Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, October 21, 2020

പ്രദോഷസ്തോത്രം

🕉🕉🕉🕉🕉🕉🕉
ജയദേവ ജഗൻ നാഥാ
ജയശങ്കര സർവ്വദാ

ജയ സർവ്വ സുരാദ്ധ്യക്ഷ
ജയ സർവ്വ സുരാർച്ചിത

ജയ സർവ്വ ഗുണാതീത
ജയ സർവ്വ വരപ്രദ

ജയ നിത്യ നിരാ ധാരാ
ജയവിശ്വംഭരാവ്യയ

ജയ വിശ്വൈക വൻ ദ് യേശാ
ജയ നാഗേന്ദ്ര ഭൂഷണ

ജയ ഗൗരീപതേ ശംഭോ
ജയചന്ദ്രാർത്ഥ ശേഖരാ

ജയ കോട്യർക്ക സങ്കാശ
ജയാനന്ദ ഗുണാശ്രയ

ജയ ഭദ്ര വിരൂപാ ക്ഷ
ജയാചിന്ത്യ നിരൻ ജന

ജയനാഥ കൃപാ സിന്ധോ
ജയ ഭക്താർത്തി ഭഞ്ജന

ജയ ദുഷ്ക്കര സംസാര
സാഗരോത്താരണ പ്രഭോ

പ്രസീദ മേ മഹാദേവാ
സംസാരാർത്ത സൃ
ഖിദ്യത:

സർവ്വപാപക്ഷയം കൃത്വാ
രക്ഷമാം പരമേശ്വരാ

മഹാ ദാരിദ്ര്യ മഗ്നസ്യ
മഹാപാപ ഹതസ്യച

മഹാശോക നിവൃത്തസ്യ
മഹാരോഗാതുരസ്യച

ഋണ ഭാര പരീ തസ്യ
ദഹ്യ മാനസ്യ കർമ്മ ഭി:

ഗ്രഹൈ: പ്രപീഡ്യമാനസ്യ
പ്രസീദ മമ ശങ്കരാ

ദരിദ്ര: പ്രാർത്ഥയേദേവം
പ്രദോഷേ ഗിരിജാ പതിം

അർത്ഥാദ്യോ വാത രാജാവാ
പ്രാർത്ഥ യേദേവ മീശ്വരം

ദീർഘമായുസദാരോഗ്യം
കോശവൃദ്ധിർ ബലോന്നതി

മമാസ്തു നിത്യ മാനന്ദ:
പ്രസാദാത്തവ ശങ്കരാ

ശത്രവ: സംക്ഷയം യാoതു
പ്രസീദം തു മമ പ്രജാ

നശ്യം തു ദസ്യവോ
രാഷ്ട്രേ ജനാ:
സംതു നിരാ പദ:

ദുർഭിക്ഷ മരി സന്താപ:
സമം യാംതു മഹീതലേ

സർവ്വ സസ്യ സമൃദ്ധിശ്ച
ഭൂയാത് സുഖമയാ ദിശ:

ഏവം അരാധയേദ്ദേവം
പൂജന്തേ ഗിരിജാ പതിം

ബ്രാഹ്മണാൻ ഭോജയേത്
പശ്ചാത്ദ്ദ ക്ഷിണാഭിശ്ച
പുജയേത്

സർവ്വ പാപക്ഷയക രീ
സർവ്വ രോഗ നിവാരണീ

ശിവപൂജാ മയാ ഖ്യാത
സർവ്വാഭീഷ്ട ഫലപ്രദാ

ഇതി പ്രദോഷസ്തോത്രം
സമ്പൂർണ്ണം
🙏🙏🙏🙏🙏🙏🙏

കന്യാകുമാരി ക്ഷേത്രം

കന്യാകുമാരി ക്ഷേത്രം 

ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി പരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം.

ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്. സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്‍റെ പ്രതിമയും കാണാം.

കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന്യകയാല്‍ മാത്രമേ സാദ്ധ്യമാവൂ എന്ന് വരം വാങ്ങി. അസാമാന്യ ശക്തിശാലിയും ബലവാനുമായിരുന്ന ബാണാസുരന്‍ മൂന്നു ലോകങ്ങളിലും തന്റെ ആധിപത്യം സ്ഥാപി ച്ചു. ദേവന്മാരുടെ രാജാവായ ഇന്ദ്രനെയും മറ്റു ദേവന്മാരെയും അയാള്‍ ദേവലോക ത്തില്‍ നിന്ന് പുറത്താക്കി. പ്രകൃതിയുടെ നിലനില്‍പ്പിനു അവശ്യം ഘടകങ്ങളായ അഗ്നി വായു വരുണന്‍(ജലം) എന്നിവര്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കേണ്ടി വന്നു. ഈ മൂന്നു ശക്തികളുടെയും സമതുലനാവ സ്ഥ തെറ്റിയപ്പോള്‍ പ്രപഞ്ചത്തിലാകെ പ്രശ്നങ്ങളായി. പഞ്ച ഭൂതങ്ങളെ നേരാം വണ്ണം നിയന്ത്രിക്കാന്‍ പ്രകൃതിക്ക് കഴിയാ തായി. ഈ സാഹചര്യം വന്നപ്പോള്‍ ശക്തി സ്വരൂപിണിയായ ദേവിക്ക് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം കഴിയൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവതിയെ ശരണം പ്രാപിച്ചു. ബാണാസുരനെ വധിച്ചു പ്രകൃതിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താ ന്‍ അങ്ങനെ ദേവി ആര്യാവര്ത്തത്തിന്റെ തെക്കെ അറ്റത്തു വന്നു ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ശിവഭക്തയായിരുന്ന ദേവി യെ ശിവനും സ്നേഹമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ വാണിരുന്ന ശിവഭഗവാന്‍ ദേവിയെ വിവാഹം കഴിക്കാന്‍ തയാറെടു ത്തു. ബ്രാഹ്മ മുഹൂര്‍ത്ഥത്തില്‍ (പുലരുന്നതി നു മുമ്പ്) ആയിരുന്നു വിവാഹ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടത്‌. എന്നാല്‍ കുമാരീ ദേവി വിവാഹിതയായാല്‍ ബാണാസുര നിഗ്രഹം നീണ്ടുപോകുമെന്നുള്ളത് കൊണ്ടു ദേവന്മാര്‍ വിവാഹം മുടക്കാന്‍ നാരദ മഹര്‍ഷിയെ കൂട്ടു പിടിച്ചു. വിവാഹ ഘോഷയാത്ര ശുചീന്ദ്ര ത്തു നിന്ന് കന്യാ കുമാരി യിലേക്ക് പുറപ്പെട്ടു പകുതി വഴിയായപ്പോള്‍ നാരദന്‍ ഒരു കോഴിയുടെ രൂപത്തില്‍ വന്നു നേരം പുലര്ന്ന തായി കൂവി അറിയിച്ചു. മുഹൂര്‍ത്തം കഴി ഞ്ഞത് കൊണ്ടു ശിവ ഭഗവാന്‍ തിരിച്ചു പോയി. കയ്യില്‍ വരണ മാല്യവുമായി കാത്തിരുന്ന ദേവി കാത്തുകൊണ്ടു തന്നെ ഇരുന്നു. നേരം പുലര്‍ ന്നിട്ടും ദേവനെ കാണാതിരുന്ന ദേവി നിരാശ യുടെ തീവ്രതയില്‍ തന്റെ വരണ മാല്യം പൊട്ടി ച്ചെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം ദേവി നശിപ്പിച്ചു. കയ്യില്‍ അണിഞ്ഞിരുന്ന വിവിധ നിറത്തിലുള്ള വളകള്‍ പൊട്ടിച്ചു കടലില്‍ എറിഞ്ഞു. ഇപ്പോഴും കന്യാകുമാരിയിലെ കടല്‍ തീരത്തു കാണുന്ന മണ്ണ് വിവിധ നിറ ത്തിലുള്ളതായി കാണാം, ദേവിയുടെ വളപൊട്ടിച്ചെരിഞ്ഞതാണെന്ന് സങ്കല്പം . സങ്കടം അടക്കി മെല്ലെ സാമാന്യ ബോധം വന്ന ദേവി