Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, December 23, 2019

കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.**എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു

*കൂവളം ജന്മപാപങ്ങളെ നശിപ്പിക്കുന്നു.*
*എന്തുകൊണ്ട് ഇങ്ങനെ പറയപ്പെടുന്നു?*

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിന് ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.
ശിവ-പാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമായി സങ്കല്പിക്കപ്പെടുന്നു.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. ഓരോ ഭാഗത്തിനും ഓരോ ഗുണമാണ്.ഇത്തരത്തിലുള്ള മൂന്നു ഭാഗങ്ങളേയും സാക്ഷാൽ ശ്രീപരമേശ്വന്റെ തൃക്കണ്ണുകളായിട്ടാണ് ഭക്തർ വിശ്വസിച്ചു പോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാക്കുന ദിവ്യസസ്യമായിട്ടാണ് കൂവളത്തെ കാണാൻ എല്ലാ ഭക്തരും താല്പര്യപ്പെടുന്നത്. അദൃശ്യമായ ദൈവിക സാന്നിദ്ധ്യം എപ്പോഴും കൂവളത്തിൽ ഉണ്ടെന്ന് അവർ കരുതുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.
സമൂലം ഔഷധ ഗുണമുള്ള കൂവളത്തെ വിദേശ കാർഷിക സർവ്വകലാശാലകൾ പോലും പ്രത്യേകം പരിപോഷിപ്പിച്ചു വരുന്നു.
വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയ്ക്ക് പുറമേ പ്രമേഹത്തിനും കൂവളം ഔഷധമാണ്. കൂവളം ഉപയോഗിച്ച് എണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദന, പഴുപ്പ് എന്നിവ മാറുമെന്ന് ആയുർവേദം പറയുന്നു.
അമാവാസി, പൗർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റം ഈ ഔഷധസസ്യത്തേയും സ്വാധീനിക്കും എന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായിപ്പോലും ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.
മാത്രമല്ല, ഇത്രയേറെ ഔഷധഗുണം കൂവളത്തിനുള്ളതിനാലാണ് ഈ സസ്യം ജന്മപാപങ്ങളെ നശിപ്പിക്കും എന്ന ചൊല്ലിന് അടിസ്ഥാനമായി ഭവിച്ചത്.
സമ്പത്തും പദവിയും ഉണ്ടാകുമ്പോൾ നമ്മൾ അഹങ്കാരികളാവുകയും വന്നവഴി മറക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാം നൽകുന്നതും നമ്മളെ നിയന്ത്രിക്കുന്നതും ഭഗവാനാണ്. ജോലി, സമ്പത്ത്, ഉയര്‍ന്ന പദവി, മക്കൾ ബന്ധുക്കൾ അങ്ങനെ എല്ലാം നമുക്ക് ഉണ്ടാകുന്നത് ഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. നമ്മൾ‍ എത്ര വലിയ ധനികനും പ്രശസ്തി ഉള്ളവരാണെങ്കിലു നമ്മുടെ ആത്മാവു നഷ്ട്ടപെട്ടാല്‍ എന്തു പ്രയോജനം? നല്ല വരുമാനം കാര്‍, വലിയ വീട്, ഇങ്ങിനെ ഓരോന്നു നേടുമ്പോൾ മനുഷ്യൻ വന്ന വഴി മറക്കുന്നു. മക്കളാണ് ദൈവം തരുന്ന ഏറ്റവും വലിയ ദാനമെങ്കിലും അവർ നമ്മുടേതന്ന് ഒരിക്കലും ചിന്തിക്കരുത്. "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌"

എന്നാണല്ലോ. ഒരു മഴക്കാറു വന്നാൽ കൊഴിഞ്ഞു വീഴുന്ന മാമ്പൂക്കളേപ്പോലെത്തന്നെ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ അവർക്ക് അനിഷ്ടമായാൽ മക്കളും നമ്മളെ വിട്ടുപോകുന്നു. ഇക്കാലത്ത് നമുക്ക് ജന്മം തന്ന പെറ്റമ്മയെപ്പോലും സ്വന്തം ആഗ്രഹത്തിന് വിലങ്ങുതടിയാകുമ്പോൾ നിർദ്ദയം ഉപേക്ഷിയ്ക്കുന്നു.

വിശ്വജേതാവായ ജഗദ്ഗുരു ആദിശങ്കരന്റെ കൃതികളിൽ പറയുന്നത് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നാണ്. ''പ്രസവവേളയിൽ ഒരു അമ്മ അനുഭവിയ്ക്കുന്ന വേദന ആർക്ക് വിവരിക്കാനാവും? ഗർഭിണിയായിരിക്കെ ആ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കുന്ന ദിവസങ്ങൾ, ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോടുള്ള കടപ്പാട് ഒരു മക്കൾക്കും തീർക്കുവാൻ കഴിയുകയില്ല. അതിനാൽ അവിടുത്തെ പാദങ്ങളിൽ ഞാൻ നമിക്കുന്നു. "എന്ന് പറഞ്ഞ് ശ്രീശങ്കരൻ അമ്മയുടെ പാദങ്ങളെ കണ്ണുനീരാൽ കഴുകി. എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുകയാണിവിടെ. അമ്മ എന്ന രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്. അങ്ങിനെ ഇരിക്കേ നമ്മൾ ചെയ്ത തുച്ഛമായ ത്യാഗത്തിന്റെ കണക്കുകൾ നിരത്തി നമ്മൾ മാതൃ സ്നേഹത്തിന് വിലയിടുന്നു.

