*മഹാദേവന്റെ തൃശൂലം*
*ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ത്വഗുണം, തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു*.
*ഹൈന്ദവ പുരാണത്തിലുള്ള ശിവന്റെ ത്രിശൂലം എന്ന ആയുധത്തിന്റെ പേരാണ് "വിജയം". വിജയമെന്ന ത്രിശൂലധാരിയായ ശിവനെ അതിനാൽ വിജയൻ എന്നും വിളിക്കുന്നു. മഹാശിവപുരാണം എന്ന ഗ്രന്ഥത്തിൽ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ ശിവന്റെ ത്രിശൂലത്തിന്റെ നാമം വിജയം എന്നാണെന്നു പറയുന്നു*.
*ഐതിഹ്യം*
*ശിവൻ ശംഖചൂഡനെ വധിക്കുന്നതിനായി ഉദ്ദീപ്തമായ തന്റെ ത്രിശൂലം കയ്യിലേന്തി. ശങ്കരന്റെ 'വിജയം' എന്നു പേരായ ത്രിശൂലം അതിന്റെ ദിവ്യപ്രകാശം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അതുനിമിത്തം എല്ലാദിക്കുകളും ഭൂമിയും ആകാശവും പ്രകാശമാനമായി. അതു കോടി മദ്ധ്യാഹ്ന സൂര്യനു തുല്യവും പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതുമായിരുന്നു. അതിനെ തടയുകയെന്നതു ആരാലും സാദ്ധ്യമല്ലായിരുന്നു. അത് ദുർധർഷവും ഒരിക്കലും പാഴാവാത്തതും ശത്രുസംഹാരിയും ആയിരുന്നു. അത് തേജസ്സുകളുടെ അത്യുഗ്ര സമാഹാരവും സകലവിധ ആയുധജാലങ്ങൾക്കും ആധാരവും സഹായകവും ആയിരുന്നു. ഭയംകരമായ ആ ദിവ്യായുധം ദേവ, അസുരർക്കുപോലും ദുസ്സഹവുമായിരുന്നു. അത് ഒരു സ്ഥലത്തുതന്നെയിരുന്ന് ശിവലീലയെ ആശ്രയിച്ച് ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്നു. അതിന്റെ നീളം ആയിരം വില്ലും, വീതി നൂറു കയ്യും ആയിരുന്നു. ജീവ-ബ്രഹ്മസ്വരൂപമായ ആ ത്രിശൂലം ആരും നിർമ്മിച്ചതായിരുന്നില്ല. ആകാശത്ത് വട്ടം കറങ്ങി ആ ത്രിശൂലം ശിവാജ്ഞയനുസരിച്ച് ശംഖചൂഡനു മേൽ പതിച്ചു. അതേക്ഷണം തന്നെ അയാള്-ഭസ്മമായിക്കഴിഞ്ഞിരുന്നു. മഹേശ്വരന്റെ ആ ത്രിശൂലം മനസ്സിനു തുല്യം വേഗമേറിയതായിരുന്നു. അതു തന്റെ ജോലി നിർവ്വഹിച്ചശേഷം ശങ്കരന്റെ അടുക്കൽ വന്നുചേർന്നു*.
*ശ്രീ പരമശിവന്റെ കൈവശം പിനാകം എന്ന ഒരു വില്ലുണ്ട്. എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം. മഹാഭാരതംത്തിൽ പിനാകത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്. ഒരിക്കൽ പരമപിതാവായ ശിവൻറെ കരത്തിൽ നിന്നും വിജയം വഴുതിവീണു. നിലം തൊട്ടപ്പോൾ അതു വില്ലുപോലെ വളഞ്ഞു. ശിവൻ നാഗരാജാവായ വാസുകിയെ അതിൻറെ ഞാണാക്കി ബന്ധിച്ചു. അതാണു പിനാകം എന്ന ലോകത്തിലെ പ്രഥമ ധനുസ്സ്. പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൽ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവൻ തൻറെ ശിഷ്യൻ ഭാർഗ്ഗവരാമനു നൽകി. പ്രശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം ശിഷ്യൻ കർണ്ണനും സമ്മാനിച്ചു*. *(ഇതിനാൽ പലരും ഇക്കാലത്തു കർണ്ണൻറെ വില്ലാണു പിനാകം/വിജയം എന്നു തെറ്റിദ്ധരിക്കുന്നു.)*
*മഹാദേവന്റെ ത്രിശൂലം ത്രിത്വങ്ങളെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതീകമാണ്. മൂന്നു കാലങ്ങളും ഇതിൽനിന്നു തന്നെ. ഒരിക്കൽ പ്രയോഗിച്ചാൽ മഹാദേവ അവതാരമായ രുദ്രനു പോലും സ്വയം ഇതിനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നു പുരാണങ്ങൾ പറയുന്നു. പുത്രനായ വിനായകന്റെ നേരെ ത്രിശൂലം പ്രയോഗിച്ചതു പുരാണകഥയാണ്*.
*വിശ്വകര്‍മ്മാവിന്‍റെ പുത്രിയാണ് സംജ്ഞ.പ്രായപൂര്‍ത്തിയായ ഈ പെണ്‍കുട്ടി സൂര്യദേവനെയാണ് വിവാഹം ചെയ്തത്.പക്ഷേ സൂര്യഭഗവാന്‍റെ അസഹനീയമായ ചൂട് മൂലം അവള്‍ക്ക് ഭര്‍ത്താവിനോടൊത്ത് ഒരു നിമിഷം പോലും താമസിക്കാന്‍ കഴിഞ്ഞില്ല.അവള്‍ തിരികെ വിശ്വകര്‍മ്മാവിനു അരികിലെത്തി*.
