Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 20, 2020

കൈതപ്പൂവിന് കിട്ടിയ ശാപം

കൈതപ്പൂവിന് കിട്ടിയ ശാപം
ശിവൻ തലയിൽ അണിഞ്ഞിരുന്ന ഒരു പുഷ്പമാണ് കേതകി (കൈതപ്പൂവ്). എന്നാൽ ഈ പൂവ് ക്ഷേത്രങ്ങളിൽ പൂജയ്ക്കെടുക്കാറില്ല. ഇതിന് പിന്നിൽ ഒരു കഥയുണ്ട്..
സത്യ യുഗത്തിൽ മഹാവിഷ്ണു നിത്യാനന്ദ പ്രാപ്തിക്കു വേണ്ടി ശ്വേത ദ്വീപിൽ പോയി കഠിന തപസ്സു ചെയ്തു. അതു പോലെ ബ്രഹ്മാവും മനോഹരമായ മറ്റൊരു സ്ഥലത്ത് ചെന്ന് മോഹ ശമനത്തിനായി തപസ്സാരംഭിച്ചു.
വളരെക്കാലം ഇങ്ങനെ തപസ്സു ചെയ്തു. അവർ അല്പം വിശ്രമിക്കുന്നതിനു വേണ്ടി എഴുന്നേറ്റു ചുറ്റി നടന്നു. അവർ ഒരു സ്ഥലത്ത് വച്ചു പരസ്പരം കണ്ടുമുട്ടി അവനവൻറെ മഹത്വത്തെ കുറിച്ച് പറഞ്ഞു തർക്കിച്ചു. ഈ അവസരത്തിൽ രണ്ടുപേരുടെയും തർക്കത്തിന് മധ്യസ്തത വഹിക്കാനായി ശിവൻ ലിംഗ രൂപത്തിൽ പ്രത്യക്ഷനായി. 'എൻറെ പാദമോ ശിരസ്സോ നിങ്ങളിൽ ആരാണോ ആദ്യം കണ്ടെത്തുന്നത് അവനാണ് കൂടുതൽ ശ്രേഷ്ഠൻ എന്ന് ശിവൻ പറഞ്ഞു. അതനുസരിച്ചു വിഷ്ണു കീഴോട്ടും ബ്രഹ്മാവ് മുകളിലേയ്ക്കും യാത്ര തുടങ്ങി..
വിഷ്ണു വളരെക്കാലം കീഴോട്ടു സഞ്ചരിച്ചിട്ടും ശിവൻറെ പാദം കണ്ടെത്താനാവാതെ ദുഖിച്ചു തിരിച്ചു വന്നു. ബ്രഹ്മാവും വളരെക്കാലം മേൽപ്പോട്ട് സഞ്ചരിച്ചു.. അപ്പോൾ ആകാശത്തു നിന്നും ഒരു കൈതപ്പൂവ് കീഴോട്ടു വരുന്നതായി ബ്രഹ്മാവ് കണ്ടു. ബ്രഹ്മാവ് പുഷ്പം കൈയ്യിലെടുത്തു. താൻ ശിവൻറെ ശിരസ്സ് കണ്ടുപിടിച്ചെന്നും അതിനു തെളിവായി ശിവൻറെ ശിരസ്സിൽ നിന്നും അടർത്തിയെടുത്ത കൈതപ്പൂവാണിതെന്നും പറഞ്ഞു ബ്രഹ്മാവ് വിഷ്ണുവിൻറെ അടുത്ത് ചെന്നു.
പക്ഷെ, വിഷ്ണുവിന് ബ്രഹ്മാവിൻറെ വാക്കിൽ വിശ്വാസം തോന്നിയില്ല. വിഷ്ണു കൈതപ്പൂവിനോട് സത്യം പറയാൻ ആവശ്യപ്പെട്ടു. കൈതപ്പൂവ് ബ്രഹ്മാവിൻറെ പക്ഷം ചേർന്ന് കള്ള സത്യം പറഞ്ഞു. കൈതപ്പൂവിൻറെ കള്ളസത്യം കേട്ട് ശിവൻ കൈതപ്പൂവിനെ ഇങ്ങനെ ശപിച്ചു. ''ഇനി ഇന്നു മുതൽ നിന്നെ ആരും ബഹുമാനിക്കാതെയും പൂജയ്ക്ക് ഉപയോഗിക്കാതെയും പോകട്ടെ.'' അന്ന് മുതലാണ് കൈതപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കാത്തത്.
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏

ആർഷ വചനം

🕉️ ആർഷ വചനം🕉️
.............🙏..........
'ശിവൻ" ആദി യോഗിയാണ്. ഓരോ മാനവഹൃദയങ്ങളിലും ശിവൻ അധിവസിക്കുന്നു. മംഗളകാരിയായ, സത്യ സ്വരൂപിയായ, നന്മയായ മഹാ ചൈതന്യമാണ് മഹാദേവൻ....🔥 യോഗി ഒരു ചുവട് ഭഗവാനിലേയ്ക്ക് വയ്ക്കുമ്പോൾ പരമേശ്വരൻ 1000 ചുവടുകൾ ഭക്തന്റെയടുത്തേയ്ക്ക് വയ്ക്കുന്നു....!!! കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ, വാൽസല്യത്തിന്റെ, ജ്ഞാനത്തിന്റെ അക്ഷയ ജ്യോതിസാണ് കൈലാസനാഥൻ...🔱🔱🔱
ഓരോ മനുഷ്യന്റെയും മൂലാധാരത്തിലുറങ്ങുന്ന കുണ്ഡലിനീ ശക്തി ആത്മീയ സാധനകളിലൂടെ ജ്വലിച്ചുയർന്ന് 6 ചക്രങ്ങളേയും ഭേദിച്ച് അവസാനം ചെന്നു ലയിക്കുന്നത് ശിവമഹാ ചൈതന്യം നിറഞ്ഞുകവിഞ്ഞൊഴുകുന്ന സഹസ്രാര പത്മത്തിലാണ്. കുണ്ഡലിനീ യോഗ രഹസ്യം പൂർണമാകുന്നത് ശിവനിലാണ്. ജാതി മത വർഗ രാഷ്ട്ര ഭേദമന്യേ സകല മനുഷ്യർക്കും ധ്യാനിക്കാവുന്ന / ധ്യാനിക്കേണ്ട പരമ ജ്ഞാന ബോധമാണ് ശിവൻ. ശിവനെ ധ്യാനിക്കൂ...❣️ ജ്ഞാനത്തിന്റെ കൈലാസശൃംഗമേറൂ......
ഓം നമ: ശിവായ''

*നാളെ മഹാശിവരാത്രി*
*എല്ലാം ശുഭമാവട്ടെ... നന്മകൾ ഭവിക്കട്ടെ...*
🙏🙏🙏🙏🙏

എന്താണ് ശിവരാത്രി ? എന്തിനാണ് ശിവരാത്രി ആഘോഷം ?