താനൊരിക്കലും വിവാഹം കഴി ക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. കുറെനാള്‍ കഴിഞ്ഞു സുന്ദരിയായ ദേവിയു ടെ അടുത്തുവന്ന കാമാര്‍ത്തനായ ബാണാ സുരനെ ദേവി ഭദ്രകാളിയുടെ രൂപ ത്തില്‍ വധിക്കുകയും പ്രപഞ്ചത്തിന്റെ സമതുലനാ വസ്ഥ നിലനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു . മരിക്കു ന്നതിനു നിമിഷങ്ങള്‍ മുമ്പ് ബാണാസുരന് താന്‍ ആരെയാണ് ആക്രമിച്ചത് എന്ന് മനസ്സിലാക്കി ഭഗവതി യോടു മാപ്പപേക്ഷിച്ചു. അതനുസരിച്ച് ദേവി ഇവിടെ തന്നെ താമസിക്കാമെന്നു അയാള്‍ ക്കുറപ്പു കൊടുത്തുവത്രെ. ഇതാണ് ദേവിയു ടെ കഥ.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുമാരീ ദേവി തന്നെ. കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത പരശുരാമന്‍ തന്നെയാണ് ഈ ക്ഷേത്രം ഭക്തര്‍ക്ക്‌ സമര്‍പ്പിച്ചത് എന്ന് പറയുന്നു. കയ്യില്‍ വരണമാല്യവും ആയി സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന നില്‍ക്കുന്ന രൂപത്തില്‍ തന്നെയാണ് ദേവീ വിഗ്രഹം. അടുത്തു തന്നെ ഒരു സിംഹവും നില്‍ക്കു ന്നു. സംഹാര രൂപിണിയായ ദുര്ഗ്ഗയുടെ അവതാരം ആണെന്നുറപ്പാക്കാന്‍ . ഇവിടെ നാല് തൂണുകള്‍ ഉള്ള ഒരു മണ്ഡപം ഉണ്ട്. അതില്‍ ഓരോന്നിലും തട്ടിയാല്‍ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകുമെന്ന് പറയുന്നു. വീണ, മൃദംഗം, പുല്ലാം കുഴല്‍, ജല തരംഗം എന്നിവയുടെ. ദേവിയുടെ മൂക്കുത്തി പ്രത്യേക റൂബിരത്നം കൊണ്ടു നിര്‍മ്മിച്ചതായിരുന്നു എന്നും അവയുടെ പ്രഭയില്‍ കടലില്‍ കൂടി നീങ്ങി ക്കൊണ്ടിരുന്ന കപ്പലുകള്‍ ലൈറ്റ് ഹൌസാ യി കണക്കാക്കി സ്ഥലം മനസ്സിലാ കാതെ തീരത്തുള്ള പാറയില്‍ തട്ടി തകര്‍ന്നു കൊണ്ടി രുന്നു എന്നും ഇക്കാരണത്താല്‍ ദേവിയുടെ കിഴക്ക് ഭാഗത്തെ വാതില്‍ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ എന്നും പറയുന്നു. സാധാരണ പടിഞ്ഞാരു ഭാഗത്തേക്കുള്ള വാതില്‍ മാത്രമേ തുറക്കാ റുള്ളൂ കിഴക്കോട്ടുള്ള വാതില്‍ വര്‍ഷ ത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം തുറക്കു ന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളിലും കാര്ത്തിക മാസത്തിലെ നവരാത്രി ദിവസവും ഇതില്‍ പെടുന്നു. ദേവിയെ ചെറിയ രൂപത്തില്‍ ബാലാംബികയായും ചിലപ്പോള്‍ കാര്‍ത്യായ നി ആയും നവ ദുര്ഗ്ഗയായും ഭദ്രകാളിയായും ആരാധി ക്കുന്നു. ദക്ഷയാഗത്തിനു ശേഷം ശിവ ഭഗവാന്‍ സതീദേവിയുടെ ശവ ശരീരം വഹിച്ചു കൊണ്ടു നടത്തിയ തന്റെ താണ്ഡവ നൃത്തത്തില്‍ ശരീരം ഛിന്ന ഭിന്നമായി വീണ 51 ശക്തിസ്ഥലങ്ങളില്‍ ഒന്നാണത്രേ ഇത്, സതീ ദേവിയുടെ നട്ടെല്ല് വീണ സ്ഥലം ആണിത് എന്ന് കരുതപ്പെടുന്നു.

ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്‍റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.

യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്‍റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.

51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.

ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.

ഗുരു



ഭഗവാൻ ശിവ ശങ്കരൻ 
സ്വന്തം മകനെ 
ഗുരുവായി സ്വീകരിച്ച കഥ. 

ഒരിക്കൽ ബ്രഹ്മാവ് കൈലാസം സന്ദർശിച്ച സമയത്തു മുരുകനു ആവശ്യമായ ബഹുമാനം നൽകിയില്ല. മുരുകൻ കോപിഷ്ഠനായി. മുരുകൻ ചോദിച്ചു, "താങ്കൾ എങ്ങനെയാണ് ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് ?" വേദങ്ങളുടെ സഹായത്താലാണ് താന് സൃഷ്ടികര്മ്മം നിര്വ്വഹിക്കുന്നതെന്നു ബ്രഹ്മാവ് മറുപടി പറഞ്ഞു. അപ്പോൾ മുരുകൻ അദ്ദേഹത്തോട് വേദ മന്ത്രങ്ങൾ ഉരുവിടുവാൻ ആവശ്യപ്പെട്ടു.എന്നാൽ ബ്രഹ്മാവിന് അറിയില്ലാരുന്നു. അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില് തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുകൻ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. എന്നിട്ടു മുരുകൻ സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു.
ഇതില് ഭയചകിതരായ ദേവന്മാര് വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്ത്തിച്ചെങ്കിലും അദ്ദേഹം, മഹാദേവന് മാത്രമേ ഇതിനു പരിഹാരം കാണുവാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു.
പിന്നീട് വൈകാതെ മഹാദേവൻ അവിടെ എത്തിച്ചേർന്നു. അദ്ദേഹം മുരുകനോട് ബ്രഹ്മാവിനെ വിട്ടയക്കുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഓം കാരത്തിന്റെ അർഥം പോലും അറിയാത്ത ഒരാളെ താൻ വിട്ടയക്കില്ല എന്നു മുരുകൻ പറഞ്ഞു. അപ്പോൾ മഹാദേവൻ മുരുകനോട് ഓം കാര മന്ത്രത്തിന്റെ അർഥം വിശദീകരിക്കുവാൻ അരുളി ചെയ്തു. മുരുകന് പറഞ്ഞതു മുഴുവന് ഒരു വിദ്യാർഥിയെപ്പോലെ മഹാദേവൻ കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നൽകി മുരുകനെ അനുഗ്രഹിക്കുകയും ചെയ്തു. ശിവന്റെ ഗുരു എന്നാണ് സ്വാമിനാഥ സ്വാമി എന്ന പേരിനു അർഥം .

തമിഴ്നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ് ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വാമിമലയിൽ മുരുകനെ ബാലമുരുകൻ എന്നും സ്വാമിനാഥ സ്വാമി എന്നും രണ്ടു പേരിലാണ് ആരാധിക്കുന്നത്. കൃത്രിമമായി നിർമിച്ച ഒരു മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാട്ടു മലൈ എന്നും തിരുവെരങ്ങം എന്ന പേരിലും ഈ മല അറിയപ്പെടുന്നു. ക്ഷേത്രത്തിന് മൂന്നു ഗോപുരങ്ങളാണുള്ളത്. മൂന്നു ചുറ്റുപ്രദേശങ്ങൾ കൂടി ഇവിടെ കാണാം. ശിവൻ, പാർവതി , ദുർഗ്ഗ, ദക്ഷിണാമൂർത്തി ,ചന്ദികേശ്വരൻ , വിനായകൻ തുടങ്ങിയവർക്കുള്ള ഉപക്ഷേത്രങ്ങളും ഇവിടെ കാണാൻ സാധിക്കും. മഹാലിംഗസ്വാമിയും സപ്ത വിഗ്രഹ മൂർത്തികളും ഈ ക്ഷേത്രത്തിൽ വാഴുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഏഴു ദിശകളിലായാണ് സപ്ത വിഗ്രഹ മൂർത്തികൾ സ്ഥിതി ചെയ്യുന്നതു ഭൂനിരപ്പിൽ നിന്നും അല്പം ഉയർത്തിയാണ് സ്വാമിനാഥ സ്വാമി ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . അറുപത് പടികൾ കയറിവേണം ക്ഷേത്രത്തിലെത്താൻ . മനുഷ്യന്റെ ശരാശരി ആയുസ്സു 60 വയസ്സ് ആയി കണക്കാക്കിയാണ് 60 പടികൾ പണിതിരിക്കുന്നത്.
മൂന്നുനിലയായിട്ടാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഏറ്റവും മുകളിലത്തെ നിലയിലെത്താനായി കുത്തനെയുള്ള ഗോവണികള് കയറേണ്ടതുണ്ട്. ഏറ്റവും മുകളിലത്തെ നിലയിലാണ് ശ്രീകോവില് ഉള്ളത്.
അഭിഷേകം ചെയ്യാൻ ആഗ്രഹമുള്ളവരെ ശ്രീകോവലിന്റെ അകത്തേയ്ക്ക് കൊണ്ടുപോകും
മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലാണ് അറുപത് മിനിറ്റ് ദൈർഘ്യമുള്ള അഭിഷേകം നടക്കുന്നത്. രണ്ടാമത്തെ നിലയിൽ ക്ഷേത്രത്തിന് ചുറ്റും നടക്കാനുള്ള പ്രദക്ഷിണ വഴിയാണ്.
താഴത്തെ നിലയിലാണ് ശിവക്ഷേത്രമുള്ളത്. താമസവും ഭക്ഷണവും വേണമെന്നുള്ളവര്ക്ക് ക്ഷേത്രം വക സൗകര്യങ്ങള് ലഭ്യമാണ്. തമിഴ്മാസമായ വൈകാശി (മേയ്-ജൂണ്)യിൽ നടക്കുന്ന വൈകാശി വിശാഖമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. വിശ്വാസമനുസരിച്ച് വൈകാശിയിലെ വിശാഖം നാളിൽ ഇന്ദ്രൻ സുബ്രഹ്മണ്യസ്വാമിയോട് പ്രാർത്ഥിച്ചു അരികേശ എന്നു പേരായ ഒരു അസുരനെ കൊല്ലാൻ ആവശ്യമായ ശക്തി സ്വീകരിച്ചതത്രെ. അതിന്റെ സ്മരണയ്ക്കായാണ് ഇവിടെ വൈകാശി വിശാഖം ആഘോഷിക്കുന്നത്.

ഓം നമഃശ്ശിവായ 🙏.

കടപ്പാട്..
 * 

ശിവ നാമങ്ങൾ

💙❄️💙ശിവ നാമങ്ങൾ 💙❄️💙

1. 'ശം കരോതി ഇതി ശങ്കരഃ'. 'ശം' എന്നാല്‍ മംഗളം, 'കരോതി' എന്നാല്‍ ചെയ്യുന്നു. അതായത് ശിവന്‍ മംഗളദാതാവാകുന്നു. അതിനാല്‍ ശിവനെ ശങ്കരന്‍ എന്നും വിളിക്കുന്നു. 

2. ശിവന്റെ ശൂലം ത്രിഗുണാത്മകമാണ്.  അത് ധരിക്കുന്നതു കൊണ്ട് ശിവന്ശൂലി എന്ന പേര്‍ ലഭിച്ചു .

3. ശിവഭൂതങ്ങള്‍ എപ്പോഴും സംസാരമുക്തങ്ങള്‍ ആയത് കൊണ്ട് ശിവന് ഭൂതാധിപന്‍ എന്ന പേര്‍ ലഭിച്ചു .

4. അദ്ധേഹത്തിന്റെ വിഭൂതി ലേപനം ചെയ്യുന്നത് ഐശ്വര്വത്തെ ആണ് പ്രദാനംചെയ്യുന്നത് ,അതിനാല്‍ ശിവന്‍ ഭൂതിഭൂഷണന്‍ എന്ന പേരിലും അറിയുന്നു .

5. ശിവഭഗവാന്‍റെ വാഹനമായ കാള ധര്‍മ്മമാണ്.അതിന്റെ പുറത്തു ഇരിക്കുന്നതിനാല്‍ വൃഷഭവാഹനന്‍എന്ന പേരിലും അറിയപ്പെടുന്നു .

6. സര്‍പ്പങ്ങള്‍ ക്രോധാദിദോഷങ്ങള്‍ ആണ് ,അതിനെ അടക്കി നിര്‍ത്തി തന്റെ ഭൂഷണം ആക്കി തീര്‍ത്തതിനാല്‍ അദ്ദേഹം സര്‍പ്പ ഭൂഷണന്‍ എന്ന പേരിലും അറിയപെടുന്നു .

7. ജടകള്‍ നാനാരൂപത്തില്‍ ഉള്ള കര്‍മ്മങ്ങള്‍ ആണ് .അവയെ ധരിക്കുന്നതിനാല്‍ പരമേശ്വരന്‍ ജടാധരന്‍ എന്ന പേരിലും അറിയുന്നു

8. ശിവന്‍റെ നേത്രങ്ങള്‍ മൂന്നുവേദങ്ങള്‍ ആണ് ,അതിനാല്‍ ഭഗവാന്‍ മുക്കണ്ണന്‍ എന്ന പേരിലും അറിയുന്നു .

9. ജീവമ്മാരെ രക്ഷിക്കുന്നത് കൊണ്ടും ,ജ്ഞാനനശക്തി കൊണ്ട് എല്ലാം അറിയുന്നത് കൊണ്ടും ,പ്രഭുത്വശക്തി കൊണ്ട് ജീവമ്മാരെ നിയന്ത്രിക്കുന്നത്‌ കൊണ്ടും ,ഭഗവാന് പതി എന്ന പേര്‍ ലഭിച്ചു .

10. വിശ്വസൃഷ്ടിയുടേയും അതുമായി ബന്ധപെട്ട പ്രവര്‍ത്തനത്തിന്‍റേയും വിചാരത്തിന് അടിസ്ഥാനമായി മൂന്നു വിചാരങ്ങളുണ്ട്. പരിപൂര്‍ണ്ണമായ പവിത്രത, പരിപൂര്‍ണ്ണമായ ജ്ഞാനം, പരിപൂര്‍ണ്ണമായ സാധന. ഈ മൂന്നു ഗുണങ്ങളും ഏത് ദേവനിലാണോ ഒന്നിച്ചുള്ളത് ആ ദേവനെ ദേവാദിദേവന്‍ 'മഹാദേവന്‍' എന്നു സംബോധന ചെയ്യുന്നു. 

11. കൈലാസത്ത് ശയിക്കുന്നതിനാല്‍ ഭഗവാന് ഗിരീശന്‍ എന്ന പേരിലും അറിയപെടുന്നു .

12. ഭഗവാന്റെ ശിരസ്സില്‍ ആണല്ലോ ഗംഗാദേവിയെ വഹിച്ചിരിക്കുന്നത് ,അതുകൊണ്ട് ഗംഗാധരന്‍ എന്ന പേരിലും അറിയുന്നു .

13. അഗ്നിരൂപമായ ശുക്ലം ഉള്ളതിനാല്‍ ശിവനെ ശുക്ലാനുരേതസ്സ് എന്ന പേരിലും അറിയുന്നു .

14. ദക്ഷയാഗത്തെ നശിപ്പിച്ചതിനാല്‍ ക്രതുദ്ധൃംസി എന്ന പേര്‍ ലഭിച്ചു .

15. ആനതോല്‍ ഉടുക്കന്നതിനാല്‍ കൃത്തിവാസസ്സ് എന്ന പേര്‍ ലഭിച്ചു .

16. പരശു എന്ന അസുരനെ വധിച്ചതിനാല്‍ ഖണഢപരശു എന്ന പേര്‍ ലഭിച്ചു .

17. മൂന്നുലോകങ്ങള്‍ക്കും പിതാവ് ആയതിനാല്‍ ത്രിംബകന്‍ എന്ന പേരിലും അറിയപെടുന്നു .

18. ജീവജാലങ്ങളെ സംസാരഭയത്തില്‍ നിന്ന് രക്ഷിക്കുന്നതിനാല്‍ പശുപതി എന്ന പേരിലും അറിയുന്നു .

19. ജീവാത്മസ്വരൂപേണ സംസാരത്തെ അനുഭവിക്കുന്നവന്‍ ,മംഗളരൂപി എന്നി രീതിയില്‍ ഭഗവാനെ ഭവന്‍ എന്ന പേരിലും അറിയപ്പെടുന്നു .

20. കാലനെ ജയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ മൃത്യുഞ്ജയന്‍ എന്ന പേരിലും അറിയുന്നു ..

21. വൃഷഭത്തെ ധ്വജം(കൊടി) ആക്കിയതിനാല്‍ വൃഷഭധ്വജന്‍ എന്ന പേര്‍ ലഭിച്ചു .

22. സുഖത്തെ ചെയ്യുന്നതിനാല്‍ ശംഭു എന്ന പേര്‍ ലഭിച്ചു .

23. കാളകൂടം ഭക്ഷിച്ചതിനാല്‍ നീലനിറത്തില്‍ കണ്ഠം ആയത് കൊണ്ട് നീലകണ്ഠന്‍ എന്ന പേരിലും ഭഗവാന്‍ അറിയുന്നു .

24. പ്രളയകാലത്തു പോലും നാശമില്ലാത്ത ഭഗവാന്‍ എന്ന അര്‍ത്ഥത്തില്‍ സ്ഥാണു എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു 

25. പ്രളയകാലരംഭത്തില്‍ ലോകത്തെ ഹിംസിക്കുന്നതിനാല്‍ ശര്‍വ്വന്‍ എന്ന പേരിലും ഭഗവാന്‍ അറിയപെടുന്നു .

26. ശിവന്റെ അംശം കൊണ്ട് തന്നെ ജനിച്ചതിനാല്‍ രുദ്രന്‍ എന്ന പേരിലും അറിയപ്പെടുന്നു .

27. ചന്ദ്രനെ ധരിച്ചിരിക്കുന്നതിനാല്‍ ചന്ദ്രശേഖരന്‍ എന്ന പേരിലും ഭഗവാന്‍ അറിയപ്പെടുന്നു .

28. കര്‍പ്പൂരം പോലെ വെളുത്തിരിക്കുന്നതിനാല്‍ ശിവനെ 'കര്‍പ്പൂര ഗൌരന്‍' എന്നും വിളിക്കുന്നു. 

29. സമ്പൂര്‍ണ ബ്രഹ്മാണ്ഡത്തിന്‍റേയും അധിഷ്ഠാന ദൈവം (ക്ഷേത്രപാലന്‍) കാലപുരുഷന്‍ അതായത് മഹാകാലനാണ്. അതിനാല്‍ ശിവനെ 'മഹാകാലേശ്വര്‍' എന്നു പറയുന്നു. 

30. ശിവന്‍ പഞ്ചരൂപന്‍ ആണ് .ഇതില്‍ അഘോരം എന്ന രൂപത്തില്‍ നിന്നാണ് ശിവന് അഘോരരൂപന്‍ എന്ന പേര് ഉണ്ടായത് .

31. ശിവന്‍ ഭൂതനാഥന്‍ എന്നും അറിയപെടുന്നു. ശിവന്‍ ഭൂതങ്ങളുടെ അധിപനായതുകൊണ്ട് ശിവന്‍റെ ഉപാസകര്‍ക്ക് ഭൂതബാധ സാധാരണ ഉണ്ടാകാറില്ല.

32. ശിവന്‍, ജഗദ്ഗുരു എന്നും അറിയപെടുന്നു. 'ജ്ഞാനം ഇച്ഛേത് സദാ ശിവാത്, മോക്ഷം ഇച്ഛേത് ജനാര്‍ദനാത്' അതായത് ശിവനില്‍നിന്നും ജ്ഞാനവും വിഷ്ണുവില്‍ നിന്നും മോക്ഷവും കാംക്ഷിക്കുക. ശിവന്‍റെ തലയില്‍നിന്നും ജ്ഞാനഗംഗ ഒഴുകുന്നു. സത്ത്വ, രജ, തമ എന്നീ ഗുണങ്ങളെ ശിവന്‍ ഒരുമിച്ചു നശിപ്പിക്കുന്നു.

33. ആദിനടന്‍ ആയതിനാല്‍ ശിവനെ നടരാജന്‍ എന്ന് അഭിസംബോധന ചെയ്യുന്നു. 

34. പാര്‍വ്വതീ ദേവിക്കു തന്‍റെ പകുതി ശരീരം നല്‍കിയ ശിവനെ അര്‍ധനാരീശ്വരന്‍ എന്നു വിളിക്കുന്നു.

35. ശിവനെ രുദ്രന്‍ എന്നും വിളിക്കുന്നു. വേദകാലത്ത് രുദ്രന്‍ സംഹാരകാരകനും ഭയദാതാവുമായിരുന്നു. എന്നാല്‍ ആര്യന്മാര്‍ ഒഴിച്ചു എല്ലാവര്‍ക്കും ഉപാസ്യദേവനായ ശിവന്‍ സൃഷ്ടികര്‍ത്താവാകുന്നു. 

36. എല്ലാ വൈദ്യന്മാരുടെയും നാഥൻ ആയതുകൊണ്ട് വൈദ്യനാഥൻ എന്നും അറിയപ്പെടുന്നു ...!!

🌊❄️💙ഓം നമഃശിവായ🌊❄️💙