Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 2, 2019

മുങ്ങി നിവർന്നാൽ പാപം മാറും വാത്മീകിയുടെ ക്ഷേത്രം

*മുങ്ങി നിവർന്നാൽ പാപം മാറും വാത്മീകിയുടെ ക്ഷേത്രം*
════════════
പഞ്ചാബിലെ അമൃത്സറിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭഗവാൻ വാത്മികീ തീർഥ് സ്ഥൽ. വാത്മികീ മഹർഷി താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന രാമായണവുമായി ബന്ധപ്പെട്ട ഏറെ സംഭവങ്ങൾക്കു സാക്ഷിയായ ഭഗവാൻ വാത്മികി തീർഥ് സ്ഥലിലേക്കു തീർത്ഥാടകരെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇവിടുത്തെ തീർഥ കുളത്തിൽ മുങ്ങിക്കുളിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചലം ലഭിക്കും എന്നാണ് .
════════════
പഞ്ചാബിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സ്ഥലങ്ങളിലൊന്നാണ് ഭഗവാൻ വാത്മികി തീർഥ് സ്ഥൽ. മഹർഷി വാത്മികിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇവിടം രാമായണവുമായും പുരാണങ്ങളിലെ കഥകളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് പ്രത്യേകതകൾ ഏറെയുള്ളതിനാൽ ഒരുപാട് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.
════════════
ഇവിടുത്തെ വിശ്വാസമനുസരിച്ച് ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന് രാമായണ കാലത്തോളം പഴക്കമുണ്ടത്രെ. ഇവിടെ തന്നെയാണ് മഹർഷി വാത്മികി താമസിച്ചിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നത്. ലങ്കയിൽ നിന്നും തിരിച്ചു വന്നതിനു ശേഷം രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയും മക്കളായ ലവനും കുശനും ജനിച്ചു വളർന്നതും താമസിച്ചിരുന്നതും ഇവിടെയാണ്.
════════════
വാത്മികി മഹർഷിയുമാഇ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടന്നത് ഇവിടെ വെച്ചാണത്രെ. അദ്ദേഹം രാമായണം എന്ന ഇതിഹാസം രചിച്ചതും ഈ ആശ്രമത്തിൽ നിന്നാണ്. അതു കൂടാതെ ശ്രീരാമന്റെയും സീതയുടെയും മക്കളായ ലവനും കുശനും അശ്വമേധത്തിനു വന്ന രാമൻന്റെ  കുതിരകളെ കെട്ടിയിട്ടതും സൈന്യത്തോട് പോരാടിയതും ഇവിടെ വച്ചുതന്നെയാണെന്നാണ് കരുതപ്പെടുന്നത്.
എട്ട് അടി ഉയരത്തിൽ 800 കിലോഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന വാത്മികിയുടെ ഒരു പ്രതിമ ഇവിടെ കാണാൻ സാധിക്കും. 20016 ഡിസംബർ ഒന്നാം തിയ്യതിയാണ് ഈ സ്വർണ്ണ പ്രതിമ ഇവിടെ പ്രതിഷ്ഠിച്ചത്.
*❦ ════ •⊰❂⊱• ════ ❦   karikkottamma -07-11-2019*  *❦ ════ •⊰❂⊱• ════ ❦

മഹേശ്വരൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*25. മഹേശ്വരൻ*


*രുദ്രാക്ഷകങ്കണലസത് കരദണ്ഡയുഗ്മം*
*ഫാലാന്തരാളധൃതഭസ്മസിതത്രിപുണ്ഡ്രം*
*പഞ്ചാക്ഷരം പരിജപൻ വരമന്ത്രരാജം*
*ധ്യായൻ സദാ പശുപതിം ശരണം വ്രജാമി.*



🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒രുദ്രാക്ഷമാലയാലും കങ്കണത്താലും പരിശോഭിതമായ രണ്ടു കൈകളോടും നെറ്റിത്തടത്തിൽ വെളുത്ത മൂന്നു ഭസ്മക്കുറിയോടും കൂടിയിരിയ്ക്കുന്ന ശിവനെ എല്ലായ്പ്പോഴും ധ്യാനിച്ചുകൊണ്ടും പഞ്ചാക്ഷരമാകുന്ന ഉത്തമ മന്ത്രത്തെ ജപിച്ചുകൊണ്ടും ഞാൻ ശരണം പ്രാപിയ്ക്കുന്നു.......🌹🌷🙏🏻_*
                           

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ശിവൻ

*ശിവൻ*

സമസ്ത ദേവി ദേവന്മാരിലും നിറഞ്ഞിരിക്കുന്ന മഹാശക്തി ആയതിനാലാണ് മഹാദേവനെ ദേവാദിദേവൻ എന്ന് വിളിക്കുന്നത്. സർവ്വ ചരാചരവും ശിവശക്തിമയമാണ്. മൂലപ്രകൃതിയും ആദിശക്തിയും ആയ ശിവശക്തി പാർവ്വതി ദേവിയോട് കൂടി എല്ലാത്തിലും നിറഞ്ഞിരിക്കുന്ന സർവ്വമംഗള മൂർത്തി ആയതിനാൽ മഹാദേവൻ ആദിദേവൻ എന്നും അറിയപ്പെടുന്നു. സത്യസ്വരൂപനും, മംഗളമൂർത്തിയും , സുന്ദരവും ആയി നിർഗുണ പരബ്രഹ്മമായി ഇരിക്കുന്നതിനാൽ ആദിശിവൻ എന്നും മഹേശ്വരൻ അറിയപ്പെടുന്നു.

നിർഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവൻ. ധൂർജടിയും ഭസ്മലേപനുമായ വൈരാഗി. അതേ വേളയിൽ പ്രപഞ്ചത്തെ നർത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന സഗുണരൂപൻ. അറുപത്തിനാലു കലകളുടെയും സൃഷ്ടാവായ മഹാനടൻ, ജഞാനസമുദ്രമായ മഹാഗുരു. ജീവതാളത്തിന്റെ ഡമരുവും, സമ്പൂർണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലൻ. ധ്യാനത്തിന്റെയും യോഗത്തിന്റെയും തന്ത്രത്തിന്റെയും പ്രണേതാവ്. ശിവൻ തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചമൂലങ്ങളായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം. ന കാരം പൃഥ്വീ തത്വത്തെയും, മ ജല തത്വത്തെയും ശി അഗ്നിയേയും വാ വായുവിനേയും യ ആകാശത്തെയും ദ്യോതിപ്പിക്കുന്നു.

പരമശിവന് രൂപമുള്ളതും രൂപമില്ലാത്തതുമായ സങ്കല്പങ്ങളുണ്ട്. നല്ലതും ചീത്തയുമെല്ലാം ശിവൻ തന്നെ ആണെന്നാണ് ശിവപുരാണം വായിച്ചാൽ മനസ്സിലാവുന്നത്. പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു. ദക്ഷപുത്രിയും ആദിശക്തിയുടെ അംശാവതാരവുമായ സതിയാണ് ശിവന്റെ ആദ്യ പത്നി. പിന്നീട് ഹിമവാന്റെ പുത്രിയും സാക്ഷാൽ ആദിപരാശക്തിയുമായ ദേവി പാർവ്വതിയുമായി വിവാഹം നടന്നു. പിതാവും മാതാവും (പ്രകൃതി-പുരുഷൻ) ആയിട്ടാണ് ശിവനേയും ശക്തിയേയും സങ്കല്പിച്ചിരിക്കുന്നത്.

