Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, January 4, 2020

ലളിതാ പഞ്ചരത്നം

*ശ്രീശങ്കരാചാര്യരുടെ* 
                *ലളിതാ പഞ്ചരത്നം*
                  *അർത്ഥസഹിതം* 
🙏🌹🌺🌸💐🌹🙏
    *ശ്ലോകം -4* 
🙏🌹🙏🌹
*പ്രാതഃ സ്തുവേ പരശിവാം ലളിതാം ഭവാനിം* 
*ത്രയ്യന്തവേദ്യവിഭവാം കരുണാനവദ്യാം* 
*വിശ്വസ്യ സൃഷ്ടിവിലയസ്ഥിതിഹേതുഭൂതാം* 
*വിശ്വേശ്വരീം നിഗമവാങ്മനസാതിദൂരാം .* 

🦜🦜🦜🦜🦜
*അർത്ഥം*
🙏🌹🙏🌹🙏

            *_വേദാന്തത്താൽ മാത്രം അറിയപ്പെടുന്ന മാഹാത്മമുൾക്കാെള്ളുന്നതും , കാരുണ്യാതിരേകത്താൽ അനവദ്യയും . പ്രപഞ്ചത്തിന്റെ സ്യഷ്ടി സ്ഥിതി സംഹാരങ്ങൾക്കു കാരണഭൂതയും , വിശ്വത്തിന്നധീശ്വരിയും , വേദജ്ഞന്മാർക്കു പോലും അനുഹ്യയും പരമ മംഗളാത്മികയും , ഭവാനിയുമായ ലളിതാദേവിയെ ഞാൻ പ്രഭാതസമയത്ത് സ്തുതിക്കുന്നു ._*                                    ✒ അജിത്ത് കഴുനാട് 
🙏🌹🌺🌸💐🌹🙏

ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*ആലുവ മണപ്പുറം മഹാദേവക്ഷേത്ര ഐതിഹ്യം*

*മധ്യകേരളത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ആലുവ മഹാദേവ ക്ഷേത്രം.ഇന്ന് ഭാരതത്തിലെ അതിപ്രധാനമായ ദേശീയ തീർത്ഥാടന കേന്ദ്രം കൂടിയാണ് ആലുവ മണപ്പുറം*.

*വില്യമംഗലം സ്വാമികൾ അനന്തൻ കാട് അന്വേഷിച്ചു പോകുന്ന വഴി ക്ഷേത്രം സ്ഥിതി ചെയ്യുന്നതായ സ്ഥലത്ത് എത്തിയപ്പോൾ അവിടമാകെ ജടവിരിച്ചു കിടക്കുന്നതായി അദ്ദേഹത്തിന്റെ ജ്ഞാന ദൃഷ്ടിയിൽ തെളിയുകയും ചെയ്തു. അതിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താനായി അദ്ദേഹം (ജടയിൽ ചവിട്ടാൻ പാടില്ലാത്തതിനാൽ ) മുട്ടുകുത്തി വന്ന് ഭഗവാന്റെ സ്വയം ഭൂവായ ലിംഗ വിഗ്രഹം കാണുകയും തുടർന്ന് അന്നത്തെ കരപ്രമാണിമാരെയും ,അടുത്ത് താമസമുണ്ടായിരുന്ന നമ്പൂരിമാരെയും വിളിച്ചുവരുത്തി പരമശിവന്റെ സാന്നിധ്യത്തെ കുറിച്ച് അറിയിക്കുകയും ചെയ്തു .അതനുസരിച്ച് അന്ന് അവിടെ ഉണ്ടായിരുന്ന നമ്പൂതിരിമാർ കവുങ്ങിൻ പാളയിൽ നിവേദ്യം കൊടുക്കുകയും സ്വാമിയിൽ നിന്ന് അത് ഭഗവാന് സമർപ്പിക്കുകയും ചെയ്തു*.

