Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 2, 2019

മുങ്ങി നിവർന്നാൽ പാപം മാറും വാത്മീകിയുടെ ക്ഷേത്രം

*മുങ്ങി നിവർന്നാൽ പാപം മാറും വാത്മീകിയുടെ ക്ഷേത്രം*
════════════
പഞ്ചാബിലെ അമൃത്സറിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭഗവാൻ വാത്മികീ തീർഥ് സ്ഥൽ. വാത്മികീ മഹർഷി താമസിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന രാമായണവുമായി ബന്ധപ്പെട്ട ഏറെ സംഭവങ്ങൾക്കു സാക്ഷിയായ ഭഗവാൻ വാത്മികി തീർഥ് സ്ഥലിലേക്കു തീർത്ഥാടകരെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് ഇവിടുത്തെ തീർഥ കുളത്തിൽ മുങ്ങിക്കുളിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചലം ലഭിക്കും എന്നാണ് .
════════════
പഞ്ചാബിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന സ്ഥലങ്ങളിലൊന്നാണ് ഭഗവാൻ വാത്മികി തീർഥ് സ്ഥൽ. മഹർഷി വാത്മികിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഇവിടം രാമായണവുമായും പുരാണങ്ങളിലെ കഥകളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. വിശ്വാസികളെ സംബന്ധിച്ച് പ്രത്യേകതകൾ ഏറെയുള്ളതിനാൽ ഒരുപാട് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.
════════════
ഇവിടുത്തെ വിശ്വാസമനുസരിച്ച് ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന് രാമായണ കാലത്തോളം പഴക്കമുണ്ടത്രെ. ഇവിടെ തന്നെയാണ് മഹർഷി വാത്മികി താമസിച്ചിരുന്നത് എന്നും വിശ്വസിക്കപ്പെടുന്നത്. ലങ്കയിൽ നിന്നും തിരിച്ചു വന്നതിനു ശേഷം രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയും മക്കളായ ലവനും കുശനും ജനിച്ചു വളർന്നതും താമസിച്ചിരുന്നതും ഇവിടെയാണ്.
════════════
വാത്മികി മഹർഷിയുമാഇ ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നടന്നത് ഇവിടെ വെച്ചാണത്രെ. അദ്ദേഹം രാമായണം എന്ന ഇതിഹാസം രചിച്ചതും ഈ ആശ്രമത്തിൽ നിന്നാണ്. അതു കൂടാതെ ശ്രീരാമന്റെയും സീതയുടെയും മക്കളായ ലവനും കുശനും അശ്വമേധത്തിനു വന്ന രാമൻന്റെ  കുതിരകളെ കെട്ടിയിട്ടതും സൈന്യത്തോട് പോരാടിയതും ഇവിടെ വച്ചുതന്നെയാണെന്നാണ് കരുതപ്പെടുന്നത്.
എട്ട് അടി ഉയരത്തിൽ 800 കിലോഗ്രാം സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന വാത്മികിയുടെ ഒരു പ്രതിമ ഇവിടെ കാണാൻ സാധിക്കും. 20016 ഡിസംബർ ഒന്നാം തിയ്യതിയാണ് ഈ സ്വർണ്ണ പ്രതിമ ഇവിടെ പ്രതിഷ്ഠിച്ചത്.
*❦ ════ •⊰❂⊱• ════ ❦   karikkottamma -07-11-2019*  *❦ ════ •⊰❂⊱• ════ ❦

No comments:

Post a Comment