*കമല മുനി*
തമിഴ് മാസമായ വൈകാസിയിലെ (മെയ് പകുതി മുതൽ ജൂൺ പകുതി വരെ) പൂയമാണ് കമലാമുനിയുടെ ജന്മ നക്ഷത്രം .
' കമലമുനി സിദ്ധരുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല . ചിലർ കമല മുനി സിദ്ധ രേയും കാലാങ്കി നാഥനേയും ഒന്നായി കണക്കാക്കുന്നു.
കാലാങ്കി നാഥനെ കാഞ്ച മലായി സിദ്ധർ എന്നും വിളിക്കുന്നു . തമിഴ്നാട്ടിലെ സേലം നഗരത്തിനടുത്തുള്ള കുന്നുകളെയാണ് കാഞ്ച മലായ് എന്നു വിളിക്കുന്നത്. കാഞ്ച മലായ് കുന്നിൻറെ മുകളിൽ ഒരു സുബ്രഹ്മണ്യക്ഷേത്രം ഉണ്ട് . കലാങ്കി നാഥനെ മാമുനി, കമല മുനി , താമര മുനി എന്നിങ്ങനെ ഭോഗർ പല പേരുകളിൽ പരാമർശിക്കുന്നുണ്ട് . തിരുവാരൂർ ക്ഷേത്രത്തിൽ കമല മുനി സിദ്ധർ സമാധിയടഞ്ഞതായി പറയുന്നു . ദേവാലയത്തിനുത്ത് അദ്ദേഹത്തിൻറെ സമാധി കാണാവുന്നതാണ് . കമല മുനി സിദ്ധരുടെ പ്രധാന കൃതിയാണ് ജ്ഞാന ചൈതന്യം . കമല മുനീ സിദ്ധരുടെ പ്രാർത്ഥന പ്രധാനമായും പരംപൊരുളിനെ മൗനമായി ആരാധിക്കുക എന്നതാണ് . മഹാമന്ത്രം എങ്ങനെ പാരായണം ചെയ്യാം എന്നും സുഷുമ്നാ നാഡിയെ എങ്ങിനെ ധ്യാനിക്കാമെന്നും സിദ്ധന്മാർക്ക് കമല മുനി മാർഗനിർദേശം നൽകുന്നു . ഈ പ്രബോധനത്തിലൂടെ മഹത്തായ സിദ്ധി നേടാൻ ഒരുവർഷത്തെ തീവ്ര പരിശീലനം വേണമെന്നാണ് കമല മുനി സിദ്ധർ പറയുന്നത്.