[🕉 ഓം നമഃശിവായ..🕉️
എന്താണ് ശിവരാത്രി ?
എന്തിനാണ് ശിവരാത്രി ആഘോഷം ?
*************************************
ശിവരാത്രി മാഹാത്മ്യത്തിനു പിന്നിലെ കഥകൾ ഇങ്ങനെ...
#ലോകത്തെവിടെയുമുളള ശിവഭക്തര്ക്ക് വിശേഷദിനമാണ് മഹാശിവരാത്രി. ...🙏🔱🙏
ശിവരാത്രി ദിനത്തിലുളള ശിവപൂജയും ആരാധനയും വ്രതാനുഷ്ഠാനവും രാത്രിയിലെ ഉറക്കമൊഴിഞ്ഞ് ശിവമന്ത്രാക്ഷരി ഉരുവിടുന്നതും എല്ലാം ഈ ദിനത്തെ ഭക്തിസാന്ദ്രമാക്കുന്നു. ശിവരാത്രി മാഹാത്മ്യത്തിനു പിന്നില് നിരവധി കഥകളുണ്ട്.
പാലാഴി മഥന
സമയത്ത് ഉയര്ന്നു വന്ന കൊടുംവിഷം, കാളകൂടത്തെപ്പറ്റിയുളള ആശങ്കകള്ക്കു വിരാമമിട്ടുകൊണ്ട് മഹാദേവന് സ്വന്തം ഇഷ്ടപ്രകാരം അതുപാനം ചെയ്തു. ഭയചകിതയായ മഹാദേവി ദേവന്റെ കഴുത്തില് മുറുകെപ്പിടിച്ചതിനാല് വിഷം ഉദരത്തിലെത്താതെ കണ്ഠത്തില് തങ്ങിനിന്നു. എന്നിട്ടെന്തുണ്ടായി എന്ന് നോക്കൂ..
നീലകണ്ഠനായ ശിവൻ
ഭഗവാന് മാരകവിഷത്തിന്റെ ഫലമായി നീലകണ്ഠനായി. ലോകരക്ഷക്കായി കൊടും വിഷം ഏറ്റുവാങ്ങിയ ദേവന്റെ മഹാമനസ്‌ക്കത കണ്ടുവണങ്ങിയ ദേവഗണങ്ങള് അദ്ധേഹത്തിനു വിഷബാധയേല്ക്കാതിരിക്കാനായി ഉറക്കം വെടിഞ്ഞ് പ്രാര്ത്ഥനയോടെ വ്രതമനുഷ്ഠിച്ചു.
ഈ സംഭവത്തിന്റെ ഓര്മ്മക്കായി ഭക്തര് ശിവരാത്രി വ്രതം എടുക്കുന്നതെന്നു പറയപ്പെടുന്നു. ദേവന്തന്നെയാണ് വ്രതത്തോടെ മഹാശിവരാത്രി ആചരിക്കാന് പറഞ്ഞതെന്നും വിശ്വാസമുണ്ട്. ഭഗവാന്റെ നിര്ദ്ദേശപ്രകാരം ഭക്തര് നടത്തുന്ന വ്രതാനുഷ്ഠാനം എന്നനിലയിലും ഈ ദിനം വിശേഷപ്പെട്ടതാകുന്നു.
ശിവപാര്വ്വതിമാരുടെ വിവാഹം
ശിവപാര്വ്വതിമാരുടെ വിവാഹം നടന്നദിനമായി ഇന്ത്യയില് വിവിധ ഭാഗങ്ങളില് ശിവരാത്രിയെ കണക്കാക്കുന്നു. ഈ വിശ്വാസപ്രകാരം ദേവി-ദേവന്മാരുടെ വിവാഹം നടന്ന മംഗളദിനമെന്ന പ്രാധാന്യമാണ് ശിവരാത്രിക്കു നല്കുന്നത്. ശിവക്തിമാരുടെ കൂടിച്ചേരല് മുഹൂര്ത്തമായി കണക്കാക്കി ശിവരാത്രി ആഘോഷിക്കുന്നു.
ശിവഭഗവാന് ആദ്യമായി താണ്ഡവം ആടിയദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായാണ് ഈ ദിനം വിശേഷിപ്പിക്കപ്പെടുന്നത്. മഹാനടനത്തില് സൃഷ്ടി-സ്ഥിതി-സംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി ഉണ്ടായി.
മഹാശിവരാത്രിയുടെ മറ്റൊരു കഥ
ശിവന് ജ്യോതിരൂപത്തില് പ്രത്യക്ഷമായ പുണ്യമുഹൂര്ത്തമെന്നും മഹാശിവരാത്രിക്കുപേരുണ്ട്. പ്രകാശരൂപത്തില്, വിഷ്ണു, മഹേശ്വരന്മാര്ക്ക് ശിവന് പ്രത്യക്ഷനായതും അവരോട് പ്രകാശരൂപത്തിലുളള തന്റെ ആദിയും അന്തവും കണ്ടെത്താന് പറഞ്ഞതും ഇതേ ദിനത്തിലാണെന്നും പറയപ്പെടുന്നു.
ശിവന്റെ തനുജ്യോതിയുടെ ആദ്യാന്തങ്ങള് കണ്ടെത്താനാവാതെ പരാജയപ്പെട്ട വിഷ്ണുവും ബ്രഹ്മാവും തങ്ങളാണ് പ്രപഞ്ചത്തിലെ വലിയവരെന്ന അഹംബോധം വെടിഞ്ഞെന്നും വിശ്വാസമുണ്ട്.
എന്തുകൊണ്ട് മഹാശിവരാത്രി
തനുജ്യോതിരൂപം പ്രകടമാക്കിയ ദിനമാണ് വിശ്വാസപ്രകാരം മഹാശിവരാത്രി. ലിംഗരൂപത്തില് ശിവന്പ്രത്യക്ഷനായതും മഹാശിവരാത്രിയുടെ പുണ്യമുഹൂര്ത്തത്തിലാണെന്നത് മറ്റൊരു മറ്റൊരു വിശ്വാസം.. പുണ്യമേറിയ മുഹൂര്ത്തമാണ് എല്ലാം കൊണ്ടും ശിവരാത്രി..
കലയുടെയും നാട്യത്തിന്റെയും ദേവനായ ശിവന്റെ അനുഗ്രഹം നിറഞ്ഞു നില്ക്കുന്ന മഹാശിവരാത്രിദിനത്തില് പ്രശസ്തക്ഷേത്രങ്ങളായ കൊണാര്ക്ക്, ഖജുരാഹോ, ചിദംബരം ഇവിടങ്ങളില് പ്രഗത്ഭരുടെ ന്യത്തോത്സവങ്ങള് നടത്തുന്നു.
ഓം നമഃ ശിവായ 🌿🌿
ഓം നമഃ ശിവായ 🔱🔱
ഓം നമഃ ശിവായ🕉️🕉️

ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം.

