*ദേവീ പീഠങ്ങൾ*
സതീദേവിയുടെ മൃതശരീരം ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ കഷ്ണം കഷ്ണങ്ങളായി മുറിഞ്ഞു വീണു. ആ സ്ഥാനങ്ങൾക്കാണ് ദേവീ പീഠങ്ങൾ എന്ന് പറയുന്നത്.
ശിവനെ ക്ഷണിക്കാതെ ദക്ഷൻ നടത്തിയ യാഗത്തിൽ വച്ച് സതി അഗ്നിയിൽ ചാടി മരിച്ചു. കുപിതനായ ശിവൻ ദക്ഷനെ നശിപ്പിച്ച ശേഷം സതീദേവിയുടെ മൃതശരീരവുമായി ഒരു ഭ്രാന്തനെപ്പോലെ സർവദിക്കിലും ചുറ്റി നടന്നു. ശിവന്റെ മാനസിക വിഭ്രമത്തിന് അറുതി കാണാതെ വന്നപ്പോൾ ദേവകൾ പരിഭ്രമിച്ചു. ശിവനെ ഈ ദുഃഖത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ മഹാവിഷ്ണു ഒരു അമ്പും വില്ലും എടുത്ത് ആരും കാണാതെ ശിവനെ അനുഗമിച്ചു. സൗകര്യം കിട്ടുമ്പോഴൊക്കെ അദ്ദേഹം ശിവനറിയാതെ മൃതദേഹത്തിൽ ശരം ഏല്പിച്ചുകൊണ്ടിരുന്നു. ശരം ഏറ്റു സതിയുടെ ശരീരം കഷ്ണം കഷ്ണങ്ങളായി പല ദിക്കുകളിലും ചിതറി വീണു. അങ്ങനെ ഏതാനും നാളുകൾ കൊണ്ട് സതിയുടെ ശരീരം മുഴുവൻ പലസ്ഥലങ്ങളിലായി നിലംപതിച്ചുകഴിഞ്ഞപ്പോൾ ശിവൻ ഏകനായി കൈലാസത്തിലേക്ക് പോവുകയാണുണ്ടായത്.
ശവശരീരത്തിന്റെ കഷ്ണങ്ങൾ 108 ദിക്കുകളിൽ വീണു. അതുകൊണ്ടുതന്നെ 108 ദേവിപീഠങ്ങളും ഉണ്ടായി. അവ താഴെ പറയുന്നു.
ദേവീ പീഠം ദേവീ നാമം
1. വാരണാസി വിശാലാക്ഷി
2. നൈമിശാരണ്യം ലിംഗാധാരിണി
3. പ്രയാഗ് കുമുദ
4. ഗന്ധമാദനം കാമുകി
5. ദക്ഷിണകൈലാസം കുമുദ
6. ഉത്തരകൈലാസം കുമുദ
7. ഗോമന്ദം ഗൗതമി
8. മന്ദരം കാമചാരിണി
9. ചൈത്രരഥം മധോൽക്കട
10.ഹസ്തിനപുരം ജയന്തി
11.കന്യാകുബ്ജം ഗൗരി
12. മലയാചലം രംഭ
13. ഏകാംരപീഠം കീർത്തിമതി
14. വിശ്വം വിശ്വേശ്വരി
15. പുഷ്കരം പുരുഹൂത
16. കേദാരപീഠം സന്മാർഗദായിനി
17. ഹിമവൽപൃഷ്ഠം മന്ദ
18. ഗോകർണം ഭദ്രകർണികാ
19. സ്ഥാനേശ്വരം ഭവാനി
20. വില്വകം വില്വപത്രിക
21. ശ്രീശൈലം മാധവി
22. ഭദ്രേശ്വരം ഭദ്ര
23. വരാഹശൈലം ജയ
24. കമലാലയം കമല
25. രുദ്രകോടി രുദ്രാണി
26. കാലാഞ്ജരം കാളി
27. സാലഗ്രാമം മഹാദേവി
28. ശിവലിംഗം ജലപ്രിയ
29. മഹാലിംഗം കപില
30. മാകോടം മുകുടേശ്വരി
31. മായാപുരി കുമാരി
32. സന്താനം ലളിതാംബിക
33. ഗയ മംഗല
34. പുരുഷോത്തമം വിമല
35. സഹസ്രോക്ഷം ഉല്പലാക്ഷി
36. ഹിരണ്യാക്ഷം മഹോൽപ്പല
37. വിപാശ അമോഘാക്ഷി
38. പുണ്ഡ്രവർധനം പാടല
39. സുപാർശ്വം നാരായണി
40. ത്രികൂടം രുദ്രസുന്ദരി
41. വിപുലം വിപുല
42. മലയാചലം കല്യാണി
43. സഹ്യാദ്രി ഏകവീര
44. ഹരിശ്ചന്ദ്രം ചന്ദ്രിക
45. രാമതീർത്ഥം രമണ
46. യമുനാതീർത്ഥം മൃഗാവതി
47. വികോടതീർത്ഥം കോടി
48. മാധവവനം സുഗന്ധ
49.ഗോദാവരീ തീർത്ഥം ത്രിസന്ധി
50. ഗംഗാദ്വാരം രതിപ്രിയ
51. ശിവകുണ്ഡം ശുഭാനന്ദ
52. ദേവികാ തടം നന്ദിനി
53. ദ്വാരവതി രുക്മിണി
54. വൃന്ദാവനം രാധ
55. മധുര ദേവകി
56. പാതാളം പരമേശ്വരി
57. ചിത്രകൂടം സീത
58. വിന്ധ്യ വിന്ധ്യാദിവാസിനി
59. കരവീരം മഹാലക്ഷ്മി
60. വിനായകം ഉമാദേവി
61. വൈദ്യനാഥതീർത്ഥം ആരോഗ്യ
62. മഹാകാളം മഹേശ്വരി
63. ഉഷ്ണതീർത്ഥം അഭയ
64. വിന്ധ്യാപർവതം നിതംബ
65. മാണ്ഡവ്യയം മാണ്ഡവി
66. മഹേശ്വരിപുരം സ്വാഹ
67. ഛഗലാണ്ഡം പ്രചണ്ഡ
68. അമരകാടകം ചണ്ഡിക
69. സോമേശ്വരം വരാരോഹ
70. പ്രഭാസം പുഷ്കരവതി
71. സരസ്വതി ദേവമാതാ
72. മഹാലയം മഹാഭോഗ
73. പായോഷ്ണി പിങ്കളെശ്വരി
74. കൃതശൗചം സിംഹിക
75. കാർത്തിക അതിശാങ്കരി
76. വർത്തകം ഉൽപ്പല
77. ശോണസംഗമം സുഭദ്ര
78. സിദ്ധവനം മാതാ (ലക്ഷ്മി )
79. ഭാരതാശ്രമം അനംഗ
80. ജാലന്ധരം വിശ്വമുഖി
81. കിഷ്കിന്ധ പർവതം താര
82. ദേവദാരു വനം പുഷ്ടി
83. കാശ്മീരമണ്ഡലം മേധ
84. ഹിമാദ്രി ഭീമ
85. കപാലമോചനം ശുദ്ധി
86. കായാവരോഹണം മാതാവ്
87. ശംഖോദാരണം ധര
88. പിണ്ടാരകം ധൃതി
89. ചന്ദ്രഭാഗ കല
90. മച്ച്ചോദം ശിവധാരിണി
91. വേണ അമൃത
92. ബദര്യാശ്രമം ഉർവശി
93. ഉത്തരകുരു ഔഷധി
94. കുശദീപം കുശോഭഗ
95. ഹേമകൂടം മന്മഥ
96. കുമുദം സത്യവാദിനി
97. അശ്വധം വന്ദനീയ
98. വൈശ്രവണാലയം നിധി
99. വേദപതനം ഗായത്രി
100. ശിവസന്നിധി പാർവതി
101. ദേവലോകം ഇന്ദ്രാണി
102. ബ്രഹ്മലോകം സരസ്വതി
103. സൂര്യബിംബം പ്രഭ
104. മാതൃലോകം വൈഷ്ണവി
105. സതീതീർത്ഥം അരുന്ധതി
106. രാമതീർത്ഥം തിലോത്തമ
107. ചിത്തം ബ്രഹ്മകല
108. ജീവശക്തി ശക്തി
*കടപ്പാട്*
✿✿
No comments:
Post a Comment