Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, March 14, 2020

മധുര മീനാക്ഷി ക്ഷേത്രം

💥🙏മധുര മീനാക്ഷി ക്ഷേത്രം🙏💥

💥💥💥💥💥💥💥💥തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം, പരാശക്തിയായ പാർവതീദേവിയെ "മീനാക്ഷിയായും", തൻപതി പരമാത്മാവായ ഭഗവാൻ ശിവശങ്കരനെ "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിന്റെ  ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു
പ്രാചീന തമിഴ് കൃതികളിൽ ഈ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15,000 ത്തോളം സന്ദർശകരാണ് ഇവിടെ ദർശനത്തിനായി എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25,000-ത്തോളം കവിയാറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ഏകദേശം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

💥💥💥ആദിശക്തിയായ പാർവതിയുടെ ഒരു അവതാരമാണ് "മീനാക്ഷി". മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

💥💥💥പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം. യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു. ശിവന്റെ കൂടെ മധുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

💥ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം എന്ന പേരിൽ ആഘോഷിക്കുന്നു
മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

💥💥💥2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന "ഭൂഗോൾ ചക്രയിലാണ്" അന്തരീക്ഷത്തിലെ "ഓസോണിന്റെ" സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട്.

ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു 

💥💥💥ആയിരംകാൽ മണ്ഡപത്തിന്റെ ചെറിയൊരു ഭാഗം
അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ.1569-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്....🙏💥🙏💥🙏💥🙏💥🙏💥🙏

സപ്തമാതൃക്കൾ

🎪🎪♥️സപ്തമാതൃക്കളെ കുറിച്ച് “ശ്രീമദ് ദേവീഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും...🙏🙏 ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. 💥ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.💥 സാധാരണയായി രുരുജിത് രീതിയിൽ പൂജകൾ നടക്കുന്ന ഭദ്രകാളീക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകളുണ്ടാകാറുള്ളത്. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, മാടായിക്കാവ് തുടങ്ങിയവ ഇത്തരത്തിലുള്ള ക്ഷേത്രങ്ങളാണ്. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ആമേട ക്ഷേത്രത്തിലെ പ്രതിഷ്ഠകളും സപ്തമാതൃക്കളാണ്. ഇവ കൂടാതെ, തൃശ്ശൂർ ജില്ലയിലെ ചൊവ്വല്ലൂർ ശിവക്ഷേത്രം, പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കടുത്ത് നിരണത്തുള്ള തൃക്കപാലീശ്വരം ശിവക്ഷേത്രം, എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിഗ്രഹരൂപത്തിൽ സപ്തമാതൃപ്രതിഷ്ഠകളുണ്ട്.തമിഴ്‌നാട്ടിൽ ഏഴുകന്നിപെണ്ണുങ്ങൾ എന്നും, പുള്ളുവൻപാട്ടിൽ ഏഴുകന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചുകാണുന്നുണ്ട്. തമിഴ്നാട്ടിലെ മേൽമരവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് പ്രതിഷ്ഠയുണ്ട്.🌸
ശാന്തിസുരേഷ് 
തത്ത്വമസി വാട്സപ്പ് കൂട്ടായ്മ 🙏🏻

56 ശക്തി പീഠങ്ങൾ

🎪🎪56 ശക്തി പീഠങ്ങൾ...!!
   ⚜️🔥⚜️🔥⚜️🔥⚜️
ആദി ശക്തിയെ സതിയുടെ ശരീര പിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ....🙏ദേവി സതിയുടെ മൃതശരീരം സുദർശന ചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു.ഇവയാണ് പിൽക്കാലത്ത് ശക്തി പീഠങ്ങളായ് അറിയപ്പെട്ടത്.ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.

ഐതിഹ്യം

ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.

ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.

ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.

എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽ നിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.

സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധംചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ വീരഭദ്രനെ ദക്ഷ ഭവനത്തിലേക്കയച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് ഛേദിച്ചു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.

ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്.

