Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 21, 2020

ത്രിശൂലത്തിന്റെ പ്രതിനിധാനം

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

      *ത്രിശൂലത്തിന്റെ പ്രതിനിധാനം*

            *🔱🔥🔱*

ശിവന്‍റെ ത്രിശൂലം പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്‍റെ മൂന്ന് അടിസ്ഥാന മുഖങ്ങളെയാണ്. ഇഡ, പിംഗള, സുഷുമ്നാ ഇവയാണ് ആ മൂന്നു മുഖങ്ങള്‍. ജീവന്‍റെ മൂന്നു തലങ്ങളാണിവ. ഇടത്തും, വലത്തും, നടുവിലുമായി സ്ഥിതിചെയ്യുന്ന മൂന്ന് മൗലീകമായ നാഡികള്‍. ശരീരത്തിലെ പ്രാണമയകോശത്തിലാണ് ഇവയുടെ സ്ഥാനം. പ്രാണന്‍ പ്രവഹിക്കുന്ന ചാലുകളാണ് നാഡികള്‍. മനുഷ്യശരീരത്തില്‍ ആകെ എഴുപത്തിരണ്ടായിരം നാഡികളാണുള്ളത്. അവയടിസ്ഥാനമാക്കിയിരിക്കുന്നത് ഇഡ, പിംഗള, സുഷുമ്നാ എന്നീ മൂലനാഡികളാണ്.
പ്രപഞ്ചത്തില്‍ സ്വാഭാവികമായുള്ള ദ്വന്ദഭാവങ്ങളെയാണ് ഇഢയും പിഗളയും പ്രതിനിധീകരിക്കുന്നത്. ഇതിനെത്തന്നെയാണ് ശിവനും ശക്തിയുമായി നമ്മള്‍ പരമ്പരയാ വിശ്വസിച്ചുവരുന്നത്. പ്രപഞ്ചത്തിലെ സ്ത്രീ പുരുഷ സങ്കല്‍പവും ഇതില്‍നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. ലിംഗഭേദമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത് – പ്രകൃതിയില്‍ സ്വാഭാവികമായി കണ്ടുവരുന്ന ചില ഗുണവിശേഷങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യക്തിപരമായി പറയുമ്പോള്‍ ഓരോരുത്തരിലും സഹജമായുള്ള യുക്തിയും ഉള്‍ക്കാഴ്ചയും എന്നു പറയാം.
ഇഡയും പിംഗളയും സമരസപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ലോകജീവിതം ഫലപ്രദവും ആയാസരഹിതവുമായിരിക്കും. ജീവിതത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വ്യക്തിക്കുണ്ടായിരിക്കും. ഭൂരിപക്ഷത്തിന്‍റേയും ആയുഷ്ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്‍ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്ന സാമാന്യമായി ഒതുങ്ങിക്കിടക്കുകയാണ് പതിവ്. എന്നാല്‍, മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായിട്ടുളള ഭാഗം സുഷുമ്നയാണ്. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ് ശരീരത്തില്‍ ജീവസ്പന്ദനമുണ്ടാകുന്നത്. അത് ശരീരത്തില്‍ പ്രത്യേകിച്ചൊരു സമനില നിലനിര്‍ത്തുന്നു. അത് തികച്ചും ആന്തരികമായിട്ടുള്ളതാണ്. ബാഹ്യമായി എന്തുതന്നെ സംഭവിച്ചാലും ഉള്ളിന്‍റെ ഉള്ളിലുള്ള ആ ഇടത്തിന് കോട്ടം തട്ടുന്നില്ല.

ഭൂരിപക്ഷത്തിന്‍റേയും ആയുഷ്ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്‍ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്ന സാമാന്യമായി ഒതുങ്ങിക്കിടക്കുകയാണ് പതിവ്.
*🔱🔥🔱

No comments:

Post a Comment