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നാണ് ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം. പുരാണ കഥകളുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ തൃപ്രങ്ങോട് മഹാശിവക്ഷേത്രം. കാലസംഹാരമൂർത്തി സങ്കല്പത്തിൽ പടിഞ്ഞാറോട്ട് ദർശനമായാണ് ഇവിടുത്തെ പ്രതിഷ്ഠ. കോഴിക്കോട് സാമൂതിരി രാജാവിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണിത്
തൃപ്രങ്ങോടിന്റെ ദേശദേവതയായ ശിവനുമായി ബന്ധപ്പെട്ടാണ് തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ട് വര്‍ണ്ണിക്കുന്നത് തൃപ്രങ്ങോടിനെയാണ്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്.
തുപ്രന്‍, പറങ്ങോടന്‍ എന്നീ നാമങ്ങള്‍ ഭഗവാന്‍റെ നാമങ്ങളാണ്. ഈ നാമങ്ങളില്‍ നിന്നാവാം സ്ഥലത്തിന് തൃപ്രങ്ങോട് എന്ന പേര് ലഭിച്ചതെന്നും കരുതപ്പെടുന്നുണ്ട്.
ക്രോഡം എന്ന സംസ്കൃത പദത്തിൽ നിന്ന് കോട് എന്നുള്ള മലയളപദം ഉണ്ടായി. പരക്രോഡം ബഹുമാനസൂചകമായ തൃ എന്ന് കൂട്ടിച്ചേർത്തപ്പോൽ തൃപ്പരക്രോഡ് മായി. ഭാഷയിൽ അത് തൃപ്രങ്കോടും ഉച്ചാരണത്തിൽ തൃപ്രങ്ങോടും ആയിത്തീർന്നു എന്നും പറയുന്നു.
ഐതിഹൃം
പതിനെട്ട് പുരാണങ്ങളിൽ അതിപ്രസിദ്ധമായ മാർക്കണ്ഡേയപുരാണമാണ് ഈ ക്ഷേത്രത്തിന്‍റെ ഐതിഹൃം. പരശുരാമന്‍ പ്രതിഷ്ഠിച്ച ശ്രീമൂലസ്ഥാനം കൂടിയായ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. അക്കാലത്ത് ഭാരതത്തിലെ താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ സംപ്രീതനായി പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 'എങ്ങനെയുള്ള മകനെ വേണം? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ? ഭഗവാന്‍റെ ഈ പരീക്ഷണത്തില്‍ അവര്‍ ദു:ഖിതരായെങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ ബുദ്ധിമാനായ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ. വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. അവന്‍ അതീവ ശിവഭക്തനായി വളര്‍ന്നു. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാള്‍ എത്തി. തന്‍റെ പിറന്നാള്‍ ദിവസം അടുക്കുന്തോറും അതീവ ദു:ഖിതരായി കരഞ്ഞുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ കണ്ട മാര്‍ക്കാണ്ഡേയന്‍ കാരൃമന്വേഷിക്കുകയും തന്‍റെ ആയുസ്സ് തീരാറായി എന്ന് മനസ്സിലാക്കുകയും ചെയ്തു. തന്‍റെ ജന്മത്തിന് അനുഗ്രഹം നല്‍കിയ ശിവന്‍ തന്നെ കാക്കുമെന്ന് മാര്‍ക്കാണ്ഡേയന് ഉറപ്പായിരുന്നു. അങ്ങനെ ദു:ഖത്തോടെ മാര്‍ക്കാണ്ഡേയന്‍ മാതാപിതാക്കളോട് യാത്ര പറഞ്ഞ് എത്രയും പെട്ടെന്ന് തൃപ്രങ്ങോട്ടപ്പനില്‍ അഭയം പ്രാപിക്കാന്‍ യാത്ര പുറപ്പെട്ടു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്തപ്പോള്‍ കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്.
ആ സമയത്ത് മാര്‍ക്കാണ്ഡേയന്‍ തൃപ്രങ്ങോട്ടേക്കെത്തിയിരുന്നില്ല. ശ്രീ തിരുന്നാവായ നവാമുകുന്ദ ക്ഷേത്രപരിസരത്തെത്തിയതേ ഉണ്ടായിരുന്നുള്ളൂ. കാലനെ കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. സാക്ഷാല്‍ മഹാവിഷ്ണു അവിടെ പ്രതൃക്ഷപ്പെടുകയും കാലനെ പിന്തിരിപ്പിക്കാന്‍ തനിക്കാവില്ലെന്നും, ഉടനെ തൃപ്രങ്ങോട്ടപ്പനില്‍ അഭയം പ്രാപിക്കാനും അതുവരെ ജീവന്‍ നിലനിര്‍ത്താന്‍ താന്‍ സഹായിക്കാമെന്നും പറഞ്ഞു. തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.
നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. കല്ലുകളെറിയുന്തോറും കാലനില്‍ നിന്നുള്ള മാര്‍ക്കാണ്ഡേയന്‍റെ ദൂരം കൂടിവന്നു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ആലിനെ ചുറ്റിപോയാല്‍ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ ആല്‍മരം മാര്‍ക്കാണ്ഡേയന് വഴിയുണ്ടാക്കുവാന്‍ വേണ്ടി രണ്ടായി പിളര്‍ന്നു കൊടുത്തു. ആലിന് നടുവിലൂടെ ഓടി മാര്‍ക്കാണ്ഡേയന്‍ തൃപ്രങ്ങോട്ടപ്പന്‍റെ ശ്രീകോവിലിനുള്ളില്‍ കയറി ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി.ശിവലിംഗത്തില്‍ പാശം പതിച്ചതോടെ സാക്ഷാൽ പരമശിവൻ അവിടെ ഉദ്ഭവിച്ചു. അതീവ കോപാകുലനായി പ്രതൃക്ഷപ്പെട്ട ഭഗവാനെ കണ്ട് കാലന്‍ ഭയന്ന് വിറച്ചുകൊണ്ട് മാപ്പപേക്ഷിച്ചെങ്കിലും ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ് അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ഐതിഹൃം.
വള്ളുവക്കോനാതിരിക്കുവേണ്ടി മാമാങ്കത്തിൽ പങ്കെടുത്തിരുന്ന ചാവേർ പണിക്കന്മാർ ചാകുംവരെ യുദ്ധം ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട്ട്‌ ശിവക്ഷേത്രം. . കാലസംഹാരമൂർത്തിയാണ് തൃപ്രങ്ങോട് ശിവക്ഷേത്ര പ്രതിഷ്ഠാ‌ സങ്കൽപ്പം. തിരുമാന്ധാംകുന്നിൽ ഭജനമിരുന്ന്‌ ചാവേർപണിക്കന്മാർ തൃപ്രങ്ങാട് ദേവസന്നിധിയിലേക്ക്‌ വരും. അവിടെവെച്ചാണ്‌ പ്രതിജ്ഞയെടുക്കുന്നത്‌. അതിനുശേഷം സാമൂതിരിയെ വധിക്കാൻ ക്ഷാത്രവ്യൂഹത്തിലേക്ക്‌ കടക്കും. ശേഷം സാമൂതിരിയുടെ പടയാളികളും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാണ് പടക്ക് പുറപ്പെടുക.
