Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 8, 2022

വൈത്തീശ്വരൻ_കോവിൽ

#വൈത്തീശ്വരൻ_കോവിൽ

ഇന്നുവരെ ജനിച്ചിട്ടുള്ളതും ഇനി  ജനിക്കാനിരിക്കുന്നതുമായ മുഴുവൻ ആളുകളുടെയും ജാതകങ്ങളും വിവരങ്ങളും ഇവിടുത്തെ പുരാതനങ്ങളായ ഓലക്കെട്ടുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങൾ ഇവിടുത്തെ താളിയോല കെട്ടുകളിൽ ഒളിഞ്ഞു കിടക്കുന്നു എന്നാണ് വിശ്വാസം. പക്ഷേ, ഇവിടെ എത്തി #താളിയോല കെട്ടുകളിൽ നിന്നും സ്വന്തം ജാതകവും ഫലങ്ങളുമെല്ലാം കയ്യിൽ കിട്ടണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഇവിടെ എത്തുവാൻ വിധിയുള്ളവർക്ക് മാത്രമേ എത്താനും താളിയോല കണ്ടെത്തുവാനും സാധിക്കുകയുള്ളൂ എന്നും വിശ്വാസമുണ്ട്.

പ്രധാന മൂര്‍ത്തി ശിവന്‍ തന്നെയാണ്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. അതുകൊണ്ട് തന്നെ വൈത്തീശ്വരന്‍ എന്ന പേരും
മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട്. ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠയുണ്ട്. ഒന്ന് ഉത്സവമൂര്‍ത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ജ്യോതിഷത്തിലും ചൊവ്വയുടെ നാഥനായി സുബ്രഹ്മണ്യനെ പറഞ്ഞും കേട്ടിട്ടുണ്ട്.

ചൊവ്വയ്ക്ക് കുഷ്ഠരോഗം ബാധിച്ചപ്പോള്‍ ഇവിടെ ശിവനാണത്രെ അത് ചികിത്സിച്ച് മാറ്റിയത്. സുബ്രഹ്മണ്യനും താരകാസുരനും ആയുള്ള യുദ്ധത്തില്‍ പരുക്കേറ്റ ദേവന്മാരുടെ സൈന്യത്തെ ചികിത്സിക്കാന്‍ ശിവന്‍ വൈദ്യഭാവത്തില്‍ വന്നു എന്നും സങ്കല്പം ഉണ്ട്.

ഇവിടുത്തെ അമ്പലക്കുളം സിദ്ധാമൃതമായി അറിയപ്പെടുന്നു. ഇവിടെ കുളിക്കുന്നത് അസുഖം വിശിഷ്യാ ത്വത് രോഗങ്ങള്‍ മാറാന്‍ നല്ലതാണ് എന്ന് വിശ്വസിക്കുന്നു. അംഗാരകന്‍ (ചൊവ്വ) ഇവിടെ അസുഖം മാറാന്‍ കുളിച്ചത് ഈ കുളത്തിലാണത്രെ

ഈ ക്ഷേത്രവും വളരെ പഴക്കമേറിയതാണ്. 63 നായന്മാരില്‍ പ്രമുഖരായ അപ്പരും തിരുജ്ഞാനസംബന്ധരും മറ്റു പല ഭക്തന്മാരും ഈ ക്ഷേത്രത്തെ സ്തുതിച്ചിട്ടുണ്ട്. കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളില്‍ ഒരാളായ മുത്തുസ്വാമി ദീക്ഷിതരും ഈ ക്ഷേത്രത്തെ സ്തുതിച്ചതായി പറയപ്പെടുന്നു

എന്നാൽ പിന്നെ ഭാവി അറിഞ്ഞിട്ടു തന്നെ കാര്യം, വൈത്തീശ്വരത്തേക്ക് വിട്ടേക്കാം എന്നു കരുതണ്ട. അത്ര എളുപ്പമല്ല കാര്യങ്ങൾ. ജന്മരഹസ്യങ്ങൾ അറിയുവാൻ ആദ്യം ചെയ്യേണ്ടത് തള്ളവിരലിന്റെ മുദ്ര കൊടുക്കുകയാണ്. അതുപയോഗിച്ച് തിരഞ്ഞാണ് ചേരുന്ന താളിയോല തിരഞ്ഞെടുക്കുക. പേരിന്റെ അക്ഷരങ്ങളിൽ തുടങ്ങി മാതാപിതാക്കളുടെ പേരും കുടംബാംഗങ്ങളുടെ പേരും വീട്ടുപേരും ജോലിയുമടക്കം പറയുന്നവരുണ്ട്. എന്നാൽ വിധിവൈപരീത്യത്തിന് പാത്രമായി ഭാവി രഹസ്യം കണ്ടെത്താനാകാതെ മടങ്ങുന്നവരും ഏറെയാണ്.

അഗസ്ത്യമുനിയാണ് താളിയോല ഗ്രന്ഥങ്ങൾ രചിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നാഡീ ജ്യോതിഷത്തിന്റെ ആചാര്യനായാണ് അഗസ്‌ത്യൻ അറിയപ്പെടുന്നത്. ഒരിക്കൽ ശിവൻ പാർവതി ദേവിയോട് പുതിയ കാലത്ത് ജനിക്കുന്ന ആളുകളെക്കുറിച്ച് പറഞ്ഞുവത്രെ. ഇത് ഭൂമിയിൽ വച്ച് ധ്യാനത്തിൽ കണ്ട അഗസ്ത്യമുനി ഇതെല്ലാം താളിയോലകളിൽ പകർത്തി വച്ചു എന്നും. അതിന്റെ പകർപ്പുകളാണ് ഇപ്പോൾ നാഡീ ജ്യോതിഷത്തിൽ ഉപയോഗിക്കുന്നത് എന്നുമാണ് വിശ്വാസം.
 വൈത്തീശ്വരനോടുള്ള പ്രാർഥന എല്ലാ രോഗങ്ങളും സുഖപ്പെടുത്തും എന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്. ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ അമൃതിന്റെ സാന്നിധ്യമുണ്ടെന്നും, ഇതിൽ മുങ്ങിക്കുളിച്ചാൽ എല്ലാ വിധത്തിലുമുള്ള ത്വക്ക് രോഗങ്ങളും മാറുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പത്താം നൂറ്റാണ്ടോടുകൂടിയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. അഞ്ച് രാജഗോപുരങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം കുലോത്തുംഗ ചോളന്റെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. വൈദ്യനാഥനായ ശിവനെയാണ് മുഖ്യ പ്രതിഷ്‌ഠയായി ആരാധിക്കുന്നത്. മരുന്നുമായി നിൽക്കുന്ന ഭഗവതിയും കൂടാതെ ധന്വന്തരി പ്രതിഷ്ഠയും ഇവിടെയുണ്ട്. ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളും മറ്റു നവഗ്രഹങ്ങളെയും ഇവിടെ കാണുവാൻ സാധിക്കും..!
Nb ഒരു fb പോസ്റ്റ്
കടപ്പാട്...