Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, November 9, 2025

ശിവ പാർവതി കീർത്തനം

*ശിവ പാർവതി കീർത്തനം*🙏

ഹിമനന്ദിനി വരദായിനി
അകതാരിലെ മഹിതേ
ശിവശങ്കര ശരണീ മമ
കരുണാമയി ലളിതേ

ഗണനായക ജനനീക്ഷിതി
പരിപാലിത വരദേ
ഭുവനേശ്വരി മതി മോഹിനി
ശിവ പാർവതി ശരണം

അരുണോദയ നിറവാർന്നോരു
വദനാംബിക ഗിരിജേ
പരമേശ്വരഭഗവാനോടു
മലയാചല വസിതേ

ധരണിയ്ക്കതി പരയായിനി
വിലസീടുക ഹരയേ
ഭുവനേശ്വരി മതിമോഹിനി
ശിവ പാർവതി ശരണം

കലികാരക ദുരിതങ്ങളെ
ഗതി മാറ്റുക വിമലേ
അലിവോടിനി തുണയാകുക
വരദായിക ശുഭതേ

ലലനാരവമുയരുന്നൊരു
തിരുവാതിര നുകരൂ
ഭുവനേശ്വരി മതിമോഹനി ശിവപാർവതി ശരണം

ഇഹ ജീവനു നലമേകുക
ശുഭകാരിണി ഉമയേ
അഹമെന്നുടെ മനതാരിനേ 
കവരാതിനി കനിയൂ

മഹിഷാസുര ഹരിണീ തവ
ചരണാംബുജമഭയം
ഭുവനേശ്വരി മതിമോഹിനി ശിവപാർവതി ശരണം

എളുതാമോരു മമ ഭക്തിയെ
കുറയാതിനി കരുതൂ
കൃപയേകുക ഹിമവാനുടെ
തനയെയതി സദയം

ഇതി പാർവതി ഭജനാവലി
സുഖദായമഖിലേ
*ഭുവനേശ്വരി* *മതിമോഹിനി* *ശിവപാർവതി ശരണം*

*ചന്ദ്രക്കലാധര നീലകണ്ഠ*
*ശിവ ശംഭോ ശങ്കരാ നമഃശിവായഃ*🙏

No comments:

Post a Comment