രാത്രി ഉണർന്നു കരയുന്ന തന്റെ കുഞ്ഞിന് എത്ര പ്രാവശ്യം മുലയൂട്ടി എന്ന് ഏത് അമ്മയാണ് കണക്ക് വയ്ക്കുന്നത്? അസുഖം ബാധിച്ച് കുഞ്ഞിനെ സംരക്ഷിക്കാൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്ന അമ്മ അതിന് കണക്കു സൂക്ഷിക്കുന്നുണ്ടോ? മാതൃദിനവും പിതൃദിനവും ആഘോഷിക്കുമ്പോൾ നമ്മൾ അച്ഛനമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്നു. എന്നാൽ നമ്മുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആകണം അമ്മയ്ക്കും അച്ഛനുമുള്ള സമ്മാനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്‌നേഹസമ്മാനം നല്ല വാക്കുകളല്ലാതെ മറ്റെന്താണ്?

നാം ഈ പ്രപഞ്ചത്തിലേയ്ക്ക് എത്തുവാൻ കാരണഭൂതയായവളാണ് അമ്മ. അതുകൊണ്ട് തന്നെ എന്നും നമ്മുടെ മനസ്സിൽ പ്രഥമസ്ഥാനം നൽകേണ്ടത് അമ്മയ്ക്കാണ്. ജനനത്തിന് കാരണഭൂതനായ പിതാവിനെ കാട്ടിത്തരുന്നത് അമ്മയാണ്. അമ്മിഞ്ഞപ്പാലിലൂടെ സ്നേഹം പകർന്നതും അമ്മയാണ്. അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില. അടുത്ത സ്ഥാനം പിതാവിനാണ്. തന്റെ നെഞ്ചിലെ സ്നേഹതാളം പകർന്ന് പിച്ച വച്ചു നടക്കാൻ പഠിപ്പിച്ച്, മക്കൾക്കായി ജീവിക്കുന്ന പിതാവ്. മാതാവും പിതാവും കൂടി അക്ഷരങ്ങൾ ഉരുവിടാൻ പഠിപ്പിച്ച് ക്രമേണ ഗുരുവിന്റെ അടുത്തേക്ക് അയക്കുന്നു അന്നുമുതൽ ജന്മത്തിന്റെ അടുത്ത ഘട്ടമായി. ഗുരുവിൽ നിന്ന് അക്ഷരങ്ങൾ കൂട്ടി വായിക്കാനും, അനുഭവങ്ങളിലൂടേയും പാഠങ്ങളിലൂടേയും നല്ലതും ചീത്തയും തിരിച്ചറിയാനും പഠിക്കുന്നു. അവയെല്ലാം ഉൾക്കൊണ്ട്, ശരിയായ പാതയിലൂടെ സഞ്ചരിച്ച് ഈശ്വരനെ അനുഭവിക്കാൻ കഴിയുന്നു. താത്ത്വികമായി പറഞ്ഞാൽ, മാതാവ് ബുദ്ധിയും പിതാവ് മനസ്സും (ചിന്ത), ഗുരു ബോധവും ആകുന്നു. ബുദ്ധികൊണ്ട് അറിഞ്ഞതിനെ മനസ്സുകൊണ്ട് ചിന്തിച്ച് ബോധത്തിൽ ഉറപ്പിച്ച് ഈശ്വര സാക്ഷാത്കാരം നേടുന്നു. നമ്മുടെ ലക്ഷ്യം ഭഗവത് സാക്ഷാത്ക്കാരമണെങ്കിൽ നമ്മൾ ഒരിക്കലും വന്ന വഴി മറക്കുകയില്ല.

ചെറുപ്പത്തിൽ അച്ഛനമ്മമാർ പറഞ്ഞു തന്ന ഒരു പ്രാർത്ഥന ഈ അവസരത്തിൽ എനിക്ക് ഓർമവരുന്നു. അതിന്റെ ഏതാനും വരികൾ ഇവിടെ പകർത്തട്ടെ.

