Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 9, 2019

ചിദംബരൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*31. ചിദംബരൻ*


*ശാന്തം പദ്‌മാസനസ്‌ഥം ശശിധരമകുടം*
        *പഞ്ചവക്‌ത്രം ത്രിനേത്രം*
*ശൂലം ഖഡ്‌ഗം ച വജ്രം പരശുമഭയദം* 
            *ദക്ഷഭാഗേ വഹന്തം*
*നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം* 
              *സാങ്കുശം വാമഭാഗേ*
*നാനാലങ്കാരദീപ്‌തം സ്‌ഫടികമണിനിഭം* 
               *പാര്‍വ്വതീശം നമാമി.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒ശാന്തമായ സ്വഭാവം, താമരപ്പൂവാകുന്ന ആസനം, ചന്ദ്രക്കലയോടുകൂടിയ കിരിടം, അഞ്ചുമുഖങ്ങൾ, മൂന്നു നേത്രങ്ങൾ, ശൂലവും, വജ്രവും വാളും വെണ്മഴുവും അഭയവും വലത്തെ കൈകളിലും, പാമ്പും കയറും മണിയും പ്രളയകാലത്തെ സംവർത്താഗ്നിയും ആനത്തോട്ടിയും ഇടത്തെ കൈകളിലുമായി പത്തു ആയുധങ്ങൾ, പലവിധ അലങ്കാരങ്ങളെക്കൊണ്ടു അതിയായ ദീപ്തി സ്ഫടികം പോലെ വെളുത്ത ദേഹനിറം എന്നിവയെല്ലാം ഉള്ള പാർവ്വതിപതിയായിരിയ്ക്കുന്ന ശിവനെ ഞാൻ ഭജിയ്ക്കുന്നു........🌹🌷🙏🏻_*
                                    

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ശിവഭക്തിപഞ്ചകം

*ശിവഭക്തിപഞ്ചകം*
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ത്വൽപാദചിന്തനകൾ ദേവ,യിനിക്കു യോഗ-
ശിൽപങ്ങളായ് വരിക നിൻ ചരിതാമൃതങ്ങൾ

കൽപങ്ങളായ് വരികയെൻ കരണേന്ദ്രിയങ്ങൾ
പുഷ്പങ്ങളായ് വരിക നിൻ പദപൂജചെയ്‌വാൻ.   
   
അത്യന്തമത്ഭുതമതായറിവുള്ള ലോകം
നിത്യം പുകഴ്ത്തുമൊരു നിന്റെ കഥാമൃതങ്ങൾ

ബദ്ധാരം ബഹു നുകർന്നിനിയെന്നു ശംഭോ!
ചിത്തം കുളിർത്തു ചൊരിയുന്നിഹ കണ്ണുനീർ ഞാൻ.   
  
രുദ്രാക്ഷവും രജതകാന്തി കലർന്ന നീറും
ഭദ്രം ധരിച്ചു ഭവദാലയപാർശ്വമാർന്നു

ചിദ്രൂപ! നിൻ ചരണസേവയിലെന്നു നിന്നു
നിദ്രാദിയും നിശി മറന്നു നയിക്കുമീ ഞാൻ.    
  
ചിന്തിച്ചു നിന്റെ പദമേറെയലിഞ്ഞു ചിത്തം
വെന്തേറിടുന്ന വിരഹാർത്തി പൊറുത്തിടാതെ

അന്തസ്സിടിഞ്ഞു കരയും പൊഴുതശ്രുധാര
ചിന്തി സ്വയം ശിശിരമാവതുമെന്നിനിക്ക്:?     

