കന്യാകുമാരി ക്ഷേത്രം
ഭാരതത്തിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കന്യാകുമാരി ക്ഷേത്രം. സുചീന്ദ്രനാഥനുമായുള്ള വിവാഹം മുടങ്ങിയതിനാൽ നിത്യകന്യകയായ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിൽ കടൽ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി പരാശക്തിയുടെ അവതാരമാണ് കന്യാകുമാരി എന്നാണ് ഐതീഹ്യം.
ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിലേക്ക് വടക്കേ വാതിലിലൂടെ വേണം പ്രവേശിക്കാൻ. കിഴക്കേ വാതിൽ സ്ഥിരമായി അടച്ചിടുന്നു. ചില വിശേഷ ദിവസങ്ങളിൽ മാത്രം ഇത് തുറക്കുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവരെയും കടലിലൂടെ സഞ്ചരിക്കുന്നവരെയും ഒക്കെ ദേവി സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഇവിടെ നിന്നും അഞ്ച് കിലോമീറ്റർ ദൂരെയാണ് സുചീന്ദ്രം. മൂവായിരം വർഷത്തോളം പഴക്കമുള്ളതാണീ ക്ഷേത്രം. ബാണാസുരനെ വധിക്കാനായാണ് ദേവി അവതരിച്ചത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം എന്നാണ് വിശ്വാസം. മലയാളികളും തമിഴരും അധികമായി സന്ദർശിക്കുന്ന ഒരു ക്ഷേത്രമാണിത്. സ്വാമി വിവേകാനന്ദൻ തപസ്സു ചെയ്ത പാറ ഇവിടെയാണ്. അത് വിവേകാനന്ദ സ്മാരകമായി നിലകൊള്ളുന്നു. സൂര്യോദയവും സൂര്യാസ്തമയവും ഇവിടെ കടൽതീരത്ത് നിന്നാൽ കാണാം എന്നതും ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്. വിവേകാനന്ദ പാറയ്ക്ക് സമീപമായി മറ്റൊരു പാറയില്‍ തിരുവള്ളൂരിന്‍റെ പ്രതിമയും കാണാം.
കന്യാകുമാരി പാര്‍വതിയുടെ, ശക്തിയുടെ ഒരു അവതാരം തന്നെയാണ്,, എന്നാല്‍ എന്നും കന്യകയാകാന്‍ വിധിക്കപ്പെട്ടവള്‍. ചരിത്രാതീത കാലത്തില്‍ ഈ ഭൂഭാഗം ഭരിച്ചി രുന്നത് മഹാബലിയുടെ പൌത്രനായ ബാണാ സുരന്‍ എന്ന രാക്ഷസ വംശക്കാരനായി രുനു. ബാണന്‍ തപസ്സു ചെയ്തു ബ്രഹ്മാ വിനെ പ്രത്യക്ഷപ്പെടുത്തി തന്റെ മരണം ഒരു കന്യകയാല്‍ മാത്രമേ സാദ്ധ്യമാവൂ എന്ന് വരം വാങ്ങി. അസാമാന്യ ശക്തിശാലിയും ബലവാനുമായിരുന്ന ബാണാസുരന്‍ മൂന്നു ലോകങ്ങളിലും തന്റെ ആധിപത്യം സ്ഥാപി ച്ചു. ദേവന്മാരുടെ രാജാവായ ഇന്ദ്രനെയും മറ്റു ദേവന്മാരെയും അയാള്‍ ദേവലോക ത്തില്‍ നിന്ന് പുറത്താക്കി. പ്രകൃതിയുടെ നിലനില്‍പ്പിനു അവശ്യം ഘടകങ്ങളായ അഗ്നി വായു വരുണന്‍(ജലം) എന്നിവര്‍ ഗതി കിട്ടാതെ അലഞ്ഞു നടക്കേണ്ടി വന്നു. ഈ മൂന്നു ശക്തികളുടെയും സമതുലനാവ സ്ഥ തെറ്റിയപ്പോള്‍ പ്രപഞ്ചത്തിലാകെ പ്രശ്നങ്ങളായി. പഞ്ച ഭൂതങ്ങളെ നേരാം വണ്ണം നിയന്ത്രിക്കാന്‍ പ്രകൃതിക്ക് കഴിയാ തായി. ഈ സാഹചര്യം വന്നപ്പോള്‍ ശക്തി സ്വരൂപിണിയായ ദേവിക്ക് മാത്രമേ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം കഴിയൂ എന്ന് മനസ്സിലാക്കി ദേവന്മാര്‍ ഭഗവതിയെ ശരണം പ്രാപിച്ചു. ബാണാസുരനെ വധിച്ചു പ്രകൃതിയുടെ സമതുലനാവസ്ഥ നിലനിര്‍ത്താ ന്‍ അങ്ങനെ ദേവി ആര്യാവര്ത്തത്തിന്റെ തെക്കെ അറ്റത്തു വന്നു ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ശിവഭക്തയായിരുന്ന ദേവി യെ ശിവനും സ്നേഹമായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തില്‍ വാണിരുന്ന ശിവഭഗവാന്‍ ദേവിയെ വിവാഹം കഴിക്കാന്‍ തയാറെടു ത്തു. ബ്രാഹ്മ മുഹൂര്‍ത്ഥത്തില്‍ (പുലരുന്നതി നു മുമ്പ്) ആയിരുന്നു വിവാഹ മുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടത്. എന്നാല്‍ കുമാരീ ദേവി വിവാഹിതയായാല്‍ ബാണാസുര നിഗ്രഹം നീണ്ടുപോകുമെന്നുള്ളത് കൊണ്ടു ദേവന്മാര്‍ വിവാഹം മുടക്കാന്‍ നാരദ മഹര്‍ഷിയെ കൂട്ടു പിടിച്ചു. വിവാഹ ഘോഷയാത്ര ശുചീന്ദ്ര ത്തു നിന്ന് കന്യാ കുമാരി യിലേക്ക് പുറപ്പെട്ടു പകുതി വഴിയായപ്പോള്‍ നാരദന്‍ ഒരു കോഴിയുടെ രൂപത്തില്‍ വന്നു നേരം പുലര്ന്ന തായി കൂവി അറിയിച്ചു. മുഹൂര്‍ത്തം കഴി ഞ്ഞത് കൊണ്ടു ശിവ ഭഗവാന്‍ തിരിച്ചു പോയി. കയ്യില്‍ വരണ മാല്യവുമായി കാത്തിരുന്ന ദേവി കാത്തുകൊണ്ടു തന്നെ ഇരുന്നു. നേരം പുലര്‍ ന്നിട്ടും ദേവനെ കാണാതിരുന്ന ദേവി നിരാശ യുടെ തീവ്രതയില്‍ തന്റെ വരണ മാല്യം പൊട്ടി ച്ചെറിഞ്ഞു. കണ്ണില്‍ കണ്ടതെല്ലാം ദേവി നശിപ്പിച്ചു. കയ്യില്‍ അണിഞ്ഞിരുന്ന വിവിധ നിറത്തിലുള്ള വളകള്‍ പൊട്ടിച്ചു കടലില്‍ എറിഞ്ഞു. ഇപ്പോഴും കന്യാകുമാരിയിലെ കടല്‍ തീരത്തു കാണുന്ന മണ്ണ് വിവിധ നിറ ത്തിലുള്ളതായി കാണാം, ദേവിയുടെ വളപൊട്ടിച്ചെരിഞ്ഞതാണെന്ന് സങ്കല്പം . സങ്കടം അടക്കി മെല്ലെ സാമാന്യ ബോധം വന്ന ദേവി താനൊരിക്കലും വിവാഹം കഴി ക്കുകയില്ല എന്ന് പ്രതിജ്ഞ എടുത്തു. കുറെനാള്‍ കഴിഞ്ഞു സുന്ദരിയായ ദേവിയു ടെ അടുത്തുവന്ന കാമാര്‍ത്തനായ ബാണാ സുരനെ ദേവി ഭദ്രകാളിയുടെ രൂപ ത്തില്‍ വധിക്കുകയും പ്രപഞ്ചത്തിന്റെ സമതുലനാ വസ്ഥ നിലനില്‍ക്കാന്‍ കാരണമാവുകയും ചെയ്തു . മരിക്കു ന്നതിനു നിമിഷങ്ങള്‍ മുമ്പ് ബാണാസുരന് താന്‍ ആരെയാണ് ആക്രമിച്ചത് എന്ന് മനസ്സിലാക്കി ഭഗവതി യോടു മാപ്പപേക്ഷിച്ചു. അതനുസരിച്ച് ദേവി ഇവിടെ തന്നെ താമസിക്കാമെന്നു അയാള്‍ ക്കുറപ്പു കൊടുത്തുവത്രെ. ഇതാണ് ദേവിയു ടെ കഥ.
ഇവിടത്തെ പ്രധാന പ്രതിഷ്ഠ കുമാരീ ദേവി തന്നെ. കേരളം കടലില്‍ നിന്ന് വീണ്ടെടുത്ത പരശുരാമന്‍ തന്നെയാണ് ഈ ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിച്ചത് എന്ന് പറയുന്നു. കയ്യില്‍ വരണമാല്യവും ആയി സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന നില്‍ക്കുന്ന രൂപത്തില്‍ തന്നെയാണ് ദേവീ വിഗ്രഹം. അടുത്തു തന്നെ ഒരു സിംഹവും നില്‍ക്കു ന്നു. സംഹാര രൂപിണിയായ ദുര്ഗ്ഗയുടെ അവതാരം ആണെന്നുറപ്പാക്കാന്‍ . ഇവിടെ നാല് തൂണുകള്‍ ഉള്ള ഒരു മണ്ഡപം ഉണ്ട്. അതില്‍ ഓരോന്നിലും തട്ടിയാല്‍ ഓരോ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉണ്ടാകുമെന്ന് പറയുന്നു. വീണ, മൃദംഗം, പുല്ലാം കുഴല്‍, ജല തരംഗം എന്നിവയുടെ. ദേവിയുടെ മൂക്കുത്തി പ്രത്യേക റൂബിരത്നം കൊണ്ടു നിര്‍മ്മിച്ചതായിരുന്നു എന്നും അവയുടെ പ്രഭയില്‍ കടലില്‍ കൂടി നീങ്ങി ക്കൊണ്ടിരുന്ന കപ്പലുകള്‍ ലൈറ്റ് ഹൌസാ യി കണക്കാക്കി സ്ഥലം മനസ്സിലാ കാതെ തീരത്തുള്ള പാറയില്‍ തട്ടി തകര്‍ന്നു കൊണ്ടി രുന്നു എന്നും ഇക്കാരണത്താല്‍ ദേവിയുടെ കിഴക്ക് ഭാഗത്തെ വാതില്‍ അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രമേ തുറക്കാറുള്ളൂ എന്നും പറയുന്നു. സാധാരണ പടിഞ്ഞാരു ഭാഗത്തേക്കുള്ള വാതില്‍ മാത്രമേ തുറക്കാ റുള്ളൂ കിഴക്കോട്ടുള്ള വാതില്‍ വര്‍ഷ ത്തില്‍ ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം തുറക്കു ന്നു. ഇടവം കര്‍ക്കിടകം മാസങ്ങളിലെ പൌര്‍ണമി ദിവസങ്ങളിലും കാര്ത്തിക മാസത്തിലെ നവരാത്രി ദിവസവും ഇതില്‍ പെടുന്നു. ദേവിയെ ചെറിയ രൂപത്തില്‍ ബാലാംബികയായും ചിലപ്പോള്‍ കാര്‍ത്യായ നി ആയും നവ ദുര്ഗ്ഗയായും ഭദ്രകാളിയായും ആരാധി ക്കുന്നു. ദക്ഷയാഗത്തിനു ശേഷം ശിവ ഭഗവാന്‍ സതീദേവിയുടെ ശവ ശരീരം വഹിച്ചു കൊണ്ടു നടത്തിയ തന്റെ താണ്ഡവ നൃത്തത്തില്‍ ശരീരം ഛിന്ന ഭിന്നമായി വീണ 51 ശക്തിസ്ഥലങ്ങളില്‍ ഒന്നാണത്രേ ഇത്, സതീ ദേവിയുടെ നട്ടെല്ല് വീണ സ്ഥലം ആണിത് എന്ന് കരുതപ്പെടുന്നു.
ആദിപരാശക്തിയുടെ എല്ലാ അവതാരങ്ങളിലും ശിവൻ അവതരിക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തിട്ടുണ്ട്. ദേവി കന്യാകുമാരിയും സുന്ദരേശ്വരനുമായി മാത്രം വിവാഹം നടന്നില്ല. കോഴി കൂവുന്നതിന് മുൻപ് എത്താം എന്ന് ഭഗവാൻ വാക്ക് കൊടുത്തിരുന്നു. യാത്രാമദ്ധ്യേ കോഴി കൂവുന്നത് കേട്ട് ഭഗവാൻ തിരിച്ചുപോയി. കല്ല്യാണം മുടങ്ങി. കോഴിയായി നാരദനാണ് കൂവിയത്. കല്ല്യാണം മുടങ്ങി ദേവി കന്യകയായി നിന്നാലേ ബാണാസുരനെ വധിക്കാൻ കഴിയൂ. അതിനാൽ ദേവന്മാരുടെ ആവശ്യപ്രകാരമാണ് നാരദൻ ഇങ്ങനെ പ്രവർത്തിച്ചത്. കന്യാകുമാരി ദേവിയോട് ഭ്രമം തോന്നിയ ബാണാസുരന്‍റെ വിവാഹാഭ്യർത്ഥന ദേവി നിരസിച്ചതിനാൽ യുദ്ധത്തിനായി വന്ന ബാണാസുരനെ ദേവി ചക്രായുധം കൊണ്ട് കൊല്ലുകയാണ് ഉണ്ടായത്.
യോഗശാസ്ത്രമനുസരിച്ച് ഭാരതത്തിന്‍റെ മൂലാധാര ചക്രമാണ് കന്യാകുമാരി ക്ഷേത്രം. കാശി വിശ്വനാഥ ക്ഷേത്രമാണ് സഹസ്രാരപത്മം. കന്യാകുമാരി ദേവി (ബാലാംബിക), ഹേമാംബിക (പാലക്കാട് കൈപത്തി ക്ഷേത്രം), കോഴിക്കോട് ലോകാംബിക (ലോകനാർകാവ്), മൂകാംബിക എന്നീ നാല് ക്ഷേത്രങ്ങൾ കേരളത്തെ സംരക്ഷിച്ചു പോരുന്നു. ഈ നാല് ക്ഷേത്രങ്ങളിലും ദർശനം ഒരു വർഷത്തിൽ നടത്തിയാൽ അവർക്ക് സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്.
51 ശക്തി പീഠങ്ങളിൽ ഒന്നാണ് കന്യാകുമാരി. ഭഗവാൻ ശ്രീകൃഷ്ണന്റെ സഹോദരിയാണ് കന്യാകുമാരി ദേവി എന്നും വിശ്വസിക്കപ്പെടുന്നു. കേരളീയ സമ്പ്രദായപ്രകാരമുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായവർ ദേവിയോട് പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം. ആളുകൾ അത് ശരിവയ്ക്കുകയും ചെയ്യുന്നു.
ദേവിയുടെ കളികൂട്ടുകാരായിരുന്ന വിജയസുന്ദരിയുടെയും, ബാലസുന്ദരിയുടെയും ശ്രീകോവിലുകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമണ്ഡപത്തിലെ നാലു തൂണുകളിൽ തട്ടിയാൽ വീണ, മൃദംഗം, ജലതരംഗം, ഓടക്കുഴൽ എന്നിവയുടെ നാദം കേൾക്കാം. ചുവന്ന സാരിയും നെയ്യ് വിളക്കുമാണ് ദേവിക്കുള്ള പ്രധാന വഴിപാട്. ക്ഷേത്രത്തിന് സമീപം കടലിൽ പതിനൊന്ന് തീർത്ഥങ്ങളും ഉണ്ട്.
No comments:
Post a Comment