നാല് ആദി ശക്തിപീഠങ്ങൾ

ശിവപുരാണം, ദേവീഭാഗവതം തുടങ്ങിയ ചില ഗ്രന്ഥങ്ങളിൽ നാല് പ്രധാനപ്പെട്ട ആദിശക്തിപീഠങ്ങളെകുറിച്ച് പരാമർശിക്കുന്നുണ്ട്. ബിമല, താരാ തരിണി, കാമാഖ്യ, ദക്ഷിണ കാലിക എന്നിവയാണവ

സംഖ്യ,സ്ഥാനം,ശരീരഭാഗം,ആഭരണം,ശക്തി

1,ഒഡീഷയിലെപുരി ജഗന്നാഥക്ഷേത്ര മന്ദിര സമുച്ചയത്തിൽ പാദം ബിമല

2,ബെറാമ്പുർ, ഒഡീഷസ്തന ഖണ്ഡം താരാ തരിണി

3,ഗുവാഹട്ടി, ആസാം യോനീ ഖണ്ഡം കാമാഖ്യ

4,കൊൽക്കത്ത,പശ്ചിമ ബംഗാൾ മുഖ ഖണ്ഡം ദക്ഷിണ കാലിക

52 ശക്തിപീഠങ്ങൾ

ക്രമ സംഖ്യ,സ്ഥാനം,ശരീരഭാഗം,ആഭരണം, ശക്തി,കാലഭൈരവൻ എന്നീ

1,കാഞ്ചീപുരം, കാമാക്ഷി ക്ഷേത്രം Ottiyana കാമാക്ഷികാല ഭൈരവൻ

2,Nainativu (Manipallavam), നല്ലൂർ, വടക്കൻ പ്രവിശ്യ, ശ്രീ ലങ്ക ചിലമ്പ് (പാദസരം) ഇന്ദ്രാക്ഷി (നാഗഭൂഷണി,ഭുവനേശ്വരി) രക്ഷശേഷ്വർ

3,ശിവാഹർകരായ്, കറാച്ചി, പാകിസ്താൻ നേത്രങ്ങൾ മഹിഷാസുര മർദ്ധിനിക്രോധീഷ്

4,സുഗന്ധ, ശിഖർപുർ, ബംഗ്ലാദേശ് നാസിക സുഗന്ധ ത്രയംബക്

5,അമർനാഥ്, കാശ്മീർ, ഇന്ത്യ കണ്ഠം മഹാമായ ത്രിസന്ധ്യേശ്വർ

6,ജ്വാലാമുഖി, കാംഗ്ര, ഇന്ത്യ നാക്ക് സിദ്ധിധ(അംബിക)ഉന്മത്ത ഭൈരവൻ

7,അംബാജി, അനർത്, ഗുജറാത്ത്,ഇന്ത്യ ഹൃദയം അംബാജി

8,നേപ്പാൾ, പശുപതിനാഥ ക്ഷേത്രത്തിനു സമീപം.ഇരു മുട്ടുകളും മഹാശിരകപാലി

9,തിബറ്റിലെ മാനസസരോവരം വലതുകൈ ദാക്ഷായണി അമർ

10,ബർധമാൻ, പശ്ചിം ബംഗാ, ഇന്ത്യ നാഭി മാതാ സർവമംഗളാ ദേവിഭഗവാൻ ശിവൻ/ മഹാദേവൻ

11,ഗന്ധകി, പൊക്ഗാറ, നേപ്പാൾ നെറ്റി ഗണ്ഡകി ചണ്ഡിചക്രപാണി

12,ബഹുല, അജയ് നദീതീരത്ത്, ബർദ്വാൻ, പശ്ചിം ബംഗാ, ഇന്ത്യ ഇടതുകരം ബഹുലാ ദേവിഭിരുക്

13,ഉജ്ജനി, പശ്ചിം ബംഗാ, ഇന്ത്യ ദക്ഷിണ മണിബന്ധം മംഗള ചണ്ഡിക കപിലാംബരൻ

14,ഉദയ്പുർ, ത്രിപുരയിലെ വലതു കാൽ ത്രിപുര സുന്ദരി ത്രിപുരേശ്വരൻ

15,ചന്ദ്രനാഥ് മലകൾ, ചിറ്റഗോങ്, ബംഗ്ലാദേശ്.വലതു കരം ഭവാനിചന്ദ്രശേഖരൻ

16,ജല്പേഷ് ക്ഷേത്രത്തിന് സമീപം, ജൽപൈഗുരി, പശ്ചിം ബംഗാ, ഇന്ത്യ ഇടതു കാൽ ബ്രാമരിഅംബർ

17,കാംഗിരി, ഗുവാഹത്തിക്കു സമീപം നീലാചല പർവതത്തിലെ കാമാഖ്യ, ആസാം, ഇന്ത്യ ജനനേന്ദ്രിയം കാമാഖ്യ ഉമാനന്ദ്

18,ഗിർഗ്രാം, ബർദ്വാൻ ജില്ല0, പശ്ചിം ബംഗാ, ഇന്ത്യ പെരുവിരൽ (ദക്ഷിണം)ജുഗാദ്യക്ഷീർ കന്ധക്