ഇദ്ദേഹവുമിന്ദ്രിയവുമർത്ഥവുമേകമാക്കു-
മുദ്ദാമമായറിവെഴുന്നറിവും വെടിഞ്ഞു

അദ്വൈതമായൊഴുകുമമ്പതിലാഴ്ന്നഴിഞ്ഞെൻ
ചിദ്ദേവതേ! ചിരമിരിപ്പതുമെന്നഹോ! ഞാൻ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

വൈദ്യനാഥാഷ്ടകം

ശ്രീരാമസൌമിത്രിജടായുവേദ ഷഡാനനാദിത്യ കുജാര്‍ചിതായ । ശ്രീനീലകണ്ഠായ ദയാമയായ ശ്രീവൈദ്യനാഥായ നമഃശിവായ ॥ 1॥ 

ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ । ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ശംഭോ മഹാദേവ ॥

 ഗങ്ഗാപ്രവാഹേന്ദു ജടാധരായ ത്രിലോചനായ സ്മര കാലഹന്ത്രേ । സമസ്ത ദേവൈരഭിപൂജിതായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 2॥ 

ശംഭോ മഹാദേവ ...

 ഭക്തഃപ്രിയായ ത്രിപുരാന്തകായ പിനാകിനേ ദുഷ്ടഹരായ നിത്യം । 
പ്രത്യക്ഷലീലായ മനുഷ്യലോകേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 3॥ 

ശംഭോ മഹാദേവ....

 പ്രഭൂതവാതാദി സമസ്തരോഗ പ്രനാശകര്‍ത്രേ മുനിവന്ദിതായ । പ്രഭാകരേന്ദ്വഗ്നി വിലോചനായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 4॥ 

ശംഭോ മഹാദേവ.... 

വാക് ശ്രോത്ര നേത്രാങ്ഘ്രി വിഹീനജന്തോഃ വാക്ശ്രോത്രനേത്രാംഘ്രിസുഖപ്രദായ । കുഷ്ഠാദിസര്‍വോന്നതരോഗഹന്ത്രേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 5॥ 

ശംഭോ മഹാദേവ....

 വേദാന്തവേദ്യായ ജഗന്‍മയായ യോഗീശ്വരദ്യേയ പദാംബുജായ । ത്രിമൂര്‍തിരൂപായ സഹസ്രനാംനേ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 6॥ 

ശംഭോ മഹാദേവ...
 സ്വതീര്‍ഥമൃദ്ഭസ്മഭൃതാങ്ഗഭാജാം പിശാചദുഃഖാര്‍തിഭയാപഹായ । ആത്മസ്വരൂപായ ശരീരഭാജാം ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 7॥ 

ശംഭോ മഹാദേവ...

 ശ്രീനീലകണ്ഠായ വൃഷധ്വജായ സ്രക്ഗന്ധ ഭസ്മാദ്യഭിശോഭിതായ । സുപുത്രദാരാദി സുഭാഗ്യദായ ശ്രീവൈദ്യനാഥായ നമഃ ശിവായ ॥ 8॥ 

ശംഭോ മഹാദേവ...

 വാലാംബികേശ വൈദ്യേശ ഭവരോഗഹരേതി ച । ജപേന്നാമത്രയം നിത്യം 
മഹാരോഗനിവാരണം ॥ 9॥ 
ശംഭോ മഹാദേവ...

 ഇതി ശ്രീ വൈദ്യനാഥാഷ്ടകം ॥

ആൽത്തറയിലെ ഓംകാരമൂർത്തി

*2.ആൽത്തറയിലെ ഓംകാരമൂർത്തി*

കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം. എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.

വേലുത്തമ്പിദളവ പണികഴിപ്പിച്ച ആല്‍ത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്‍പം. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി എന്നാല്‍ ദേവ പ്രശ്‌നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് മനസിലായതിനാല്‍ ആല്‍ത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രം.

*വൃശ്ചികോത്സവം*

പന്ത്രണ്ട് വിളക്ക് മഹോത്സവം എന്ന വൃശ്ചികോത്സവം ഇവിടുത്തെ പ്രസിദ്ധമായ ഉത്സവങ്ങളിൽ ഒന്നാണ്. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജന ഇരിക്കുക എന്തുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

ചിദംബര രഹസ്യം

ചിദംബര രഹസ്യം:*

എട്ടുവര്‍ഷത്തെ ഗവേഷണത്തിനു ശേഷം, പടിഞ്ഞാറന്‍ ശാസ്ത്രഞ്ജന്മാര്‍ നടരാജന്‍റെ കാലിലെ തള്ളവിരല്‍ ഭൂമിയുടെ കാന്തിക രേഖയുടെ മദ്ധ്യത്തിലാണെന്ന് കണ്ടെത്തി.

