🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
🙏#ഓം_നമഃ_ശിവായ_ഓം_രുദ്രായ_നമഃ🙏
🌺🌺🌻🌻🌺🌺🌻🕉️🌻🌺🌺🌻🌻🌺🌺
#ശിവസഹസ്രനാമസ്തോത്രംഅർത്ഥസഹിതം
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
#നാമം=152-156[കാല:*, ലോകധാതാ*, ഗുണാകര:*, സിംഹശാർദ്ദൂലരൂപ:*, ആർദ്രചർമ്മാംബരാവൃത:*,]
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
കാല:*
=====
കാലമായവൻ.
സൃഷ്ടിയുടെ തുടക്കത്തിൽ ദൃശ്യമായതാണ് കാലം*പ്രകൃതി*ജീവൻ* എന്നിവ. അനാദിയായ കാലത്തിന്റെ ഗതി എഴുപത്തിയെട്ടാം നാമത്തിൽ വിവരിച്ചിട്ടുണ്ട്. കാലത്തിനെ നിയന്ത്രിക്കുന്നത് പരമാത്മാവ് ആകുന്നു.
*കാല* എന്നതിനെ കാലൻ*അതായത് അന്തകൻ* എന്നും വ്യാഖ്യാനിക്കാം. ഓരോ ജീവജാലത്തിന്റെയും പ്രാരബ്ധകർമ്മം തീരുമ്പോൾ യമധർമ്മൻ ആ ജീവന്മാരെ ദേഹത്തിൽ നിന്നും വേർപെടുത്തുന്നു. അങ്ങനെ സ്ഥൂലശരീരത്തെ നശിപ്പിക്കുന്നതിനാൽ *കാലൻ*.ശിവനറിയാതെ മരണമില്ല എന്നൊരു പഴമൊഴിയോർക്കുക.
ലോകധാതാ*
===========
ലോകങ്ങളുടെ പ്രഭുവായിരിക്കുന്നവൻ.
കൈലാസവാസിയായ ഭഗവാൻ പതിന്നാലുലോകങ്ങളുടേയും കാര്യങ്ങൾ കൊണ്ടുനടത്തുന്നു. പലരൂപങ്ങളിലും ഈ ജഗത്ത് മുഴുവൻ ഇതിനായി വ്യാപിച്ചിരിക്കുന്നു, എന്ന് *മഹാഭാരതം* അനുശാസനപർവ്വത്തിൽ* ദാനധർമ്മവിഭാഗത്തിൽ പറയുന്നു.
*ബഹുഭിർ വിവിധൈ: രൂപൈർവിശ്വം
വ്യാപ്തമിദം ജഗത്*
ചരാചരങ്ങൾക്കെല്ലാം അർഹതയുള്ളത് നൽകുന്നു. അതിനാൽ *ലോകധാതാ*.
ഗുണാകര:*
=========
എല്ലാ സത്ഗുണങ്ങളുടെയും മൂർത്തീകരണമായവൻ ആണ് ശിവൻ.
തന്റെ ഭക്തന്മാർക്ക് അവർ തന്നോട് അടുക്കുംതോറും അവരുടെ ആദ്ധ്യാത്മികവളർച്ചയനുസരിച്ച് *അമാനിത്വം*, *അദംഭിത്വം*, *അഹിംസാക്ഷാന്തി*, *ആർജ്ജവം*, *നിത്യാനിത്യവസ്തുവിവേകം*, *ഷഡ്സമ്പത്തിവൈരാഗ്യം* എന്നീ ഗുണങ്ങൾ ആവശ്യപ്പെടാതെ തന്നെ ഭഗവാൻ നൽകുന്നു.
സിംഹശാർദ്ദൂലരൂപ:*
================
സിംഹത്തിന്റെയും വ്യാഘ്രത്തിന്റെയും രൂപത്തിലുള്ളവൻ.
പ്രപഞ്ചസൃഷ്ടി മുഴുവൻ ഭഗവാന്റെ രൂപം തന്നെ എന്ന് 43, 44 നാമങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ നാമം പറഞ്ഞിരിക്കുന്നത് ക്രൂരമൃഗങ്ങളുടെ രൂപവും ഭഗവാന്റേത്* തന്നെയാകുന്നു എന്ന് അറിയിക്കുന്നതിനാണ്.
ആർദ്രചർമ്മാംബരാവൃത:*
=====================
നനഞ്ഞ തോലാകുന്ന വസ്ത്രം ധരിച്ചവൻ.
ഗജാസുരനെ* വധിച്ച ശേഷം ഉടനെ തന്നെ ഗജത്തിന്റെ തോൽ ഉരിഞ്ഞെടുക്കുകയും, ചോരയിൽ മുങ്ങി നനഞ്ഞ ആ തോൽ ആടയാക്കുകയും ചെയ്തു.
#ഹരനമഃപാർവ്വതീപതയെഹരഹരമഹാദേവാ 🙏
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
{
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!