Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 23, 2019

നമഃശിവായ പാഹിമാം

*പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ*
*ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം*

*അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ*
*ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യനാമകീർത്തനം*
*അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ*
*ബന്ധുവത്സലാ പ്രഭോ നമഃശിവായ പാഹിമാം*

*ആർത്തരക്ഷകോ മഹേശ വിശ്വനായകാ ഭവൽ*
*സ്തോത്രമന്ത്രമാദരേണ നിത്യവും ജപിക്കുവാൻ*
*മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ*
*കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം*

*ഇന്ദുശേഖരാ ഗിരീശ പന്നഗ്രേന്ദ്രഭൂഷണാ*
*സുന്ദരേശ്വരാ ജഗന്നിവാസാ* *ഭക്തവത്സലാനിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ*
*തോന്നീടേണമേ സദാ നമഃശിവായ പാഹിമാം*

*പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ*
*ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം*.

*ഓം ആഞ്ജനേയായ നമഃ

*ഓം  ആഞ്ജനേയായ നമഃ*


*വീതാഖില വിഷയേച്ഛം ജാതാനന്ദാശ്രുപുളകമത്യച്ഛം*
*സീതാപതിദൂതാദ്യം വാതാത്മാജമദ്യ ഭാവയേ ഹൃദ്യം*

*തരുണാരുണമുഖകമലം കരുണാരസപൂരപൂരിതാപാങ്ഗം*
*സഞ്ജീവനമാശാസേ മഞ്ജുള മഹിമാനമഞ്ജനാഭാഗ്യം*

*ശംബരവൈരിശരാതിഗമംബുജദള വിപുലലോചനോദാരം*
*കംബുഗളമനിലദിഷ്ടം ബിംബ ജ്വലിതോഷ്ഠമേകമവലംബേ*

*ദൂരികൃത സീതാര്‍ത്തിഃ പ്രകടീകൃതരാമവൈഭവസ്ഫൂര്‍ത്തിഃ*
*ദാരിതദശമുഖ കീര്‍ത്തിഃ പുരതോ മമ ഭാതു ഹനുമതോമൂര്‍ത്തിഃ*

*വാനരനികരാദ്ധ്യക്ഷം ദാനവകുല കുമുദരവികരസദൃശം*
*ദീനജനാവനദീക്ഷം പാവനതപഃ പാകപുഞ്ജമദ്രാക്ഷം*

*ഏതത് പവനസുതസ്യ സ്തോത്രം യഃ പഠതി പഞ്ചരത്നാഖ്യം*
*ചിരമിഹ നിഖിലാന്‍ ഭോഗാന്‍ മുക്ത്വാ ശ്രീരാമ ഭക്തിഭാഗ് ഭവതി*

ശങ്കരായ മംഗളം

*ശങ്കരായ ശങ്കരായ ശങ്കരായ മംഗളം*
*ശങ്കരീ മനോഹരായ ശാശ്വതായ മംഗളം*
*സുന്ദരേശ മംഗളം സനാതനായ മംഗളം*
*ചിന്മയായ സന്മയായ തന്മയായ മംഗളം*
*അനന്തരൂപ മംഗളം ചിരന്തനായ മംഗളം*
*നിരഞ്ജനായ മംഗളം പുരഞ്ജനായ മംഗളം*
*അചഞ്ചലായ മംഗളം അകിഞ്ചനായ മംഗളം*
*ജഗദ് ശിവായ മംഗളം നമഃശിവായ മംഗളം*
*കരചരണ കൃതം വാ കായജം കർമ്മജം വാ*
*ശ്രവണ നയനജം വാ മാനസം വാ അപരാധം*
*വിഹിതമവിഹിതം വാ സർവ്വമേതത് ക്ഷമസ്യ*
*ജയ ജയ കരുണാബ്ധേ   ശ്രീ മഹാദേവ ശംഭോ..*

കേദാർനാഥ്

കേദാർനാഥ് ...
“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌....

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം ...

രാജ്യമൊട്ടാകെയുള്ള ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഭഗവാന്‍ ശിവന്‍റെ ജ്യോതിര്‍ലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ കേദാര്‍നാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. എ ഡി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് പ്രതിഷ്ട്ട നടത്തിയത് ...

