Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, November 14, 2019

ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം*

⚜♥⚜♥⚜♥⚜♥⚜♥⚜
             *ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜


*നമസ്‍തേ സജ്ജനങ്ങളെ .....  🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*

*⚜ക്ഷേത്രം :104⚜*
*ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം*

വൈഷ്ണവാംശഭൂതനായ ശ്രീപരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം.

എറണാകുളം ജില്ലയിൽ പറവൂരിൽ ചേന്ദമംഗലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ക്ഷേത്ര നിർമ്മിതിയാൽ പ്രസിദ്ധമാണ്.2000 വര്‍ഷത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള അതിപുരാതന ശിവ ക്ഷേത്രമായ ചേന്ദമംഗലം കുന്നത്തളിക്ഷേത്രത്തില്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ വാഴുന്നു .ശില്‍പ്പ കലയാല്‍ സമ്പന്നമാണ് ഈ ക്ഷേത്രം.ബ്രഹ്മാവിനും മഹാവിഷ്ണുവിനും ഉപക്ഷേത്രങ്ങള്‍ ഉള്ള ഏക ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി മഹാദേവക്ഷേത്രം
ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം. ജയന്തന്‍ എന്നാല്‍ വിഷ്ണു എന്നര്‍ത്ഥം. പ്രശസ്തമായ ഒരു വിഷ്ണുക്ഷേത്രം ഇവിടെയുണ്ട് എന്നത് സ്ഥലനാമത്തിന് കൂടുതല്‍ ശക്തി പകരുന്നു.പെരിയാറിന്‍റെ മറ്റൊരു പേരാണ് ചൂര്‍ണ്ണി..അതല്ല ജയന്തന്‍ എന്ന മഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് ജയന്തമംഗലം എന്ന വാദവുമുണ്ട് .ചേന്ദമംഗലം കുന്നത്തളി ക്ഷേത്രത്തിനു പാലിയം കുന്നത്തുതളിക്ഷേത്രം എന്ന പേരുകൂടിയുണ്ട് .പെരിയാറിന്‍റെ തീരം എന്നതുകൊണ്ട് വില്ലാര്‍വട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു.വില്ലാർവട്ടം ക്ഷത്രിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ചേന്ദമംഗലം .വില്ലാര്‍ വട്ടം രാജാക്കന്‍മാര്‍ ക്ഷത്രിയരായിരുന്നന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനാല്‍ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛനു നല്‍കിയെന്നും കൊടുങ്ങല്ലൂര്‍ കഞ്ഞുക്കുട്ടന്‍ തമ്പുരാന്‍റെ കോകിലസന്ദേശ വ്യാഖ്യാനത്തില്‍ പറയുന്നു. വില്ലാര്‍വട്ടം സ്വരൂപം കാലാന്തരത്തില്‍ അന്യം നിന്നു.എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചിരാജ്യത്തിന്‍റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം..കൊച്ചീരാജാവ് കഴിഞ്ഞാൽ ഈ പ്രദേശത്തെ അധികാരവും പദവിയും സമ്പത്തുമുള്ള ആളുകളായിരുന്നു പാലിയത്തച്ചന്മാർ. "കൊച്ചിയിൽ പാതി പാലിയം" എന്ന ചൊല്ല് ഇവരുടെ ശക്തി തെളിയിക്കുന്നു.
പ്രസിദ്ധമായ പാലിയം സത്യാഗ്രഹം നടന്നത് അവർണ്ണഹിന്ദു സമുദായങ്ങൾക്ക് ഈ മഹാക്ഷേത്ര പ്രവേശനത്തിനു വേണ്ടിയായിരുന്നു.സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.
ഉപദേവതകള്‍ ആയി ഗണപതി,ബ്രഹ്മാവ്‌,മഹാവിഷ്ണു,ദക്ഷിണാമൂര്‍ത്തി,അഘോരമൂര്‍ത്തി ,പൂര്‍ണ്ണ പുഷ്കല സമേതനായ ശാസ്താവ്,കൊടുങ്ങല്ലൂര്‍ ഭഗവതി..എന്നിവരും ഉണ്ട് 
ക്ഷേത്രത്തില്‍ ശിവരാത്രി ഗംഭീരമായി നടത്തപെടാറുണ്ട്.