*മകരസംക്രാന്തി ദിവസമാണ് സ്വാമികൾ മഹാദേവനെ കണ്ടെത്തിയത് .മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പല ആചാര ക്രമങ്ങളും ആലുവ മഹാദേവ ക്ഷേത്രത്തിലുണ്ട് മകരം മുതൽ മേടംവരെ (3-മാസക്കാലം )മാത്രമെ ദീപാരാധന ,പൂജ എന്നിവ ഉള്ളൂ .അഞ്ചു വിളക്കുകൾ ആണ് (പഞ്ചവിളക്കുകൾ ) ഈ ക്ഷേത്രത്തിലുള്ളത് .ഇവ അഞ്ചും ഒരുവർഷം തൊഴാൻ സാധിക്കുന്നത് വളരെ പുണ്യമാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ളത് .അവ 1-മകരവിളക്ക് ,2-ശിവരാത്രി വിളക്ക് ,3 - കൊടിപ്പുറത്ത് വിളക്ക് ,4 - ഉത്രവിളക്ക്(മീനമാസം ),5-വിഷുവിളക്ക് എന്നിവയാണ് . ഇവിടെ മീനമാസത്തിൽ തിരുവാതിര പടഹാദി കൊടിയേറ്റായി ഉത്രം വിളക്കോടുകൂടി സമാപിക്കുന്ന തരത്തിലാണ് ഉത്സവം ആഘോഷിക്കുന്നത്*.

*ഗംഗാ നദി ആയ പെരിയാർ വർഷക്കാലത്ത് കരകവിഞ്ഞ് ഉയരുമ്പോഴാണ് ഭഗവാന് ആറാട്ട് നടക്കാറ് . ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി വലിയ ഒരു കരിങ്കൽ തറ മാത്രമേ ഉള്ളൂ ബാക്കി എല്ലാം താൽക്കാലികമായി ഉണ്ടാക്കുന്നതാണ്. ശിവഭൂതഗണങ്ങളാണ് ക്ഷേത്രം നിർമ്മിച്ചത് എന്നും ഇതിൽ അസൂയമൂലം ഇന്ദ്രൻ കോഴി ആയിവന്ന് കൂവി ഭൂത ഗണങ്ങൾ നേരം പുലർന്നതായി കരുതി നിർമ്മാണം നിർത്തി പോയ്‌ എന്നും പുരാണങ്ങൾ പറയുന്നു*.

*ആലുവ ,കടുങ്ങല്ലൂർ ,തിരുവാല്ലൂർ ഈ മൂന്ന് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുകഥ വാമൊഴിയായി കേൾക്കുന്നു .ഒരു സർപ്പം നീണ്ടുകിടക്കുന്ന പ്രതീതിയാണ് ഈ മൂന്ന് ക്ഷേത്രങ്ങളും .തലഭാഗം ആലുവായും ,നടുഭാഗം നടുങ്ങല്ലൂരും (ഇത് ലോപിച്ച് ഇന്ന് കടുങ്ങല്ലൂർ ആയി ),വാലിന്റെ ഭാഗം തിരുവാല്ലൂരും ആയി എന്നാണ് കഥ* .

*ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലങ്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു ആ പക്ഷി ശ്രേഷ്ഠന്റെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം (നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്. ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്*...

*മൂന്നേടം തൊഴുക എന്നാ ചടങ്ങ് പണ്ടുകാലങ്ങളിൽ മേൽപറഞ്ഞ മൂന്നു ക്ഷേത്രങ്ങളെയും ബന്ധപ്പെടുത്തി നടന്നു വന്നിരുന്നു .ഇത് കാലങ്ങളായി നിന്ന് പോയിരിക്കുക ആയിരുന്നു . കടുങ്ങല്ലൂർ ശ്രീ നരസിംഹ സ്വാമിക്ഷേത്രത്തിൽ നടന്ന ദേവ പ്രശ്നത്തിൽ ഇത് പുനരാരംഭിക്കാൻ നിർദേശിക്കുകയും അതുപ്രകാരം  മകരമാസത്തിൽ മൂന്നംബല ദർശനം പുനരാരംഭിച്ചിട്ടുണ്ട് .ശിവനിൽ തുടങ്ങി ശിവനിൽ അവസാനിക്കുക എന്നതാണ് ഈ മൂന്ന് ക്ഷേത്രങ്ങൾ തമ്മിലുള്ള പ്രത്യേകത .ആലുവയിൽ ശിവനും ,കടുങ്ങല്ലൂരിൽ നരസിംഹ സാന്നിധ്യമുള്ള മഹാവിഷ്ണുവും,തിരുവാല്ലൂരിൽ ശിവനുമാണ് പ്രതിഷ്ഠ*.