പുലരും മുമ്പുണരേണം
ഉണർന്നാൽ എഴുന്നേറ്റീടണം
ഇരുന്നാൽ കണ്ണടച്ചുള്ളിൽ
പരദൈവത്തെ ഓർക്കണം
അമ്മയെ കാണണം മുമ്പിൽ
അച്ഛനെ തൊഴുതീടണം
അച്ഛനമ്മമാർ കാണുന്ന
ദൈവമാണെന്നു ഓർക്കണം
വെളുക്കുമ്പോൾകുളിയ്ക്കേണം
വെളുത്തുള്ളതുടുക്കേണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ
എളുപ്പം തൊഴുതെത്തണം
കാര്യമായ് നിയമം വേണം
കാര്യം വിട്ട് കളിക്കൊലാ
ധൈര്യം വേണം പഠിക്കേണ്ടും
കാര്യത്തിൽ ശ്രദ്ധവയ്ക്കണം.
ഇങ്ങിനെ പോകുന്ന പ്രാർത്ഥന എത്ര മഹത്തരമാണ്.
നമ്മുടെ ലക്ഷ്യവും മൂലവും മറക്കാതിരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.....

ചിന്താമണി

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*45 . ചിന്താമണി*


*അഹിശശധരഗംഗാബദ്ധതുംഗാപ്തമൌലി......*
*സ്ത്രിദശഗണനതാംഘ്രിസ്ത്രീക്ഷണശ്ശാന്തമൂർത്തിഃ*
*ഭുജഗപരശുശൂലാൻ ഖഡ്ഗവഹ്നിം കപാലം*
*ശരമപി ധനുഷം തദ്ബിദ്രദവ്യാച്ചിരം വഃ*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒സർപ്പം, ചന്ദ്രൻ ,ഗംഗ ഇവയെ അണിഞ്ഞ ഉയർന്ന ശിരസ്സോടു കൂടിയവനും ദേവന്മാർ നമസ്കരിയ്ക്കുന്ന പാദങ്ങളോടു കൂടിയവനും മൂക്കണ്ണനും ശാന്തസ്വരൂപനും പാമ്പ്, കന്മഴു, ശൂലം, വാള്, അഗ്നി, തലയോട്, അമ്പ് ,വില്ല് എന്നിവ ധരിയ്ക്കുന്നവനുമായ ശിവൻ നിങ്ങളെ ചിരകാലം രക്ഷിയ്ക്കട്ടെ........🌹🌷🙏🏻_*
                                    
 

*ഹരി ഓം*



♾🔥♾🔥♾🔥♾🔥♾🔥♾

ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
*ശിവക്ഷേത്രത്തിലെ പ്രദക്ഷിണം*  
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉
ശിവക്ഷേത്രത്തില്‍ സാധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ല പ്രദക്ഷിണം വയ്ക്കുന്നത്. അവിടെ പ്രതിഷ്ഠ കിഴക്കോട്ട് തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്ക് ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവിന്റെ സമീപംവരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയില്‍ പോവുകയുമാണല്ലോ ചെയ്യുന്നത്. അപ്പോള്‍ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു.

സവ്യാപസവ്യമാര്‍ഗ്ഗങ്ങളെന്ന് ഇവയെ വിളിക്കാറുണ്ട്. ഓവിനെ ആരും മറികടക്കാറില്ല. ഇതിനെപ്പറ്റി ”സോമസൂത്രം നലംഘയേല്‍” എന്നാണ് ശിവാഗമത്തില്‍ പറഞ്ഞിട്ടുള്ളത്. ശിവലിംഗത്തിനു നേരെ ഉത്തരഭാഗത്തുള്ള സോമസ്ഥാനം വരെ ഒരു ഋജുരേഖ വരച്ചാല്‍ അതിനെയാണ് സോമസൂത്രം എന്നുപറയുന്നത്. അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവക്ഷത്രത്തില്‍ പ്രദക്ഷിണം നടത്താറുള്ളത്.

യോഗശാസ്ത്രത്തില്‍ ശിവന്റെ സ്ഥാനംശരീരത്തിന്റെ ഏറ്റവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്ന് മനസ്സിലാക്കിയാല്‍ ഇതിന്റെ തത്ത്വം മനസ്സിലാകും. വര്‍ത്തുളാകൃതിയായി സ്‌ക്രൂവിന്റെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാര്‍ഗ്ഗത്തിന്റെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം. അതിനപ്പുറത്തേക്ക് ആ വര്‍ത്തുളന്മാര്‍ഗ്ഗം നീണ്ടുപോകുന്നില്ല. അവിടെ അവസാനിക്കുകയേ ചെയ്യുന്നുള്ളൂ. എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തില്‍ വര്‍ത്തിക്കുന്നത് ശിവനാണെന്നോര്‍ക്കുക. ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്ത്വങ്ങളില്‍ പ്രഥമസ്ഥാനത്തുള്ളത് ശിവത്വം തന്നെയാണ്. അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉത്ഭവിക്കുന്നതുതന്നെ. കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാര്‍ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്‌നകള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വടക്കുഭാഗത്തായിരിക്കും സഹസ്രാര പത്മം. അവിടുത്തെ ലോകോപാലകന്‍ സോമനാണല്ലോ.

സോമഖണ്ഡമായിട്ടാണ് യോഗികള്‍ ആ സ്ഥാനത്തെ അറിയുന്നതും. അമൃതരസം നിറഞ്ഞുനിന്നുകൊണ്ട് കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീ ഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ. അതിനുതൊട്ടപ്പുറത്തുതന്നെയാണ് ഈശാനന്‍ എന്ന ദിഗ്‌ദേവതയും സ്ഥിതി ചെയ്യുന്നത്.

