Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 2, 2019

മുതലത്തെയ്യം

അപൂർവമായ മുതലത്തെയ്യം കെട്ടിയാടി.
നടുവിൽ പോത്തു കുണ്ട് വീരഭദ്ര ക്ഷേത്രത്തിലാണ് തെയ്യം കെട്ടിയാടിയത്. തൃപ്പണ്ടാരത്തമ്മ ദേവിയെയാണ് മുതലത്തെയ്യമായി കാവുകളിൽ
കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്നതെയ്യം, കെട്ടിയാടുന്ന സമയമത്രയും
ഇഴഞ്ഞു തന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്. മറ്റ് തെയ്യങ്ങളെപ്പോലെ ഈ തെയ്യം
വായ്വാക്കുകളൊന്നും ഉരിയാടാറില്ല.ഈ സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന രീതി ഈ തെയ്യത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇഴ ജീവി ശല്യത്തിൽ നിന്ന് രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ് വിശ്വാസം.തലയിലെ പാളയെഴുത്തിൽ തേൾ, പല്ലി,
പാമ്പ്, പഴുതാര, ആമ തുടങ്ങിയ ഇഴ ജീവികളെ വരച്ചതാണ്. കുരുത്തോലയ്ക്ക് പകരം കവുങ്ങിൻ
ഓലയാണ് ഉടയാട. മുഖത്തെഴുത്തിന്  വട്ടക്കണ്ണ്. തലപ്പാട്ടി ചെന്നിമലർ മുടിയും കാണിമുണ്ട് ചുവപ്പുമാണ്.

No comments:

Post a Comment