*ആലുവ ക്ഷേത്രത്തിൽ (പാങ്കോട്  )ചേന്നാസ് പരമേശ്വരൻ നമ്പൂതിരി പാടാണ് ക്ഷേത്ര തന്ത്രി. ശാന്തി അവകാശം വില്യമംഗലത്ത് സ്വാമിയിൽ ഏൽപ്പിച്ച് നൽകിയ മുല്ലപ്പിള്ളി മനയിലെ നമ്പൂതിരിമാർക്കാണ്(കാരാണ്മ ശാന്തിയാണ് )*.

*പ്രധാന വഴിപാടുകൾ*

==================

*നെയ്യ് വിളക്ക് ,മൃത്യുഞ്ജയം,പുഷ്പാഞ്ജലി,ജലധാര ,സഹസ്രകുംഭാഭിഷേകം ;ക്ഷീരധാര മുതലായവയാണ്*.

*കർക്കിടകവാവ്, തുലാവാവ്, ശിവരാത്രി വാവ് മുതലായ നാളുകളിലാണ്‌ പിത്യ കർമ്മങ്ങൾക്ക് പ്രധാന്യം*.

*എല്ലാ മാസത്തിലെ കറുത്ത വാവിനും പ്രാധാന്യം ഉണ്ടെങ്കിലും മേൽപറഞ്ഞ മൂന്ന് വാവുകൾക്ക് അമിതപ്രാധാന്യമുണ്ട്. ബലി കർമ്മാധികൾക്ക് ആലുവയിൽ പ്രാധാന്യം വന്നതിന് പ്രധാനമായും പറഞ്ഞു കേൾക്കുന്നത് രാവണന്റെ വെട്ടേറ്റ് വീണ ജടായു എന്ന പക്ഷി ശ്രേഷ്ഠൻ ശ്രീരാമനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിനു ശേഷം മരിക്കുകയും ആ പക്ഷി ശ്രേഷ്ഠന്റെ മരണാനന്തര ക്രീയകൾ പൂർണ്ണാനദി ആയ പെരിയാർ തീരത്ത് (ക്ഷേത്ര ഭാഗത്ത് )ശ്രീരാമൻ ചെയ്തു എന്നുമാണ്*.

*ത്രിവേണി സംഗമം എന്ന് കൂടി പറഞ്ഞു കേൾക്കുന്നു .ഇതിന് കാരണം ക്ഷേത്രത്തിന് അല്പ്പം കിഴക്കുമാറി പുഴ മൂന്ന് ഭാഗമായി തിരിഞ്ഞ് ക്ഷേത്രഭാഗത്ത് വന്ന് സന്ധിക്കുന്നതായി കാണുന്നു .അതുകൊണ്ടാണ് ആലുവ മണപ്പുറത്ത് മഹാദേവന്റെ സാന്നിധ്യത്തിൽ ബലികർമ്മങ്ങൾക്ക് പ്രാധാന്യം വന്നത് .തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ഈ ക്ഷേത്രം*.

*കാരിക്കോട് ദേവി ക്ഷേത്രം - 05-01-20*

53 . കിരാതസൂനു ( കിരാതമൂർത്തി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*53 . കിരാതസൂനു ( കിരാതമൂർത്തി )*


*വീരശ്രീരംഗഭൂമിഃ കരധ്യതവിലസ......*
         *ച്ചാപബാണഃ കലാപീ* 
*യുദ്ധാസൃഗ്ഭൂഷിതാംഗോ രണവിജയപടുഃ*
          *പീതകൌശേയവാസാഃ* 
*ഭക്താനാമിഷ്ടദായീ ജലധരപടല.......*
              *ശ്യാമളശ്മശ്രുജാലഃ*
*പായാന്നഃ  പാർവ്വതീശപ്രിയതനയവപുഃ* 
               *ശക്തിമാന്യഃ ശിവോ/യം .*


