നമഃ
ഓം വേദവേദ്യായ നമഃ
ഓം അക്ഷയ ഫലദായ നമഃ
ഓം വല്ലീ ദേവസേനാ സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിനേ നമഃ || 108

ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ

ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ
🌸🥀🍁🥀🍁🥀🍁🥀🌸                                  A0034
ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഒരേ ഒരു പ്രതിഷ്ഠ ഉഡുപ്പി കൃഷ്ണന്റ മാത്രമേ ഉള്ളൂ . ഇവിടെ കൃഷ്ണൻ ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്ന രൂപമാണ്.
'ദിഗ്വാസസം കനക ഭൂഷിത ഭൂഷിതാംഗം'
പറയുന്ന സുന്ദര രൂപം.
 അരയില്‍ ഒരു പട്ടുകോണകം പോലും ഇല്ല. എന്നാലോ യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞീട്ടും ഉണ്ട്. ശ്രീകോവിലിന്റെ പിന്നിലെ
കിളിവാതിലിലൂടെ സ്വർണ്ണാലങ്കാരങ്ങളാൽ മൂടി വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന  കരിങ്കറുപ്പനായ കൃഷ്ണനെ കാണാൻ എന്തു ഭംഗ്യാന്നോ?
എന്തിനാ കണ്ണൻ ഇങ്ങിനെ തിരിഞ്ഞു നിന്നത് ന്നറിയാമോ?
ഭക്തിയുടെ മഹത്വവും കണ്ണന്റെ ഭക്തവാത്സല്യവും മനസ്സിലാക്കിത്തരുന്ന ഒരു സംഭവം ഇതിനു പിന്നിലുണ്ട്.
അബ്രാഹ്മണനായ കനകദാസര്‍ തികഞ്ഞ  കൃഷ്ണ ഭക്തനായിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പോയി കണ്ണനെ കാണണമെന്ന് അടക്കാനാവാത്ത ആഗ്രഹം തോന്നി. പക്ഷേ എന്താ ചെയ്യാ? അയിത്തം കല്പിച്ച കീഴ്ജാതിക്കാർ
ക്ഷേത്രത്തിനു മുന്നിലെ വഴിയിൽപ്പോലും
വരാൻ പാടില്ലാത്ത കാലമായിരുന്നു അത്. അദ്ദേഹം എന്നും ക്ഷേത്രത്തിന്റെ പുറകിലിരുന്ന് കണ്ണനെ മനസ്സിൽ കണ്ട് കീർത്തനങ്ങൾ പാടുക പതിവായിരുന്നു. ഒരോ ദിവസം കഴിയും തോറും അദ്ദേഹത്തിന് കണ്ണനെ കാണാനുള്ള കൊതി കൂടിക്കൂടി വന്നു. ഒരു ദിവസം അദ്ദേഹം ഹൃദയം പൊട്ടുന്ന സങ്കടത്തോടെ പാടി

"കൃഷ്ണാ നീ ബേഗനെ ബാരോ...’
ബേഗനേ ബാരോ മുഖവന്നീ തോരോ'

കൃഷ്ണാ നീ വേഗം വരൂ
വേഗം വരൂ, ആ തിരുമുഖം ഒന്ന് കാണിയ്ക്കൂ

കാലലന്ദിഗേ ഗജ്ജെ നീലദ ബാവുലി  നീലവർണ്ണനെ നാട്യവാടുത്ത ബാരോ

കാലിൽ പാദസരമിട്ട്, നീല നിറമുള്ള കൈവളയിട്ട്, നീലവർണ്ണാ നൃത്തം ചെയ്തുകൊണ്ടു വരൂ

ഉടിയല്ലി ഉടിഗജ്ജെ,ബെരളല്ലി ഉങ്ങുര;
കോരളോളൂ ഹാകിദ വൈജയന്തി മാലേ

അരയിൽ മണികെട്ടിയ അരഞ്ഞാണമിട്ട് വിരലിൽ മോതിരമിട്ട് കഴുത്തിൽ വൈജയന്തി മാല ഇട്ടുകൊണ്ടു വരൂ

കാശീ പീതാംബര കൈയ്യല്ലി കൊളലു മെയ്യോളൂ പൂസീത ശ്രീഗന്ധ ഗമഗമ

കാശി മഞ്ഞപ്പട്ടുടുത്ത് കയ്യിൽ ഓടക്കുഴൽ പിടിച്ച് ദേഹത്ത് പൂശിയ ചന്ദനഗന്ധവുമായി വരൂ
( കാശിയിലെ പട്ട് അതി വിശേഷമാണ്)

