🔱🔱🔱🔱🔱🔱🔱🔱🔱
*ശിവ സ്തുതി*
*ശാന്തം പദ്‌മാസനസ്‌ഥം ശശിധരമകുടം*
*പഞ്ചവക്‌ത്രം ത്രിനേത്രം*
*ശൂലം ഖഡ്‌ഗം ച വജ്രം പരശുമഭയദം*
*ദക്ഷഭാഗേ വഹന്തം*
*നാഗം പാശം ച ഘണ്ടാം പ്രളയഹുതവഹം* *സാങ്കുശം വാമഭാഗേ*
*നാനാലങ്കാരദീപ്‌തം സ്‌ഫടികമണിനിഭം പാര്‍വ്വതീശം നമാമി.*
*ശാന്തമായ സ്വഭാവം, താമരപ്പൂവാകുന്ന ആസനം, ചന്ദ്രക്കലയോടുകൂടിയ കിരിടം, അഞ്ചുമുഖങ്ങൾ, മൂന്നു നേത്രങ്ങൾ, ശൂലവും, വജ്രവും വാളും വെണ്മഴുവും അഭയവും വലത്തെ കൈകളിലും, പാമ്പും കയറും മണിയും പ്രളയകാലത്തെ സംവർത്താഗ്നിയും ആനത്തോട്ടിയും ഇടത്തെ കൈകളിലുമായി പത്തു ആയുധങ്ങൾ, പലവിധ അലങ്കാരങ്ങളെക്കൊണ്ടു അതിയായ ദീപ്തി സ്ഫടികം പോലെ വെളുത്ത ദേഹനിറം എന്നിവയെല്ലാം ഉള്ള പാർവ്വതിപതിയായിരിയ്ക്കുന്ന ശിവനെ ഞാൻ ഭജിയ്ക്കുന്നു*
🔱🔱🔱🔱🔱🔱🔱🔱🔱
No comments:
Post a Comment