ആറേക്കറോളം വരുന്ന അതിവിശാലമായ ക്ഷേത്രപ്പറമ്പാണ് തൃപ്രങ്ങോട്ട് ശിവക്ഷേത്രത്തിനുള്ളത്. പടിഞ്ഞാറുഭാഗത്തേയ്ക്കാണ് ക്ഷേത്രദർശനം. ക്ഷേത്രപ്പറമ്പിനെ ചുറ്റി വലിയ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ നടയിൽ ഒരു ചെമ്പുകൊടിമരമുണ്ട്. സാമാന്യം ഉയരമുള്ള കൊടിമരമാണിത്. ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് അത് ഉയർന്നുനിൽക്കുന്നു. കൊടിമരത്തിനപ്പുറത്ത് ബലിക്കൽപ്പുരയാണ്. വലിയ ബലിക്കല്ലിനും സാമാന്യം വലിപ്പമുണ്ട്. കേരളത്തിൽ അത്യപൂർവ്വമായ ഗജപൃഷ്ഠാകൃതിയിൽ രണ്ടുനിലകളോടെ പണിതീർത്തതാണ് ഇവിടത്തെ ശ്രീകോവിൽ. ഇതില്‍ സ്വയംഭൂവായി സാക്ഷാല്‍ മൃുതൃുഞ്ജയേശന്‍ കുടി കൊള്ളുന്നു.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രം. രാവിലെ അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകം നടക്കുന്നു. അഭിഷേകത്തിനുശേഷം മലർ നിവേദ്യമാണ്. തുടർന്ന് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആറേകാലിന് എതൃത്തപൂജയും ഗണപതിഹോമവും തുടർന്ന് ശീവേലിയുമാണ്. ശീവേലി കഴിഞ്ഞാൽ നവകാഭിഷേകവും തുടർന്ന് ശംഖാഭിഷേകവും നടക്കുന്നു. ധാര നടത്തുന്നത് ശ്രീമൂലസ്ഥാനമായ കാരണത്തില്‍ ശ്രീകോവിലിലാണ്. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാല് മണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴേകാലോടെ അത്താഴപ്പൂജയും ഏഴരയോടെ അത്താഴശ്ശീവേലിയും തുടർന്ന് തൃപ്പുകയും നടത്തി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
തൃപ്രങ്ങോട്ടപ്പന്‍റെ വാമഭാഗത്ത് ശ്രീപാര്‍വ്വതീ പ്രതിഷ്ഠയുണ്ട്. നാലമ്പലത്തിനകത്ത് ഗണപതിയും ദക്ഷിണാമൂര്‍ത്തിയും ഒരേ ശ്രീകോവിലിനകത്ത് കുടികൊള്ളുന്നു. ശ്രീകോവിലിന് മുന്‍പിലായുള്ള മണ്ഡപത്തില്‍ നന്ദികേശ്വരന്‍.
നാലമ്പലത്തിന് പുറത്ത് ശ്രീമൂലസ്ഥാനമായ കാരണത്തില്‍ ശിവന്‍റെ ശ്രീകോവിലില്‍ വലിയ ശിവലിംഗം ആണുള്ളത്. മൂന്ന് തൃപ്പാദങ്ങള്‍ മൂന്ന് ശ്രീകോവിലുകള്‍ക്കുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നൂ. വേട്ടക്കൊരു മകന്‍റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകളുള്ള ശ്രീകോവിലുകള്‍ കഴിഞ്ഞാല്‍, മാര്‍ക്കാണ്ഡേയ സ്മരണകളുണര്‍ത്തുന്ന വലിയ പേരാല്‍മരം. നാലമ്പലത്തിന്‍റെ തെക്കുഭാഗത്ത് അയ്യപ്പസ്വാമിയും തെക്ക് പടിഞ്ഞാറായി ഗോശാലകൃഷ്ണനും പ്രതൃേകം ശ്രീകോവിലുകളില്‍ കുടികൊള്ളുന്നൂ. രക്ഷസ്സിന്‍റെ പ്രതിഷ്ഠയും ഇവിടെയുണ്ട്. നാലമ്പലത്തിന്‍റെ വടക്കേ നടയില്‍ നവാമുകുന്ദനും കുടികൊള്ളുന്നൂ.
തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ ഏറ്റവും പ്രധാന വഴിപാടുകള്‍ ശംഖാഭിഷേകവും ധാരയും മൃതൃുഞ്ജയഹോമവുമാണ്.
ക്ഷേത്രത്തിലെ തന്ത്രാധികാരം മാർക്കണ്ഡേയന്റെ പിന്മുറക്കാരെന്ന് പറയപ്പെടുന്ന കൽപ്പുഴ മനയിലെ വടക്കേടത്ത്, തെക്കേടത്ത് ശാഖകൾക്കാണ്. ഇവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ ശംഖാഭിഷേകം ധാര എന്നിവ നടത്തുന്നത്. ഇതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്: കാലസംഹാരത്തിനുശേഷം, മൃത്യുഞ്ജയഭഗവാൻ സ്വയം തണുപ്പിയ്ക്കുന്നതിന് വൃദ്ധവേഷത്തിൽ വന്ന് തെക്കുപടിഞ്ഞാറേമൂലയിലെ കുളത്തിൽ നിന്ന് വെള്ളമെടുത്ത് സ്വന്തം തലയിൽ ഒഴിച്ചുകൊണ്ടിരുന്നു. ഇത് കൽപ്പുഴ മനയ്ക്കലെ ഒരു ബാലൻ കാണാനിടയായി. താൻ സഹായിയ്ക്കണോ എന്ന് ചോദിച്ച ബാലനോട് ഭഗവാൻ ഇങ്ങനെ പറഞ്ഞു: 'ഇപ്പോൾ നീ സഹായിച്ചോളൂ. എപ്പോഴെങ്കിലും എന്നെ കണ്ടില്ലെങ്കിൽ ശ്രീലകത്ത് ജലം കൊണ്ട് അഭിഷേകം നടത്തണമെന്നും അതിനുള്ള തന്ത്രവിധികളും പറഞ്ഞുകൊടുത്ത ശേഷം അപ്രതൃക്ഷനായി. ഇന്നും ദിവസവും തന്ത്രിമാരുടെ നേതൃത്വത്തിൽ പന്തീരടിപൂജയ്ക്ക് ശംഖാഭിഷേകം നടത്തുന്നു. ഇതിന്റെ പൂജാവിധികളും മന്ത്രങ്ങളും തന്ത്രികുടുംബക്കാർക്കുമാത്രമേ അറിയൂ. പുലമുടക്കുള്ളപ്പോൾ മാത്രം ശംഖാഭിഷേകം നിർത്തിവയ്ക്കുന്നു. കാരണത്തിലപ്പന് ധാരയും വളരെ പ്രധാനമാണ്.
ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് മഹാമൃത്യുഞ്ജയഹോമമാണ്. മേല്‍ശാന്തിയാണ് ഈ പൂജ ചെയ്യുന്നത്. കാലാന്തകനായ ഭഗവാൻ കുടികൊള്ളുന്ന ഈ ശ്രീലകത്തെ മഹാമൃത്യുഞ്ജയഹോമത്തിന്, അതിനാൽത്തന്നെ കൂടുതൽ പ്രാധാന്യം കല്പിച്ചുവരുന്നു. ദീർഘായുസ്സും ആരോഗ്യവുമാണ് ഇതിന്റെ ഫലം.
തൃപ്രങ്ങോട് ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം അതിപ്രശസ്തമാണ്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ശിവരാത്രി ആഘോഷത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെടും.
ധനുമാസത്തിൽ തിരുവാതിര ആറാട്ടായി വരുന്ന എട്ടുദിവസം നീണ്ട് നില്‍ക്കുന്ന തിരുവാതിര മഹോല്‍സവം ഇവിടെ പ്രധാനമാണ്.
അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ - തിരൂര്‍ (9 കി.മീ)
എയര്‍പോര്‍ട്ട് - കാലിക്കറ്റ് ടെര്‍മിനല്‍സ്.
ഫോണ്‍ നമ്പര്‍ - 0494 2566046.