19,കാളീപീഠം, (കാളിഘട്ട്, കൊൽക്കത്ത), ഇന്ത്യ വലതു കാല് വിരലുകൾ കാളികനകുലേശ്വർ

20,പ്രയാഗ്, ഉത്തർപ്രദേശ്, ഇന്ത്യ വിരലുകൾമാധവേശ്വരിഭാവ

21,നാർതിയാങ്, മേഘാലയ, ഇന്ത്യ. This Shakti Peetha is locally known as the Nartiang Durga Temple.ഇടതു തുട ജയന്തിക്രമധീശ്വർ

22,കിരീട്, മുർഷിദാബാദ് ജില്ല, പശ്ചിം ബംഗാ, ഇന്ത്യ കിരീടം വിമല Sanwart

23,കാശിയിൽ ഗംഗാതീരത്ത് മണികർണികാ ഘാട്ട്, ഉത്തർ പ്രദേശ്, ഇന്ത്യ കർണാഭരണം വിശാലാക്ഷി/ മണികർണി കാലഭൈരവൻ

24,കന്യാശ്രം, കന്യാകുമാരി, തമിഴ് നാട്, ഇന്ത്യ ( ബംഗ്ലാദേശിലെ ചിറ്റഗോങിലാണെന്നും കരുതപ്പെടുന്നു.) പിൻഭാഗം സർവാണിനിമിഷ്

25,ഇന്നത്തെ കുരുക്ഷേത്ര നഗരം/ തനേശ്വർ, ഹരിയാന, ഇന്ത്യ കണങ്ങാലിലെ അസ്ഥി സാവിത്രി/ ഭദ്രകാളിസ്ഥാനു

26,മണിബന്ധ്, അജ്മീർ രാജസ്ഥാൻ, ഇന്ത്യ രണ്ട് കങ്കണങ്ങൽ\ഗായത്രി സർവാനന്ദ്

27,ശ്രീ ഷൈൽ, ദക്ഷിൺ സുർമാ, ബംഗ്ലാദേശ് കഴുത്ത് മഹാലക്ഷ്മി സാമ്പാർ നാഥ്

28,കങ്കലിതല, ബിർബം ജില്ല പശ്ചിം ബംഗാ, ഇന്ത്യ അസ്ഥി ദേവ്ഘർഭരുണു

29,കാൽമാധവ്, ഷോൻ നദീതീരത്ത്, മധ്യപ്രദേശ്, ഇന്ത്യ വാമ പൃഷ്ഠം കാളി അസിതങ്ക്

30,ഷൊന്ദേശ്, നർമദാ നദിയുടെ ഉദ്ഭവസ്ഥാനത്ത്, മദ്യപ്രദേശ്, ഇന്ത്യ ദക്ഷിണ പൃഷ്ഠം നർമ്മദ\ഭദ്രസെൻ

31,രാംഗിരി, തിത്രകൂട, ഉത്തർപ്രദേശ്, ഇന്ത്യ ദക്ഷിണ സ്തനം ശിവാനിചന്ദ്ര

32,വൃന്ദാവൻ, ഉത്തർപ്രദേശ്, ഇന്ത്യ Ringlets of hair ഉമഭൂതേഷ്

33,കന്യാകുമാരി തിരുവനന്തപുരം റോഡിൽ നിന്നും 11കി.മീ അകലെ ശുചീന്ദ്രം, തമിഴ് നാട്, ഇന്ത്യ മേല്പല്ലുകൾ നാരായണിസങ്കർ

34,പഞ്ച് സാഗർ (ഹരിദ്വാറിനുസമീപം എന്ന് കരുതപ്പെടുന്നു)കീഴ്പല്ലുകൾ വരാഹിമഹാരുദ്രൻ

35,ഭവാനിപുർ യൂണിയൻ ബോഗ്രാ ജില്ല, ബംഗ്ലാദേശ് Left anklet(ornament)അർപണവാമൻ

36,ഡ്രീ പർവത്, ലഡാക്, കാശ്മീർ, ഇന്ത്യ. മറ്റൊരഭിപ്രായം: ശ്രീശൈലം, ആന്ധ്രാപ്രദേശ്, ഇന്ത്യ Right anklet (ornament)ശ്രീസുന്ദരി സുന്ദരാനന്ദ്

37,വിഭാഷ് , പൂർവ്വ മേദിനിപുർ, പശ്ചിം ബംഗാ, ഇന്ത്യ ഇടതു കണങ്കാൽ കപാലിനി (ഭീമരൂപ)സർവാനന്ദ്

38,സോമനാഥ് ക്ഷേത്രത്തിനു സമീപം, പ്രഭാസ്, ജുനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ വയർ ചന്ദ്രഭാഗവക്രതുണ്ട്

