Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, March 31, 2020

അമർനാഥ് ഗുഹാക്ഷേത്രം [ജമ്മു കാശ്മീർ]

*🔱🔥അമർനാഥ് ഗുഹാക്ഷേത്രം [ജമ്മു കാശ്മീർ]🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് അമർനാഥ്  ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധന നടത്താനാരംഭിക്കുകയും ചെയ്തത്. ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശിവലിംഗ ആരാധന
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുകമായി ദർശനം നൽകുന്നത് സവിശേഷതയാണ്. ഇവിടെ ഭക്തർ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്തു വരുന്നു. മതസൌഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

ഐതിഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവൻ ദേവൻമാരെ അമർത്ത്യർ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവൻമാരുടെ അപേക്ഷപ്രകാരം ശിവൻ ഹിമലിംഗമായി അവിടെ പാർപ്പ് ഉറപ്പിച്ചു എന്നും ദേവൻമാരെ 'അമർത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമർനാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. മുകളിൽ നിന്ന് തുടർച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയർന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികൾ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും. അമർനാഥ്ഗുഹാക്ഷേത്രം മനുഷ്യനിർമിതമല്ല; പ്രകൃതിയുടെ സംഭാവനയാണ്. വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളിൽ ഹിമക്കട്ടകൾ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും പൌർണമി ദിവസം ശിവലിംഗം പൂർണരൂപത്തിൽ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതൽ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തിൽ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവർത്തിക്കുന്നു.

ശ്രാവണമാസത്തിലെ പൌർണമിനാളിൽ ശിവൻ ഈ ഗുഹയിൽ 
പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദർശിക്കുന്നത് കൂടുതൽ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാൽ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദർശിക്കുന്നതിന് ഏറ്റവും സൌകര്യപ്രദമായ കാലം ശ്രാവണമാസമാണ്.

എല്ലാവർഷവും ശ്രാവണമാസത്തിലെ ശുക്ളപക്ഷത്തിലെ അഞ്ചാംദിവസം, കാശ്മീരിലെ ശാരദാപീഠത്തിലെ ശ്രീ ശങ്കരാചാര്യരുടെ നേതൃത്വത്തിൽ, ശ്രീനഗറിൽ നിന്ന് ഒരു ഭക്തസംഘം പുറപ്പെടുക പതിവാണ്. ഇന്ത്യയുടെ നാനാഭാഗത്തുംനിന്ന് ഭക്തന്മാർ ഈ സംഘത്തിൽ എത്താറുണ്ട്. ഈ തീർഥാടകരുടെ സൌകര്യത്തിനായി എല്ലാവിധ ഏർപ്പാടുകളും കാശ്മീർ ഗവണ്മെന്റ് നല്കിവരുന്നു.
അമർനാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികൾ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളിൽ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോർച്ച ഉണ്ട്. വ. ഭാഗത്തെ ഭിത്തിയിൽ ഉള്ള രണ്ടു ദ്വാരങ്ങളിൽ നിന്ന് തുടർച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയിൽ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാർവതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങൾ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തിൽ തട്ടുകയില്ല. അതുകൊണ്ട് വേനൽക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

അമർനാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമർനാഥിലെ വിഭൂതിയായി ഭക്തൻമാർക്ക് നല്കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ വെളുത്തപൊടി കാൽസിയം സൾഫേറ്റിന്റേയും കാൽസിയംക്ളോറൈഡിന്റേയും ഒരു മിശ്രമാണ്. അമർനാഥ് ഗുഹയുടെ പ. വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തൻമാർ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാർഥം തീർഥാടകർ സ്നാനത്തിനുശേഷം ശരീരത്ത് പൂശാൻ ഉപയോഗിക്കുന്നു. പുഴയിൽ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പിൽനിന്ന് അവർക്ക് രക്ഷകിട്ടുന്നു. ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീർഥാടകർ ശിവനും പാർവതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമർനാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികൾ. അമർനാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാർ ചെയ്ത പ്രയത്നങ്ങൾക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങൾ അവർക്ക് നല്കിയതെന്ന് പറയപ്പെടുന്നു.

ആലുവ ശിവക്ഷേത്രം

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 39_* 

*ആലുവ ശിവക്ഷേത്രം* 

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

എറണാകുളം ജില്ലയിൽ ആലുവ പട്ടണത്തിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ, പെരിയാർ രണ്ടായി പിരിയുന്ന സ്ഥലത്ത് സർവ്വത്രചൈതന്യം വർഷിച്ചുകൊണ്ട് പ്രകൃതിയിൽ ലയിച്ച് മഹാദേവൻ കിഴക്കോട്ട് ദർശനമായി ശോഭിക്കുന്നു.

തറയിൽ ഒരു ശിവലിംഗം മാത്രം ! അമ്പലമില്ല. ശ്രീകോവിലില്ല. അവിടെയാണ് പ്രസിദ്ധമായ ആലുവ ശിവരാത്രി നടക്കുന്ന ക്ഷേത്രം. ശിവരാത്രി ഉത്സവം പ്രമാണിച്ച് അവിടെ താൽക്കാലിക ക്ഷേത്രം ഉയരും. മകരം ഒന്നു മുതൽ മേടം ഒന്ന് വരെ അത്താഴപൂജയും ബാക്കി മാസങ്ങളിൽ നിവേദ്യവും മാത്രം ! നിവേദ്യം കവുങ്ങിൻ പാളയിലാണ്. അതിന്റെ ഐതിഹ്യച്ചാർത്ത് ഇങ്ങനെയാണ് :

ഒരിക്കൽ വില്വമംഗലം ഈ സ്ഥലത്ത് വന്നപ്പോൾ മഹാദേവന്റെ സാന്നിധ്യം മനസ്സിലാക്കി ഭഗവാനെ പൂജിച്ചു. മഹാദേവൻ വില്വമംഗലത്തിനു ദർശനം നൽകി !പിറ്റേന്ന് പോട്ടയിൽ ഇളയതും തോട്ടത്തിൽ നമ്പ്യാരും ഇടമനനമ്പൂതിരിയും പെരിയാറിൽ കുളിക്കുവാനെത്തിയപ്പോൾ വില്വമംഗലം പൂജിക്കുന്നത് കണ്ടു. ഉടനെ അവിടെ ചെന്ന് മൂവരും ചേർന്ന് പൂജയ്ക്ക് സൗകര്യമൊരുക്കി. കവുങ്ങിൻ പാളയിൽ നിവേദ്യവും ഒരുക്കി. വില്വമംഗലം പാളയിലെ നിവേദ്യം പൂജിച്ചു. ആ രീതി ഇന്നും തുടർന്നുവരുന്നു. അതാണ് പാള നിവേദ്യത്തിന്റെ രഹസ്യം.