ദേവന്മാരുടേയും ദേവനായാണ് മഹാദേവനെ ആരാധിക്കുന്നത്. അതിനാൽ ദേവാധിദേവൻ, മഹേശ്വരൻ എന്ന് വിളിക്കപ്പെടുന്നു. ബ്രഹ്‌മാവും വിഷ്ണുവും ഗണപതിയുമെല്ലാം ശിവന്റെ മറ്റു ഭാവങ്ങൾ തന്നെയാണെന്നും ശൈവർ വിശ്വസിക്കുന്നു.ബ്രഹ്മാവ്, വിഷ്ണു, സരസ്വതി, ലക്ഷ്മി തുടങ്ങിയ എല്ലാ ദേവതകളും സർവ്വ ചരാചരങ്ങളും ശിവശക്തി (അർദ്ധനാരീശ്വരൻ)യാണ് സൃഷ്‌ടിച്ചു പരിപാലിക്കുന്നതെന്ന് ശിവപുരാണം, സ്കന്ദപുരാണം ഇതര പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

ഗംഗയെ ശിവൻ ശിരസ്സിൽ വഹിയ്ക്കുന്നു. ശിവന് കപർദ്ദം എന്നു പേരുള്ള ഒരു ചുവന്ന ജടയുണ്ട്‌. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നു. ശിവന് മൂന്ന് കണ്ണുകളാണുള്ളത്. നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണ്. ശിവൻ തന്റെ പ്രധാന ആയുധമായ 'വിജയം'[അവലംബം ആവശ്യമാണ്] ത്രിശൂലം  സദാ വഹിയ്ക്കുന്നു. നന്ദി എന്ന വെളുത്ത കാളയാണ് വാഹനം. ശിവന്റെ കഴുത്തിൽ മനുഷ്യത്തലയോടുകൾ കോർത്തുണ്ടാക്കിയ മുണ്ഡമാല കിടക്കുന്നു. ശിവൻ ഉടുക്കുന്നത് പുലിത്തോലും പുതയ്ക്കുന്നത് ആനത്തോലുമാണ്. ശിവൻ രണ്ടു കൈയ്യുള്ളവനായും എട്ടും പത്തും കൈകൾ ഉള്ളദേവനായും വർണ്ണിയ്ക്കപ്പെടാറുണ്ട്. ഭസ്മധാരിയാണ് ശിവൻ. ശിവന്റെ സർവാംഗങ്ങളിലും പാമ്പുകൾ ആഭരണമായി ശോഭിയ്ക്കുന്നു. ശിവന്റെ കണ്ഠാഭരണമാണ് നാഗരാജാവായ "വാസുകി". ശിവൻ ദേവാസുരയുദ്ധങ്ങളിൽ പങ്കെടുക്കുകയും നിരവധി അസുരന്മാരെ  നിഗ്രഹിയ്ക്കുകയും ചെയ്തിരിക്കുന്നു. ശിവന്റെ ആയുസ്സ്‌ വിഷ്ണുവിന്റെ ആയുസ്സിനെക്കാൾ ഇരട്ടിയുണ്ടെന്നാണ്‌ ശൈവർ കരുതുന്നത്‌.