കുരുക്ഷേത്ര യുദ്ധത്തിനു ശേഷം കുടുംബാംഗങ്ങളെ കൊന്ന പാപ മോചനത്തിനായി പാണ്ഡവർ വ്യാസമഹർഷിയുടെ നിർദ്ദേശ പ്രകാരം ഭഗവാൻ പരമശിവനെ കാണുവാൻ ചെന്നു. പാണ്ഡവരുടെ ആവലാതികൾ കേൾക്കുന്നതിൽ നിന്നുമൊഴിഞ്ഞു നിൽക്കുവാൻ ശ്രീ പരമേശ്വരൻ ഒളിച്ചു നിന്ന സ്ഥലമാണത്രെ ഗുപ്തകാശി.അവിടെ പിടിക്കപെടും എന്ന് തോന്നിയ ഭഗവാന്‍ കേദാര്‍നാഥിലേക്ക് കടന്നു...

പാണ്ഡവർ ശ്രീ മഹാദേവനെ അന്വേഷിച്ചു കേദാർനാഥിലെത്തിയപ്പോൾ കാളക്കൂറ്റന്‍റെ രൂപത്തിൽ ഒളിച്ചു നിന്ന ഭഗവാനെ ഭീമൻ തിരിച്ചറിയുകയും കാളയുടെ മുതുകത്ത് കയറിപ്പിടിക്കുകയും ചെയ്തു.തുടർന്ന് ശ്രീ മഹദേവൻ പാതാളത്തിലേക്ക് താഴുകയും ചെയ്തു. പക്ഷെ ഭീമസേനൻ പിടി വിട്ടില്ല.അതിനാൽ കാളയുടെ മുതുകു ഭാഗം അവിടെ ഉറച്ചു പോകുകയും ചെയ്തു.അതുകൊണ്ടു തന്നെ ഇവിടത്തെ പ്രതിഷ്ട്ഠ കാളയുടെ മുതുകു ഭാഗമാണ്. പാണ്ഡവരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ശ്രീ കോവിലിന് പുറത്തു പാണ്ഡവരുടെയും കുന്തിയുടെയും വിഗ്രഹങ്ങൾ കല്ലിൽ കൊത്തിവച്ചിരിക്കുന്നു

 മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്.

കേദാരനാഥില്‍ ഇക്കാലത്തു തീര്‍ത്ഥാടകര്‍ക്കു താമസത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്‌. ആദിശങ്കരാചാര്യരുടെ സമാധി ഇവിടെയാണ്‌. പ്രധാനക്ഷേത്രത്തിനു പുറകിലായി സമാധി മണ്ഡപവും അതിനുള്ളില്‍ ശ്രീശങ്കര പ്രതിമയും ഉണ്ട്‌.

2013 ജൂൺ ‌മാസം 16, 17 തിയതികളിൽ പെട്ടെന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കേദാർനാഥ് താഴ്വാരം‌ അടക്കം, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. അതിശക്തമായ മഴവെള്ളപാച്ചലിൽ‌ ഗ്രാമീണരും തീർത്ഥാടകരുമടക്കം അനേകായിരം മനുഷ്യർക്ക് ജീവൻ‌ നഷ്ടപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റുമുള്ള ബഹുനിലകെട്ടിടങ്ങളും കച്ചവടകേന്ദ്രങ്ങളും ഹോട്ടലുകളും തകർന്നടിഞ്ഞ് ഒലിച്ചുപോയി.‌ എന്നാൽ ക്ഷേത്രത്തിനു കാര്യമായ കേടുപാടുകൾ സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.കേദാര്‍നാഥ് അങ്ങാടിയാകെ ഒലിച്ചുപോയ മഹാപ്രളയത്തില്‍ കേദാര്‍നാഥ് ശിവക്ഷേത്രം മാത്രം നിലനിന്നത് ഭക്തര്‍ക്ക് അത്ഭുതമായി. ക്ഷേത്രം മാത്രമല്ല, പരമശിവന്‍റെ  സംരക്ഷകനായി കരുതപ്പെടുന്ന നന്ദിയും ഒരു പോറലുമില്ലാതെ ക്ഷേത്രത്തിന്‍റെ  പ്രവേശന ദ്വാരത്തിനുമുന്നിലുണ്ട്.......    കടപ്പാട് 

ഓം നമ ശിവായ ...

ശരഭൻ

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*🙏നമസ്തേ പ്രിയ കൂട്ടുകാരേ....*_🙏

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*എല്ലാ  പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏*_
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                          *[ശരഭൻ]*

*_ജ്വലദനലസമാനം സൂര്യചന്ദ്രാഗ്നിനേത്രം_*

*_സ്വകരകലിതശൂലം ഖഡ്ഗഖേടം കപാലം_*

*_സകലരിപുജനാനാം കണ്ഠഹൃദ്വാഗ്വിഭിന്നം_*

*_സ്മരതു ശരഭമേവം മാരണോച്ചാടനായ_*🙏

▫▫▫▫▫▪▫▫▫▫▫

*_ജ്വലിയ്ക്കുന്ന തീയുപോലെ അതിപ്രകാശത്തോടും ആദിത്യൻ ചന്ദ്രൻ അഗ്നി എന്ന മൂന്നു തൃക്കണ്ണുകളോടും ,ശൂലം വാള് പരിച കപാലം ഇതുകളെ ധരിച്ച നാലു കൈകളോടും കൂടി സകലശത്രുക്കളുടെയും കഴുത്തും ഹൃദയവും വാക്കും ഭേദിക്കുന്ന ശരഭ മൂർത്തിയെ ശത്രുമാരണത്തിനും ഉച്ചാടനത്തിനുമായി സ്മരിക്കണം._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

മൃത്യുഞ്ജയൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*17.മൃത്യുഞ്ജയൻ*


*ശുഭ്രാംഭോജപുടേന്ദുമണ്ഡലഗതം*
       *ത്ര്യക്ഷം ത്രിശൂലത്രയീ.....*
*ടങ്കാക്ഷാഹിതസൂത്രസംയുതചതുർ......*
        *ബ്ബാഹും ഹിമാദ്രിപ്രഭം*
*മുദ്രാപഞ്ചകഭൂഷിതം ത്രിണയനം*
         *നാഗോത്തരീയം ശിവം*
*വന്ദേ വ്യാഘ്രരാജിനാംബരധരം*
         *കോടീരചന്ദ്രോജ്ജ്വലം.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒വെള്ളത്താമരപ്പൂവിന്റെ ഉള്ളിൽ ചന്ദ്രമണ്ഡലത്തിന്മേൽ ഇരിക്കുന്നവനും മുക്കണ്ണനും ത്രിശൂലം, വേദം വെണ്മഴു രുദ്രാക്ഷമാല എന്നിവ ധരിയ്ക്കുന്ന നാലുകൈകളോടുകൂടിയവനും ഹിമാലയം പോലെ വെളുത്തവനും പഞ്ചമുദ്രകൾ ധരിയ്ക്കുന്നവനും ത്രിണയനൻ എന്ന പേരോടുകൂടിയവനും സർപ്പത്തെ ഉത്തരീയമായി ധരിച്ചവനും പുലിത്തോൽ ഉടുത്തവനും കിരീടത്തിലെ ചന്ദ്രക്കലക്കൊണ്ടു ശോഭിയ്ക്കുന്നവനുമായ ശിവനെ ഞാൻ വന്ദിയ്ക്കുന്നു......🌹🌷🙏🏻_*

           (അക്ഷാഹിതസൂത്രം = രുദ്രാക്ഷമാല)
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

തിരുകാച്ചാംകുറിശ്ശി പെരുമാൾ

🏹🙏🏹🙏🏹🙏🏹🙏🏹

*നമസ്തെ🙏*

*ഓം നമഃശിവായ*

*⚜ ക്ഷേത്രം -5⃣*

 *തിരുകാച്ചാംകുറിശ്ശി പെരുമാൾ*


 അനേകം ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പോലും സാധിക്കുന്ന ക്ഷേത്രമാണ് കശ്യപ മഹർഷി പ്രതിഷ്ഠിച്ച ഈ മഹാവിഷ്ണു ക്ഷേത്രം. കശ്യപകുറിച്ചി (കശ്യപക്ഷേത്രം) ലോപിച്ചാണ് കാച്ചാംകുറിശ്ശി ആയത് എന്നാണ് വിശ്വാസം.

പാലക്കാട് ജില്ലയിൽ കൊല്ലങ്കോടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുട്ടികളില്ലാത്തവർ ഇവിടെ ഒരു അന്നദാനം നടത്തിയാൽ ഒരു വർഷത്തിനകം സന്താനഭാഗ്യം ഉണ്ടാകുന്നത് പതിവാണ്. അതിന് കഴിയാത്തവർക്ക് കുട്ടികൾക്ക് പാൽപ്പായസ വിതരണം നടത്തുകയും ആകാം. തൊട്ടിൽ കെട്ടുന്ന വഴിപാടും ഇവിടെ പതിവാണ്. തൊട്ടിലുകൾ നിറഞ്ഞത് ഈ അടുത്ത് നവീകരണം നടന്നപ്പോഴാണ് അഴിച്ചു മാറ്റിയത്.