കിഴക്കുനിന്ന് പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനംവരെ ചെല്ലുമ്പോള്‍ അത് ശിവക്ഷേത്രമാണെങ്കില്‍ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധ്രംവരെ സാധകന്‍ പോകുകയാണ് ചെയ്യുന്നത്. മറ്റു ദേവീദേവന്മാര്‍ ശിവസ്ഥാനത്തിനു താഴെ മാത്രം വര്‍ത്തിക്കുന്നതിനാല്‍ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണംവക്കാമെന്നു വരുന്നു. പക്ഷെ ശിവനാണെങ്കില്‍ ഉപരിതമമായ ബിന്ദുവാണെങ്കില്‍ ഈ പ്രദക്ഷിണമാര്‍ഗം വടക്ക് സോമബിന്ദുവില്‍ അവസാനിക്കുകയാണ് ചെയ്യുന്നത്.

ക്ഷേത്രഗണിത പ്രകാരം ചിന്തിക്കുകയാണെങ്കില്‍ ആസ്ഥാനത്തിനപ്പുറത്തേക്ക് ആ ഊര്‍ദ്ധ്വഗമന രേഖ നീട്ടുവാന്‍ വയ്യാത്ത അവസ്ഥയാണ് ഉള്ളത്, അതിനാല്‍ ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വടക്ക് സോമസൂത്രം വരെ മാത്രമേ ചെയ്യുവാന്‍ പാടുള്ളൂ അഥവാ സാധിക്കുകയുള്ളൂ. അവിടെനിന്ന് ശ്രീകോവിലില്‍ ഇരുന്നരുളുന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ ബ്രഹ്മരന്ധ്രത്തിന്റെ സാക്ഷാല്‍ സ്ഥാനമായ താഴികക്കുടത്തെ നോക്കി തൊഴുത്, ആരാധകന്‍ അപ്രദക്ഷിണമായി മടങ്ങുന്നു. അങ്ങനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാല്‍ ബലിക്കല്ലുകള്‍ക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിര്‍ബന്ധമാണ്.

അപ്പോള്‍ ശിവക്ഷേത്രത്തില്‍ നടയ്ക്കുനിന്ന് പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകള്‍ക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകള്‍ക്കിടയിലൂടെ മടങ്ങുന്നു. കിഴക്ക് നടയാണെങ്കില്‍ അത് സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്ന് അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ഊര്‍ദ്ധ്വഗമനം തുടങ്ങുന്നു.

അങ്ങനെ ഇഡാപിംഗളാനാഡികളിലൂടെ പൂരകുരേചങ്ങളാകുന്ന *പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം. ഇത് ഉയര്‍ന്ന ഒരു *യോഗമാര്‍ഗ്ഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാണല്ലോ. അതിലെ കുംഭകാവസ്ഥയാണ് സോമസൂത്രത്തിനപ്പുറത്തും ഇപ്പുറത്തും വന്ന് (തത്വം ലംഘിക്കാതെ)അന്തര്‍വര്‍ത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം.*
🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

ദശപുഷ്പമാല

*🔱🔥ദശപുഷ്പമാല🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

   ദശപുഷ്പമാല ശിവന് ഏറെ പ്രിയങ്കരമാണ്. പാര്‍വ്വതി തപസ്സനുഷ്ഠിക്കുമ്പോള്‍ ശിവവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്നുപോലും. ദീര്‍ഘമംഗല്യത്തിനും ഐശ്വര്യത്തിനും സ്ത്രീകള്‍ ദശപുഷ്പമാല ചൂടുന്നത് നല്ലതാണ്. മാലകെട്ടാന്‍ അറിയാത്തത്തുകൊണ്ടാണോ  ദശപുഷ്പം ചൂടുന്നത് ചടങ്ങായിത്തീര്‍ന്നത്?. മാല കെട്ടുന്ന ക്രമം താഴെ പറയുന്നു.

    വള്ളിക്ക് പകരം വാഴയിലയാണ്. "വാഴയിലയുടെ വീതി കുറഞ്ഞ ഇലക്കഷ്ണം വാട്ടി, ഒരു വിരല്‍ വീതിയില്‍ കീറുക. കീറിയ ഇലത്തുമ്പുകള്‍ രണ്ടായി മടക്കി, ആദ്യം മൂന്നിഴ കറുകവെച്ച് ഇലയുടെ കട മുന്നോട്ടും ചുവട് പിറകോട്ടുമായി തിരിക്കുക. രണ്ടാമത് കറുകയും ചെറുളയും കൂട്ടിപ്പിരിക്കണം. മൂന്നാമത് കൃഷ്ണക്രാന്തിയും പൂവ്വാംകുറുന്തലയും ചേര്‍ത്ത് കൂട്ടിപ്പിരിക്കണം. നാലാമതായി മുയല്‍ച്ചെവിയനും മുക്കുറ്റിയും ചേര്‍ത്ത് കെട്ടുക.  അഞ്ചാമത് കയ്യോന്നിയും നിലപ്പനയും ചേര്‍ത്ത് തിരിക്കുക. ആറാമത് ഉഴിഞ്ഞ, തിരുതാളി, കറുക മൂന്നിഴ എന്നിവ ചേര്‍ത്താണ് കെട്ടേണ്ടത്. ഏഴാമത് മൂന്നിഴ കറുകമാത്രം ചേര്‍ത്ത് പിരിക്കുക. ഇപ്രകാരമാണ് ദശപുഷ്പമാല കെട്ടേണ്ടത്. പത്തു പൂക്കളില്‍ ഏതെങ്കിലും കുറവുണ്ടെങ്കില്‍ തുളസി മതിയെന്ന് വിശ്വാസം."