രജോഗുണമുള്ള ബ്രഹ്മാവ്, സത്വഗുണമുള്ള മഹാവിഷ്ണു, തമോഗുണമുള്ള ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൈരവൻ, ഭദ്രകാളി, വീരഭദ്രൻ, കണ്ഠാകർണ്ണൻ എന്നിവരാണ് ശിവഗണങ്ങളിൽ പ്രധാനികൾ. മാടൻ തമ്പുരാൻ, മുത്തപ്പൻ എന്നിവർ ശിവാംശങ്ങൾ ആണ്. ശിവന്റെ അനുചരൻമാരാണ് ഭൂതഗണങ്ങൾ. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ഹനുമാൻ എന്നിവർ പുത്രന്മാർ. ലോകരക്ഷാർത്ഥം കാളകൂട വിഷം സേവിച്ചു കടും നീല നിറത്തിലുള്ള കഴുത്ത് മൂലം ശിവൻ "നീലകണ്ഠൻ" എന്നും അറിയപ്പെടാറുണ്ട്. മാർക്കണ്ഡേയ മഹർഷിയെ മരണത്തിൽ നിന്നും രക്ഷിച്ചു ദീർഘായുസ് നൽകിയതിനാൽ ശിവനെ "മൃത്യുഞ്ജയൻ" എന്നും വിളിക്കുന്നു. ആയുരാരോഗ്യ വർദ്ധനവിനായി നടത്തപ്പെടുന്ന "മൃതുഞ്ജയഹോമം" ശിവനെ പ്രീതിപ്പെടുത്താൻ ഉള്ളതാണ്.ശിവനും ശക്തിക്കും അഞ്ചു മുഖങ്ങൾ ഉണ്ട് (സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം ). സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയും ആദിദേവനുമായ മഹാദേവൻ തന്നെ ആണ് നിർവഹിക്കുന്നതെന്ന്‌ ശൈവർ കരുതുന്നു. ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ ഈ അഞ്ചു മുഖങ്ങളും ചേർന്നതാണ് ശ്രീപരമേശ്വരന്റെ സ്വരൂപം. അതിനാൽ മഹാദേവനെ പഞ്ചവക്ത്രൻ (അഞ്ചുമുഖങ്ങൾ ഉള്ളവൻ ) എന്ന് വിളിക്കുന്നു.

ശ്രീ പാർവ്വതി ദേവി പഞ്ചകൃത്യങ്ങൾ നിർവഹിക്കാൻ ഭഗവാനെ സഹായിക്കുന്നു . ലളിത സഹസ്ര നാമത്തിൽ ശ്രീ മഹാ ലളിത ത്രിപുരസുന്ദരിയായും, ശ്രീ മഹാ ശിവകമേശ്വരനായും ശിവനെയും പാർവതിയെയും വർണ്ണിക്കുന്നു.

കേരളത്തിലെ ആദിവാസികൾ ആരാധിക്കുന്ന മല്ലീശ്വരൻ, മലക്കാരി തുടങ്ങിയ മൂർത്തികൾ ശിവൻ തന്നെ ആണെന്നാണ് വിശ്വാസം.

ശൈവ സങ്കൽപ്പമനുസരിച്ച്‌ പരമശിവനെ" ഓംകാരം അഥവാ പരബ്രഹ്മമായി കണക്കാക്കുന്നു.സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം ഈ പഞ്ചകൃത്യങ്ങൾ നിർവ്വഹിക്കുന്നത് ആദിദേവനായ "ശിവനാണ്" എന്നാണ് വിശ്വാസം അതിനാൽ ശിവനെ പരമേശ്വരൻ എന്ന് വിളിക്കുന്നു. "ബ്രഹ്മാവ്, മഹാവിഷ്ണു, മഹാരുദ്രൻ, മഹേശ്വരൻ, സദാശിവൻ" എന്നി അഞ്ചു മുഖങ്ങൾ ഉള്ളതിനാൽ "പഞ്ചവക്ത്രൻ" എന്നും, സർവ്വവും ശിവമയമായതിനാൽ "പരബ്രഹ്മ സ്വരൂപനെന്നും", സർവ്വ ദേവീദേവന്മാരും ശിവനിൽനിന്നുണ്ടായത് കൊണ്ട് "ആദിദേവൻ","ദേവാദിദേവൻ","സർവ്വേശ്വരൻ" എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. നിർഗുണ പരബ്രഹ്മമെന്നും, ചിദംബരൻ, പരമാത്മാവ് എന്നീ നാമങ്ങളിലും ശിവൻ അറിയപ്പെടുന്നു. ഇന്ന് ലോകത്ത് ആരാധിക്കുന്ന ദൈവ സങ്കല്പങ്ങളിൽ ചരിത്രപരമായും ഏറ്റവും പഴക്കം ഉള്ള ഈശ്വര സ്വരൂപവും ശിവനാണ് അതിനാൽ ചരിത്രപരമായും ശിവസങ്കല്പത്തെ പരബ്രഹ്മം ആയി കണക്കാക്കുന്നു.

" *ശാന്തം പത്മാസനസ്ഥം ശശിധരമകുടം*
*പഞ്ചവക്ത്രം ത്രിനേത്രം*
*ശൂലം ഖഡ്ഗം ച-*
*വജ്രം പരശുമഭയദം*
*ദക്ഷഭാഗേ വഹന്തം-*
*നാഗം പാശം ച-*
*ഘണ്ടാം*
*പ്രളയ ഹുതവഹം*
*സാങ്കുശം വാമഭാഗേ-*
*നാനാലങ്കാരദീപ്തം-*
*സ്ഫടിക മണി നിഭം*
*പാർവ്വതീശം നമാമി:"*

ശാന്തമായി പത്മാസനസ്ഥനായിരിക്കുന്നവനും ചന്ദ്രക്കലയണിഞ്ഞ കിരീടം ധരിച്ചവനും അഞ്ചുമുഖത്തോടുകൂടിയവനും മൂന്ന് നേത്രങ്ങളുള്ളവനും ശൂലം വാൾ വജ്രായുധം മഴു എന്നിവയും അഭയമുദ്രാങ്കിതവുമായ വലതുഭാഗവും . നാഗം പാശം മണി പ്രളയത്തിന്റെ ഹുങ്കാരം മുഴക്കുന്ന കുഴലും തോട്ടി എന്നിങ്ങനെ ഇടതുഭാഗത്തും പലവിധത്തിലുള്ള അലങ്കാരത്തോടുകൂടി പ്രകാശിതമായിരിക്കുന്നവനും സ്ഥടികമണി പോലെ ശോഭിക്കുന്നവനും പാർവ്വതിയുടെ ഈശ്വരനുമായവനെ നമിക്കുന്നു.