 ഇവിടെ കുടവും കയറും നടയ്ക്കു സമർപ്പിച്ചാൽ വലിവ്, ശ്വാസംമുട്ട് തുടങ്ങി ശ്വാസകോശസംബന്ധമായ രോഗങ്ങൾ വരെ ശമിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്.
സന്താനസൗഭാഗ്യ പൂജയും വിശേഷ വഴിപാടാണ്. സന്താനസൂക്തം ജപിച്ച് ഈ ക്ഷേത്രത്തിൽ നിന്നും നെയ്യ് (നെയ്യ് വാങ്ങി കൊടുക്കണം) കഴിച്ചാൽ സന്താനഭാഗ്യം ഉണ്ടാകും.
ഈ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് കുഷ്ഠംകുഴി എന്നൊരു കുളം ഉണ്ട്. ഇവിടെ കുളിച്ചാൽ കുഷ്ഠരോഗം പോലും മാറും എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് അടുത്ത് സീതാർകുണ്ടം എന്നൊരു കുളം ഉണ്ട്. വനവാസകാലത്ത് ഇവിടെ താമസിച്ചപ്പോൾ സീത കുളിച്ചിരുന്നതിനാലാണ് കുളത്തിന് ഈ പേര് വന്നത് എന്നാണ് ഐതീഹ്യം.


 ക്ഷേത്രത്തിന് അടുത്തുള്ള ഗോവിന്ദമലയിലാണ് കശ്യപ മഹർഷി തപസ്സു ചെയ്തിരുന്നത്. ഇപ്പോഴവിടെ വിഷ്ണുപാദവും ശംഖും ഉണ്ട്. മൂകാംബികയിൽ പോകുന്നവർ കൊല്ലൂർക്ക് പോകുന്നപോലെ ഇവിടെ ഭക്തർ ഗോവിന്ദമലയിലും ദർശനം നടത്തുന്നു. എന്നാൽ ഇപ്പോൾ ജീപ്പ് സൗകര്യം ഒന്നും ഇല്ല. നടന്ന് തന്നെ കയറണം. മകരമാസത്തിലെ തൈപ്പൂയ്യത്തിന് ഗോവിന്ദമലയില്‍ ആളുകൾ എത്തി തീർത്ഥം സംഭരിച്ചു പോകുന്നു.
കേരളത്തിൽ എവിടെ യാഗം നടക്കുമ്പോഴും അതിന് വേണ്ട സോമലത ഇവിടെ നിന്നാണ് നൽകുന്നത്. ചതുർബാഹുവായ മഹാവിഷ്ണു വിഗ്രഹം അനന്തന്റെ മുകളിൽ ഇരിക്കുന്ന രൂപത്തിലുള്ള ദാരുവിഗ്രഹത്തിന് ഏതാണ്ട് അഞ്ചരയടി ഉയരം ഉണ്ട്. വിഗ്രഹത്തിൽ അഭിഷേകം ഇല്ല. മന്ത്രം ജപിച്ച് മയിൽപീലികൊണ്ട് ഉഴിയും. മഹാലക്ഷ്മിയും ഭൂമിദേവിയും ഇടത്തും വലത്തും ഉള്ളത് കണ്ണാടിയിലൂടെ കാണാൻ കഴിയും. അഭിഷേകത്തിനായി മറ്റൊരു വിഗ്രഹമാണുള്ളത്. ഈ വിഗ്രഹമാണ് ശീവേലിക്കായി എഴുന്നള്ളിക്കുന്നത്. കൊടുങ്ങല്ലൂരിലും തിരുമാന്ധാംകുന്നിലും ദാരുവിഗ്രഹമാണ്. സാധാരണ ദേവീക്ഷേത്രങ്ങളിലാണ് ദാരുവിഗ്രഹം ഉണ്ടാവുക. കൃഷ്ണശിലയിലോ പഞ്ചലോഹത്തിലോ ആണ് ക്ഷേത്രങ്ങളിൽ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന നദിയിൽ കുളിക്കാം. ആദ്യം കശ്യപത്തറയിൽ തൊഴുതശേഷം വേണം ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ഗായത്രിനദിയും ഇക്ഷുമതി നദിയും ക്ഷേത്രത്തിന് സമീപത്ത് കൂടി ഒഴുകുന്നു. രാവിലെ അഞ്ചിന് നടതുറക്കും. പത്തു മുപ്പത് വരെ നട തുറന്നിരിക്കും. വൈകിട്ട് അഞ്ചിന് തുറന്ന് ഏഴേമുക്കാലിന് നടയടക്കും.


 ക്ഷേത്രത്തിന് രണ്ട് തന്ത്രിമാരുണ്ട്. കരിയന്നൂർമന വാസുദേവൻ നമ്പൂതിരിയും, അണ്ടലാടിമന ശങ്കരൻ നമ്പൂതിരിപ്പാടും. മാനേജിങ് ട്രസ്റ്റി രവിവർമ്മ തമ്പാൻ വെങ്ങനാട് കോവിലകത്തെയാണ്.
ക്ഷേത്രത്തിന് നാൽപത്തി ആറായിരം പറ നിലം ഉണ്ടായിരുന്നു. ഭൂപരിഷ്കരണശേഷം അതൊക്കെ കൈവിട്ടു പോയി. എല്ലാ മാസവും തിരുവോണനാളിൽ അന്നദാനം പതിവാണ്. മേടമാസത്തിലെ അത്തത്തിന് കൊടിയേറ്റം തിരുവോണത്തിന് ആറാട്ട്. വൈശാഖോത്സവം എന്നാണിത് അറിയപ്പെടുന്നത്.
തുലാമാസത്തിൽ കറുത്തവാവിന് കർഷകർ ആദ്യ വിളവെടുപ്പിന് ധാന്യങ്ങളും പച്ചക്കറിയും നെല്ലും ക്ഷേത്രത്തില്‍ സമർപ്പിക്കുന്നു. ആ നെല്ല് ക്ഷേത്രത്തിൽ നേദിക്കാനായി എടുക്കുന്നു.
തുലാമാസം അവസാന ഞായറാഴ്ച സർപ്പബലി നടത്തുന്നു. കർക്കടകത്തിൽ നിറ, ഗണപതിപൂജ, ചിങ്ങത്തിൽ പുത്തരി, കന്നിയിൽ നവരാത്രിപൂജ, വൃശ്ചികത്തിൽ മണ്ഡലകാലത്ത് 44 ദിവസം വേദപാരായണ പുരസ്സരം രാത്രിയിൽ നടക്കുന്നു. ശിവൻ, ശാസ്താവ്, സർപ്പസുബ്രഹ്മണ്യൻ എന്നിവര്‍ ഉപദേവൻമാരാണ്. ക്ഷേത്രമതിലിനകത്തുള്ള ദേവനിർമ്മിതം എന്നു വിശ്വസിക്കുന്ന കൊക്കര്‍ണിയിലെ ജലമാണ് പൂജയ്ക്കെടുക്കുന്നത്. പാൽപന്തീരാഴി വഴിപാട് കഴിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല എന്നാണ് വിശ്വാസം.
മലയാളികൾ പഴനിക്ക് പോകുമ്പോൾ തമിഴർ കാച്ചാംകുറിശ്ശിയിലേക്ക് വരുന്നു. പഴനിക്ക് പോകുന്നവർക്ക് മാത്രമല്ല നെന്മാറ വേല കാണാൻ പോകുന്നവർക്കും നെല്ലിയാംപതിയിൽ പോകുന്നവർക്കും ഒക്കെ അതിനോടൊപ്പം സന്ദര്‍ശിക്കാവുന്ന ഒരു പുണ്യസ്ഥലമാണിത്.
ട്രെയിനിൽ വരുന്നവർ ഊട്ടറ (കൊല്ലങ്കോട്) ഇറങ്ങുക. പാലക്കാട്ട് നിന്നും ഇലവഞ്ചേരി ബസിൽ കയറി കാച്ചാംകുറിശ്ശി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. കൊല്ലങ്കോട് ബസിറങ്ങി മൂന്ന് കിലോമീറ്റർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാലും ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രത്തിന് മുന്നിലൂടെ ബസ് റൂട്ടുണ്ട്🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി⚜*

*⚜ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി⚜*
🎀♾♾♾♾❣♾♾♾♾🎀

ആദിശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. ദേവി സതിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.
സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.

ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.
ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽനിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു. സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ വീരഭദ്രനെ ദക്ഷ ഭവനത്തിലേക്കയച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് ഛേദിച്ചു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്

*ശുഭം* 

✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