Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, November 14, 2019

ഭാഗവതവും ഗജേന്ദ്ര മോക്ഷവും*

*ഭാഗവതവും ഗജേന്ദ്ര മോക്ഷവും*
.........................................................

ഭഗവാന്റെ പ്രത്യക്ഷ രൂപമായ ഭാഗവതം
ഓരോ കഥയും മനഷ്യ മനസ്സിനെ ഭഗവാനിലേക്ക് അടുപ്പിച്ച് ഈ കലിയുഗത്തിലെ സംസാര ദു:ഖത്തിൽ നിന്ന് എങ്ങനെ മുക്തി നേടാം എന്നു പഠിപ്പിക്കുന്നു

ഗജേന്ദ്രൻ ആരായിരുന്നു എന്നു ഒന്നു ചുരുക്കി പറയാം "
ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവ് മലയ പർവ്വതത്തിൽ ഭഗവാനെ ധ്യാനിച്ചു കൊണ്ടിരുന്നപ്പോൾ അഗസ്ത്യമഹർഷി അവിടെ വന്നു. രാജാവ് അറിഞ്ഞില്ല 'തന്നെ വന്ദിക്കാതെ അനാദരവ് കാട്ടി എന്ന് കോപിച്ച്
മുനി ശപിച്ചു നീ ഒരു ആന ആയി തീരട്ടെ എന്ന് ''... ആ ആനയാണ് ഗജേന്ദ്രൻ

ഇനി ശാപമോക്ഷത്തിനു കാരണമായ ഒരു മുതല കൂടി ഉണ്ട് അത് ആരെന്നു നോക്കാം

ഹു ഹു  എന്ന ഗന്ധർവ്വൻ ... ദേവലൻ എന്ന മഹർഷി നദിയിൽ തർപ്പണം ചെയ്യുമ്പോൾ മുങ്ങാംകുഴിയിട്ട് കാലിൽ പിടിച്ച് പേടിപ്പിച്ചു
ദേവല മഹർഷിയുടെ ശാപത്താൽ ഗന്ധർവ്വൻ ഒരു "മുതല "യായി

ത്രികൂട  പർവ്വതത്തിൽ വരുണന്  ഒരു പൂങ്കാവനമുണ്ടായിരുന്നു... അതിനു നടുവിൽ ഒരു തടാകവും അതീവസുന്ദരമായ ഒരു താമരപൊയ്കയും '    നേരത്തെ തന്നെ മുതല  അതിൽ വാസം തുടങ്ങിയിരുന്നു

ഒരു ദിവസം  ഗജേന്ദ്രനും കൂട്ടുകാരുംകൂടി പൂന്തോട്ടത്തില്‍ പ്രവേശിച്ചു. . ആനകള്‍ക്ക്‌ ദാഹമുണ്ടായിരുന്നു. അവർ തടാകത്തിലിറങ്ങി '
കടുത്ത വേനലില്‍ അത്തരമൊരു പൊയ്കയും വസന്താന്തരീക്ഷവും കണ്ട ആനകള്‍ സന്തോഷത്താല്‍ മതിമറന്നു...
തടാകത്തെ ആകെ ഇളക്കി മറിച്ചു
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ പൊയ്കയില്‍ താമസിച്ചിരുന്ന '' മുതല, ഗജേന്ദ്രന്റെ കാലില്‍ പിടികൂടി; ജലത്തിന്റെ ആഴങ്ങളിലേക്ക്‌ അവനെ വലിക്കാന്‍ തുടങ്ങി.... രണ്ടുപേരും കൂടി ഒരു മല്ലയുദ്ധം തന്നെ നടന്നു...
ഗജേന്ദ്രന്‌ അനുനിമിഷം ക്ഷീണമേറിയും മുതലക്ക്‌ ശക്തിയേറിയും വന്നു.ഇതെല്ലാം കണ്ടു കൂട്ടാനകള്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ....
ആസന്നമായ മരണത്തെ ഗജേന്ദ്രന്‍ മുന്നില്‍ കണ്ടു തുടങ്ങി...
മുൻ ജന്മ സുകൃതത്താൽ പരമാത്മ ബോധമുദിച്ച ഗജേന്ദ്രൻ മനസ്സിൽ തെളിഞ്ഞ മന്ത്രത്താൽ ഭഗവാനെ ഉറക്കെ വിളിച്ചു
*പ്രപഞ്ച കാരണനും സർവ്വ സാക്ഷിയുമായ*
*"നാരായണാ അഖില ഗുരോ ഭഗവൻ     നമസ്തേ....*
[ഭാഗവതം അഷ്ടമസ്കന്ധം തൃതീയ അദ്ധ്യായം]
ഓം നമോ ഭഗവതേ തസ്മൈ യത ഏതച്ചിദാത്മകം
പുരുഷായാദി ബീജായ പരേശായാഭി ധീമഹി '
എന്നു തുടങ്ങി 29 ശ്ലോകങ്ങൾ ]
ഗജേന്ദ്രന്റെ പ്രാർത്ഥന കേട്ട ഭഗവാൻ ഗരുഡാരൂഢ നായി ആ തടാകക്കരയിൽ
പ്രത്യക്ഷപ്പെട്ടു '' ''
"
തം തദ്വ ദാർത്ത മുപലഭ്യജഗന്നിവാസ:
സ്തോത്രം നിശമ്യ ദിവിജൈ :
സഹ സംസ്തു വദ്ഭി:
ചന്ദോമയേന ഗരുഡേന സമുഹ്യമാന -
ശ്ചക്രായുധോfഭ്യഗമദാശു യതോ ഗജേന്ദ്ര:

മുതലയോടുകൂടി ആനയെ വലിച്ചു കരയിൽ ഇട്ട് മുതലയെ വധിച്ചു'  ശാപമുക്തനായ 
ഹു ഹൂ സ്വന്തം രൂപം ധരിച്ച് ഗന്ധർവ്വലോകത്തേയ്ക്ക് പോയി.
ആനയായ ഇന്ദ്രദ്യുമ്നന് ഭഗവാൻ സാരൂപ്യ
ഭക്തി നല്കി കൂടെ കൊണ്ടുപോയി

*ഗജേന്ദ്രമോക്ഷം ഒരുപാട് കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഏറ്റവും മുമ്പിൽ ഭഗവാനോടുള്ള അനന്യ ഭക്തിയിൽ ലജ്ജവിട്ടുള്ള ഭഗവാനെ എന്ന ഉറക്കെയുള്ള വിളിയിൽ*
[ ശ്രവണം മനനം കീർത്തനം അർച്ചനം വന്ദനം ദാസ്യം പാദസേവനം ആത്മനിവേദനം]  *ഏത് പ്രതിസന്ധിയിലും ഏത് രൂപം' ധരിച്ചും ഭഗവാൻ നമ്മുടെ രക്ഷയ്ക്ക് എത്തും എന്നുള്ളതാണ്.* *രണ്ടാമത്തെ തത്വം - നമ്മളെക്കാൾ  മുതിർന്നവരെ ആരെ ആണെങ്കിലും ബഹുമാനിക്കുക ' ഒന്നു കൈകൂപ്പി നമസ്ക്കരിക്കുക ' ഗുരുസ്ഥാനീയർ ആണെങ്കിൽ ആ പാദം തൊട്ട് വണങ്ങുക '*

*സജ്ജനങ്ങളെ  കാണുന്ന നേരത്ത്*
*ലജ്ജ കൂടാതെ വീണു നമിക്കണം*
*എന്ന് ജ്ഞാനപ്പാനയിൽ പറയുന്നു*

*മൂന്നാമതായി  നമ്മുടെ പ്രകൃതിയെ നശിപ്പിക്കാതിരിക്കുക '* *കുളവും തടാകവും*
*നദിയും സംരക്ഷിക്കുക'*
*'ഗജേന്ദ്ര മോക്ഷം ദിവസം വായിക്കുകയും*
*കേൾക്കുകയും ചെയ്യുന്ന മനുജന്*  *സകലജന്മത്തിലെ പാപവും പോയി*
*മുക്തി നേടാൻ സാധിക്കും എന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നു  ''ഗജേന്ദ്രൻ തുമ്പിക്കയിൽ* *ഒരുതാമരപ്പൂ ഉയർത്തിപ്പിടിച്ച്*
*നാരായണാ അഖില ഗുരോ .....*  *രക്ഷയേകൂ എന്നു ഉറക്കെ വിളിച്ച പോലെ പ്രിയ കൂട്ടുകാരേ ഉറക്കെ വിളിക്കു'':*
*ഹരേ നാരായണാ.. ഹരേ നാരായണാ ........*
*നാരായണ ''' നാരായണ ''നാരായണ.*
*കൃഷ്ണാ .........   ശ്രീ ഹരയേ നമ:*

No comments:

Post a Comment