തായികേ ബായല്ലീ മുജ്ജഗവന്ന തോരോ ജഗദോദ്ദാരകാ നമ്മ ഉഡുപ്പീ ശ്രീകൃഷ്ണാ

വാ തുറന്നു മൂവുലകവും അമ്മയെ കാണിച്ച ഉഡുപ്പിയിലുള്ള ജഗദോദ്ധാരകനായ ശ്രീകൃഷ്ണാ വരൂ

അവസാനത്തെ വരി പാടിയതും അദ്ദേഹം കരഞ്ഞുപോയി. തന്റെ കുഞ്ഞി വായ്ക്കുള്ളിൽ സർവ്വപ്രപഞ്ചവും കാണിച്ചുകൊടുത്ത കണ്ണാ ഈ ജഗത്തിനെ ഉദ്ധരിക്കുന്ന നിനക്ക് എന്റെ മുന്നിൽ ഒന്നു വരാൻഎന്താണ് പ്രയാസം? എന്നീട്ടും വന്നില്ലല്ലോ എന്ന ഒരു പരിഭവം കൂടി ഈ വരികളിൽ ഉണ്ട്. ആ ഭക്തന്‍റെ സങ്കടം സഹിക്കാൻ വയ്യാതായപ്പോൾ കണ്ണനും ഭക്തവാത്സല്യത്താൽ തളർന്നുപോയി.  പെട്ടെന്ന് കണ്ണൻ പുറകിലേക്ക് തിരിഞ്ഞു. തന്റെ കൈയിലുള്ള മത്തു കൊണ്ടു ചുവരില്‍  ദ്വാരങ്ങൾ ഉണ്ടാക്കി കനകദാസര്‍ക്ക്‌ ദര്‍ശനം നല്‍കി. പിന്നീട് ആ വിഗ്രഹത്തെ പഴയതുപോലെ
തിരികെ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. അതുകൊണ്ട് ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന  ഉഡുപ്പി കൃഷ്ണൻ ഭക്തവാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.
കണ്ണാ ഈ അക്ഷരപ്പൂക്കൾ ആ തൃപ്പാദത്തിൽ പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.

🌸🥀🍁🥀🍁🥀🍁🥀🌸                                 ബാലേട്ടൻ ijk

ജ്വാലാമുഖി

*ജ്വാലാമുഖി*
🔥🌹🔥🌹🔥🌹🔥🌹🔥                                      A0031
ദക്ഷയാഗത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ അപമാനത്തില്‍ മനം നൊന്ത് പ്രാണത്യാഗം ചെയ്തത്തിൽ കുപിതനായ മഹാദേവന്‍ സതീദേവിയുടെ മ്യതശരീരവുമായി സംഹാരതാണ്ഡവമാടി..

*ശിവന്റെ കോപം തണുപ്പിക്കുവാനായി മഹാവിഷ്ണു സതിദേവിയുടെ ശരീരം അമ്പത്തിയൊന്നു കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു*

ശരീര ഭാഗങ്ങള്‍ വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട് വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി തീർന്നു.*അതില്‍ നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി*

നല്ല നീല നിറത്തില്‍ " S " ന്റെ ആക്രിതിയിൽ‍ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാല അതി മനോഹരവും വർണ്ണനാതീതവുമാണ്.

മഹാവിഷ്ണുവിന്റെ ആയുധത്താല്‍ മുറിഞ്ഞ നാവ് വന്ന് വീണ സ്ഥലം ഹിമാരണ്യത്തിലെ "*ധോളിധര്‍*" എന്ന പർവ്വത പ്രദേശത്താണ്.നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം.

*ഭൂമിചന്ദ്ര എന്ന രാജാവിന്റെറ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കു ന്ന ജ്വാല കണ്ടത്*. ഈ കാര്യം രാജാവിനെ അറിയിച്ചപ്പോള്‍ ഭൂമി രാജാവ് നേരിട്ടെത്തി ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത്.

അവിടത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ്, ഈ ജ്വാല കൂടാതെ ഒൻപത് ജ്വാലകള്‍ കൂടി അവിടെ ഉണ്ട്.

*ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹറുവിന്റെ നിർദ്ദെശ പ്രകാരം ഇന്ത്യന്‍ ആർക്കിയോളജിയിലെ ശാസ്ത്രഞ്ജന്മാര്‍ നാല്പ്പത് വർഷത്തോളം കിണഞ്ഞു ശ്രമിച്ചിട്ടും ജ്വാലാമുഖിയുടെ ചുറ്റും എണ്ണയുടെയോ പ്രക്യതി വാതകത്തിന്റെിയോ സാന്നിധ്യം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല*

യാതൊരു മാധ്യമത്തിന്റെയും സഹായമില്ലാതെ വശ്യശോഭയോടെ കത്തിനില്ക്കു ന്ന ജ്വാലാമുഖി നിരീശ്വരവാദികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

🔥🌹🔥🌹🔥🌹🔥🌹🔥                                        ബാലേട്ടൻ ijk

പതിനെട്ട് പ്രധാന ശൈവ സിദ്ധര്‍ കള്‍ :

18.
*പതിനെട്ട് പ്രധാന ശൈവ സിദ്ധര്‍ കള്‍ :*

*യോഗസാധനയിലൂടെ സ്വരൂപസിദ്ധിനേടിയ പതിനെട്ടുശൈവ സിദ്ധന്മാര്‍ .*

1.നന്ദിദേവര്‍,
2. അഗസ്ത്യമുനി,
3.തിരുമൂലര്‍,
4.ഭോഗനാഥര്‍,
5.കൊങ്കണവര്‍,
6.മത്സ്യേന്ദ്ര നാഥ് - മച്ചമുനി,
7.ഗോരഖ് നാഥ്,
8.ശട്ടൈ നാഥര്‍ ,
9. സുന്ദരാനന്ദര്‍,
10. രാമദേവന്‍,
11. കദംബായ്
        (സ്ത്രീ),
12. കര്‍വൂരാര്‍,
13.ഇടൈക്കാധര്‍,
14.കമലമുനി,
15.വാല്മീകി,
16.പത്ജ്ഞലി.
17.ധന്വന്തരി,
18.പാമ്പാട്ടി സിദ്ധര്‍

യോഗസാധനയിലൂടെ, കര്‍മ്മ ഫലങ്ങളെ ഭസ്മീകരിച്ച് , പരിണാമത്തിന്റെ പരമോന്നതപദവിലെത്തി
സ്വരൂപസിദ്ധി നേടിയ സിദ്ധനു
സ്വശരീരത്തില്‍  ഇഷ്ടപ്രകാരം വസിയ്ക്കാവുന്നതാണു..

ഒളിദേഹം
അഥവാ പ്രണവശരീരമെന്നു പറയുന്ന ഇവരുടെ ശരീരത്തിനു നിഴലുണ്ടായിരിയ്ക്കുകയില്ല.

ഇഷ്ടപ്രകാരം സങ്കല്പമാത്രയില്‍ സ്വശരീരത്തെ ഇല്ലാതാക്കാനും, നിര്‍മ്മിയ്കാനും ഇവര്‍ക്കു കഴിയും.

സ്ഥൂല പ്രപഞ്ച നിയമങ്ങളെ ഭേദിയ്ക്കാന്‍ കഴിയുന്ന  ഇവര്‍ക്ക്  സ്വശരീരത്തില്‍  വസിച്ചുകൊണ്ടുതന്നെ ഈ വിശ്വപ്രപഞ്ചത്തിലെ സകലതും കാണുന്നതിനും, അറിയുന്നതിനും, സ്ഥലകാലങ്ങള്‍ക്കതീതമായി  വര്‍ത്തിക്കുന്നതിനും  സാദ്ധ്യമാണ് .

എതൊരു സാധകനും പ്രത്യേക സാധനയിലൂടെ മോക്ഷപ്രാപ്തിയിലേയ്ക്ക് എത്താന്‍  കഴിയുമെന്നതിന് , മരണത്തെ അതിജീവിച്ച സിദ്ധപരമ്പരയിലെ അനവധി സിദ്ധഗുരുക്കന്മാർ സാക്ഷ്യം വഹിയ്ക്കുന്നു.