   *സാരം*  
  

     *വീരശ്രീയുടെ കേളീരംഗമായിട്ടുള്ളവനും കൈകളിൽ വിളങ്ങുന്ന ചാപബാണങ്ങളോടുകൂടിയവനും മയിൽപ്പീലിയണിഞ്ഞവനും യുദ്ധം കഴിഞ്ഞ് ചോരയണിഞ്ഞ് നില്ക്കുന്നവനും യുദ്ധത്തിൽ വിജയം നേടുന്നതിൽ സമർത്ഥനും മഞ്ഞപ്പട്ടുടുത്തവനും ഭക്തന്മാർക്കഭീഷ്ടം കൊടുക്കുന്നവനും മേഘജാലംപോലെ കറുത്ത ശ്മശ്രുക്കളോടുകൂടിയവനും ( മുഖരോമത്തോടുകൂടിയവൻ ) പാർവ്വതീ - പരമേശ്വരന്മാരുടെ ഓമനമകന്റെ രൂപം പൂണ്ടവനുമായ പരാശക്തിയോട് ചേർന്ന പര - ബ്രഹ്മസ്വരൂപനായ ശിവൻ നമ്മ രക്ഷിയ്ക്കട്ടെ.......🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

പാതാൾ ഭുവനേശ്വർ

*പാതാൾ ഭുവനേശ്വർ*                                                 

160 മീറ്റര്‍ നീളവും തൊണ്ണൂറ് അടി ആഴവും ഉള്ള ഗുഹ.ഇതിനെ ഗുഹയെന്നു പറഞ്ഞു ഒറ്റവാക്കില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല. ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച ഗുഹയ്ക്കുള്ളില്‍ കയറിയാലും പിന്നെയും അത്ഭുതങ്ങള്‍ ബാക്കിയാണ്. ഗുഹയ്ക്കുള്ളില്‍ വീണ്ടും ഗുഹകള്‍. ഇത്രയും വലിയ ഗുഹയിൽ ശിവനും മുപ്പത്തിമുക്കോടി ദേവതകളും വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം.
രാമഗംഗയും സരയുവും ഗുപ്തഗംഗയും സംഗമിക്കുന്നടത്താണ് പാതാള്‍ ഭുവനേശ്വര്‍ ഗുഹ.

*ഉത്തരാഖണ്ഡിലെ വിശുദ്ധ ഗുഹ*

ഉത്തരാഖണ്ഡില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള പിത്തോർഘര്‍ ജില്ലയിലെ ഗംഗോലിഹട്ടിലാണ് പാതാള്‍ ഭുവനേശ്വര്‍ എന്ന വിശുദ്ധ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഉത്തരാഖണ്ഡിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഒരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്.
തേത്രാ യുഗത്തില്‍ സൂര്യവംശത്തിലെ രാജാവായിരുന്ന രാജാഋതുപര്‍ണ്ണനാണ് ആദ്യമായി ഈ ഗുഹ കണ്ടെത്തിയ മനുഷ്യനെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ഒരിക്കല്‍ നളൻ ഭാര്യ ദമയന്തിയോട് തോറ്റതിനു ശേഷം അവരുടെ തടങ്കലില്‍ നിന്നു രക്ഷപെടാന്‍ ഋതുപര്‍ണ്ണനോട് സഹായം തേടി. ഹിമാലയത്തിലെ കാടുകളില്‍ ഋതുപര്‍ണ്ണനെ ഒളിപ്പിച്ചതിനു ശേഷം തിരികെ മടങ്ങുമ്പോള്‍ ഒരു കരടിയെ കണ്ടു. അതിന്റെ പിന്നാലെ പോയെങ്കിലും മരങ്ങള്‍ക്കിടയില്‍ മറഞ്ഞ കരടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്ന ഋതുപര്‍ണ്ണന്‍ ഒരു കരടി തന്നെ പിൻതുടരുകയാണ് എന്ന് അപേക്ഷിക്കുന്ന സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ഋതുപര്‍ണ്ണന്‍ സമീപത്തായി ഒരു ഗുഹയും കാവല്‍ക്കാരനെയും കണ്ടു. കാവല്‍ക്കാരന്റെ അനുമതിയോടെ അതിനുള്ളില്‍ കയറിയ അദ്ദേഹം ശേഷനാഗത്തെ കണ്ടു. നാഗം അദ്ദേഹത്തെ ഗുഹയ്ക്കുള്ളിലെ അത്ഭുതങ്ങളെയും മുപ്പത്തിമുക്കോടി ദേവതകളെയും ശിവനെയും കാണിച്ചു കൊടുത്തു. സന്ദര്‍ശനത്തിനു ശേഷം ഗുഹ ആരും കാണാതെ അടച്ചുവെന്നും പറയപ്പെടുന്നു.