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവന്‍റെകഴുത്തിലെസര്‍പ്പം

ശിവന്‍റെകഴുത്തിലെസര്‍പ്പം

ചില പ്രത്യേകം ഊര്‍ജങ്ങളുടെ നേരെ ഒരു സര്‍പ്പം പെട്ടെന്ന് പ്രതികരിക്കും. ആ തരത്തിലുള്ള ഒരു സൂക്ഷ്മബോധം അവയ്ക്കുണ്ട്. ശിവന്‍റെ കഴുത്തിനു ചുറ്റുമായി ഒരു സര്‍പ്പം കിടക്കുന്നു. അതിന്‍റെ പിന്നീല്‍ ഒരു ശാസ്ത്രമുണ്ട്. ഊര്‍ജശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അവയില്‍ അടിസ്ഥാന ചക്രങ്ങളായ ഏഴെണ്ണത്തിനെപറ്റി മാത്രമേ സാധാരണയായി പരാമര്‍ശിക്കുന്നുള്ളു. ഈ ഏഴെണ്ണത്തില്‍, വിശുദ്ധി സ്ഥിതിചെയ്യുന്നത് നമ്മുടെ തൊണ്ടക്കുഴിയിലാണ്. ഈ ചക്രത്തിനും സര്‍പ്പത്തിനും തമ്മില്‍ സവിശേഷമായൊരു ബന്ധമുണ്ട്. വിശുദ്ധി വിഷത്തെ തടയുന്നു, സര്‍പ്പം വിഷത്തെ വഹിക്കുന്നു ഇതെല്ലാം പരസ്പരം ബന്ധമുള്ളതാണ്.

പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്.
വിശുദ്ധി എന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം അരിച്ചെടുക്കുക എന്നതാണ്. നിങ്ങളുടെ വിശുദ്ധി ചക്രം പ്രബലമാണെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിനകത്തേക്കു പ്രവേശിക്കുന്ന എല്ലാ കാലുഷ്യങ്ങളേയും അതിന് അരിച്ചു മാറ്റാന്‍ കഴിയും എന്നതാണ്. ശിവന്‍റെ കേന്ദ്രഭാഗത്തിലാണ് വിശുദ്ധി സ്ഥിതി ചെയ്യുന്നത്. ശിവന് വിഷകണ്ഠന്‍ എന്നും നീലകണ്ഠന്‍ എന്നും പേരുകളുണ്ട്, കാരണം അവിടുന്ന് വിഷത്തെ അരിച്ചുമാറ്റുന്നവനാണ്. ഒരു വിഷത്തേയും തന്‍റെ ഉള്ളിലേക്കു കടക്കാന്‍ ശിവന്‍ അനുവദിക്കുന്നില്ല. ഭക്ഷണത്തില്‍ കൂടി മാത്രമേ വിഷം അകത്തേക്കു ചെല്ലു എന്നു ധരിക്കരുത്. പല പ്രകാരത്തില്‍ ശരീരം വിഷലിപ്തമാകാം. തെറ്റായ ചിന്തകളും, സങ്കല്‍പങ്ങളും, വിചാരണങ്ങളും, പ്രതികരണങ്ങളുമെല്ലാം നിങ്ങളുടെ ജീവിതത്തെ വിഷമയമാക്കാന്‍ പര്യാപ്തമാണ്. നിങ്ങളുടെ വിശുദ്ധിചക്രം പ്രബലമാണെങ്കില്‍ ഒരു വിഷത്തിനും നിങ്ങളെ ബാധിക്കാനാവില്ല. എല്ലാ ദുഷിച്ച സ്വാധീനങ്ങളില്‍നിന്നും അതു നിങ്ങളെ കാത്തുകൊള്ളും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഏതൊരു വ്യക്തിയിലാണൊ വിശുദ്ധിചക്രം സജീവമായിരിക്കുന്നത്, ബാഹ്യമായ ദോഷങ്ങള്‍ എന്തെല്ലാമായാലും അതൊന്നുംതന്നെ അയാളുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതല്ല. കാരണം അയാളുടെ ആത്മശക്തി അത്രയും പ്രബലമായിരിക്കും. അയാളുടെ ഉള്‍ക്കരുത്ത് സ്ഥിരവും ദൃഢവുമായിരിക്കും.

