♾♾🌻♾♾🌻♾♾🌻♾♾
*🌹ധ്യാനശ്ലോകങ്ങൾ🌹*
*🚩 ശിവകല്പം*🚩
*35 . ത്വരിതരുദ്രൻ*
*ചതുർഭുജം ത്രിനേത്രഞ്ച ശുദ്ധസ്ഫടികസന്നിഭം*
*സുധാകുംഭാവൂർദ്ധ്വദോർഭ്യാം യോഗമുദ്രാം കരദ്വയേ*
*ദധാനം ത്വരിതം രുദ്രം ശങ്കരം ത്വരിതേഷ്ടദം*
*നമാമി സതതം ഭക്ത്യാ ലോകേശം പരമേശ്വരം.*
🔱🚩🔱🚩🔱🚩🔱🚩🔱🚩🔱
*സാരം*
*_✒നാല് കൈകളും മൂന്നു കണ്ണുകളുമുള്ളവനും നിർമ്മലമായ സ്ഫടികത്തിന്റെ നിറമുള്ളവനും മുകളിലെ രണ്ടു കൈകളിൽ അമൃതകുംഭങ്ങളും ചുവട്ടിലെ രണ്ട് കൈകളിൽ യോഗമുദ്രയേയും ധരിയ്ക്കുന്നവനും വേഗത്തിൽ അഭീഷ്ടങ്ങളെ സാധിപ്പിയ്ക്കുന്നവനും മംഗലപ്രദനും ലോകരക്ഷകനും പരമേശ്വരനായ ത്വരിതരുദ്രനെ ഞാൻ എല്ലായ്പ്പോഴും ഭക്തിപൂർവ്വം നമസ്കരിക്കുന്നു........🌹🌷🙏🏻_*
*ഹരി ഓം*
വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്
✍🏻 അജിത്ത് കഴുനാട്
♾🔥♾🔥♾🔥♾🔥♾🔥♾
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*