*വിവരം അറിഞ്ഞ് വിശ്വകര്‍മ്മാവ് സൂര്യനെ ആളയച്ച് വരുത്തി; തുടര്‍ന്ന് സൂര്യഭഗവാന്‍റെ തേജസ്സ് കുറക്കാന്‍ അദ്ദേഹം തീരുമാനിച്ചു.ചാണക്കല്ലില്‍ ഉരച്ച് തേജസ്സ് കുറക്കാനാണ് വിശ്വകര്‍മ്മാവ് ശ്രമിച്ചത്.പക്ഷേ അദ്ദേഹം എത്ര ശ്രമിച്ചിട്ടും എട്ടിലൊന്ന് തേജസ്സേ കുറഞ്ഞുള്ളു*.
*ചാണക്കല്ലില്‍ ഉരച്ചപ്പോള്‍ പൊടിഞ്ഞ് പോയ സൂര്യതേജസ്സുകള്‍ രേണുക്കളായി ജ്വലിച്ച് കൊണ്ട് അന്തരീക്ഷത്തില്‍ പറന്ന് നടന്നു.പിന്നീട് വിശ്വകര്‍മ്മാവ് ഇവ ശേഖരിക്കുകയും അത്യുജ്ജലമായ നാല് വസ്തുക്കള്‍ നിര്‍മ്മിക്കുകയും ചെയ്തു.അവയാണ് ചക്രായുധം, ത്രിശൂലം, പുഷ്പക വിമാനം, ശക്തി.വിശ്വകര്‍മ്മാവ് ഇവ നാലും ബ്രഹ്മാവിനു കാഴ്ച വച്ചു*.
*പില്‍ക്കാലത്ത് ചക്രായുധം വിഷ്ണുവിനു ഭഗവാനും, ത്രിശൂലം മഹാദേവനും, പുഷ്പകം കുബേരനും, ശക്തി സുബ്രഹ്മണ്യസ്വാമിക്കും ലഭിച്ചു*.
*നിത്യേന ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും*.
*ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്.ഭഗവാന് സവിശേഷമായ ശിവരാത്രി ദിനത്തിൽ ശിവനാമങ്ങൾ ഉരുവിടുന്നത് ഇരട്ടിഫലദായകമാണ്. ഈ ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു*
*ത്രിശൂലത്തിന്റെ ഇരു വശത്തെയും മുനകൾ ഭൂതകാലത്തെയും ഭാവികാലത്തെയും, നേർ മുന വർത്തമാനകാലത്തെയും സൂചിപ്പിക്കുന്നു. ത്രികാല ജ്ഞാനമാണ് ഈ ദിവ്യായുധം*.
*ത്രികാലജ്ഞാനം കൊണ്ട് എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാം എന്നാണ് പുരാണങ്ങൾ പറയുന്നത്. ഇന്നലെ കഴിഞ്ഞ വർത്തമാനകാലത്തെ ഭൂതകാലം എന്നും, നാളെ വരാൻ പോകുന്ന വർത്തമാനകാലത്തെ ഭാവികാലം എന്നും, പറയുന്നു. അതായത് നമ്മൾ വർത്തമാനകാലത്തിൽ തന്നെയാണ് ഓരോ നിമിഷവും. പക്ഷെ നമ്മുടെ മനസ്സ് ഭാവിയിലേക്കോ അതോ ഭൂതകാലത്തെ പറ്റിയും അനാവശ്യമായി ചിന്തിക്കുന്നതിനാൽ വർത്തമാന കാലത്തെ ആസ്വദിക്കാതെ അനാവശ്യ വ്യാകുലതകൾ ചിന്തിച്ചു വേദനിക്കുന്നു. മഹാദേവന്റ കൈകളിൽ ത്രിശൂലം നേരെ പിടിച്ചിരിക്കുന്നതിനാൽ വർത്തമാനകാലം കൈപ്പിടിയിൽ ഒതുക്കുമ്പോൾ സ്വാഭാവികമായും ഭൂത കാലവും ഭാവികാലവും കൈപ്പിടിയിൽ സ്വാമേദായ ഒതുങ്ങുന്നു. അതിന്റെ അർത്ഥം വളരെ ലളിതമാണ്. ഇന്നത്തെ വർത്തമാനകാലം ശരിയായാൽ നാളെ നമ്മൾ ഭൂതകാലത്തെ പറ്റി ചിന്തിക്കുമ്പോൾ നല്ലത് തന്നെ തോന്നും. പിന്നെ വർത്തമാനകാലത്തെ സദുപയോഗം ചെയ്യുമ്പോൾ നാളത്തെ ഭാവികാലവും നന്നാവും. ജീവിതത്തിൽ ഈ ലളിതമായ സത്യത്തെ മഹാദേവന്റെ ദിവ്യായുധം ആയി കണക്കാക്കി living in the present time ഈ ദിവ്യായുധമാണ് നമ്മുടെ രക്ഷ എന്ന് തിരിച്ചറിയുക. ഇതാണ് ത്രിശൂല തത്വം*.
*┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