ശിവശക്തി

🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆

           *ശിവശക്തി*

🔥🔥🔥🔥🔥🔥🔥🔥🔥
🛑🛑🛑🛑🛑🛑🛑🛑🛑
🔆🔆🔆🔆🔆🔆🔆🔆🔆

ശക്തിയില്ലെങ്കില്‍ ശിവനില്ല ശിവനില്ലെങ്കില്‍ ശക്തിയില്ല എന്നൊക്കെ... നമ്മളത് വായിച്ചു കണ്ടു നിഷ്കളങ്ക ഭക്തിയുടെ നിറകുടങ്ങളായി ഇരിക്കുന്നു. ഒരിക്കലെങ്കിലും അതിന്റെ കാരണം നമ്മള്‍ വേറെയാരോടും ചോദിക്കണ്ട നമ്മോടു തന്നെ ചോദിച്ചിട്ടുണ്ടോ. സ്വയം ഒരു  ഉത്തരം കണ്ടെത്തല്‍.. കുറച്ചു പേര്‍ മാത്രം കണ്ടേക്കാം.. എന്തായാലും  നമുക്കൊന്ന് ശ്രമിച്ചു നോക്കാം

‘’ശിവമയം ശ്രീശക്തിമയം.’’ ഈ മലയാളം വാക്ക് പിരിച്ചെഴുതിയാല്‍ ശിവ - മയം- ശക്തി എന്നി 3 വാക്കുകള്‍ ആദ്യം എന്താണ് ശിവം അതിന്റെ അർത്ഥം  കണ്ടെത്താം..

ശ്രീ - ഐശ്വര്യം എന്നു ഏവർക്കും അറിയാമെന്നുള്ളതുകൊണ്ട്‌ അത് ഉപേക്ഷിക്കുന്നു, മയം- എന്നാല്‍ നിറഞ്ഞിരിക്കുന്നത്‌, മുഖരിതമായത് എന്നൊക്കെ  അർത്ഥം  ഇനിയുള്ള രണ്ടുവാക്ക് ശിവം – ശക്തി..അതിന്‍റെ അര്‍ത്ഥം ..?

ശിവം --- മലയാളം ശ്രേഷ്ഠഭാഷ നിഘണ്ടു അനുസരിച്ച് ശിവം എന്ന വാക്കിനു മംഗളം എന്നാണ്  അർത്ഥം സുന്ദരം എന്നും പറയുന്നു..അതല്ലാതെ ശിവം എന്നുപറഞ്ഞാല്‍ എല്ലാ ചലനങ്ങൾക്കും അപ്പുറത്ത്‌ അനന്തമായി വ്യാപിച്ചു നില്ക്കുന്ന സത്യവസ്തു ഏതോ അതിന്‍റെ പേരാണ്‌ ശിവം. ശിവനെ സംബന്ധിച്ചിടുള്ള ഹൈന്ദവസംഹിതയായ ശിവപുരാണത്തില്‍ ശിവം എന്നതിന് അങ്ങിനെയൊരു നിര്‍വചനം കൂടി കൊടുത്തിരിക്കുന്നു..

ശക്തി – ശക്തിയെ പറ്റി പ്രത്യേകിച്ച് പറയണ്ടകാര്യമില്ല. ശക്തി എന്നുവെച്ചാല്‍ ശക്തി തന്നെ Energy.. അത് പുറമേ നിന്നാകാം അകത്തുനിന്നും ആകാം എന്നുമാത്രം..

ചരാചരങ്ങള്‍ -ചലിക്കുന്നതും ചലിക്കപെടാത്തതും ആയ എല്ലാം തന്നെ ബാഹ്യമായും ആന്തരികമായും ഉള്ള ശക്തിയാല്‍ അധിഷ്ടിതമാണ്.. അതായതു പരാശക്തി തന്നെ എല്ലാത്തിലും അടങ്ങിയിരിക്കുന്നു.. അവളുടെ സ്വാധീനതയില്‍ ആണ് പ്രപഞ്ചത്തിലെ സകലതും.. എന്നർത്ഥം..   എല്ലാ സംഖ്യയിലും പൂജ്യം ഉണ്ട് എന്ന്  പറഞ്ഞത് പോലെ ..

അപ്പോള്‍ ശിവശക്തിമയം അതായതു ശിവമയം ഇപ്പോള്‍ connect ആയില്ലേ.. പ്രപഞ്ചത്തില്‍ മംഗളകരമായ സുന്ദരമായ എല്ലാ ചലനങ്ങൾക്കും അപ്പുറത്ത് അനന്തമായി വ്യാപിച്ചു നിൽക്കുന്ന ആ സത്യവസ്തു അതായതു ശിവം അതിനു ചലിക്കാന്‍ ‘’ശക്തി’’ വേണം ശക്തി (Energy) ഇല്ലെങ്കിൽ  ഒന്നും ചലിക്കില്ല.. ഇനി ആ മംഗളകാരകമായ- സുന്ദരമായ സത്യവസ്തു ‘’ശിവം’’ അവിടെയില്ലെങ്കിലോ ശക്തി മാത്രം ഉണ്ടായിട്ടും കാര്യമില്ല..  അവിടെ ഒന്നും തന്നെ സംഭവിക്കുന്നില്ല.. ഒന്ന്‍ (1) ഉണ്ടെങ്കിലെ ഒന്നിലും പൂജ്യമുള്ളൂ പൂജ്യം മാത്രം ആയിട്ട് നിന്നാല്‍ ഒന്നുമില്ല എന്നർത്ഥം. അതുകൊണ്ട് തന്നെയാണ് ശിവനില്ലെങ്കില്‍ ശക്തിയില്ല ശക്തിയില്ലെങ്കില്‍ ശിവനില്ല എന്ന് പറയുന്നതും