*ശങ്കരാചാര്യര്‍ കണ്ടെത്തിയ ഗുഹ*

ഋതുപര്‍ണ്ണന്‍ ഗുഹ അന്ന് അടച്ചെങ്കിലും കലിയുഗത്തില്‍ ഇത് തുറക്കപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. പിന്നീട് ഹിമാലയത്തിലേക്കുള്ള യാത്രയില്‍ ശങ്കരാചാര്യരാണ് ഗുഹ തുറന്നത്. അന്ന് മുതല്‍ ഇവിടെ കൃത്യമായി പൂജകള്‍ നടക്കാറുണ്ട്.
ഈ ഗുഹയെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹിമാലയത്തിലേക്കുള്ള പാണ്ഡവന്‍മാരുടെ യാത്രയില്‍ ഇവിടെയെത്തി ശിവന്റെ മുന്നില്‍ ധ്യാനിച്ചതിനു ശേഷമാണ് അവര്‍ യാത്ര തുടങ്ങിയത്. പാതാള ഭുവനേശ്വരനെ ആരാധിക്കുന്നത് ഉത്തരാഖണ്ഡിലെ ചതുർധാമില്‍ പോയി പൂജിക്കുന്നതിനു തുല്യമാണത്രെ.
കൈലാസ പര്‍വ്വതവുമായി ബന്ധിപ്പിക്കുന്ന ഒരു വഴി ഈ ഗുഹയ്ക്കുള്ളില്‍ നിന്നും തുടങ്ങുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
 
സ്‌കന്ദപുരാണത്തില്‍
പാതാളഭുവനേശ്വരനെ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്  വ്യക്തമായി പറയുന്നുണ്ട്. സ്‌കന്ദപുരാണത്തില്‍ മാനസ് ഖണ്ഡം 103-ാം അദ്ധ്യായത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

പാതാള്‍ ഭുവനേശ്വര്‍ ഒറ്റ ഗുഹ മാത്രം ചേര്‍ന്ന ഒരു സ്ഥലമല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഓരോന്നായി തുറക്കപ്പെടുകയാണ്. ഓരോ ഗുഹകള്‍ മുന്നില്‍ വരുമ്പോഴും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണുള്ളത്. കൂടാതെ വെള്ളത്തിന്റെ ഒഴുക്കുമൂലം രൂപപ്പെട്ടതാണെന്നു കരുതുന്ന ഈ ഗുഹയുടെ ഉള്ളില്‍ ഒഴുക്കുകൊണ്ട് മുറിഞ്ഞുപോയ പാറകളും മറ്റും ചേര്‍ന്ന് വിചിത്രമായ രൂപങ്ങളാണ് തീര്‍ത്തിരിക്കുന്നത്.
  
സന്ദര്‍ശനയോഗ്യം
കട്ടിയേറിയ വെളിച്ചവും പിടിച്ചിറങ്ങാന്‍ തയ്യാറാക്കിയ ഇരുമ്പ് കൈപ്പിടികളുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.
എത്തിച്ചേരാന്‍
വണ്ടികള്‍ക്ക് ഇവിടേക്ക് കടന്നുവരാവുന്ന ദൂരം ഗുഹയുടെ കവാടത്തിന്റെ അരക്കിലോമീറ്ററിനു മുന്നിലായി കഴിയും. ഇടുങ്ങിയ ഗുഹയ്ക്കുള്ളിലേക്ക് കടക്കാന്‍ ഏകദേശം നൂറു പടികളോളം ഇറങ്ങണം. ഇവിടെ എത്തുമ്പോള്‍ ഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന പ്രതീതിയാണുണ്ടാവുക

*ഓം നമ:ശിവായ*