*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം*  🙏
*വിനയപൂർവം നന്ദി* 
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

░░ *ഒരു പഞ്ചാക്ഷര മഹാല്മയതിന്റെ കഥ* ░░░░░░░░░░░░░░░░░░░░░░░

██████████████████████████░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░
░░░░░░░░░░░░░░░░░░░░░░░░░░░░  *ഒരു പഞ്ചാക്ഷര മഹാല്മയതിന്റെ കഥ*  ░░░░░░░░░░░░░░░░░░░░░░░░░░
░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░
░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░░

██████████████████████████




കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പരിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.അവളോരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പരഞുകൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു.മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനുതുല്യംകണക്കാക്കുന്നു. എന്തുവരമാണ് നിനക്കുഞാന്‍ നള്‍കേണ്ടത്?മുനിയുടേ ചോദ്യം കേട്ട കലാവതി പരഞുഃ മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.
നീ ഇന്നുമുതല്‍ ശിവായ നമഃ എന്ന പഞ്ഛാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും. മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തേ നമസ്കരിച്ച് അ ആശ്രമത്തില്‍ നിന്നു മടങ്ങി..


░░░░░░░░░░░░░░░░░

ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുണ്ടു കാലങ്ങള്‍ തള്ളിനീക്കി. പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാരിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യമായ ഒരു വരനെ നിയോഗിച്ചു.


░░░░░░░░░░░░░░░░░

ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്. മധുരഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു.

░░░░░░░░░░░░░░░░░

 മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. വരുടെ വിവാഹം നിശ്ചയിച്ചു. പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി.ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. ആ വധു വരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.
ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയിന്ല്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപ്പിന്മാറി.
അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. അതു കണ്ട് കലാവതി ഞെട്ടിത്തേരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന്അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പരഞ്ഞു.
നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തോടാന്‍ ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.
ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു- പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തോടന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?
പ്രിയേ, നീ പരഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാരറിട്ടുള്ളത്. പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പരഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം.

░░░░░░░░░░░░░░░░░

 അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.
അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗാര്‍ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മൂനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍ത്രുസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു. പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ? രാജാവേ, അങ്ങയുടെ മുഖവുംമ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?
മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പരഞ്ഞു.
മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു.. അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.
ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും.

░░░░░░░░░░░░░░░░░

 മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പരഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു…
നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പരഞ്ഞു.
പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവനെ പ്രാര്‍ത്തിച്ചുകൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.
കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?
അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി.
കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാന്ന്..
എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.
പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമന്ന് അങ്ങയുടെ പാപം വിട്ടുമാരിയത്. എന്ന് കലാവതി പറഞ്ഞു..

░░░░░░░░░░░░░░░░░

ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്ദുഷ്ടരായി കൊട്ടാരത്തിലെക് മടങ്ങി. അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടോപ്പം രാജ്യം ഭരിച്ചുവന്നു.
മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനേയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ം പഞ്ചാക്ഷരമാണ്.. പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി,പ്രയാഗ,രാമേശ്വം,ഗോകര്‍ണം, കാളഹസ്തി,കുംഭകോണം, മഹാാളക്ഷേത്രം,ചിതംബരം, ദക്ഷിണകൈലാസം എന്നു വിശേഷിപിക്കുന്ന വൈക്കം.

░░░░░░░░░░░░░░░░░

░▒▓█▓▒░░▒▓█▓▒░  *കാരിക്കോട്ടമ്മ -14-11-19*  ░▒▓█▓▒░░▒▓█▓▒░

ഭാഗവതവും ഗജേന്ദ്ര മോക്ഷവും*

*ഭാഗവതവും ഗജേന്ദ്ര മോക്ഷവും*
.........................................................

ഭഗവാന്റെ പ്രത്യക്ഷ രൂപമായ ഭാഗവതം
ഓരോ കഥയും മനഷ്യ മനസ്സിനെ ഭഗവാനിലേക്ക് അടുപ്പിച്ച് ഈ കലിയുഗത്തിലെ സംസാര ദു:ഖത്തിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്നു പഠിപ്പിക്കുന്നു

ഗജേന്ദ്രൻ ആരായിരുന്നു എന്നു ഒന്നു ചുരുക്കി പറയാം "
ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവ് മലയ പർവ്വതത്തിൽ ഭഗവാനെ ധ്യാനിച്ചു കൊണ്ടിരുന്നപ്പോൾ അഗസ്ത്യമഹർഷി അവിടെ വന്നു. രാജാവ് അറിഞ്ഞില്ല 'തന്നെ വന്ദിക്കാതെ അനാദരവ് കാട്ടി എന്ന് കോപിച്ച്
മുനി ശപിച്ചു നീ ഒരു ആന ആയി തീരട്ടെ എന്ന് ''... ആ ആനയാണ് ഗജേന്ദ്രൻ