പ്രപഞ്ചമടക്കം സകലതും ഉണ്ടായത് ഈ ശിവശക്തി സംഗമത്തില്‍ കൂടെയാണ്. ഇതില്‍ ശക്തിയോ അതോ ശിവനോ ആരെങ്കിലും ഒരാള്‍ ഇല്ലങ്കില്‍ അവിടെ സൃഷ്ടികർമ്മം ഒന്നും തന്നെ നടക്കുന്നില്ല.. മുപ്പത്തിമുക്കോടി ദേവര്‍ക്കും ‘’പൂജ്യന്‍’’ ആയ ശിവനെ ശക്തിയോട് കൂടിയേ ശിവനുള്ളൂ ശിവപാര്‍വ്വതിമാരെ സര്‍വ്വേശ്വരന്‍ അല്ലെങ്കില്‍ സര്‍വ്വേശ്വരി എന്ന് വിളിക്കപെടുന്നതും ഇതുകൊണ്ടാക്കെ തന്നെയാണ്..

ശിവമയം  അവിടെ മാത്രമല്ല പ്രകടമാവുന്നത് ശിവശക്തി സംഗമം പോലെ സ്ത്രീ-പുരുഷ ബീജങ്ങള്‍ കൂടിച്ചേര്ന്നു ഒന്നായി ഒരു കോശം (Human Cell) ഉണ്ടാകുന്നു അത് വിഭജിക്കപെട്ടു പല കോശങ്ങള്‍ ആയി പെരുകി ഒന്നായി മനുഷ്യരൂപം പ്രാപിക്കുന്നു.. ഈ ശിവമയം അവിടെല്ലാം ഉള്ള ഒറ്റ ഒരു കോശങ്ങളില്‍ എല്ലാത്തിനും തന്നെയുണ്ട്.. അതിലേക്കു പോകാം... ഒരു കോശത്തെ വിഭജിക്കുകയാണെങ്കില്‍ അതില്‍ മർമ്മം(Nucleus) സ്തരം(Cell Membrane or Cilia) ഫേനം(Mitochondria) etc..etc .

നമുക്ക് ആ കോശം അതിന്റെ കേന്ദ്രം Nucleus അവിടേക്ക് പോകാം അതില്‍ ക്രോമാറ്റിന്‍ (Chromatin) എന്നൊരു ഘടകം അതിലാണ് നമ്മള്‍ ഓരോരുത്തരുടെയും സ്വഭാവം വർണ്ണം പ്രകൃതം എല്ലാം തന്നെ കോഡ്(Code) ചെയ്യപെട്ടിരികുന്ന DNA-Deoxyribo Nucleic Acid.. ആ DNA നിർമ്മിതമായിരിക്കുന്നതോ പഞ്ചഭൂതങ്ങള്‍ ആവാം അതോ പഞ്ചാക്ഷര പ്രതീകം പോലെ തന്നെയുള്ള അഞ്ച് മൂലകങ്ങള്‍ (Elements) കൊണ്ട്...!
ഹൈഡ്രജന്‍(Hydrogen)
ഓക്സിജന്‍(Oxygen)
നൈട്രജന്‍(Nitrogen)
കാര്‍ബണ്‍(Carbon)
ഫോസ്ഫറസ്(Phosphorous)..
അതുമാത്രമല്ല DNA യില്‍ പ്രധാനമായുള്ളതും 5 ഘടകങ്ങള്‍ ആണ് അവ
അഡിനിന്‍(adenine)
ഗ്വാനിന്‍(Guanine)
തൈമീന്‍(Thymine) സൈറ്റൊസിന്‍(Cytosine)
യുറാസില്‍(Uracil).
ഇത്രയുമൊക്കെ പറഞ്ഞു ആ DNA ഇരിക്കുന്നതോ ശിവപാര്‍വ്വതിമാരെ പോലെ ഇഴപിരിയാത്ത ഭാര്യാഭര്‍ത്യബന്ധം പോലെ രണ്ടു നാരുകളാല്‍ (Chromatin DNA-Strands) പരസ്പരം ചുറ്റിപിണഞ്ഞിരിക്കുന്ന ക്രോമോസോം എന്ന് വിളിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ദ്വിബന്ധനത്താല്‍ ബന്ധിക്കപെട്ടിരിക്കുന്ന (covalent bonds)  നാരുകള്‍ക്കിടയില്‍. ഇതുകൊണ്ടാക്കെയാവം ഹൈന്ദവവിശ്വാസമനുസരിച്ച് പഞ്ചഭൂതങ്ങളാല്‍ (ഭൂമി ആകാശം ജലം വായു അഗ്നി ) നിര്‍മ്മിതമാണ് നമ്മുടെ ദേഹം- ശരീരം എന്ന് പറയുന്നതും.. മേല്പ്പറഞ്ഞ ആ 5-Elements ഇവിടെല്ലാം ഉണ്ട്...