ഒരിക്കൽ തങ്ങളെ സൃഷ്ടിച്ചത് ആരെന്ന സംശയം മഹാവിഷ്‌ണുവിലും, ബ്രഹ്‌മാവിലും ഉടലെടുക്കുന്നു. രണ്ടു പേരും പരസ്പരം ആ സംശയം ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്കുമുന്നിൽ അഗ്‌നി രൂപത്തിൽ ശിവലിംഗം പ്രത്യക്ഷമാവുന്നു. ആ ശിവലിംഗത്തിന്റെ വലത് ഭാഗം പുരുഷ രൂപമായ ശിവനും ഇടതു ഭാഗം ആദിപരാശക്തിയുമായിരുന്നു. ശിവശക്തികൾ മഹാലിംഗരൂപത്തിൽ പ്രത്യക്ഷമായി ബ്രഹ്മാവിനോടും, മഹാവിഷ്ണുവിനോടും ശിവലിംഗത്തിന്റെ അഗ്രം കണ്ടെത്താൻ ശിവശക്തികൾ ആവശ്യപ്പെടുന്നു. ബ്രഹ്മ്മാവ് ശിവലിംഗത്തിനു മുകൾ ഭാഗം അന്വേഷിച്ചും, വിഷ്ണു ശിവലിംഗത്തിന്റെ പാദം തേടി താഴേക്കും യാത്ര ആവുന്നു. ഭഗവാൻ മഹാവിഷ്ണു ശിവലിംഗത്തിൻറെ അഗ്രം കാണാതെ മടങ്ങി എത്തുന്നു. ബ്രഹ്മദേവനും ശിവലിംഗത്തിന്റെ അഗ്രം കാണാതെ തിരിച്ചെത്തുന്നു. വിഷ്ണു താൻ അഗ്രം കണ്ടില്ല എന്നുള്ള സത്യാവസ്ഥ അറിയിക്കുന്നു. എന്നാൽ ബ്രഹ്മാവ് താൻ സമർത്ഥൻ എന്ന് കാണിക്കാൻ വേണ്ടി താൻ ശിവലിംഗത്തിന്റെ മുകൾ അഗ്രം കണ്ടു എന്ന് കള്ളം പറയുന്നു. ആ സമയം മഹാദേവൻ ആദിശക്തിയുമായി അവിടെ ശിവശക്തി ഭാവത്തിൽ പ്രത്യക്ഷ മാവുന്നു. കള്ളം പറഞ്ഞ ബ്രഹ്മാവിൻറെ അഞ്ച് മുഖങ്ങളിൽ ഒന്ന് പിഴുതു കളയുന്നു. താൻ ചെയ്ത തെറ്റിന് ബ്രഹ്മാവ് മാപ്പു നല്കുന്നു. മാത്രമല്ല സൃഷ്ടി കർമ്മം ബ്രഹ്മാവിനെ ഏൽപ്പിക്കുന്നു ബ്രഹ്മാവിന്റെ ശക്തിയായി മഹാസരസ്വതിയെയും നല്കുന്നു. പരിപാലന കർമ്മം മഹാവിഷ്ണുവിനെ ഏൽപ്പിക്കുന്നു ശക്തിയായി മഹാലഷ്മിയെയും നൽകുന്നു. സംഹാര കർമ്മം നിർവ്വഹിക്കാൻ ശിവൻ തന്റെ തന്നെ സംഹാര ഭാവമായ മഹാരുദ്രൻ (മഹാകാലേശ്വരൻ) നെ സൃഷ്‌ടിച്ചു ശക്തി ആയി മഹാകാളിയെയും നൽകുന്നു. ശിവ, സ്കന്ദ, കൂർമ്മ, ദേവി ഭാഗവതം ഇതര പുരാണങ്ങളിൽ ഈ കഥ വിശദമായി പരാമർശിക്കുന്നുണ്ട്. ത്രിമൂർത്തികളുടെ സൃഷ്ടി സ്ഥിതി സംഹാര കർമ്മങ്ങൾക്ക് പുറമെ മഹാദേവൻ തിരോധനം,
അനുഗ്രഹം എന്നീ കർമ്മങ്ങൾ കൂടി നിർവഹിക്കുന്നു ഈ അഞ്ച് മുഖങ്ങളും ചേർന്നത് കൊണ്ടുതന്നെ പരബ്രഹ്മ മൂർത്തിയായ ശിവനെ പഞ്ചവക്ത്രൻ എന്ന് വിളിക്കുന്നു കൂടാതെ പരമേശ്വരൻ, പരമശിവൻ, സർവ്വേശ്വരൻ, ഭുവനേശ്വരൻ, ത്രിഭുവനേശ്വരൻ, അഖിലാണ്ഡേശ്വരൻ, മഹേശ്വരൻ, ഭവൻ (ജീവിതം പ്രദാനം ചെയ്യുന്നവൻ) എന്നിങ്ങനെ അനന്തമായ നാമങ്ങൾ മഹാദേവനുണ്ട്. ശിവന്റെ ശക്തിയെ ശിവശക്തി അഥവാ ആദിപരാശക്തി എന്ന് വിളിക്കുന്നു. ശിവശക്തിയായ ദേവി ഹിമവാന്റെ പുത്രി ആയതിനാലും മൂലപ്രകൃതി ആയതിനാലും പാർവ്വതി എന്നാ നാമത്തിലും, ദക്ഷപുത്രി ആയി പിറന്നതിനാൽ ദാക്ഷായണി എന്നും സ്വാതിക ഭാവത്തെ ഉണർത്തുന്ന മഹാശക്തി ആയതിനാൽ സതി എന്നും അറിയപ്പെടുന്നു. ലളിതപരമേശ്വരന്മാരായി ഉമാമഹേശ്വരന്മാരായി ലോകമാതാപിതാക്കളായി ശിവശക്തികൾ സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്നു.