Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 9, 2019

മഴ ആഘോഷിക്കാൻ ഒരു ക്ഷേത്രം-കൊട്ടിയൂർ

*7.മഴ ആഘോഷിക്കാൻ ഒരു ക്ഷേത്രം*

വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. കൊടും മഴയത്താണ് ഇവിടെ ഉത്സവം നടക്കുക. കൊടും മഴയില്‍ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയില്‍ തൊഴുക.

   *വൈശാഖ മാഹോത്സവം*

ബാവലിപ്പുഴയുടെ അക്കരെ സ്ഥിതി ചെയ്യുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകൾ നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം.

*കൊട്ടിയൂർ ക്ഷേത്രം*

വയനാടന്‍ മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ബാവലി പുഴയുടെ തീരത്താണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇക്കരെ കൊട്ടിയൂർ അക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ഇവിടെ വച്ചാണ് ദക്ഷൻ യാഗം നടത്തിയെതെന്നാണ് ഐതിഹ്യം.

*അക്കരെ കൊട്ടിയൂർ*

അക്കരെ കൊട്ടിയൂരിൽ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോൾ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു.

    *പല ജാതി ആളുകൾ*

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയിൽപ്പെട്ട ആളുകൾക്കും ഇവിടെ അവകാശങ്ങൾ ഉണ്ടെന്നതാണ്. വനവാസികൾ മുതൽ ബ്രാഹ്മണർ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകൾ നടത്തുന്നത്. എന്നാൽ ബ്രാഹ്മണ സ്ത്രീകൾക്ക് ഇവിടെ പ്രവേശനമില്ല.

      *ദക്ഷിണ കാശി*

ദക്ഷിണ കാശി എന്നാണ് കൊട്ടിയൂർ ക്ഷേത്രം അറിയപ്പെടുന്നത്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്

*തിരുവഞ്ചിറ*

ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂ ആയതാണെന്നാണ് വിശ്വാസം.

   *അമ്മാറക്കല്ല്*

ശിവ പത്നിയായ പരാശക്തിയുടെ സ്ഥാനമാണ് അമ്മാറക്കല്ല് എന്ന് അറിയപ്പെടുന്നത് തിരുവഞ്ചിറയിൽ തന്നെയാണ് അമ്മാറക്കല്ല് സ്ഥിതി ചെയ്യുന്നത്.

    *വൈശാഖ മഹോത്സവം*

ഇടവമാസത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വിശാഖ മഹോത്സവം നടക്കുന്നത്. ഈ സമയങ്ങളിൽ മാത്രമേ ഇവിടെ ക്ഷേത്ര ചടങ്ങുകൾ ഉണ്ടാകുകയുള്ളു

     *മഠത്തിൽ വരവ്*

ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു.

     *സ്ത്രീകൾക്ക് പ്രവേശനം*

വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ.

      *കയ്യാലകൾ*

ഉത്സവകാലത്തേയ്ക്ക് മാത്രം കാട്ടുപുല്ലും മുളയും കൊണ്ടു പര്‍ണശാലകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ വിവിധ സ്ഥാനികളുടെയും തന്ത്രിമാരുടെയും കയ്യാല കളാണ് ഇവിടെയുള്ളത്. മറിച്ച് ഇവിടെ സ്ഥിരമായ ഒരു ക്ഷേത്രമില്ല.

         *തീർത്ഥാടനം*

ബാവലിപ്പുഴയില്‍ കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു.

        *ചടങ്ങുകൾ*

ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

     *ഓടപ്പൂവ്*

കൊട്ടിയൂർ ഇത്സവത്തിൽ പങ്കെടുത്തതിന്റെ അടയാളമായിട്ടാണ് ആളുകൾ ഓടപ്പൂവുകൾ വാങ്ങുന്നത്. ദക്ഷന്റെ താടിയുടെ പ്രതീകമാണ് ഓടപ്പൂവുകൾ.

No comments:

Post a Comment