Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, August 10, 2025

ജലധാര



ജലധാര

ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്.ജലധാര..
ക്ഷിപ്രകോപിയും  സംഹാരത്തിന്റെ  മൂർത്തിമദ്ഭാവവുമായ ശിവനേ ധാരയായി,  ഇടമുറിയാതെ,  നിർത്താതെ,  ധാരാളം ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം..

ശിവനെ വളരെ മുൻകോപി ആയാണ് പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്.. 
ബ്രഹ്മാവ് സൃഷ്ടിയുടെയും, വിഷ്ണു സ്ഥിതിയുടെയും 
ശിവൻ സംഹാരത്തിന്റെയും മൂർത്തിമാരായി സങ്കൽപ്പിക്കുന്നു.. 
ശിവന്റെ മൂന്നാം കണ്ണിലെ അഗ്നി ലോകത്തെ മുഴുവൻ തന്നെ നശിപ്പിക്കുവാൻ ശക്തിയുള്ളതാണ്.. 

ലോകം അവസാനിക്കേണ്ട കാലത്ത് സംഹാര സ്വരൂപിയായിരിക്കുന്ന ശിവൻ തന്നെയാണ് പ്രപഞ്ചത്തെ മുഴുവൻ തന്നെയും സംഹരിക്കുന്നത് എന്ന് പറയുന്നു.. 

ഒരിക്കൽ തന്റെ മനസ്സിലേക്ക് ഭൗതിക ചിന്തകളുടെ കാമാസക്തി യെ ഉണർത്തിവിടുന്നതിനായി പുഷ്പശരം പ്രയോഗിച്ച കാമദേവനെ പോലും ശിവൻ മൂന്നാം കണ്ണ് തുറന്ന്  ദഹിപ്പിച്ചു കളഞ്ഞു എന്ന് പുരാണങ്ങളിൽ ഉണ്ട്... ഇപ്രകാരം ഏറ്റവും കോപിഷ്ഠനായി  ഇരിക്കുന്ന ശിവനെ ധാര എന്ന് പറയുന്ന ചടങ്ങിലൂടെ നിരന്തരം ജല അഭിഷേകം ചെയ്ത്  തണുപ്പിക്കുകയാണ് ചെയ്യുന്നത്..

 വൈദികമായ ധാരാളം മന്ത്രങ്ങൾ ധാര എന്ന ചടങ്ങിൽ ജപത്തിനായി ഉപയോഗിക്കുന്നു..
സപ്തശുദ്ധി,  വേദാദി, ശ്രീ രുദ്ര മന്ത്രം,  ചമകം,  രുദ്ര സൂക്തങ്ങൾ,  പുരുഷസൂക്തം, ഭാഗ്യസൂക്തം,  ആയുസൂക്തം, സംവാദ സൂക്തം, വേദ അവസാനം എന്നിവയാണ് ധാര സമയത്ത് ജപത്തിനുവേണ്ടി ഉപയോഗിക്കുന്നത്..

ശിവ ഭഗവാന്റെ വിഗ്രഹത്തിന് മുകളിലായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ധാര  പാത്രത്തിൽ, പൂജിച്ച തീർത്ഥജലം ഒഴിക്കുന്നു..  ജലത്തിൽ ദർഭ പുല്ല് കൊണ്ട് തൊട്ട് ഈ മന്ത്രം മുഴുവനും ജപിക്കുക ആണ് ചടങ്ങ്..

ഈ മന്ത്രങ്ങൾ മുഴുവൻ ജപിക്കുന്നതിന് ആകട്ടെ വളരെയധികം സമയം വേണ്ടിവരും.. 
നവീകരണ കലശം,  പ്രതിഷ്ഠ,  ഉത്സവം തുടങ്ങിയ പ്രധാനപ്പെട്ട ചടങ്ങുകളുടെ ഭാഗമായി ധാര  നടത്തുമ്പോൾ ഇപ്രകാരമെല്ലാ മന്ത്രങ്ങളും ജപിച്ച് വളരെയധികം സമയമെടുത്ത് ചെയ്യാറുണ്ട്.. 

സാധാരണഗതിയിൽ ക്ഷേത്രങ്ങളിൽ വഴിപാടായി ചെയ്യുമ്പോൾ മൂന്നു മണിക്കൂർ സമയമെടുത്ത് ഈ എല്ലാ മന്ത്രങ്ങളും ജപിക്കുക എന്നത് പ്രായോഗികമല്ല..

എള്ളെണ്ണ, നെയ്യ്,പനിനീര്, ഇളനീര്,  പാൽ,എന്നിവ കൊണ്ടെല്ലാം ധാര നടത്താറുണ്ട് എന്നാൽ ഏത് ദ്രവ്യം കൊണ്ടാണ് ധാര നടത്താൻ ഉദ്ദേശിക്കുന്നത് ആ ദ്രവ്യം ഇടമുറിയാതെ ധാരയായി ശിവലിംഗത്തിന്റെ  ശിരസ്സിലേക്ക് മന്ത്രജപം കഴിയുന്നതു വരെയും വീഴുകയാണ് വേണ്ടത്.... അതിനനുസരിച്ച് ദ്രവ്യങ്ങൾ അത്രയധികം കരുതേണ്ടിവരും എന്ന് സാരം.. 

ഈ പറഞ്ഞ വിശിഷ്ട വസ്തുക്കൾ ഒന്നുമില്ലാതെ ജലം  കൊണ്ട് മാത്രമായും ധാര  നടത്താറുണ്ട്.. 
ഇതിനെയാണ് ജലധാര എന്ന് പറയുന്നത്. വെളുപ്പിന് അഭിഷേകം കഴിഞ്ഞാൽ അന്നേരം തന്നെയാണ് ധാര നടത്തുക പതിവ്..
കടപ്പാട്
സോഷ്യൽ മീഡിയ

No comments:

Post a Comment