തിരുമൂലാര്‍ എന്ന തമിഴ് പണ്ഡിതന്‍ ഇതു അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തിരുമന്ദിരം എന്ന ഗ്രന്ഥം ശാസ്ത്ര ലോകത്തിനു അത്ഭുതകരമായ ഒരു വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക് നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരും.

ചിദംബരം ക്ഷേത്രത്തിന്‍റെ പ്രത്യേകതകള്‍:

ചിദംബരം ക്ഷേത്രം ഭൂമിയുടെ കാന്തിക രേഖയുടെ മധ്യത്തിലാണ്‌.
പഞ്ചഭൂത ക്ഷേത്രങ്ങളില്‍, ചിദംബരം ആകാശത്തെയും, കാളഹസ്തി വായുവിനെയും, കാഞ്ചി ഏകാംബരേശ്വര ക്ഷേത്രം ഭൂമിയെയും പ്രതിനിധീകരിക്കുന്നു. ഈ മൂന്നു ക്ഷേത്രങ്ങളും ഒരു നേര്‍ രേഖയില്‍ 79 ഡിഗ്രി 41 മിനിറ്റ് ലാണ്. ഇതു തികച്ചും അത്ഭുതകരമാണ്.

ചിദംബരം ക്ഷേത്രത്തിന് ഒമ്പതു പ്രവേശന ദ്വാരങ്ങളുണ്ട്. മനുഷ്യ ശരീരത്തിലെ ഒമ്പതു ദ്വാരങ്ങള്‍ പോലെ.

ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര പൊതിഞ്ഞിരിക്കുന്നത്‌ 21600 സ്വര്‍ണ്ണ തകിടുകള്‍ കൊണ്ടാണ്. ഇത് മനുഷ്യന്‍ ഓരോ ദിവസവും ചെയ്യുന്ന 21600 ശ്വാസോസ്ച്വാസത്തിന്‍െ എണ്ണമാണ് ( 15x 60x24 =21600).

ഈ 21600 സ്വര്‍ണ്ണ തകിടുകള്‍ ഗോപുരത്തില്‍ ഉറപ്പിച്ചിരിക്കുന്നത് 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ടാണ്. ഇതു മനുഷ്യ ശരീരത്തിലെ ആകെ നാഡികള്‍ക്ക് തുല്യമാണ്.

തിരുമൂലാര്‍ പറയുന്നത് മനുഷ്യന്‍ ശിവലിംഗത്തിന്‍റെ ആകൃതിയെ പ്രതിനിധീകരിക്കുന്നു. അത് ചിദംബരത്തെയും, സദാശിവത്തേയും, ശിവ താണ്ഡവത്തേയും പ്രതിനിധീകരിക്കുന്നു.

പൊന്നമ്പലം അല്പം ഇടത്തേക്ക് ചരിഞ്ഞാണ് വച്ചിരിക്കുന്നത്. ഇതു നമ്മുടെ ഹൃദയത്തെ പ്രതിനിധീകരിക്കുന്നു. ഇവിടെ എത്താന്‍, പഞ്ചാക്ഷര പടികള്‍ എന്ന അഞ്ചു പടികള്‍ കയറണം. ശി, വാ, യ, ന, മ ആണ് പഞ്ചാക്ഷര മന്ത്രം.

കനക സ്തംഭം സ്ഥാപിച്ചിരിക്കുന്ന നാലു തൂണുകള്‍ നാലു വേദങ്ങളാണ്.

പൊന്നമ്പലത്തില്‍ 28 സ്തംഭങ്ങള്‍ ഉണ്ട്. ഇവ 28 അഹംകളെയും 28വിധം ശൈവ ആരാധനയ്ക്കുള്ള വഴികളെയും പ്രതിനിധീകരിക്കുന്നു. ഈ സ്തംഭങ്ങള്‍ 64+64 തട്ടു തുലാങ്ങളെ താങ്ങിനിര്‍ത്തുന്നു. ഈ തുലാങ്ങള്‍ 64 കലകളാണ്. കുറുകെയുള്ള തുലാങ്ങള്‍ മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ എണ്ണത്തിനു തുല്യം.