39,ഭൈരവ് പർവതത്തിൽ ക്ഷിപ്രാനദീതീരത്ത് , ഉജ്ജയിനിക്കു സമീപം, മധ്യപ്രദേശ്, ഇന്ത്യ മേൽചുണ്ട് അവന്തിലംബകർണ

40,നാസിക, മഹാരാഷ്ട്ര, ഇന്ത്യvകവിളുകൾ ഭ്രമരി വികൃതാക്ഷ്

41,ഗോദാവരീ തീരത്തെ കോടിലിംഗേശ്വര ക്ഷേത്രം,രാജമണ്ട്രി, ആന്ധ്രാപ്രദേശ്, ഇന്ത്യ കവിളുകൾ രാകിനി/ വിശ്വേശ്വരിവത്സ്നാഭ്/ ദണ്ഡപാണി

42,വിരാട്, ഭരത്പുരിനു സമീപം, രാജസ്ഥാൻ, ഇന്ത്യ ഇടതു പെരുവിരൽ അംബിക അമൃതേശ്വർ

43,രത്നാകർ നദീതീരത്തെ രത്നാവലി,ഹൂഗ്ലി ജില്ല, പശ്ചിം ബംഗാ, ഇന്ത്യ വലത് തോൾ കുമാരിശിവൻ

44,മിഥില,ഇന്ത്യ നേപ്പാൾ അതിർത്തിക്കു സമീപം ഇടത് തോൾ ഉമമഹോദർ

45,നൽഹാതി, ബിർബം ജില്ല, പശ്ചിം ബംഗാ, ഇന്ത്യ Vocal chord with part of the tracheae കാളിക ദേവിയോഗേഷ്

46,കർണാട്, കാംഗ്രാ, ഹിമാചൽ പ്രദേശ്, Karnat,ഇരു കർണങ്ങൾ ജയദുർഗ അഭിരു

47,ബക്രേശ്വർ , സിയൂരി, ബിർബം പശ്ചിം ബംഗാ, ഇന്ത്യ പുരികങ്ങൾക്കിടയിലുള്ള ഭാഗം മഹിഷാസുര മർദ്ദിനിവക്രനാഥ്

48,ജെസ്സോരേശ്വരി, ഈശ്വരിപുർ, ശ്യാം നഗർ, ബംഗ്ലാദേശ്.ഹസ്തം, soles of the feet ജഷോരേശ്വരിചന്ദ്ര

49,അട്ടഹാസ് ഗ്രാമം, ബർദമാൻ ജില്ല, പശ്ചിം ബംഗാ, ഇന്ത്യ അധരങ്ങക്ക് Phullara വിശ്വേശ്

50,സൈന്ത്യ, ബിർബം ജില്ല, പശ്ചിം ബംഗാ, ഇന്ത്യ  കണ്ഠാഭരണം നന്ദിനി നന്ദികേശ്വർ

51,ഹിംഗ്ലജ്, തെക്കൻ ബലൂചിസ്ഥാൻ, പാകിസ്താൻ Bramharandhra (Part of the head) കോടരിഭീമലോചനൻ

52,ധനേശ്വരി, ജഗ്ദല്പുർ, ഛത്തീസ്ഖഡ്, ഇന്ത്യ ദന്തം ദന്ദേശ്വരികപാലഭൈരവൻ

53,വജ്രേശ്വരി, കാംഗ്ര ഇടതു സ്തനം (teeth)വജ്രേശ്വരികാലഭൈരവൻ

53,പത്മാവതിപുരി ധാം, മധ്യപ്രദേശ്,പാദം പദ്മാവതികപാലഭൈരവൻ

54,താരാപീഠം, ഭിർഭം ജില്ല, പശ്ചിം ബംഗാ, ഇന്ത്യ തൃക്കണ്ണ് താര

55,ചണ്ഡികാസ്ഥാൻ, ഗംഗാതീരത്ത്, ബീഹാർ, ഇന്ത്യ ഇടതു കണ്ണ്ചണ്ഡിക/ ചണ്ഡി ദേവിബോലേ ശങ്കർ

56,പാട്ന, ബീഹാർ, ഇന്ത്യ വലതു തുട Badi Patan Devi/chhoti Patan Devi ഭൈരവൻ
കടപ്പാട്

മഹാമൃത്യുഞ്ജയ മന്ത്ര

🙏🙏🙏🙏💥💥💥💥💥💥മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. 

ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു. 

ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.  

ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

ഓം ത്ര്യംബകം യജാമഹെ

സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്

നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചെറിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം. 

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008  ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.🕉️🙏🕉️🙏🕉️🙏🕉️