കൂവളം

☘️☘️കൂവളം🌿🌿
********************
ശിവമല്ലി, ശിവദ്രുമം ബില്വം (vilvvam) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു പുണ്യവൃക്ഷമാണ്. ഇതിന്റെ മുള്ളുകള് ശക്തി സ്വരൂപവും, ശാഖകള് വേദവും, വേരുകള് രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിൻ്റെ മൂന്നായി പിരിഞ്ഞ ഇതളുകള് പരമശിവൻ്റെ തൃക്കണ്ണുകളാണെന്നാണ് വിശ്വാസം.
അമാവാസി, പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള് കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
ഈ ദിവസങ്ങളിലെ പൂജാദി കാര്യങ്ങൾക്ക് തലേ ദിവസത്തെ ഇല ഉപയോഗിക്കാം. ചിത്തിര നക്ഷത്രക്കാരുടെ ജന്മവൃക്ഷം കൂടിയാണ് കൂവളം.

കൂവളം സമര്പ്പിച്ചാൽ ഫലം മോക്ഷം...
ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ സകല പാപങ്ങളും വിട്ട് മോക്ഷം കിട്ടുമെന്നാണ് ഐതിഹ്യം.
ബില്വാഷ്ടകം
****************
''ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ തവപൂജ്യാമ് കരിഷ്യാമി ഏകബില്വം ശിവാർപ്പണം കോടി കന്യാ മഹാദാനം തിലപർവ്വത കോടയഃകാഞ്ചനം ക്ഷീരദാനേന ഏകബില്വം ശിവാർപ്പണം കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം
ഇന്ദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തഥാ
തടാകാനിച സംധാനം
ഏകബില്വം ശിവാർണം
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം
ഉമയാ സഹദേവേശ നന്തി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
സാളഗ്രാമേഷു വിപ്രാണാം
തടാകം ദശകൂപയോഃ
യജ്ഞ കോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം
ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം
ഏകബില്വം ശിവാർപ്പണം
ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരം ഏകബില്വം ശിവാർപ്പണം
സഹസ്രവേദ പാടേഷു ബ്രഹ്മസ്ഥാപന മുച്യതേ
അനേകവ്രത കോടീനാം ഏകബില്വം ശിവാർപ്പണം
അന്നദാന സഹസ്രേഷു സഹസ്രോപ നയനം തഥാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം🙏🙏🙏
---------------------------------------------------
വീടിൻ്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും എല്ലാ ദിവസവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബത്തിൽ ഐശ്വര്യം ലഭിക്കുന്നതിനു കാരണമാണ്. ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം, കാശി-രാമശ്വര ശിവക്ഷേത്ര ദര്ശനം, ആയിരം പേര്ക്ക് അന്നദാനം, ഗംഗാ സ്നാനം എന്നിവയുടെ ഫലങ്ങള് ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധവൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കൂവളം നട്ടാൽ കുടുംബത്തിന് ദോഷമുണ്ടാകും. കൂവളം നശിക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മഹാ ശിവരാത്രി