സ്വര്‍ണ്ണ മേല്‍ക്കൂരയിലെ ഒമ്പതു കലശങ്ങള്‍ നവവിധമായ ശക്തി / ചൈതന്യങ്ങളെ പ്രതിനിധീകരിക്കുന്നു.

അര്‍ദ്ധ മണ്ഡപത്തിലെ ആറു സ്തംഭങ്ങള്‍ ആറു ശാസ്ത്രങ്ങളാണ്.

മണ്ഡപത്തിനടുത്തുള്ള 18 സ്തംഭങ്ങള്‍ 18 പുരാണങ്ങളാണ്.

നടരാജനൃത്തത്തെ “പ്രാപഞ്ചിക നൃത്തം” എന്നാണ് പടിഞ്ഞാറന്‍ ശാസ്ത്രഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇന്ന് ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ഗവേഷണ നിരീക്ഷണങ്ങള്‍ എല്ലാംതന്നെ ഹൈന്ദവ വിശ്വാസത്തില്‍ ആയിരക്കണക്കിന് വര്‍ഷം മുമ്പേയുണ്ടായിരുന്നു.

*ഓം നമ: ശിവായ

ചന്ദ്രശേഖരാഷ്ടകസ്തോത്രം

ചന്ദ്രശേഖരാഷ്ടകസ്തോത്രം |

ചന്ദ്രശേഖര ചന്ദ്രശേഖര 
ചന്ദ്രശേഖര പാഹി മാം | 
ചന്ദ്രശേഖര ചന്ദ്രശേഖര 
ചന്ദ്രശേഖര രക്ഷ മാം ||൧|| 

രത്നസാനുശരാസനം രജതാദ്രിശൃങ്ഗനികേതനം 
സിഞ്ജിനീകൃതപന്നഗേശ്വരമച്യുതാനനസായകം | 
ക്ഷിപ്രദഗ്ധപുരത്രയം ത്രിദിവാലയൈരഭിവന്ദിതം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൨|| 

പഞ്ചപാദപപുഷ്പഗന്ധപദാംബുജദ്വയശോഭിതം 
ഭാലലോചനജാതപാവകദഗ്ധമന്മഥവിഗ്രഹം | 
ഭസ്മദിഗ്ധകലേബരം ഭവ നാശനം ഭവമവ്യയം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൩|| 

മത്തവാരണമുഖ്യചര്മകൠതോത്തരീയമനോഹരം  
പങ്കജാസനപദ്മലോചനപൂജിതാംഘ്രിസരോരുഹം | 
ദേവസിന്ധുതരങ്ഗസീകര സിക്തശുഭ്രജടാധരം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൪|| 

യക്ഷരാജസഖം ഭഗാക്ഷഹരം ഭുജങ്ഗവിഭൂഷണം 
ശൈലരാജസുതാപരിഷ്കൃതചാരുവാമകലേബരം | 
ക്ഷ്വേഡനീലഗലം പരശ്വധധാരിണം മൃഗധാരിണം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൫|| 

കുണ്ഡലീകൃതകുണ്ഡലേശ്വര കുണ്ഡലം വൃഷവാഹനം 
നാരദാദിമുനീശ്വരസ്തുതവൈഭവം ഭുവനേശ്വരം | 
അന്ധകാന്തകമാശ്രിതാമരപാദപം ശമനാന്തകം  
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൬|| 

ഭേഷജം ഭവരോഗിണാമഖിലാപദാമപഹാരിണം 
ദക്ഷയജ്ഞവിനാശനം ത്രിഗുണാത്മകം ത്രിവിലോചനം | 
ഭുക്തിമുക്തിഫലപ്രദം സകലാഘസംഘനിബര്ഹണം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൭|| 

ഭക്തവത്സലമര്ചിതം നിധിമക്ഷയം ഹരിദംബരം 
സര്വഭൂതപതിം പരാത്പരമപ്രമേയമനുത്തമം | 
സോമവാരിദഭൂഹുതാശനസോമപാനിലഖാകൃതിം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൮||