സ്വാമിയാർ അധ്യക്ഷനായി, ഇളയതും നമ്പ്യാരും നമ്പൂതിരിയും ചേർന്ന് അവിടെ ക്ഷേത്രം പണിതു. എന്നാൽ അത് ഉറച്ചു നിന്നില്ല. വെള്ളപ്പൊക്കത്തിൽ നാമാവശേഷമായി തീർന്നു. പിന്നീട് ആരും അവിടെ ക്ഷേത്രം പണിതിട്ടില്ല. പ്രകൃതിയെ അതിജീവിക്കാൻ ദൈവിക ശക്തിക്ക് മാത്രമേ കഴിയൂ. പ്രകൃതിയോട് മല്ലടിച്ച് ഓളങ്ങളുടെ ആലിംഗനമേറ്റ് ആ ശിവലിംഗ വിഗ്രഹം ഒന്നും സംഭവിക്കാത്തമട്ടിൽ ഇന്നും നിലകൊള്ളുന്നു.

കുംഭമാസത്തിലെ മഹാശിവരാത്രിയും മീനമാസത്തിലെ ഉത്സവവും കൊണ്ടാടുന്നു. ശിവരാത്രി കൂടാതെ കർക്കിടകവാവിനും തുലാവാവിനും ക്ഷേത്രസന്നിധിയിൽ ബലിയിടാറുണ്ട്. ശ്രീരാമൻ ശിവരാത്രിയോടനുബന്ധിച്ച് അമാവാസിനാളിൽ ഇവിടെ വന്ന് ജടായുവിന്റെ ബലികർമ്മങ്ങൾ ചെയ്തു എന്നാണ് വിശ്വാസം.

മലപ്പുറത്തുള്ള തറയും ശിവലിംഗവുമാണ് ആദി പ്രതിഷ്ഠയുടെ മൂലസ്ഥാനം. പ്രതിഷ്ഠ പരശുരാമനാണെന്നും വില്വമംഗലമാണെന്നും അഭിപ്രായമുണ്ട്. എ.ഡി 1343 ലെ മഹാ പ്രളയത്തിൽ പെട്ട് നശിച്ചുപോയ മൂല ക്ഷേത്രത്തിനു പകരം തൊട്ടു വടക്കുവശത്തെ ഉയർന്ന ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇന്ന് കാണുന്ന പൂജയും മറ്റും നടത്തുന്ന ശിവക്ഷേത്രം. ഇതിനെ ബാലക്ഷേത്രം എന്ന് വിളിക്കുന്നത് ഇവിടെ മറ്റൊരു മൂലക്ഷേത്രം ഉള്ളതുകൊണ്ടാണ്. എന്നാൽ ഏറെ പ്രസിദ്ധി ആലുവാമണപ്പുറത്തു ശോഭിക്കുന്ന മഹാദേവനു തന്നെയാണ്. ക്ഷേത്രം ഭരണം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വകയാണ്.

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

Monday, March 30, 2020

സൂത്രസംഹിതയിൽ

🔱🙏🌹🕉️സൂത്രസംഹിതയിൽ കാണുന്നത് ഇപ്രകാരമാണു. സൃഷ്ടികർമത്തിന് മുമ്പ്, ബ്രഹ്മാവ്, മഹേശ്വരദർശനത്തിനായി,പഞ്ചാഗ്നിമധ്യത്തിൽ തപസ്സിരുന്നു. ദീർഘമായ തീവ്രതപസ്സിൽ പ്രസാദിച്ച ശിവൻ, ഭൂമിയും അന്തരീക്ഷവും സ്വർഗവും നിർമ്മിക്കാൻ അനുഗ്രഹം നൽകി. പക്ഷേ, ത്രിലോകങ്ങളിലും പരമേശ്വരനെ കാണാത്തതിൽ ബ്രഹ്മാവ് വിഷമിച്ചു. ഭൂമിയിൽ നിന്ന് അഗ്നിയും  അന്തരീക്ഷത്തിൽനിന്ന് വായുവും  സ്വർഗത്തിൽ സൂര്യനും ഉണ്ടായി. അതിലൊന്നും ശിവനെ കാണാതെ ബ്രഹ്മാവ് ശിവസങ്കല്പത്തിൽ മുഴുകി. അഗ്നിയിൽ നിന്ന് ഋഗ്വേദവും വായുവിൽ നിന്നു യജുർവേദവും സൂര്യനിൽ നിന്ന് സാമവേദവും ഉണ്ടാകുന്നത് കാണാൻ കഴിഞ്ഞു. അവയിൽനിന്ന് യഥാക്രമം ഭൂ:,ഭുവ:,സ്വ: എന്നീ ശബ്ദങ്ങൾ പുറപ്പെടുന്നത് കേട്ടു. ആ വ്യാഹൃതികളിൽനിന്നും യഥാക്രമം അകാരവും ഉകാരവും മകാരവും പുറപ്പെട്ടു. ആ വർണങ്ങൾ ഒന്നിച്ചപ്പോൾ ഓംകാരമുണ്ടായി. പ്രണവസ്വരൂപമായ ഓംകാരത്തിൽ മഹേശ്വരന്റെ രൂപം തെളിഞ്ഞു എന്നാണ് വിശ്വാസം...♥️🕉️🙏🏻🔱☘️📿

Saturday, March 28, 2020

സദ്‌ഗുരു മഹാവതാര്‍ ബാബാജി

*സദ്‌ഗുരു മഹാവതാര്‍ ബാബാജി* 



തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്നാ സ്ഥലത്ത് എ.ഡി 203 ൽ രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ്‌ ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍റെ ജനനം. കാര്‍ത്തിക ദീപാഘോഷവേളയിലായിരുന്നു ജനനം നടന്നത്. ബാബാജി ,മഹാരാജ്‌,ത്രംബക ബാബ, മഹാമുനി,മഹായോഗി,ശിവ ബാബ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

കേരളത്തിലെ മലബാര്‍തീരത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഉന്നതകുലജാതനായ ഒരു നമ്പൂതിരി കുടുംബം, തമിഴ്നാട്ടിലെ ഈ കടലോരത്ത് കുടിയേറിപാര്‍ത്തു. നാഗരാജന്‍റെ അച്ഛന്‍ ഈ ഗ്രാമത്തിലെ ശിവന്‍കോവിലിലെ പൂജാരിയായിരുന്നു. മുരുക പ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട്. അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു പഠാണി, അടിമവേലയ്ക്ക് നാഗരാജിനെ തട്ടികൊണ്ടു പോകുകയും ,നാഗരാജനില്‍ അപൂര്‍വ്വതേജസ്സ് കണ്ടെത്തിയ ഒരു സന്യാസിസംഘം ആ ബ്രാഹ്മണബാലനെ താങ്കളുടെ കൂടെ ചേര്‍ക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല, അങ്ങനെ കതിര്‍ഗ്രാമത്തില്‍ വച്ച് ഭോഗനാഥര്‍ യോഗിയെ കണ്ടുമുട്ടി അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. യോഗസാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍ ,ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഘലകളില്‍ എത്തിചേര്‍ന്നു.

സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീ പ്രാണായാമസാധനയും ക്രിയായോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി ആചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍ നിര്‍ദേശിച്ചു.
യുഗങ്ങള്‍ക്കു മുന്‍പ് കൈലാസപര്‍വ്വതത്തില്‍ വച്ചും, കശ്മീരിലെ അമര്‍നാഥ് ഗുഹയില്‍ വച്ചും ശ്രീപരമശിവന്‍ പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീപ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തു. പിന്നീട് ഭഗവാന്‍ അഗസ്ത്യര്‍ക്കും ,നന്ദിദേവനും,
തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തിരുന്നു.

തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈ മലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യരെ പ്രത്യക്ഷപ്പെടുത്തി.

ക്രിയാകുണ്ഡലിനീപ്രാണായാമയോഗ വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത്‌ തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യാര്‍ നാഗരാജനെ അനുഗ്രഹിച്ചു .

പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു . ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ചു . മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം "സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു .പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി . മരണമില്ലാതെ , ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി ബാബാജി, 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു ...

സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വരസാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം മനസ്സിലാക്കി ,മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു . മഹാമുനി ബാബാജി ,മഹാരാജ് ,മഹായോഗി,ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഒരു നൂറ്റാണ്ടിലും പൊതുജനവേദികളില്‍ ഈ യോഗാചാര്യന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല .വളരെ ചുരുക്കം ശിഷ്യര്‍ക്കു മാത്രമേ അദ്ദേഹത്തിന്‍റെ ഭൌതികശരീരം കാണാന്‍ സാധിച്ചിട്ടുള്ളൂ .

ഈ അമരനായ ഗുരു തന്റെ ശരീരത്തിൽ പ്രായാധിക്യത്തിന്റെ ഒരുസൂചനയും കാട്ടുന്നില്ല. 25 വയസുള്ള ഒരു യുവാവായി അദ്ദേഹം സ്ഥിരം കാണപ്പെടുന്നു. തൂവെള്ളനിറവും സാധാരണ ഉയരവും അതിനോത്ത യോഗവിദ്യകൊണ്ടു ബലിഷ്ഠമായ ശരീരഘടനയും ,ശാന്തവും ദയാർ ദ്രവുമായ കറുത്ത കണ്ണുകളും ,ശരീരത്തിനുചുറ്റും സദാ ദീപ്തിപൊഴിക്കുന്ന പ്രഭാവലയവും അദ്ദേഹത്തിന്റെ സവിശേഷതകളാണു. ബാബാജിയുടെ ശിഷ്യപരമ്പരയിൽ അത്യധികം ആത്മീ യോന്നതി നേടിയ രണ്ടു അമേരിക്കൻ ശിഷ്യന്മാരുണ്ട്‌. അവരാണു ഇന്ന് നമ്മൾകാണുന്ന ബാബാജിയുടെ ചിത്രം വരച്ചത്‌.

ബാബാജി സ്വയമേവ വിചാരിച്ചാലേ മറ്റുള്ളവർക്ക്‌ അദ്ദേഹത്തെ കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് ശിഷ്യന്മാർ പറയുന്നു. ജീർണ്ണതയില്ലാത്ത അദ്ധേഹത്തിന്റെ ശരീരത്തിനു ഭക്ഷണമോ ജലമൊ ആവശ്യമില്ലെന്ന്. എങ്കിലും പഴങ്ങളോ പാലും നെയ്യും ചേർത്തു പാകം ചെയ്ത ധാന്യ ഭക്ഷണമോ ശിഷ്യന്മാരുടെ നിർ ബന്ധ പ്രകാരം കഴിക്കാറുണ്ട്‌. ബബാജിയുടെ നിർദ്ദേശ പ്രകാരം രൂപിക രിച്ച 'ക്രിയാ ബാബാജി സംഘം 'എന്ന സംഘടനയ്ക്ക്‌ ഇന്ന് ലോകമെമ്പാടും നൂറു കണക്കിനു ശാഖകളുണ്ട്‌. അമേരിക്കയിലും കാനഡയിലും മാത്രം മുന്നൂറുശാഖക ളുണ്ട്‌. ബാബാജിയുടെ പേരിലുള്ള നിരവധി ട്രസ്റ്റുകളും പ്രസിദ്ധീകരണശാലക ൾ തുടങ്ങി അനേകം സംഘടനകളും പ്രവർത്തിക്കുന്നു.
അതിദുർ ഘടമായ ഹിമമടക്കുകളിൽ സ്ഥിതിചെയ്യുന്ന ബദരീനാഥിലെ ഗൗരീശ ങ്കരപീഠം ആശ്രമത്തിൽ ഇരുന്നുകൊണ്ട്‌ ബാബാജിയുടെ ദിവ്യദൃഷ്ടികൾ എല്ലാ സംഘടനയുടേയും മേൽനോട്ടം നടത്തുന്നു. ശിഷ്യനായ ശ്രീ രാമയ്യയുടെ സൂചനപ്രകാരം 'വേൾഡ്‌ റിലീജിയൻ യോഗ' യുടെ നൂറാമത്തെ പാർലമെന്റിൽ സത്‌ ഗുരു ബാബാജി നാഗരാജ്‌ പോതുജന മദ്ധ്യത്തിൽ പ്രത്യക്ഷപ്പെടും. അത് 2053 ൽ ആണ്, നമുക്കും കാത്തിരിക്കാം ആ മഹാനുഭാവന്റെ തിരുസ്വരൂപം കാണാൻ........

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യസൃഷ്ടി
യിലൂടെയും ശ്രീ എം.കെ രാമചന്ദ്രൻ സാർ രചിച്ച തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിൽ നിന്നുമാണ് മിക്കവരും ശക്തനായ, സര്‍വവ്യാപിയായ ഈ ഗുരുവിനെ പറ്റി മനസിലാക്കിയത്...

ബാബാജിയുടെ ശിഷ്യന്മാർ
* * * * * * * * * * * * * * * * * *
1.ആദിശങ്കരാചര്യർ(788AD-820 AD )
2.കബീർ (1407-- 1518 AD )
3.ലഹ്രി മഹാശയൻ (1828--1895 AD)
4. ശ്രീ യുക്തേശ്വർ ഗിരി മഹാരാജ്  (1855--1936 AD)
5.സ്വാമി പരമഹംസ യോഗാനന്ദൻ (1893--1952)
6.യോഗി S.A.A രാമയ്യ (1923-- )        
7. വി ടി നീലകണ്ഠൻ (1901-- ????)      

etc

കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 35_* 

*കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം* 

🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കൊല്ലം നഗരമധ്യത്തിൽ നിന്ന് രണ്ട് കിലോമീറ്റർ നീങ്ങി രാമേശ്വരം ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.

തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്രത്തെ പോലെ തന്നെയാണ് ഈ ക്ഷേത്രത്തെയും ജനം കരുതി പോരുന്നത്.

ക്ഷേത്രത്തിലെ മുഖ്യശ്രീകോവിൽ ശിവലിംഗവിഗ്രഹം പടിഞ്ഞാട്ടുദർശനമായി സാന്നിദ്ധ്യമരുളുന്നു. സാമാന്യം വലിയ വിഗ്രഹമാണ്. പൂജയും അനുഷ്ഠാനങ്ങളും തനി കേരളീയ മാതൃകയിൽ തന്നെ. അതിനൊന്നും രാമേശ്വരത്തെ ബന്ധം കാണുന്നില്ല. തന്ത്രി അടിമറ്റത്തെ തിരുമേനിയാണ്. മൂന്നു പൂജയും മറ്റ് ചടങ്ങുകളുമുണ്ട്.

കൊല്ലം വേണാട്ടു രാജാക്കന്മാരുടെ ആദ്യ കാലസ്ഥാനമാണ്. കൊല്ലം നഗരം സ്ഥാപിക്കുകയും രാമേശ്വരം ക്ഷേത്രം പുനരുദ്ധരിക്കുകയും ചെയ്തതിനോടനുബന്ധിച്ചാണ് കൊല്ലവർഷം തുടങ്ങിയതത്രേ ! രാമവർമ്മ കുലശേഖരൻ ചോളന്മാർക്കെതിരെ പടനീക്കത്തിന് നേതൃത്വം കൊടുത്തിരുന്ന കാലത്ത് കൊല്ലത്താണ് താമസിച്ചിരുന്നത്. ആ കാലത്ത് രാമേശ്വരം ക്ഷേത്രത്തിൽ രാജാക്കന്മാരെപോലും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലുള്ള സങ്കേത ഭരണമാണ് ഉണ്ടായിരുന്നത്. ഊരാളനായ നമ്പൂതിരിമാരോട് അപരാധമേതോ പ്രവർത്തിച്ചെന്നപേരിൽ അവർ അദ്ദേഹത്തെ (കുലശേഖരൻ) കൊണ്ട് കൊല്ലത്തെ രാമേശ്വര ക്ഷേത്രത്തിലേക്ക് കുറെ ഭൂമി പ്രായശ്ചിത്തം നൽകിയതായി ആ ക്ഷേത്രത്തിലെ ഒരു ശാസനത്തിൽ പറയുന്നു. ഇതാദ്യമായിട്ടാണ് നമ്പൂതിരിമാരുടെ ആജ്ഞക്ക് വഴങ്ങാൻ കേരളത്തിലെ ഒരു രാജാവ് നിർബന്ധിതനാകുന്നത് എന്ന് കേരളചരിത്രത്തിൽ എ. ശ്രീധരമേനോൻ പറയുന്നു. ഇത് അക്കാലത്തെ രാമേശ്വരം ക്ഷേത്രത്തിന്റെ ഉന്നതപദവിയെയാണ് സൂചിപ്പിക്കുന്നത്.

കൊല്ലവർഷം ആരംഭിക്കുന്നത് എ.ഡി. 824 – 25 ലാണ്. അക്കാലത്ത് തന്നെയാണല്ലോ കൊല്ലം തുറമുഖം പ്രധാന വ്യാപാരകേന്ദ്രമായി തീർന്നതും. കൊല്ലവർഷത്തിനുള്ള അംഗീകാരം രാമേശ്വരം ക്ഷേത്രത്തിനുള്ള ഒരംഗീകാരമായിട്ടുകൂടി കരുതാം.

രുദ്രാഭിഷേകമാണ് ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. മകരത്തിലാണ് ഉത്സവം. അശ്വതി ആറാട്ട് പ്രധാനം.

_ക്ഷേത്രത്തിലെ ഉപദേവതകൾ :_ 

ഗണപതി, അയ്യപ്പൻ,, സുബ്രഹ്മണ്യൻ, നാഗൻ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ്. ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

നടരാജൻ

#നടരാജൻ

ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌.

വിശ്വാസങ്ങൾ

തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം.

മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

#ശിവതാണ്ഡവം

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

വാദ്യങ്ങളുടെ നാഥനായ ശിവന്‍റെ താണ്ഡവം. മഹാനര്‍ത്തകനാണ് ശിവന്‍. 108 നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചു വെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില് നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില് ശിവന് കൈലാസത്തില് നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വ്വതിദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു, മുകളിലെ വലതുകൈയില്. തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും . വലതു കാല് അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കു ന്ന വാദ്യോപകരണമായ ഡമരുവിന്‍റെ ശബ്ദത്തില് നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെയും സൂചിപ്പിക്കുന്നു.

ഐതിഹ്യം:

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും, സ്ത്രീ രൂപം ധരിച്ച വിഷ്ണുവും, ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും, അഗ്നിയും, താഴെ ഒരു കൈകൊണ്ട് വരമുദ്രയും, മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.

ക്ഷേത്രങ്ങളിൽ ദക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്.

ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും, അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. 

എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. 

തെങ്കാശി, താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. 

ബദാമി, നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്.

കാഞ്ചിയിലെ കൈലാസനാഥ സ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.

ശിവന്റെ താണ്ഡവനൃത്തങ്ങളിൽ ഒന്നാണ് ഊർധ്വതാണ്ഡവം. ഒരു കാൽ നേരെ മുകളിലേക്ക് (ആകാശത്തേക്ക്) ഉയർത്തിക്കൊണ്ട് ചെയ്ത താണ്ഡവനൃത്തമാണിത്. 

ഒരിക്കൽ, പരമശിവനും പാർ‌വതിയും തമ്മിൽ നൃത്തംചെയ്യാനുള്ള താന്താങ്ങളുടെ മികവിനെച്ചൊല്ലി തർക്കമായി. ശിവൻ 'നടരാജൻ' എന്ന പേരിൽ അറിയപ്പെടുന്നതിനെ പാർവതി ചോദ്യം ചെയ്തു. ശിവനെക്കാൾ നന്നായി നൃത്തം ചെയ്യുന്നത് താനാണെന്നും താൻ സ്ത്രീയായതുകൊണ്ട് അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോകുന്നുവെന്നും പാർവതി വാദിച്ചു. ഇത് ശിവനെ ചൊടിപ്പിച്ചു. നടരാജൻ എന്ന പേരിന് താൻ എന്തുകൊണ്ടും അർഹനാണെന്നും നൃത്തം ചെയ്യാനുള്ള കഴിവിൽ താനാണ് മുൻപിൽ എന്നും ശിവനും വാദിച്ചു. തർക്കം വർദ്ധിച്ചു. മത്സരിച്ച് തീരുമാനിക്കാമെന്ന് ഒടുവിൽ തീരുമാനിച്ചു. മത്സരം കണ്ട് വിധിനിർണയിക്കുന്നതിനായി ബ്രഹ്മാവ്, വിഷ്ണു, മറ്റ് ദേവീദേവന്മാർ എല്ലാവരും എത്തിച്ചേർന്നു. മത്സരം ആരംഭിച്ചു. ശിവൻ ചെയ്യുന്നതെല്ലാം കൂടുതൽ മികച്ചതെന്ന് തോന്നും വിധം പാർവതിയും ചെയ്തുകൊണ്ടിരുന്നു. പലപ്പോഴും പാർ‌വതിയുടെ നർത്തനം ശിവനെ അതിശയിക്കുമാറായിരുന്നു. എത്ര കഠിനമായ നൃത്തച്ചുവടുകൾ സ്വീകരിച്ചിട്ടും പാർവതിയോടുള്ള മത്സരത്തിൽ ശിവന് ജയം നേടാനായില്ല. പാർ‌വതിയുടെ പല നൃത്തചലനങ്ങളും പുനരാവിഷ്കരിക്കുന്നതിന് ശിവൻ നന്നേ പ്രയാസപ്പെട്ടു. വളരെനേരം നൃത്തം ചെയ്തിട്ടും പാർവതി ക്ഷീണിച്ചതുമില്ല. ഒടുവിൽ പാർവതിയെ പരാജയപ്പെടുത്താൻ ഒരു മാർഗവും കാണാതെ അസ്വസ്ഥനായ ശിവൻ തന്റെ വലതുകാൽ മുകളിലേക്കുയർത്തി കാല്പാദം ആകാശത്തെക്ക് ലക്ഷ്യം വെയ്ക്കുന്ന വിധത്തിൽ ശിരസിനോട് ചേർത്തുവച്ചുകൊണ്ട് ഇടംകാൽ മാത്രം നിലത്തു ചവിട്ടി നൃത്തം ചെയ്യാനാരംഭിച്ചു. പാർവതീദേവിയ്ക്കാകട്ടെ, സ്ത്രീയായതുമൂലം മറ്റുദേവീദേവന്മാരുടെ മുന്നിൽവച്ച് അത്തരത്തിൽ കാലുയർത്തി നടനം ചെയ്യാൻ നാണമായി. ലജ്ജയും ദേഷ്യവും മൂലം ദേവി മത്സരവേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പാർ‌വതിയെ തോല്പിക്കാൻ വേണ്ടി ശിവൻ സ്വീകരിച്ച ഈ നൃത്തരീതിയാണ് ഊർധ്വതാണ്ഡവം എന്നറിയപ്പെടുന്നത്.

Thursday, March 26, 2020

പാശുപതാസ്ത്രം

*⚜പാശുപതാസ്ത്രം⚜*
*🔥┈┉┅❀❀┅┉┈🔥*

ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ ഒരാളായ പരമശിവന്റെ പക്കലുള്ള അസ്ത്രമാണ് പാശുപതം എന്ന് കരുതപ്പെടുന്നു . പശുപതി എന്നും ശിവന് പേരുള്ളതിനാൽ ശിവന്റെ അസ്ത്രത്തെ പാശുപതം എന്ന് പറയുന്നു  മഹാഭാരതത്തിലെ പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ , ജ്യേഷ്ഠനായ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെടുകയും. അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി പാശുപതാസ്ത്രം നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . " അർജ്ജുനാ , ഇന്ദ്രൻ , യമൻ , വരുണൻ , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല

*ശുഭം*

Wednesday, March 25, 2020

എല്ലാം ശിവമയം

എല്ലാം ശിവമയം 
ആദി കാലത്ത് ശ്രീ രുദ്രൻ എന്ന പേരിൽ ആരാധന നടത്തി യിരുന്ന വെന്ന് കാണുന്ന ശിവൻ ആദി ദേവനും അധിദേവനുംമാണ്
സദാ ശിവ മൂർത്തി യായ ശിവൻ ഒരു പ്രാവശ്യം ശ്വാസോച്ഛാസം ചെയ്യുമ്പോൾ മൂന്ന് വിഷ്ണു ദേവന്മാർ ജനിച്ചു മരിക്കുന്നു എന്നാണ് സങ്കൽപ്പം
സൃഷ്ടി സ്ഥിതി കർത്ത വ്യങ്ങൾക്കായുള്ള ശിവ ഭഗവാന്റെ  അംശ അവതാരങ്ങൾ ആണ് വിഷ്ണുവും ബ്രഹമാവും (ത്രിമൂർത്തികൾ)
മഹാ ദേവൻ ഭഗവാൻ അല്ല ഈശ്വരൻ ആണ്.
സാംബശിവൻ:
സൃഷ്‌ടി സ്ഥിതി സംഹാര കർമങ്ങൾക്ക് അധിപതിയും ഈശ്വരൻ(പരമാത്മാവ്)എന്ന നാമത്തിന് അർ ഹനും ആണ് പഞ്ചാര ചക്രത്തിൽ പരാശക്തി സമെത്താനായി വിരാജിക്കുന്ന സാംബശിവന്റെ ആയിരത്തിൽ ഒരു അം ശം ആകുന്നു ശിവഭഗവാൻ ഭഗവാന്റെ ആയിരത്തിൽ ഒരംശം ശ്രീ രുദ്രൻ രുദ്രന്റെ ആയിരത്തി ൽ ഒരംശം വിഷ്ണു വും .വിഷ്‌ണു വിന്റെ ആയിരത്തിൽ ഒരംശം ബ്രഹ്‌മാവുമെത്രെ  ..🙏🙏🙏

ശിവന്റെ ആവിര്‍ഭാവം :

ശിവം ശിവമയം സര്‍വ്വസ്വം 
 

 ⊰᯽⊱┈──╌❊╌──┈⊰᯽⊱

പാപപങ്കിലമായ ഈ കലികാലത്ത് ജീവന്‍ സാധാരണ രീതിയില്‍ ആസുര ഭാവമുള്ളതായിരിക്കും. അങ്ങനെയുള്ള ജീവന്മാരെ പരിശുദ്ധമാക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗ്ഗം ഏതാണെന്ന് മഹാജ്ഞാനിയായ സൂതനോട് ശഔനകമഹര്‍ഷി ആരാഞ്ഞു. അപ്പോള്‍ അതിനു മറുപടിയായി സൂതന്‍ പറഞ്ഞു: ആദിഭഗവാനായ പരമശിവന്റെ തൃപ്പാദങ്ങളില്‍ അഭയം പ്രാപിക്കുന്നതോടെ ജനങ്ങള്‍ സകല പാപങ്ങളില്‍ നിന്നും മുക്തരായി പരമമായ സദ്ഗതി പ്രാപിക്കുന്നതുമാണ്.


⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവന്റെ ആവിര്‍ഭാവം :

⊰᯽⊱┈──╌❊╌──┈⊰᯽⊱


പ്രപഞ്ച സൃഷ്ടിക്ക് മുമ്പുള്ള നിശ്ചല ചൈതന്യത്തില്‍ സര്‍വ്വ പദാര്‍ത്ഥങ്ങളെയും വിഘടിപ്പിച്ച് വിലയിപ്പിച്ച് മറ്റൊരു നൂതന സൃഷ്ടിക്കു വേണ്ടി രംഗമൊരുക്കുന്ന പ്രക്രിയയാണ് സംഹാരം. ത്രിമൂര്‍ത്തി സങ്കല്‍പ്പത്തിലെ പരമശിവനാണ് ഈ പ്രക്രിയ അനസ്യൂതം നടത്തുന്നതെന്ന് വേദേതിഹാസപുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. ശിവന്റെ ആവിര്‍ഭാവത്തെപ്പറ്റി വ്യത്യസ്തമായ കഥകളാണ് പുരാണങ്ങളിലുള്ളത് . കല്‍പ്പാരംഭത്തില്‍ (ബ്രഹ്മാവിന്റെ ഒരു പകല്‍) തനിക്ക് ഒരു പുത്രനുണ്ടാകണമെന്ന് ബ്രഹ്മാവ് ആഗ്രഹിച്ചപ്പോള്‍ കടും നീല നിറത്തിലുള്ള ഒരു ശിശു മടിയില്‍ പ്രത്യക്ഷപ്പെട്ടു. ഉറക്കെ കരഞ്ഞു കൊണ്ടിരുന്ന ആ ശിശുവിന് രുദ്രന്‍ എന്ന് ബ്രഹ്മാവ്‌ പേരിട്ടു. 
തമോഗുണ പ്രധാനമായ സംഹാര കര്‍മ്മത്തിന്റെ ചുമതല അദ്ദേഹം രുദ്രന് നല്‍കിയെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു. ദേവീഭാഗവതത്തിലാകട്ടെ, ബ്രഹ്മാവിന്റെ ഭൂമദ്ധ്യത്തില്‍ നിന്നാണ് ശിവന്‍ ആവിര്‍ഭവിച്ഛതെന്നു പ്രതിപാദിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱


ശിവലിംഗത്തിന്റെ മാഹാത്മ്യം:

⊰᯽⊱┈──╌❊╌──┈⊰᯽⊱


ശിവന്‍ ബ്രഹ്മരൂപിയാണ്. അതിനാല്‍ നിഷ്കളന്‍, നിരാകാരന്‍ 
എന്ന് വിശേഷിപ്പിക്കുന്നു. അതെ സമയം രൂപവാനാകുകയാല്‍ അദ്ദേഹത്തെ സകളന്‍ എന്നും വിശേഷിപ്പിക്കുന്നു. അതിനാല്‍ അദ്ദേഹം സകളനും നിഷ്കളനും ആണ്. ഈ രണ്ട് അവസ്ഥകളും ചേരുന്ന 
ഭാവത്തെയാണ് പരമാത്മ സങ്കല്‍പ്പമായി കരുതുന്നതും. അതുകൊണ്ടാണ് ശിവനെ രണ്ടു രൂപത്തില്‍ പൂജിക്കുന്നത്. അതായത് നിരാകാര സങ്കല്‍പ്പത്തിനടിസ്ഥാനമായ ലിംഗപൂജയും, മറ്റൊന്ന് സകള സങ്കല്‍പ്പത്തിനടിസ്ഥാനമായ മൂര്‍ത്തി അഥവാ വിഗ്രഹ പൂജയും. മറ്റു ദേവതകള്‍ക്ക് മൂര്‍ത്തിരൂപം മാത്രമുള്ളതിനാല്‍ ലിംഗപൂജ അനുവദനീയമല്ല.


ഒരിക്കല്‍ അനന്തശായിയായ മഹാവിഷ്ണുവും, വേദജ്ഞരില്‍ ശ്രേഷ്ഠനായ ബ്രഹ്മാവും തങ്ങളിലാരാണ് പ്രഗത്ഭരെന്നു തെളിയിക്കാന്‍ തയാറെടുത്തു. വിവാദം മൂത്തപ്പോള്‍ വിഷ്ണു, ബ്രഹ്മാവിന്റെ മേല്‍ മഹേശ്വരാസ്ത്രം പ്രയോഗിച്ചു. അതികോപവാനായ ബ്രഹ്മാവ്‌ ഭൂമിയെ വിറപ്പിച്ചുകൊണ്ട്‌ വിഷ്ണുവിന്റെ മാറിലേക്ക്‌ പശുപതാസ്ത്രം അയച്ചു. ആ അസ്ത്രങ്ങള്‍ കത്തി ജ്വലിച്ച് ആകാശത്തിലേക്കുയര്‍ന്നു. ഇതുകണ്ട് ഭയന്ന് വിറച്ച ദേവന്മാര്‍ ശിവനെ കണ്ട് വൃത്താന്തമെല്ലാം ധരിപ്പിച്ചു.


 ഭഗവാന്‍ ശിവനാകട്ടെ അസ്ത്രങ്ങളുടെ നടുവില്‍ ഒരു തീ സ്തംഭമായിട്ട് നില കൊണ്ടു. അസ്ത്രങ്ങള്‍ ആ അഗ്നിസ്തംഭത്തില്‍ തട്ടി ശമിച്ചു . ഇതുകണ്ട് വിഷ്ണുവും ബ്രഹ്മാവും ഈ അഗ്നിസ്തംഭത്തിന്റെ ആദിയും അന്തവും കണ്ടുപിടിക്കാന്‍ തയ്യാറായി. വിഷ്ണുവാകട്ടെ താഴത്തെ അഗ്രം കണ്ടുപിടിക്കുന്നതിനായി വരാഹ (പന്നിയുടെ) രൂപത്തില്‍ കീഴ്പ്പോട്ടു പോയി. ബ്രഹ്മാവാകട്ടെ അഗ്നിസ്തംഭത്തിന്റെ മുകളറ്റം കണ്ടുപിടിക്കുന്നതിനായി ഹംസ രൂപത്തില്‍ യാത്രയായി. ആദിഭാഗം കാണാന്‍ സാധിക്കാതെ വിഷ്ണു ക്ഷീണിതനായി പുറപ്പെട്ട സ്ഥാനത്ത് മടങ്ങിയെത്തി. ബ്രഹ്മാവ്‌ വഴിക്കുവച്ച് ഒരു കൈതപ്പൂ (താഴമ്പൂ) വിനെ കണ്ടു. (ഭഗവാന്‍ പരമേശ്വരന്‍ അവരെ 
പരിഹസിക്കാനാണ് കൈതപ്പൂവിനെ വീഴിച്ചത് ). കൈതപ്പൂ സ്തംഭത്തിന്റെ അവസാനം കണ്ടുപിടിച്ചതായി ബ്രഹ്മാവിനോട് കള്ളം പറയാന്‍ നിര്‍ബന്ധിച്ചു. ആ കൈതപ്പൂ അതിനു സാക്ഷിയായി.
കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശിക്ഷിക്കാന്‍ ശിവന്‍ തന്റെ പുരികങ്ങളുടെ നടുവില്‍ നിന്ന് അത്ഭുതകരമായി കാലഭൈരവനെ സൃഷ്ടിച്ചു.

 കാലഭൈരവന്‍ ഭഗവാനെ വണങ്ങിയിട്ട്, കല്‍പ്പനപ്രകാരം ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല (ആ തല കൊണ്ടാണ് കള്ളം പറഞ്ഞത്) വാളുകൊണ്ട് ച്ചേദിച്ചു. അതോടെ ബ്രഹ്മാവ് ചതുര്‍മുഖന്‍ എന്ന പേരിലറിയപ്പെട്ടു.


 വിഷ്ണുവില്‍ സന്തുഷ്ടനായ ശിവന്‍ തനിക്ക് തുല്യമായ സ്ഥാനവും വിഗ്രഹാരാധനയും എന്നേക്കും ജനങ്ങളില്‍ നിന്നും ഉണ്ടാവുന്നതുമാണെന്ന് അനുഗ്രഹിച്ചു. അങ്ങനെയാണ് വിഷ്ണുവിന് വിഗ്രഹാരാധന രൂപം കൊണ്ടത്‌.


 ബ്രഹ്മാവ്‌ ക്ഷമാപണം അര്‍പ്പിച്ചത് നിമിത്തം യജ്ഞത്തില്‍ ഗുരുവായിരിക്കാന്‍ പരമേശ്വരന്‍ നിര്‍ദ്ദേശിച്ചു. തന്നിമിത്തം ബ്രഹ്മാവിന് പൂജയോ ഉത്സവമോ ജനങ്ങളില്‍ നിന്നും ഇല്ലാതെയായി. കള്ള സാക്ഷിയായ കൈതപ്പൂവിനെ പൂജക്കെടുക്കാത്തതും, ദേവദര്‍ശനം ലഭ്യമായതിനാല്‍ വിതാനമെന്ന പേരില്‍ ഭഗവാന്റെ മേല്‍ഭാഗത്ത് വിരാജിക്കാനും അനുമതി നല്‍കി.


ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനെ ദ്രവ്യങ്ങള്‍ കൊണ്ടും മനസ്സുകൊണ്ടും വാക്ക് കൊണ്ടും ദേവന്മാരോടൊപ്പം പൂജിച്ചു. അന്ന് ഒരു ശിവരാത്രി ദിവസം കൂടിയായിരുന്നു. ജ്യോതിര്‍മയ സ്തംഭരൂപത്തില്‍ ആവിര്‍ഭവിച്ചതാകട്ടെ ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തോട് കൂടിയ വെളുത്ത പക്ഷമോ പ്രതിപദമോ ആയിരുന്നു. ആ ജ്യോതിര്‍മയ സ്തംഭമാണ് ചെറുതായി ലിംഗരൂപത്തില്‍ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കുന്നത്. അഗ്നിസ്തംഭം പോലെ കാണപ്പെട്ട സ്ഥലം പില്‍ക്കാലത്ത് അരുണാചലം (തമിഴ്നാട്ടില്‍) എന്ന പേരില്‍ അറിയപ്പെടുന്നു. അവിടെ പല തരത്തിലുള്ള തീര്‍ത്ഥങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ലിംഗപൂജ ഏറ്റവും പ്രാധാന്യമര്‍ഹിച്ചത്. ലിംഗപൂജകൊണ്ട് എല്ലാവിധ സൌഖ്യവും അതോടെ മോക്ഷവും ലഭിക്കുന്നതാണ്. ശിവലിംഗമില്ലാതെ വെറും 
വിഗ്രഹം മാത്രമുള്ളത് ക്ഷേത്രമെന്ന് പറയപ്പെടുന്നില്ല.

⊰᯽⊱┈──╌❊╌──┈⊰᯽⊱

പ്രണവത്തിലെ അഞ്ചു കൃത്യങ്ങള്‍:

⊰᯽⊱┈──╌❊╌──┈⊰᯽⊱

പ്രണവസ്വരൂപനായ ഭഗവാന് അഞ്ചുകൃത്യങ്ങളാണ് സമഷ്ടചരാചരങ്ങളുടെയും നിലനില്‍പ്പിന് പ്രയോജനപ്പെടുന്നത് . സൃഷ്ടി, പാലനം, സംഹാരം, തിരോഭാവം, അനുഗ്രഹം ഇവയാണ് അഞ്ചു കൃത്യങ്ങള്‍. ലോക രചനക്കുള്ള ആരംഭത്തിനാണ് സൃഷ്ടി അഥവാ സര്‍ഗ്ഗം എന്ന് പറയുന്നത്. സൃഷ്ടി സുസ്ഥിരമായി ഇരിക്കുന്നതിനെയാണ് പാലനം കൊണ്ടു വിശേഷിപ്പിക്കുന്നത്. അതിന്റെ വിനാശമാണ് സംഹാരം. പ്രാണങ്ങളുടെ ഉല്‍ക്രമണത്തിന്‌ തിരോഭാവം എന്ന് പറയുന്നു. ഇവയില്‍ നിന്നെല്ലാം വിട്ടുമാറി ഭഗവദ് പാദത്തില്‍ ചേരുന്നതാണ് മോക്ഷം. 

സൃഷ്ടി ഭൂമിയിലും, സ്ഥിതി ജലത്തിലും, സംഹാരം അഗ്നിയിലും, തിരോഭാവം വായുവിലും, അനുഗ്രഹം ആകാശത്തിലും നില നില്‍ക്കുന്നു. ഇതാണ് പഞ്ചഭൂതാവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതും. ഈ അഞ്ചു കൃത്യങ്ങളുടെയും ധാതാവായതുകൊണ്ട് ശിവനെ പഞ്ചമുഖന്‍ എന്നറിയപ്പെടുന്നു. വിഷ്ണുവും ബ്രഹ്മാവും തപസ്സുചെയ്തു സൃഷ്ടിയും സ്ഥിതിയും യഥാക്രമം നേടിയിട്ടുണ്ട്. 


വിഭൂതി (ഭസ്മം) ആകട്ടെ സംഹാരത്തിന്റെയും തിരോഭാവത്തിന്റെയും പ്രതീകമാണ്.
ഭഗവാന്‍ വാച്യനും, ഓംകാരം വാചകവുമാണ് . ഭഗവാന്റെ വടക്കേ മുഖത്തു നിന്ന് ഉകാരവും, തെക്കേ മുഖത്തു നിന്ന് മകാരവും, കിഴക്കേ മുഖത്തു നിന്ന് ബിന്ദുവും, മദ്ധ്യഭാഗത്തുള്ള മുഖത്തു നിന്ന് നാദവും ഉണ്ടായി.

⊰᯽⊱┈──╌❊╌──┈⊰᯽⊱

 ഇതാണ് 'ഓം' എന്ന പ്രണവ മന്ത്രം . ഇത് നിരാകാരത്തെ പ്രതിനിധീകരിക്കുന്നു. ഇതില്‍ നിന്നാണ് 'ഓം! നമശിവായ!' എന്ന പഞ്ചാക്ഷരമുണ്ടായത്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

 ഇത് സകള രൂപത്തെ പ്രതിപാദിക്കുന്നു. പഞ്ചാക്ഷര
 മന്ത്രത്തില്‍ നിന്നും ശിരോമന്ത്രത്തോടുകൂടിയ ഗായത്രി ഉണ്ടായി. ഗായത്രിയില്‍ നിന്നും വേദങ്ങള്‍ മുഴുവനും ഉണ്ടായി. വേദങ്ങളില്‍ നിന്ന് കോടിക്കണക്കിന് മന്ത്രങ്ങള്‍ രൂപാന്തരപ്പെട്ടു. മന്ത്രസമുച്ഛയത്തില്‍ നിന്ന് ഭോഗവും മോക്ഷവും സിദ്ധമായി. ലിംഗത്തിന് ഓംകാര മന്ത്രം കൊണ്ടും, മൂര്‍ത്തിക്ക് പഞ്ചാക്ഷര മന്ത്രം കൊണ്ടും പൂജ നടത്തണം.


ഓംകാരത്തിലെ ബിന്ദു രൂപം മാതാവായ ഉമാദേവിയെയും, നാദരൂപം പിതാവായ ശിവനെയും പ്രതിപാദിക്കുന്നു. അപ്പോള്‍ ഓംകാരം പരാശക്തി (ശിവശക്തിമയം അഥവാ സ്ത്രീപുരുഷ സംയോഗം) എന്ന തത്വത്തെയാണ് വെളിപ്പെടുത്തുന്നത്. സ്ത്രീപുരുഷ സംയോഗത്തില്‍ സകല ചരാചരങ്ങളും അനസ്യൂതം നില കൊള്ളുന്നു എന്ന് വ്യക്തം.
ശിവലിംഗം മാതാപിതാ സ്വരൂപമാണല്ലോ. ശിവന്‍ പുരുഷ രൂപനും, ശക്തി പ്രക്രുതിയുമാണ്.


