Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 27, 2020

കോരക്കർ സിദ്ധർ

*കോരക്കർ സിദ്ധർ*

സിദ്ധ സമ്പ്രദായത്തിലെ പ്രശസ്തനായ മുനിയാണ് കോരക്കർ സിദ്ധർ .  സിദ്ധ സമ്പ്രദായത്തിലെ പ്രശസ്തരായ 18 സിദ്ധന്മാരിൽ ഒരാളെന്നതിലുപരി അദ്ദേഹം നവധാന സമ്പ്രദായത്തിലെ 9 പേരിൽ ഒരാളുമാണ് ( നാഥ സമ്പ്രദായത്തിലെ ഗോരക്ക് നാഥരും കോരക്കറും ഒരാൾ തന്നെയാണെന്നാണ് കരുതുന്നത് ) ഭോഗർ എഴുതിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കോരക്കർ , വസിഷ്ഠ മുനിയുടെ പരമ്പരയിൽ പെട്ട ആളാണെന്നും പറയുന്നു.

തീവ്രമായ സാധനയിലൂടെ അമാനുഷിക ശക്തികൾ നേടിയ  കോരക്കർ  മച്ചമുനിയിൽ നിന്ന് സിദ്ധ മരുന്ന് സമ്പ്രദായം പഠിച്ചു.  കവിത, രസതന്ത്രം, സിദ്ധ വൈദ്യം, യോഗ, തത്ത്വചിന്തകൾ എന്നിവയിലും അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു.  ശ്രീ ഭോഗർ സിദ്ധരുമായി ചേർന്ന് അദ്ദേഹം  ചിദംബരം രഹസ്യം സൃഷ്ടിച്ചു.  അഗസ്ത്യ മുനിയിൽ നിന്ന് സിദ്ധ വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള അറിവും അദ്ദേഹം കരസ്ഥമാക്കി.

  തന്റെ ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്നതിനായി  പുനരുജ്ജീവന മരുന്നായ കഞ്ചാവ് അദ്ദേഹം ഉപയോഗിച്ചിരുന്നതായി പറയുന്നു.

അദ്ദേഹത്തിന്റെ പ്രധാന കൃതികളായി അവധൂത ഗീത" യും മറ്റ് 13 കൃതികളും പറയപ്പെടുന്നു . സന്യാസത്തിന്റെ ക്രമം, വൈദ്യം, ആൽക്കെമി, ഹഠയോഗ,  പ്രദീപിക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ.

കോരക്കർ ബ്രഹ്മജ്ഞാനം 1, 

കോരക്കർ കലൈ ജ്ഞാനം 500 -

കോരക്കർ വൈപ്പു -

കോരക്കർ ബ്രഹ്മജ്ഞാന  സൂത്തിരം -

കോരക്കർ കർപ സൂത്തിരം.   തുടങ്ങിയവയും അദ്ദേഹത്തിന്റെ പ്രധാന കൃതികളായി ഗണിക്കുന്നു

  തിമിരത്തിനും കണ്ണിന് വരുന്ന മററ സുഖങ്ങൾക്കും എതിരായി കോരക്കർ മരുന്ന് കണ്ടു പിടിച്ചു . മറ്റു സിദ്ധന്മാരെപ്പോലെ കോരക്കറും കുറച്ച കാലം ചതുരഗിരിക്കുന്നിൽ താമസിച്ചു. കോരക്കറുടെ ജന്മസ്ഥാനം കോയമ്പത്തൂരിനടുത്തുള്ള  വെള്ളിയങ്കിരി മലയാണെന്നാണ് സങ്കല്പം. അദ്ദേഹം കുറേക്കാലം അവിടെ താമസിച്ചിരുന്നതായും കരുതുന്നു. കോരക്കരമായി ബന്ധപ്പെടുത്തി പറയുന്ന മറ്റ് സ്ഥലങ്ങളാണ് പേരൂർ , തിരുച്ചന്തൂർ , ത്രികോണമല്ലി എന്നിവ. കൊല്ലിമലയിലും ചതുരഗിരിയിലും കോരക്കർ ഗുഹ കാണുവാൻ സാധിക്കും.

അദ്ദേഹത്തിന്റെ സമാധി സ്ഥിതി ചെയ്യുന്നത് നാഗപട്ടണം ജില്ലയിലെ വടുഗുപൊയ്കെനല്ലൂർ ആണ്. മനുഷ്യർക്ക് ദൈവത്തിലുള്ള വിശ്വാസം നശിക്കുമ്പോൾ കോരക്കർ വീണ്ടും അവതരിക്കും എന്ന വിശ്വാസം പ്രബലമാണ്.