Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 20, 2020

കൈതപ്പൂവിന് കിട്ടിയ ശാപം

കൈതപ്പൂവിന് കിട്ടിയ ശാപം
ശിവൻ തലയിൽ അണിഞ്ഞിരുന്ന ഒരു പുഷ്പമാണ് കേതകി (കൈതപ്പൂവ്). എന്നാൽ ഈ പൂവ് ക്ഷേത്രങ്ങളിൽ പൂജയ്ക്കെടുക്കാറില്ല. ഇതിന് പിന്നിൽ ഒരു കഥയുണ്ട്..
സത്യ യുഗത്തിൽ മഹാവിഷ്ണു നിത്യാനന്ദ പ്രാപ്തിക്കു വേണ്ടി ശ്വേത ദ്വീപിൽ പോയി കഠിന തപസ്സു ചെയ്തു. അതു പോലെ ബ്രഹ്മാവും മനോഹരമായ മറ്റൊരു സ്ഥലത്ത് ചെന്ന് മോഹ ശമനത്തിനായി തപസ്സാരംഭിച്ചു.
വളരെക്കാലം ഇങ്ങനെ തപസ്സു ചെയ്തു. അവർ അല്പം വിശ്രമിക്കുന്നതിനു വേണ്ടി എഴുന്നേറ്റു ചുറ്റി നടന്നു. അവർ ഒരു സ്ഥലത്ത് വച്ചു പരസ്പരം കണ്ടുമുട്ടി അവനവൻറെ മഹത്വത്തെ കുറിച്ച് പറഞ്ഞു തർക്കിച്ചു. ഈ അവസരത്തിൽ രണ്ടുപേരുടെയും തർക്കത്തിന് മധ്യസ്തത വഹിക്കാനായി ശിവൻ ലിംഗ രൂപത്തിൽ പ്രത്യക്ഷനായി. 'എൻറെ പാദമോ ശിരസ്സോ നിങ്ങളിൽ ആരാണോ ആദ്യം കണ്ടെത്തുന്നത് അവനാണ് കൂടുതൽ ശ്രേഷ്ഠൻ എന്ന് ശിവൻ പറഞ്ഞു. അതനുസരിച്ചു വിഷ്ണു കീഴോട്ടും ബ്രഹ്മാവ് മുകളിലേയ്ക്കും യാത്ര തുടങ്ങി..
വിഷ്ണു വളരെക്കാലം കീഴോട്ടു സഞ്ചരിച്ചിട്ടും ശിവൻറെ പാദം കണ്ടെത്താനാവാതെ ദുഖിച്ചു തിരിച്ചു വന്നു. ബ്രഹ്മാവും വളരെക്കാലം മേൽപ്പോട്ട് സഞ്ചരിച്ചു.. അപ്പോൾ ആകാശത്തു നിന്നും ഒരു കൈതപ്പൂവ് കീഴോട്ടു വരുന്നതായി ബ്രഹ്മാവ് കണ്ടു. ബ്രഹ്മാവ് പുഷ്പം കൈയ്യിലെടുത്തു. താൻ ശിവൻറെ ശിരസ്സ് കണ്ടുപിടിച്ചെന്നും അതിനു തെളിവായി ശിവൻറെ ശിരസ്സിൽ നിന്നും അടർത്തിയെടുത്ത കൈതപ്പൂവാണിതെന്നും പറഞ്ഞു ബ്രഹ്മാവ് വിഷ്ണുവിൻറെ അടുത്ത് ചെന്നു.
പക്ഷെ, വിഷ്ണുവിന് ബ്രഹ്മാവിൻറെ വാക്കിൽ വിശ്വാസം തോന്നിയില്ല. വിഷ്ണു കൈതപ്പൂവിനോട് സത്യം പറയാൻ ആവശ്യപ്പെട്ടു. കൈതപ്പൂവ് ബ്രഹ്മാവിൻറെ പക്ഷം ചേർന്ന് കള്ള സത്യം പറഞ്ഞു. കൈതപ്പൂവിൻറെ കള്ളസത്യം കേട്ട് ശിവൻ കൈതപ്പൂവിനെ ഇങ്ങനെ ശപിച്ചു. ''ഇനി ഇന്നു മുതൽ നിന്നെ ആരും ബഹുമാനിക്കാതെയും പൂജയ്ക്ക് ഉപയോഗിക്കാതെയും പോകട്ടെ.'' അന്ന് മുതലാണ് കൈതപ്പൂവ് പൂജയ്ക്ക് ഉപയോഗിക്കാത്തത്.
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏

No comments:

Post a Comment