നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖനാഥ ശിവക്ഷേത്രം .
ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ പന്നയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നാച്ച്ന-കുത്തർ ഗ്രാമത്തിൽ ആണ് .
ഈ ക്ഷേത്രം നിർമ്മിച്ചത് അഞ്ചാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിൽ ആണ്.
ചതുർമുഖനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിൽ അഞ്ചടി ഉയരമുള്ള ശിവലിംഗമുണ്ട്, ഇതിന്റെ പ്രത്യേകത ഈ ശിവലിംഗത്തിനു നാല് മുഖങ്ങളുണ്ട് എന്നതാണ്.