Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, March 14, 2020

സപ്തമാതൃക്കൾ

🎪🎪♥️സപ്തമാതൃക്കളെ കുറിച്ച് “ശ്രീമദ് ദേവീഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി പ്രതിഷ്ഠ ഉണ്ടാകും...🙏🙏 ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. 💥ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു.💥 സാധാരണയായി രുരുജിത് രീതിയിൽ പൂജകൾ നടക്കുന്ന ഭദ്രകാളീക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പ്രതിഷ്ഠകളുണ്ടാകാറുള്ളത്. കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, പനയന്നാർകാവ്, മാടായിക്കാവ് തുടങ്ങിയവ ഇത്തരത്തിലുള്ള ക്ഷേത്രങ്ങളാണ്. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ആമേട ക്ഷേത്രത്തിലെ പ്രതിഷ്ഠകളും സപ്തമാതൃക്കളാണ്. ഇവ കൂടാതെ, തൃശ്ശൂർ ജില്ലയിലെ ചൊവ്വല്ലൂർ ശിവക്ഷേത്രം, പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്കടുത്ത് നിരണത്തുള്ള തൃക്കപാലീശ്വരം ശിവക്ഷേത്രം, എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വിഗ്രഹരൂപത്തിൽ സപ്തമാതൃപ്രതിഷ്ഠകളുണ്ട്.തമിഴ്‌നാട്ടിൽ ഏഴുകന്നിപെണ്ണുങ്ങൾ എന്നും, പുള്ളുവൻപാട്ടിൽ ഏഴുകന്യകൾ എന്നും സപ്തമാതൃക്കളെ വർണ്ണിച്ചുകാണുന്നുണ്ട്. തമിഴ്നാട്ടിലെ മേൽമരവത്തൂർ ആദിപരാശക്തി ക്ഷേത്രത്തിൽ സപ്തമാതൃക്കൾക്ക് പ്രതിഷ്ഠയുണ്ട്.🌸
ശാന്തിസുരേഷ് 
തത്ത്വമസി വാട്സപ്പ് കൂട്ടായ്മ 🙏🏻

No comments:

Post a Comment