ശിവകാരുണ്യത്തിന് പഞ്ചാക്ഷര ശരണസ്തുതി ....
നിത്യം പഞ്ചാക്ഷരം
🔱🔱🔱🔱🔱
ഓം നമഃശിവായ
ജപിക്കുന്നവർക്ക് ജപം തുടങ്ങുന്നത് മുൻപ് ഈ സ്തുതി ചൊല്ലിയാൽ വേഗം ശിവഭഗവാന്റെ കാരുണ്യം ലഭിച് അഭീഷ്ട സിദ്ധിയുണ്ടാകുന്നതാണ്.
'രുദ്രാക്ഷ കങ്കണലസത് കരദണ്ഡയുഗ് മം
ഫാലാന്തരാള ധൃതഭസ്മ സിതത്രി പുണ്ഡ്രം
പഞ്ചാക്ഷരം പരിജപൻ വര മന്ത്രരാജം
ധ്യായൻ സദാ പശുപതിം ശരണം പ്രജാമി
ഓം നമഃ ശിവായ'
ഇരുകരങ്ങളിലായി രുദ്രാക്ഷമാലയും, കങ്കണങ്ങളും ധരിച് ശോഭയാർന്നവനും, നെറ്റിത്തടത്തിൽ വെളുത്ത മൂന്ന് ഭസ്മക്കുറി
ധരിച്ചിട്ടുള്ളതുമായ ശിവഭഗവാനെ എല്ലായ്‌പോഴും ധ്യാനിച്ചു കൊണ്ടും പഞ്ചാക്ഷരമാകുന്ന ഉത്തമയന്ത്രത്തെ ജപിച്ചുകൊണ്ടും ഈ പ്രപഞ്ചനാഥനെ ഞാൻ ശരണം പ്രാപിക്കുന്നു.
No comments:
Post a Comment