ഇനി ശാപമോക്ഷത്തിനു കാരണമായ ഒരു മുതല കൂടി ഉണ്ട് അത് ആരെന്നു നോക്കാം

ഹു ഹു  എന്ന ഗന്ധർവ്വൻ ... ദേവലൻ എന്ന മഹർഷി നദിയിൽ തർപ്പണം ചെയ്യുമ്പോൾ മുങ്ങാംകുഴിയിട്ട് കാലിൽ പിടിച്ച് പേടിപ്പിച്ചു
ദേവല മഹർഷിയുടെ ശാപത്താൽ ഗന്ധർവ്വൻ ഒരു "മുതല "യായി

ത്രികൂട  പർവ്വതത്തിൽ വരുണന്  ഒരു പൂങ്കാവനമുണ്ടായിരുന്നു... അതിനു നടുവിൽ ഒരു തടാകവും അതീവസുന്ദരമായ ഒരു താമരപൊയ്കയും '    നേരത്തെ തന്നെ മുതല  അതിൽ വാസം തുടങ്ങിയിരുന്നു

ഒരു ദിവസം  ഗജേന്ദ്രനും കൂട്ടുകാരുംകൂടി പൂന്തോട്ടത്തില്‍ പ്രവേശിച്ചു. . ആനകള്‍ക്ക്‌ ദാഹമുണ്ടായിരുന്നു. അവർ തടാകത്തിലിറങ്ങി '
കടുത്ത വേനലില്‍ അത്തരമൊരു പൊയ്കയും വസന്താന്തരീക്ഷവും കണ്ട ആനകള്‍ സന്തോഷത്താല്‍ മതിമറന്നു...
തടാകത്തെ ആകെ ഇളക്കി മറിച്ചു
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ പൊയ്കയില്‍ താമസിച്ചിരുന്ന '' മുതല, ഗജേന്ദ്രന്റെ കാലില്‍ പിടികൂടി; ജലത്തിന്റെ ആഴങ്ങളിലേക്ക്‌ അവനെ വലിക്കാന്‍ തുടങ്ങി.... രണ്ടുപേരും കൂടി ഒരു മല്ലയുദ്ധം തന്നെ നടന്നു...
ഗജേന്ദ്രന്‌ അനുനിമിഷം ക്ഷീണമേറിയും മുതലക്ക്‌ ശക്തിയേറിയും വന്നു.ഇതെല്ലാം കണ്ടു കൂട്ടാനകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ....
ആസന്നമായ മരണത്തെ ഗജേന്ദ്രന്‍ മുന്നില്‍ കണ്ടു തുടങ്ങി...
മുൻ ജന്മ സുകൃതത്താൽ പരമാത്മ ബോധമുദിച്ച ഗജേന്ദ്രൻ മനസ്സിൽ തെളിഞ്ഞ മന്ത്രത്താൽ ഭഗവാനെ ഉറക്കെ വിളിച്ചു
*പ്രപഞ്ച കാരണനും സർവ്വ സാക്ഷിയുമായ*
*"നാരായണാ അഖില ഗുരോ ഭഗവൻ     നമസ്തേ....*
[ഭാഗവതം അഷ്ടമസ്കന്ധം തൃതീയ അദ്ധ്യായം]
ഓം നമോ ഭഗവതേ തസ്മൈ യത ഏതച്ചിദാത്മകം
പുരുഷായാദി ബീജായ പരേശായാഭി ധീമഹി '
എന്നു തുടങ്ങി 29 ശ്ലോകങ്ങൾ ]
ഗജേന്ദ്രന്റെ പ്രാർത്ഥന കേട്ട ഭഗവാൻ ഗരുഡാരൂഢ നായി ആ തടാകക്കരയിൽ
പ്രത്യക്ഷപ്പെട്ടു '' ''
"
തം തദ്വ ദാർത്ത മുപലഭ്യജഗന്നിവാസ:
സ്തോത്രം നിശമ്യ ദിവിജൈ :
സഹ സംസ്തു വദ്ഭി:
ചന്ദോമയേന ഗരുഡേന സമുഹ്യമാന -
ശ്ചക്രായുധോfഭ്യഗമദാശു യതോ ഗജേന്ദ്ര:

മുതലയോടുകൂടി ആനയെ വലിച്ചു കരയിൽ ഇട്ട് മുതലയെ വധിച്ചു'  ശാപമുക്തനായ 
ഹു ഹൂ സ്വന്തം രൂപം ധരിച്ച് ഗന്ധർവ്വലോകത്തേയ്ക്ക് പോയി.
ആനയായ ഇന്ദ്രദ്യുമ്നന് ഭഗവാൻ സാരൂപ്യ
ഭക്തി നല്കി കൂടെ കൊണ്ടുപോയി

*ഗജേന്ദ്രമോക്ഷം ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും മുമ്പിൽ ഭഗവാനോടുള്ള അനന്യ ഭക്തിയിൽ ലജ്ജവിട്ടുള്ള ഭഗവാനെ എന്ന ഉറക്കെയുള്ള വിളിയിൽ*
[ ശ്രവണം മനനം കീർത്തനം അർച്ചനം വന്ദനം ദാസ്യം പാദസേവനം ആത്മനിവേദനം]  *ഏത് പ്രതിസന്ധിയിലും ഏത് രൂപം' ധരിച്ചും ഭഗവാൻ നമ്മുടെ രക്ഷയ്ക്ക് എത്തും എന്നുള്ളതാണ്.* *രണ്ടാമത്തെ തത്വം - നമ്മളെക്കാൾ  മുതിർന്നവരെ ആരെ ആണെങ്കിലും ബഹുമാനിക്കുക ' ഒന്നു കൈകൂപ്പി നമസ്ക്കരിക്കുക ' ഗുരുസ്ഥാനീയർ ആണെങ്കിൽ ആ പാദം തൊട്ട് വണങ്ങുക '*

*സജ്ജനങ്ങളെ  കാണുന്ന നേരത്ത്*
*ലജ്ജ കൂടാതെ വീണു നമിക്കണം*
*എന്ന് ജ്ഞാനപ്പാനയിൽ പറയുന്നു*

*മൂന്നാമതായി  നമ്മുടെ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക '* *കുളവും തടാകവും*
*നദിയും സംരക്ഷിക്കുക'*
*'ഗജേന്ദ്ര മോക്ഷം ദിവസം വായിക്കുകയും*
*കേൾക്കുകയും ചെയ്യുന്ന മനുജന്*  *സകലജന്മത്തിലെ പാപവും പോയി*
*മുക്തി നേടാൻ സാധിക്കും എന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നു  ''ഗജേന്ദ്രൻ തുമ്പിക്കയിൽ* *ഒരുതാമരപ്പൂ ഉയർത്തിപ്പിടിച്ച്*
*നാരായണാ അഖില ഗുരോ .....*  *രക്ഷയേകൂ എന്നു ഉറക്കെ വിളിച്ച പോലെ പ്രിയ കൂട്ടുകാരേ ഉറക്കെ വിളിക്കു'':*
*ഹരേ നാരായണാ.. ഹരേ നാരായണാ ........*
*നാരായണ ''' നാരായണ ''നാരായണ.*
*കൃഷ്ണാ .........   ശ്രീ ഹരയേ നമ:*

*ദേവിയെ കാമാക്ഷിയാക്കിയത് മഹാവിഷ്ണുവിന്റെ കാരുണ്യം

*ദേവിയെ കാമാക്ഷിയാക്കിയത് മഹാവിഷ്ണുവിന്റെ കാരുണ്യം*
🙏🌹🌺🌸💐🌹🙏
വിശ്വ പ്രസിദ്ധമായ കാഞ്ചീപുരത്ത്ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ  കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഒരു  കഥയുണ്ട്. ഭഗവാനും ഭഗവതിയും പ്രപഞ്ച സംരക്ഷണത്തിനിടയിൽ ചില നേരത്ത്  വിനോദങ്ങളിലും ലീലകളിലും ഏർപ്പെടുക പതിവായിരുന്നു. കുറവനും കുറത്തിയുമായി നാട്ടിൽ അലഞ്ഞതും കുരങ്ങനും പെൺകുരങ്ങുമായി കാട്ടിൽ ലീലയാടിയതും മറ്റും പ്രസിദ്ധമാണല്ലോ. ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ  ശ്രീപാര്‍വതിയും  ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ   കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.

ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ  പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല;  പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു.  സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണുവീണ്   അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ  ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍  കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക.മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ   കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക്  കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി.അതോടെ  പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.

ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം  പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി  നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി  അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക്  കൂട്ടിിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.

ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ  പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു  രൂപാന്തരം . തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം.  ഇവിടെയുള്ള  ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും  ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്.കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ്    ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ  ശിവലിംഗം  അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്.ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.                                    🙏🌹🌺🌸💐🌹🙏