വിശ്വസൃഷ്ടിവിധായിനം പുനരേവ പാലനതത്പരം 
സംഹരന്തമപി പ്രപഞ്ചമശേഷലോകനിവാസിനം | 
കീഡയന്തമഹര്നിശം ഗണനാഥയൂഥസമന്വിതം 
ചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ ||൯|| 

മൃത്യുഭീതമൃകണ്ഡുസൂനുകൃതസ്തവം ശിവസന്നിധൗ 
യത്ര കുത്ര ച യഃ പഠേന്ന ഹി തസ്യ മൃത്യുഭയം ഭവേത് | 
പൂര്ണമായുരരോഗതാമഖിലാര്ഥസംപദമാദരാത് 
ചന്ദ്രശേഖര ഏവ തസ്യ ദദാതി മുക്തിമയത്നതഃ ||൧൦||

മഴ ആഘോഷിക്കാൻ ഒരു ക്ഷേത്രം-കൊട്ടിയൂർ

*7.മഴ ആഘോഷിക്കാൻ ഒരു ക്ഷേത്രം*

വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൊടും മഴയത്താണ് ഇവിടെ ഉത്സവം നടക്കുക. കൊടും മഴയില്‍ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയില്‍ തൊഴുക.

   *വൈശാഖ മാഹോത്സവം*

ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകൾ നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം.

*കൊട്ടിയൂർ ക്ഷേത്രം*

വയനാടന്‍ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂർ അക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ വച്ചാണ് ദക്ഷൻ യാഗം നടത്തിയെതെന്നാണ് ഐതിഹ്യം.

*അക്കരെ കൊട്ടിയൂർ*

അക്കരെ കൊട്ടിയൂരിൽ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോൾ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു.

    *പല ജാതി ആളുകൾ*

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കും ഇവിടെ അവകാശങ്ങൾ ഉണ്ടെന്നതാണ്. വനവാസികൾ മുതൽ ബ്രാഹ്മണർ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകൾ നടത്തുന്നത്. എന്നാൽ ബ്രാഹ്മണ സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ല.

      *ദക്ഷിണ കാശി*

ദക്ഷിണ കാശി എന്നാണ് കൊട്ടിയൂർ ക്ഷേത്രം അറിയപ്പെടുന്നത്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്

*തിരുവഞ്ചിറ*

ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂ ആയതാണെന്നാണ് വിശ്വാസം.

   *അമ്മാറക്കല്ല്*

ശിവ പത്നിയായ പരാശക്തിയുടെ സ്ഥാനമാണ് അമ്മാറക്കല്ല് എന്ന് അറിയപ്പെടുന്നത് തിരുവഞ്ചിറയിൽ തന്നെയാണ് അമ്മാറക്കല്ല് സ്ഥിതി ചെയ്യുന്നത്.

    *വൈശാഖ മഹോത്സവം*

ഇടവമാസത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വിശാഖ മഹോത്സവം നടക്കുന്നത്. ഈ സമയങ്ങളിൽ മാത്രമേ ഇവിടെ ക്ഷേത്ര ചടങ്ങുകൾ ഉണ്ടാകുകയുള്ളു

     *മഠത്തിൽ വരവ്*

ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.

     *സ്ത്രീകൾക്ക് പ്രവേശനം*

വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

      *കയ്യാലകൾ*

ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ വിവിധ സ്ഥാനികളുടെയും തന്ത്രിമാരുടെയും കയ്യാല കളാണ് ഇവിടെയുള്ളത്. മറിച്ച് ഇവിടെ സ്ഥിരമായ ഒരു ക്ഷേത്രമില്ല.

         *തീർത്ഥാടനം*

ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു.

        *ചടങ്ങുകൾ*

ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

     *ഓടപ്പൂവ്*

കൊട്ടിയൂർ ഇത്സവത്തിൽ പങ്കെടുത്തതിന്റെ അടയാളമായിട്ടാണ് ആളുകൾ ഓടപ്പൂവുകൾ വാങ്ങുന്നത്. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂവുകൾ.