Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, December 13, 2019

ശിവശങ്കരജയസ്തോത്രം

🔥 *സന്ധ്യാനാമം*🔥

     *🚩ശിവശങ്കരജയസ്തോത്രം🚩*

*നളിനശരൻതൻ തിരുവുടലഴകൊടു*
*നയനം തന്നിലെരിച്ചവനേ ജയ!*
*നരകാന്തക ജയ!നരപാലക ജയ!*
*ഗിരിജാവരജയ ശിവശങ്കരജയ*

*മതികലചൂടും പൂരിജടതന്നിൽ*
*സുരനദി  ചേർത്തൊരു പരമവിഭോ ജയ!*
*നരകാന്തക ജയ നരപാലക ജയ*
*ഗിരിജാവരജയ ശിവശങ്കരജയ!*

*ശില്പം കോലിന മാനും മഴുവും*
*തൃക്കൈതന്നിലെടുത്തവനേ ജയ!*
*നരകാന്തക ജയ നരപാലക ജയ*
*ഗിരിജാവരജയ ശിവശങ്കര ജയ!*

*വാമത്തൃത്തുട തന്മേലഴകൊടു*
*പാർവതിയെക്കുടിവച്ചവനേ ജയ!*
*നരകാന്തക ജയ നരപാലക ജയ!*
*ഗിരിജാവരജയ ശിവശങ്കരജയ!*

*യമപുരമഴകൊടു ത്രിപുരാദികളെ*
*പരിചൊടു ചേർത്തൊരു പരമവിഭോ ജയ*
*നരകാന്തക ജയ നരപാലക ജയ!*
*ഗിരിജാവരജയ ശിവശങ്കരജയ!*

No comments:

Post a Comment