മഹാ ശിവരാത്രി ....📿🙏📿🙏📿🙏📿🙏📿
ശിവ തത്വം പോലെ ഹൃദ്യവും അതെ സമയം സങ്കീർണവുമായ ഉപാസനാ തത്വം വേറെ ഉണ്ടോ എന്നറിയില്ല . ഭസ്മം പൂശിയ കാലാതീതനായ നിർഗുണ നിശ്ചല യോഗിയും , സംഹാരത്തിന്റെ താണ്ഡവ ചടുലത കൊണ്ട് വിശ്വം ഭയക്കുന്ന ഘോര മൂർത്തിയും , വിശ്വ പരിപാലനത്തിനും സ്ഥിതിക്കുമായി കാളകൂടം പാനം ചെയ്ത ജഗത്കാരകനും മഹാദേവൻ തന്നെ . കാമദേവനെ ഭസ്മമാക്കിയ ക്ഷിപ്ര കോപി , മാർക്കണ്ഡേയന് വേണ്ടി കർമ്മ ചക്രം തന്നെ മാറ്റി തിരിച്ച ഭക്ത വത്സലനായ മൃത്യുഞ്ജയൻ , പ്രേമ സ്വരൂപനായ ഗൗരി പതി , ഭുക്തി മുക്തി പ്രദായകൻ , അസുര സംഹാര മൂർത്തി , നാട്യ കലയുടെ , രുദ്ര വീണയുടെ ലയ, താള ഭംഗി , ഭസ്മം പൂശിയ , ഗംഗാദേവി ഒഴുകുന്ന കപർദ്ദമുള്ള , മുണ്ഡമാലയണിഞ്ഞ വാസുകി ഭൂഷണമായ നീല കണ്ഠനായ ,മൃഗധരനായ ചന്ദ്ര സൂര്യന്മാർ നേത്രങ്ങളായി വിളങ്ങുന്ന ചന്ദ്രമൗലിയുടെ വന്യ മായ പൗരുഷം . അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വ്യക്തിത്വ പ്രഭാവങ്ങളുടെ സംയോഗമാണ് ശിവ സങ്കല്പം . മംഗളമൂർത്തിയായും , ത്രിപുരാന്തകനായും , അഘോര മൂർത്തയായും ത്രിഗുണങ്ങളിൽ ശിവതത്വം വിളങ്ങുന്നു . വേണ്ടതെന്താണോ അതാണ് കാണുക .
അതെല്ലാം കണ്ടാൽ ഒരുപക്ഷെ ശിവ തത്വം തന്നെ അറിയുന്ന മോക്ഷാവസ്ഥ . ശിവ ഉപാസനയുടെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് മഹാശിവരാത്രി . ശിവൻ ജ്ഞാനവും സത്യവുമാണ് .മഹാദേവൻ മുക്തി നൽകുന്ന മൃത്യു ശാരീരികം മാത്രമല്ല , ആത്മീയം കൂടിയാണ് .

ശിവരാത്രിയുടെ ഐതീഹ്യം അത് സ്പഷ്ടമാക്കുന്നു . ദുർവാസാവ് മഹർഷി ഒരിക്കൽ വനമധ്യത്തിൽ വച്ച് മാദകമായ പുഷ്പ സുഗന്ധം കൊണ്ട് മദോന്മത്തനായി . അന്വേഷണത്തിൽ അത് അപ്സരസ്സായ മേനകയുടെ കയ്യിലുള്ള പുഷ്പ മാലയുടെ ഗന്ധമാണെന്നു മനസ്സിലാവുകയും ആ മാല ആവശ്യപ്പെടുകയും ചെയ്തു . ആ മാലയുമായി ദേവലോകത്തെത്തിയ ദുർവാസാവ് അത് ദേവേന്ദ്രന് സമർപ്പിക്കുകയും ദേവേന്ദ്രൻ ആവട്ടെ അത് ഐരാവത്തിനു നൽകുകയും ചെയ്തു . ഐരാവതം ആ മാല നിലത്തെറിഞ്ഞു . ഇത് കണ്ടു കുപിതനായ മഹർഷി ദേവലോകത്തെയും ഇന്ദ്രനെയും സർവ ഐശ്വര്യങ്ങളും നശിച്ചു പോകട്ടെ എന്ന് ശപിച്ചു .
ശാപം ഫലിക്കുകയും ദേവലോകത്തിന്റെ ഐശ്വര്യം ക്ഷയിക്കുകയും ചെയ്തു . വൃക്ഷ ലതാദികൾ കരിഞ്ഞു . ദേവന്മാർക്ക് ജരാനരകൾ ബാധിച്ചു .വാർദ്ധക്യം അവരെ കീഴ്പെടുത്തി . യാഗങ്ങൾ നടക്കാതെയായി . ഇത് കണ്ട അസുരന്മാർ ദേവലോകം പിടിച്ചെടുക്കാൻ തയ്യാറെടുപ്പുകൾ നടത്തി യുദ്ധത്തിൽ ദേവന്മാർ പരാജയപ്പെടാൻ തുടങ്ങി .രക്ഷക്കായി ദേവന്മാർ ബ്രഹ്മാവിനെ അഭയം പ്രാപിച്ചു . പോംവഴി കാണാൻ സാധിക്കാതെ വന്ന ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിനെ കണ്ടു സങ്കടമുണർത്തിക്കാൻ വൈകുണ്ഠത്തിലേക്ക് പറഞ്ഞയച്ചു . മഹാവിഷ്ണു ദേവന്മാരോട് അസുരന്മാരുമായി സന്ധി ചെയ്യാൻ ആവശ്യപ്പെട്ടു . ശേഷം അവരോടൊപ്പം ചേർന്ന് വിവിധയിനം ഔഷധ സസ്യങ്ങൾ പാലാഴിയിൽ ഇട്ട ശേഷം മഹാമേരു പർവതം കടക്കോലായും വാസുകി കയറായും പാലാഴിയെ മഥനം ചെയ്യാൻ ആവശ്യപ്പെട്ടു . അതിൽ നിന്നുയരുന്ന അമൃത കുംഭം ദേവന്മാരെഅമരന്മാരാക്കുമെന്നും ഉപദേശിച്ചു .
അമൃതിനായി ദേവാസുര യുദ്ധം അവസാനിപ്പിച്ചു സന്ധി നടന്നു . ധന്വന്തരി മൂർത്തി അടക്കം പല വിശേഷ വസ്തുക്കളും പാലാഴി മഥനത്തിൽ ഉയർന്നു വന്നു . മഥനം ശക്തിയാർജ്ജിച്ചപ്പോൾ കാളകൂട വിഷം പുറത്തു വന്നു . പുകയും അഗ്നിയും വമിക്കുന്ന കാളകൂടം പുറത്തു വന്നപ്പോൾ അതിന്റെ വിഷബാധ കൊണ്ട് ത്രിലോകങ്ങളും ബോധമറ്റു കിടന്നു . അസുരന്മാരും ദേവന്മാരും ഭയന്നോടി . മഹാവിഷ്ണു വിഷബാധ ഏൽക്കാതിരിക്കാൻ ഇന്ദ്രിയങ്ങളെ ബന്ധിച്ചു . ഒരു തുള്ളി വിഷം ഭൂമിയിൽ പതിച്ചാൽ ഭൂമി ചാമ്പലാവുമെന്നു മനസ്സിലാക്കിയ മഹാദേവൻ അത് സ്വന്തം വായിലേക്ക് പകർന്നു . ഭയന്ന പാർവതി ദേവി വിഷം അകത്തെത്താതിരിക്കാൻ ഭഗവാന്റെ കഴുത്തിൽ മുറുക്കി പിടിച്ചു . ♥️♥️
Image may contain: night

ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം

ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം...!!!

