Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 21, 2020

_കാര്യവും കാരണവും മഹാദേവന്‍_

*_കാര്യവും കാരണവും മഹാദേവന്‍_*
🙏🌹🌺🌸💐🌹🙏
ബ്രഹ്മാദി തൃണപര്യന്തം ഇവിടെ കാണുന്നതെല്ലാം ശിവമയമാണ്. സൃഷ്ടിക്ക് മുമ്പും മധ്യത്തിലും അന്ത്യത്തിലും ശിവന്‍ ഉണ്ട്. സര്‍വശൂന്യതയിലും കാണപ്പെടുന്നത് ശിവനെ മാത്രം. ചതുര്‍ഗുണനെന്ന് അറിയപ്പെടുന്നത് അതു കൊണ്ടാണ്.

എല്ലാവിദ്യകളുടേയും ഇൗശ്വരനായ ഭഗവാന്‍ വേദേശന്‍, വേദകൃത് എന്നൊക്കെ അറിയപ്പെടുന്നു. സൃഷ്ടിക്കും സംരക്ഷണത്തിനും സംഹാരത്തിനും സാക്ഷിയായി നിര്‍ഗുണനായ ഈശ്വരന്‍ നിലകൊള്ളുന്നു. 

കാലകാലനായ ഭഗവാന് കാലം ഇല്ല. കാളീസമേതനായ മഹാകാലനാണ് ഈശ്വരന്‍. എല്ലാത്തിനും കാര്യവും കാരണവും മഹേശ്വരനാണ്. ശിവരൂപിയായ മഹാദേവന്റെ ബഹുത്വമാണ് സര്‍വത്ര ദര്‍ശന യോഗ്യമായിട്ടുള്ളത്. ഇതാണ് ശ്രേഷ്ഠമായ ശിവജ്ഞാനം. ഭക്ത്യാദി സാധനകള്‍ കൊണ്ടു മാത്രമേ ശിവമഹിമ അറിയാന്‍ കഴിയുകയുള്ളൂ. ആദ്യം ഗുരുവിന്റെ ഉപദേശപ്രകാരം ശിവധ്യാനത്തോടു കൂടി സ്മരണ, അര്‍ച്ചന, എന്നിവ ചെയ്യണം. അപ്പോള്‍ അജ്ഞാനവും പാപങ്ങളും നീങ്ങും. കണ്ണാടിയില്‍ സ്വരൂപം കാണുന്നതു പോലെ സര്‍വത്ര ശംഭുവിനെ കാണാന്‍ കഴിയും. 

ശുഭാശുഭങ്ങളില്‍ സന്തോഷിക്കുകയും കോപിക്കുകയും ദുഃഖിക്കുകയും ചെയ്യരുത്. സദാശിവനില്‍ മനസ്സ് ലയിച്ചാല്‍ സര്‍വ വ്യാധികളും നീങ്ങിപ്പോകും. അറിവുള്ളവര്‍ ഭക്തി കൊണ്ട് പ്രേമവും പ്രേമം കൊണ്ട് ശ്രവണവും ശ്രവണം കൊണ്ട് സത്‌സംഗവും നേടുന്നു. ജ്ഞാനം സമ്പന്ന മാകുമ്പാള്‍ മുക്തി ലഭിക്കും. അനന്യമായ ഭക്തിയോടു കൂടി ശിവനെ ഭജിക്കണം. 

ശിവഭഗവാന്‍ ആദ്യം വിഷ്ണുവിന് ജ്ഞാനോപദേശം നല്‍കി. വിഷ്ണുവില്‍ നിന്ന് ബ്രഹ്മാവിനും ബ്രഹ്മാവില്‍ നിന്ന് സനല്‍കുമാരാദി ഋഷിവര്യന്മാര്‍ക്കും ജ്ഞാനോപദേശം ലഭിച്ചു. സനകാദികള്‍ നാരദന് ഉപദേശിച്ചു കൊടുത്തു. നാരദനില്‍ നിന്ന് വ്യാസനും വ്യാസനില്‍ നിന്ന് സൂതനും ശിവജ്ഞാനതത്വം ലഭിച്ചു.      .                                  🙏🌹🌺🌸💐🌹🙏

No comments:

Post a Comment