18 സിദ്ധന്മാരുടെ സമകാലികരും
യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവരുമായ
മറ്റു പ്രധാന സിദ്ധര്‍

19.കൊങ്കേയര്‍,
20.പുന്നകേശന്‍,
21.പുലസ്ത്യന്‍,
22.പുലഹന്‍,
23.അത്രി,
24.പൂനൈക്കണ്ണന്‍,
25.പുലിപ്പണി,
26.കാലാംഗി,
27.അഴുഗണ്ണി,
28.അഗപ്പേയര്‍,
29.തേരയ്യര്‍,
30.രോമര്‍ഷി,
31.അവ്വൈ,
32.കുംഭമുനി,
33.വരാരൂര്‍,
34.കൂര്‍മ്മമുനി,
35.മാണിക്യവാചര്‍,
36.തിരുജ്ഞാനസംബന്ധര്‍,
37.തിരുനാവുക്കരശര്‍,
38.രാമലിംഗസ്വാമി,
39.കുമാര ദീവർ,
40.വസിഷ്ടൻ,
41.ബാബാജി,
42.പട്ടണത്താർ,
43.ഭർത്രുഹരി,
44.പുണ്ണാക്കീശ്വർ,
45.അരുണാചലേശ്വൻ,
46.സുന്ദരമൂർത്തി,  47.തായ്മാനവർ,
48 .കടുവള്ളി,
49 .ശിവവാക്യർ.

പതിനെട്ടു സിദ്ധന്മാർ സമസ്ത  ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ധരായിരുന്നു.

ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ,എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്കൃത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ട് .

ഇവരുടെ സമാധിസ്ഥലങ്ങളില്‍  ഈശ്വരപ്രതീകമായ്  ശിവലിംഗപ്രതിഷ്ഠ നടത്തുന്നു.

ഇവരുടെ സമാധിസ്ഥലങ്ങളാണു
ഇന്നുകാണുന്ന പല മഹാ ക്ഷേത്രങ്ങളായ്  സ്ഥിതിചെയ്യുന്നത് എന്ന സത്യം അധികമാര്‍ക്കും‍ അറിവില്ല.

*സിദ്ധരുടെ പ്രധാന ജീവ സമാധിസ്ഥാനങ്ങള്‍ .*
---------
1. തിരുമൂലര്‍ - തില്ലയില്‍(ചിദംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.

2.രാമദേവര്‍ - അളകര്‍ മലയില്‍ സമാധി കൊള്ളുന്നു.

3. അഗസ്ത്യര്‍ -
അനന്തശയനത്തില്‍ . (തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി  ക്ഷേത്രം) .

4.കൊങ്കണമുനി - തിരുപ്പതി വെങ്കിടചലാപതി ക്ഷേത്രസ്ഥാനത്ത് സമാധി..

5.കമലമുനി - തിരുവാരൂര്‍  മഹാക്ഷേത്രം .

6.ചട്ടൈ മുനി - ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രം .

7. കരുവൂരാര്‍ - കരൂര്‍ മഹാദേവക്ഷേത്രം .

8.സുന്ദരാനന്ദര്‍ - മധുരമീനാക്ഷിക്ഷേത്രം
(കൂടല്‍ -മധുര) .

9.വാല്മീകി - തിരുവാണ്‍മയൂര്‍ എട്ടികുടിക്ഷേത്രം .

10.നന്ദി  ദേവര്‍ - കാശിവിശ്വനാഥക്ഷേത്രം .

11.പാമ്പാട്ടി സിദ്ധന്‍ - പാതിയിരി ശങ്കരന്‍    കോവില്‍ .

12.ഭോഗനാഥര്‍ - പഴനിമലശ്രീസുബ്രമണ്യ സ്വാമി ക്ഷേത്രം. ഭോഗനാഥരുടെ സമാധിസ്ഥാനം.

13.മത്സ്യേന്ദ്ര നാഥര്‍ മച്ചമുനി - തിരുപ്പുറം കുണ്ഡ്രം.
മഹാക്ഷേത്രം .

14.ഗോരഖ് നാഥര്‍ (കോരക്കര്‍ സിദ്ധര്‍)  -
പോയൂർ മഹാക്ഷേത്രം . , വടക്ക് പൊയ്ക നല്ലൂര് , ഗിര്‍നാര്‍ ഗുജറാത്ത് .

15.പതജ്ഞലി-രാമേശരം ക്ഷേത്രം .

16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവില്‍ .

17. കുതംബര്‍ - തികഴ്മയൂരം ( മായാവരം) മഹാക്ഷേത്രം.

18.ഇടയ്ക്കാധര്‍ - ചിത്തരുണ ( തിരുത്തണി) മഹാക്ഷേത്രം .

19 . കാലാംഗി നാഥര്‍ - കാഞ്ചീപുരം .

20 . തേരേയൈര്‍ - പൊതികൈ മലൈ