 ത്രിമൂർത്തികളിലൊരാളായ പരമശിവൻ എല്ലാവരിലും പ്രസാദകരമായ ആനന്ദം നൽകി വരുന്ന ദേവനാണ്. 

വളരെ സൗമ്യനും അതീവ കോപിഷ്‌ഠനുമായ രീതിയിലാണ് മഹാദേവനെ പ്രതീകവത്കരിച്ചിട്ടുള്ളത്. രൂപഭാവങ്ങൾ എല്ലാവരിലും അല്പ്പം ഭയപ്പാടുണ്ടാകുന്നു എന്നതും സത്യസന്ധമായ വസ്തുതയാണ്.

 ഈശ്വരനെ പേടിയോടെ സമീപിക്കേണ്ടതില്ല. പ്രേമസ്വരൂപനായ ആ ശക്തിയെ പ്രേമോദാരനായി ഭജിക്കുകയാണ് വേണ്ടത്. അത്‌ നമ്മിൽ പ്രേമം, കാരുണ്യം സഹാനുഭൂതി ആനന്ദം എന്നിവ പ്രദാനം ചെയ്യുന്നു. 

ശിവൻ മരണത്തിന്റെയും നാശത്തിന്റെയും നാഥനായി, സംഹാര മൂർത്തിയായി  വർത്തിക്കുന്നു.  ബ്രഹ്മാവ് പ്രപഞ്ചത്തെ ഉത്പാദിപ്പിക്കുമ്പോൾ, വിഷ്ണു അതിന്റെ  പോഷണത്തിന്റെ നാഥനായി പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. 

ശിവരൂപത്തിൽ  കാണുന്ന പ്രധാന സവിശേഷതയാണ്  ഭഗവാന്റെ  മൂന്നാമത്തെ കണ്ണ്.  ഈ കണ്ണിന് പിന്നിലെ രഹസ്യം എന്താണെന്നു നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ

ഹൈന്ദവധർമ്മത്തിലെ എല്ലാ ഗ്രന്ഥങ്ങളും ശിവഭഗവാനെ  മൂന്നു കണ്ണുകളാൽ ഉള്ള രൂപമായാണ്  സൂചിപ്പിച്ചിട്ടുള്ളത്.  ഈ മൂന്നാമത്തെ കണ്ണിനെകുറിച്ചു വ്യത്യസ്ഥങ്ങളായ കഥകൾ നിലവിലുണ്ട്. 

പുരാണേതിഹാസങ്ങളിൽ എല്ലാം ഭഗവാൻ ശിവൻ തൃക്കണ്ണ്   തുറന്ന് പല തവണ ലോകത്തെ നാശത്തിൽ നിന്നും രക്ഷിച്ചതായ കഥകൾ വർണ്ണിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന്റെ നിലനില്പിനോ സന്തുലിതമായ സാഹചര്യം സൃഷ്ടിക്കുവാനോ തിന്മയെ ഇല്ലാതാക്കി നന്മയുടെ വിജയം ഉറപ്പിക്കാനോ വേണ്ടിയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ആണ് ഇങ്ങനെ മഹാദേവൻ തൃക്കണ്ണ് തുറന്നിട്ടുള്ളത്

 എന്ന് ഈ കഥകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. തൃക്കണ്ണ് ചില പ്രത്യേകമായ അടിയന്തിര സാഹചര്യങ്ങളിൽ ആണ് തുറക്കുന്നത് എന്ന സൂചന ഇതിലൂടെ വ്യക്തമാവുന്നു.

മഹാദേവൻ തൃക്കണ്ണ് തുറന്ന ചില സന്ദർഭങ്ങൾ നമുക്ക് നോക്കാം. 
*ശിവനും കാമദേവനും*
ധ്യാനത്തിൽ ഇരുന്ന മഹാദേവനെ ഒരിക്കൽ കാമദേവൻ ശല്യപ്പെടുത്തി എന്നും ശിവൻ കോപത്താൽ മൂന്നാം കണ്ണ് തുറന്ന് കാമദേവനെ ശിവൻ നശിപ്പിച്ചു എന്നും കഥയുണ്ട്.

ധ്യാനനിരതനായി ഇരുന്ന ശിവൻ പ്രതികരിച്ചത് തൃക്കണ്ണ് തുറന്നാണ്. അങ്ങനെ എല്ലാം അറിയുന്ന  ആത്മീയ ഇന്ദ്രിയമായി തൃക്കണ്ണിനെ ഈ കഥയിലൂടെ  വിശേഷിപ്പിക്കുന്നു. 
ശിവ ഭഗവാനും പാർവതീ ദേവിയും

പാർവ്വതിദേവിയുമൊത്തുള്ള നിരവധി കഥകൾ മഹാദേവനെപ്പറ്റിയുണ്ട്. ഒരിക്കൽ ദേവി   തമാശയ്ക്ക് ശിവന്റെ കണ്ണുകൾ മൂടിവെച്ചു എന്നും.അപ്പോൾ പ്രപഞ്ചം  മുഴുവൻ അന്ധകാരം പടർന്നുവെന്നും പറയുന്ന കഥയുണ്ട്.

 അതായത് ശിവന്റെ രണ്ടു കണ്ണുകൾ സൂര്യനെയും ചന്ദ്രനെയും സൂചിപ്പിക്കുന്നു.അതുകൊണ്ടാണ് കണ്ണ് മൂടിയപ്പോൾ ഇരുട്ടായത്.ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്ന് ലോകത്തിൽ വെളിച്ചം തിരികെ കൊണ്ട് വന്നുവെന്നാണ് കഥ.ബാഹ്യമായ അവയവങ്ങൾക്ക് താത്കാലികമായ ക്ഷതം സംഭിച്ചാലും ആത്മചൈതന്യം നൽകുന്ന പ്രകാശത്തിലൂടെ ലോകത്തെ കാണാനും വെളിച്ചമേകാനും സാധിക്കുന്നു.
https://chat.whatsapp.com/8v3me6y1pTRG4tSVnJfYIl
 ആത്മീയ ഇന്ദ്രിയങ്ങൾ മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുന്നുവെന്ന് സൂചന. 
*യോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശം*
ആത്മീയ ഉണർവിനെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായാണ്  ശിവന്റെ മൂന്നാം കണ്ണിനെ  സൂചിപ്പിക്കുന്നത്. നിരന്തര ധ്യാനത്തിലൂടെ യോഗിയായി  നേടിയെടുത്ത അറിവിനെയും ജ്ഞാനത്തെയും  അത് സൂചിപ്പിക്കുന്നു.

