⚜♥⚜♥⚜♥⚜♥⚜♥⚜
*ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜
*നമസ്‍തേ സജ്ജനങ്ങളെ ..... 🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*
*⚜ക്ഷേത്രം :104⚜*
*ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം*
വൈഷ്ണവാംശഭൂതനായ ശ്രീപരശുരാമന്‍ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യമുള്ള 108 പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം.
എറണാകുളം ജില്ലയിൽ പറവൂരിൽ ചേന്ദമംഗലത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ക്ഷേത്ര നിർമ്മിതിയാൽ പ്രസിദ്ധമാണ്.2000 വര്‍ഷത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള അതിപുരാതന ശിവ ക്ഷേത്രമായ ചേന്ദമംഗലം കുന്നത്തളിക്ഷേത്രത്തില്‍ കിഴക്ക് ദര്‍ശനമായി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ വാഴുന്നു .ശില്‍പ്പ കലയാല്‍ സമ്പന്നമാണ് ഈ ക്ഷേത്രം.ബ്രഹ്മാവിനും മഹാവിഷ്ണുവിനും ഉപക്ഷേത്രങ്ങള്‍ ഉള്ള ഏക ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി മഹാദേവക്ഷേത്രം
ജയന്തമംഗലം അഥവാ ചൂര്‍ണ്ണമംഗലമാണ് ചേന്ദമഗലം എന്നായതെന്നു കരുതാം. ജയന്തന്‍ എന്നാല്‍ വിഷ്ണു എന്നര്‍ത്ഥം. പ്രശസ്തമായ ഒരു വിഷ്ണുക്ഷേത്രം ഇവിടെയുണ്ട് എന്നത് സ്ഥലനാമത്തിന് കൂടുതല്‍ ശക്തി പകരുന്നു.പെരിയാറിന്‍റെ മറ്റൊരു പേരാണ് ചൂര്‍ണ്ണി..അതല്ല ജയന്തന്‍ എന്ന മഹര്‍ഷി തപസ്സു ചെയ്ത സ്ഥലമാണ് ജയന്തമംഗലം എന്ന വാദവുമുണ്ട് .ചേന്ദമംഗലം കുന്നത്തളി ക്ഷേത്രത്തിനു പാലിയം കുന്നത്തുതളിക്ഷേത്രം എന്ന പേരുകൂടിയുണ്ട് .പെരിയാറിന്‍റെ തീരം എന്നതുകൊണ്ട് വില്ലാര്‍വട്ടം എന്ന പേരും ചേന്ദമംഗലത്തിനുണ്ടായിരുന്നുവെന്ന് പറയുന്നു.വില്ലാർവട്ടം ക്ഷത്രിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ചേന്ദമംഗലം .വില്ലാര്‍ വട്ടം രാജാക്കന്‍മാര്‍ ക്ഷത്രിയരായിരുന്നന്നും ഒടുവിലത്തെ രാജാവ് ക്രിസ്തുമതത്തില്‍ ചേര്‍ന്നതിനാല്‍ കൊച്ചിരാജാവ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി ആ സ്ഥാനം പാലിയത്തച്ഛനു നല്‍കിയെന്നും കൊടുങ്ങല്ലൂര്‍ കഞ്ഞുക്കുട്ടന്‍ തമ്പുരാന്‍റെ കോകിലസന്ദേശ വ്യാഖ്യാനത്തില്‍ പറയുന്നു. വില്ലാര്‍വട്ടം സ്വരൂപം കാലാന്തരത്തില്‍ അന്യം നിന്നു.എ.ഡി.1663 മുതല്‍ 1809 വരെ പരമ്പരാഗതമായി കൊച്ചിരാജ്യത്തിന്‍റെ പ്രധാന മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന പാലിയത്തച്ചന്മാരുടെ ആവാസസ്ഥാനമാണ് ചേന്ദമംഗലം..കൊച്ചീരാജാവ് കഴിഞ്ഞാൽ ഈ പ്രദേശത്തെ അധികാരവും പദവിയും സമ്പത്തുമുള്ള ആളുകളായിരുന്നു പാലിയത്തച്ചന്മാർ. "കൊച്ചിയിൽ പാതി പാലിയം" എന്ന ചൊല്ല് ഇവരുടെ ശക്തി തെളിയിക്കുന്നു.
പ്രസിദ്ധമായ പാലിയം സത്യാഗ്രഹം നടന്നത് അവർണ്ണഹിന്ദു സമുദായങ്ങൾക്ക് ഈ മഹാക്ഷേത്ര പ്രവേശനത്തിനു വേണ്ടിയായിരുന്നു.സംഘകാല കൃതികളിലും ചിലപ്പതികാരത്തിലും ചേന്ദമംഗലത്തെക്കുറിച്ചു പരാമര്‍ശമുണ്ട്. കോകസന്ദേശ കാവ്യത്തില്‍ ചേന്ദമംഗലത്തെയും ആറങ്കാവുക്ഷേത്രത്തെയും കുറിച്ചു പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രിയുടെ കോകില സന്ദേശം എന്ന സംസ്കൃത കൃതിയിലെ നായിക ചേന്ദമംഗലത്തെ ‘മാരക്കര’ ഭവനത്തിലേതാണ് എന്ന് പറയപ്പെടുന്നു.
ഉപദേവതകള്‍ ആയി ഗണപതി,ബ്രഹ്മാവ്,മഹാവിഷ്ണു,ദക്ഷിണാമൂര്‍ത്തി,അഘോരമൂര്‍ത്തി ,പൂര്‍ണ്ണ പുഷ്കല സമേതനായ ശാസ്താവ്,കൊടുങ്ങല്ലൂര്‍ ഭഗവതി..എന്നിവരും ഉണ്ട്
ക്ഷേത്രത്തില്‍ ശിവരാത്രി ഗംഭീരമായി നടത്തപെടാറുണ്ട്.
*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം* 🙏
*വിനയപൂർവം നന്ദി*
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
*A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
*V B T*
█║▌█║▌█║▌
*അസ്‌ട്രോ ലൈവ്*
🎀✿═══❁★☬ॐ☬★❁═══✿🎀
*✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀
No comments:
Post a Comment