⚜⚜⚜⚜⚜⚜⚜⚜⚜
🌐🌐🌐🌐🌐🌐🌐🌐🌐
♻♻♻♻♻♻♻♻♻

♥♥♥♥♥♥♥♥♥
🌀🌀🌀🌀🌀🌀🌀🌀🌀
♻♻♻♻♻♻♻♻♻

തിരുവാതിര - (തിരുവാതിരപ്പുഴുക്ക്

തിരുവാതിര - (തിരുവാതിരപ്പുഴുക്ക്)

പുഴുക്കിന് ആവശ്യമായ സാധങ്ങള്‍:
രണ്ട്ചേമ്പ്, രണ്ട് ഏത്തക്ക, നാല് ചെറുകിഴങ്ങ്, ഒരുപിടി കൂർക്ക, ഒരു ചെറിയ കഷണം ചേന, ഒരു ചെറിയ കാച്ചിൽ, നാല് നനകിഴങ്ങ്, കാൽ കപ്പ് വൻ പയര്‍, കാൽ കപ്പ് കടല, എട്ട് പച്ചമുളക്, മൂന്ന് നുള്ള് ജീരകം, ഒരു തേങ്ങ ചുരണ്ടിയത്, കാൽ സ്പൂണ്‍ മഞ്ഞൾപ്പൊടി, പാകത്തിന് വെള്ളം, വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില ഇവ തയാറാക്കി വക്കുക.

പാകം ചെയുന്നവിധം:

ആദ്യം വൻ പയര്‍ ചെറുതായി വറത്തതും കടലയും കൂടെ പ്രത്യേകം വേവിക്കുക. കിഴങ്ങുകള്‍ എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി മുറിച്ച്  കഴുകി കഷണങ്ങളുടെ പകുതി നികവിൽ വെള്ളം ഒഴിച്ചു വേവിക്കുക. അല്പം ഉപ്പും ചേര്ക്കുക.
തേങ്ങ , പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ അരച്ചെടുക്കുക. കഷ്ണങ്ങള്‍ വെന്തു വരുമ്പോഴേക്കും വെള്ളം 
ഊറ്റി കളഞ്ഞു വറത്ത് വേവിച്ച് വെച്ചിരിക്കുന്ന വൻപയും കടലയും അരപ്പും ചേര്ത്ത് നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക. തീകുറച്ച് വെച്ച് കറിവേപ്പില ചേര്ത്ത് വാങ്ങിവെക്കുക. വെളിച്ചെണ്ണയും കൂടെ ചേർത്ത് അടച്ചു വെക്കുക. തിരുവാതിരപുഴുക്ക് തയാര്‍…

ശിവൻ

*[ശിവൻ]*



*_ദക്ഷാങ്കസ്ഥം ഗജപതിമുഖം_*

*_പ്രാമൃശൻ ദക്ഷദോഷ്ണാ_*

*_വാമോരുസ്ഥാഗപതിതനയാ -_*

*_ങ്കേ ഗുഹം ചാപരേണ_*

*_ഇഷ്ടാഭീതീ പരകരയുഗേ_*

*_ധാരയന്നിന്ദുകാന്തിഃ_*

*_സേവ്യോ fസ്മാകം ത്രിഭുവനനതോ_*

*_നീലകണ്ഠസ്ത്രിനേത്രഃ_*

▫▫▫▫▫▪▫▫▫▫▫

*_വലത്തേത്തുടമേൽ ഇരിക്കുന്ന ഗണപതിയെ വലത്തേക്കെെകൊണ്ടും ,ഇടത്തേ തുടമേൽ ശ്രീപാർവ്വതിയുടെ മടിയിൽ ഇരിയ്ക്കുന്ന സുബ്രഹ്മണ്യനെ ഇടത്തേകൈ കൊണ്ടും പതുക്കെ തലോടിക്കൊണ്ടും ,പിന്നെ രണ്ടു കെെകളെക്കൊണ്ടു വരദവും അഭയവും ധരിച്ചുകൊണ്ടും ചന്ദ്രനെപ്പോലെ വെളുപ്പു നിറത്തോടു കൂടിയും ത്രൈലോക്യവാസികളാൽ സ്തുതിയ്ക്കപ്പെട്ടുകൊണ്ടും മൂന്നു തൃക്കണ്ണുകളോടു കൂടിയും നീലനിറമായ കഴുത്തോടു കൂടിയും ഇരിയ്ക്കുന്ന ശിവനെ സേവിക്കേണ്ടതാണ്._🙏*