ഇങ്ങനെ  എല്ലാ യോഗികൾക്കും പിന്തുടരാനുള്ള മാർഗ്ഗനിർദേശമായി  പ്രചോദനമായി ഇത് ഭവിക്കുന്നു.  മഹാ യോഗിയായിരുന്ന ശിവൻ കഠിനമായ തപസ്സിലൂടെയാണ് ഇത് നേടിയെടുത്തത്.മൂന്നാമത്തെ കണ്ണ് ജ്ഞാനത്തിന്റെയും നീതിയുടെയും കണ്ണാണ്.അതിനാൽ അദ്ദേഹത്തിന്റെ പിന്നാലെ വരുന്ന സന്ന്യസ്ഥർക്കും വിശുദ്ധർക്കും ഇത് മാർഗ്ഗനിർദ്ദേശമാണ്.

ഉണർവ് നേടുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.ഭാവിയെയും ഭൂതകാലത്തെയും കാണാൻ ശിവന്റെ മൂന്നാം കണ്ണ് സഹായിക്കുന്നു.ധ്യാനത്തിൽ മുഴുകുന്നവർക്ക് ഭാവിയിൽ അത് നേടിയെടുക്കാനാകും.അധിക ജ്ഞാനവും സിദ്ധിയും മൂന്നാം കണ്ണ് സൂചിപ്പിക്കുന്നു.അജ്ഞാനത്തെ നീക്കി ജ്ഞാനം നേടുന്നതിന്റെ പ്രതീകമായി തൃക്കണ്ണ് യോഗിയുടെ സവിശേഷതയായി പ്രചോദനമായി മാറുന്നു. 

സാധാരണക്കാരന് വഴികാട്ടി
നമ്മുടെ രണ്ടു കണ്ണുകളും ഭൗതിക ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.കർമ്മ ക്ഷേത്രത്തിലെ നമ്മുടെ അസ്തിത്വത്തിന് ഇത് സഹായിക്കുന്നു.നമ്മെ ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഇത് സഹായിക്കും.ആത്മീയ പാത നമ്മെ മോക്ഷത്തിൽ എത്തിക്കും.ശ്രദ്ധേയമായ സമയങ്ങളിൽ നാം പുനർ ചിന്തിക്കുകയും വേണം.

നമ്മെയും മനസ്സിനെയും ശരിയായ പാതയിൽ ആത്മസാക്ഷാത്ക്കാരം സാധ്യമാകും..🙏🙏

ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിവ്രതം

"ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിവ്രതം"

#ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. 

#ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി .

ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. 

#കുടുംബൈശ്വര്യം , ആരോഗ്യം ,
#ഉത്തമപങ്കാളി , 
#ഉത്തമ സന്താനങ്ങൾ എന്നിവയ്‌ക്കെല്ലാം ശിവപൂജ ഉത്തമം തന്നെ.

 അത്കൊണ്ടുതന്നെ ശിവരാത്രി വ്രതം ഏറ്റവും ശ്രേഷ്ഠമാണെന്ന് പറയുന്നു. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി.

 ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് വിശ്വാസം. 

ഒരു വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും മോക്ഷവും കൈവരിക്കാന്‍ ശിവരാത്രിവ്രത അനുഷ്ഠാനത്തിലൂടെ സാധിക്കും എന്ന പ്രത്യേകതയുണ്ട് 
നിത്യേന  ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും .ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്. ശിവരാത്രി ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം (ഓം നമഃശിവായ ) ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു.  അലസതകൾ വെടിഞ്ഞു ഭക്തിയോടെ ശിവ സഹസ്രനാമം, ബില്വാഷ്‌ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്‌തോത്രം ,പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം എന്നിവ ശിവരാത്രി  ദിനത്തിൽ ജപിച്ചാൽ തുടർന്നുള്ള ജീവിതം ഭഗവാന്റെ അനുഗ്രഹത്താൽ ഐശ്വര്യപൂർണമാവും .ലോകൈകനാഥനായ മഹാദേവനെ തികഞ്ഞ  ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക്‌ ഉത്തമഫലം സുനിശ്ചിതമാണ് .
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ കൂവളത്തില പൂജയ്ക്കായി സമർപ്പിച്ച്  ബില്ല്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും. ശിവക്ഷേത്രത്തിൽ കൂവളത്തിലകൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.

ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.   ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി  സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.

ശിവനും ശക്തിയും ഒന്നാണ് .ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം.ദേവി പ്രീതിയുടെ ശിവപ്രീതിയും ഭക്തന് ലഭിക്കുന്നു.വിവാഹതടസ്സം,ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ  ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.

ശിവസ്തുതികളില്‍ പ്രധാനപ്പെട്ടതാണ്  ലിംഗാഷ്ടകം...:

ശ്രീ ദക്ഷിണാ മൂർത്തി.

*നമഃ ശിവായ ശാന്തായ
നിത്യായ പരമാത്മനേ
സച്ചിദാനന്ദ രൂപായ
ദക്ഷിണാ മൂർത്തയേ നമഃ*

ശിവന്റെ പരമമായ ഒരു ഭാവമാണ് 
ശ്രീ ദക്ഷിണാ മൂർത്തി. വയോ വൃദ്ധരായ 
മുനി ജനത്തിന് തന്റെ വാചാലമായ മൗന
ത്താൽ സകല സംശയങ്ങളും ദൂരീകരിച്ച് 
കൊണ്ട് ദക്ഷിണ ദിക്കിലേയ്ക്ക് തിരിഞ്ഞി
രിക്കുന്ന യൗവന യുക്തനായ ശിവനാണ്
 ശ്രീ ദക്ഷിണാ മൂർത്തി. ലോകത്തിലെ സകല വിദ്യ കളുടെയും ഗുരു ദക്ഷിണാ മൂർത്തി 
എന്നത് സനാതന വിശ്വാസം.

*ഗുരവേ സർവ്വ ലോകാനം
നിധയെ സർവ്വ വിദ്യാനാം
ഭിഷജേ സർവ്വ രോഗീണാം
ദക്ഷിണാ മൂർത്തയെ നമഃ* !!!...🙏🙏🙏