 അവ്യക്തവും ആന്തരികവും അടിസ്ഥാന രൂപവുമായ ഗര്‍ഭത്തെ പുരുഷനെന്നു പറയുന്നു. സുവ്യക്തവും ആന്തരികവും അടിസ്ഥാന ഭൂതവുമായ ഗര്‍ഭത്തെ പ്രകൃതിയെന്നും വിശേഷിപ്പിക്കുന്നു. പുരുഷന്‍ ആദിഗര്‍ഭനാണ്. അവന്‍ പ്രകൃതിരൂപമായ ഗര്ഭത്തോട് കൂടിയവനാകുകയാല്‍ ഗര്‍ഭവാനാണ്. അവന്‍ തന്നെയാണ് പ്രകൃതിയുടെ ജനകന്‍. പ്രകൃതിയില്‍ ഏതൊരു പുരുഷന്റെയാണോ സംയോഗമുണ്ടാകുന്നത് ആ പുരുഷനില്‍ നിന്ന് തന്നെയാണ് പ്രകൃതിയുടെ ആദ്യ ജന്മവും. അങ്ങനെയുള്ള പ്രകൃതിയില്‍ മഹത്തത്വം അനുസരിച്ച് ഏതൊരു ലോകമാതാവാണോ വ്യക്തമാകുന്നത് അത് തന്നെയാണ് ആ പ്രകൃതിയുടെ രണ്ടാം ജന്മമെന്നു അറിയപ്പെടുന്നതും.

 പുരുഷനില്‍ നിന്ന് തന്നെയാണ് ജീവന്‍, ജന്മവും മരണവും പ്രാപിക്കുന്നത്. മായയില്‍ കൂടി പ്രത്യക്ഷമാകുന്നതിനെ ജന്മവും, അപ്രത്യക്ഷമാകുന്നതിനെ മരണവും എന്ന് പറയുന്നു. ജീവന്‍ വിവിധ കര്‍മ്മങ്ങള്‍ വഴി ബന്ധനത്തില്‍പ്പെടുന്നു. അതിനാല്‍ ജനന മരണ രൂപത്തിലുള്ള ബന്ധനത്തിന്റെ നിവൃത്തിക്കുവേണ്ടി ജന്മത്തിന്റെ അടിസ്ഥാനകാരണമായ മാത്രുപിത്രുസ്വരൂപമായ ശിവലിംഗത്തെ പൂജിക്കേണ്ടത്‌ അത്യാവശ്യമാണ്. അപ്പോള്‍ ശിവലിംഗ പൂജ മോക്ഷദായകമാണെന്ന് വ്യക്തം.ശിവലിംഗത്തില്‍ പശുവിന്‍പാല്‍, തൈര്, നെയ്യ് ഇവകൊണ്ട് അഭിഷേകം ചെയ്യണം. പാലും അന്നവും ശര്‍ക്കരയും ചേര്‍ത്ത് നൈവേദ്യം തയ്യാറാക്കി പ്രണവമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭഗവാന് സമര്‍പ്പിക്കണം.

⊰᯽⊱┈──╌❊╌──┈⊰᯽⊱


പാര്‍വ്വതി സ്വയംവരം

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഹിമവാന്റെയും മേനയുടെയും പുത്രിയായി പാര്‍വ്വതി ചൈത്രമാസത്തിലെ നവമിതിഥിയും, മകയിരം നക്ഷത്രവും കൂടിയ ദിവസം അര്‍ദ്ധരാത്രി സമയത്ത് ചന്ദ്രമണ്ഡഃലത്ത് നിന്ന് 
ആകാശഗംഗയെന്നപോലെ ദേവീരൂപത്തില്‍ ജാഥയായി. നീല താമരദളം പോലെ ശോഭയുള്ളതും , ശ്യാമവര്‍ണ്ണവുമായിരുന്നു ദേവി. 

ആ സമയത്ത് വിഷ്ണു മുതലായ സകല ദേവന്മാരും അവിടെ സന്ഹിതരായിരുന്നു. ആ ജഗദംബയുടെ ദര്‍ശനം ലഭിച്ച് എല്ലാപേരും സന്തോഷപുളകിതരായി. കന്യകാ പ്രായമെത്തിയ ദേവിയെ ദേവ ഋഷികളാല്‍ പ്രേരിതനായ ഹിമവാന്‍ ശിവന് കന്യാധാനം നടത്തി.


"ഇമാം കന്യാം തുഭ്യമഹം ദദാമി പരമേശ്വര
ഭാര്യാര്‍ത്ഥം പരിഗൃഹ്നീഷ ! പ്രസീദ സകലേശ്വരാ!


(അല്ലയോ പരമേശ്വര, ഞാന്‍ എന്റെ കന്യകയെ അങ്ങേക്ക് നല്‍കുന്നു , അവിടന്ന് ഇവളെ ഭാര്യയാക്കുന്നതിനു സ്വീകരിച്ചാലും. സര്‍വ്വേശ്വര, ഈ കന്യാദാനത്താല്‍ അവിടന്ന് സന്തുഷ്ടനായാലും)

ശിവന്‍ പാര്‍വ്വതിയുടെ ശിരസ്സില്‍ സിന്ദൂര ദാനം നടത്തി. അതോടെ പാര്‍വ്വതിയുടെ ശോഭ അത്ഭുതകരവും അവര്‍ണ്ണനീയവുമായി ഭവിച്ചു. പിന്നീട് രതിയുടെ അപേക്ഷപ്രകാരം അവളുടെ ഭര്‍ത്താവ് കാമദേവനെ ശിവന്‍ പുനര്‍ജീവിപ്പിച്ചുകൊടുത്തു. 

⊰᯽⊱┈──╌❊╌──┈⊰᯽⊱


കാമദേവനെ ശിവന്‍ ഭസ്മമാക്കിയത്തിന്റെ കാരണം ചുവടെ വിവരിക്കുന്നു:


⊰᯽⊱┈──╌❊╌──┈⊰᯽⊱

ബ്രഹ്മദേവന്റെ പുത്രനായ മരീചിയുടെ പുത്രനാണ് കശ്യപന്‍. പതിമൂന്ന് ദക്ഷപുത്രിമാരില്‍ മൂത്തവളായ ദിദിയില്‍ കശ്യപന് ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപും. അസുര ജനനമെടുത്തതിനാല്‍ ഇന്ദ്രനെയും ദേവന്മാരെയും നിരന്തരം പീഡിപ്പിച്ചിരുന്നു. അവരെ വിഷ്ണു ഭഗവാന്‍ കൊല്ലുകയുണ്ടായി.

 ദിദി വീണ്ടും ഗര്‍ഭിണി ആയപ്പോള്‍ ഇന്ദ്രന്‍ യോഗശക്തിയാല്‍ ഗര്‍ഭത്തില്‍ പ്രവേശിച്ച് വജ്രായുധം കൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ വീണ്ടും വീണ്ടും മുറിച്ചു. ദിദിയുടെ വൃതശക്തിയാല്‍ അത് നാല്‍പ്പത്തിയൊമ്പത് പുത്രന്മാരായി ഭവിച്ചു. അവര്‍ പിന്നീട് ദേവന്മാരായി ഇന്ദ്രനോടൊപ്പം 
സ്വര്‍ഗ്ഗത്തിലെത്തി. കശ്യപന് ദിദിയില്‍ പിന്നീട് വജ്രാംഗനെന്ന പേരില്‍ ദേവതുല്യനായ ഒരു പുത്രന്‍ ജനിച്ചു. അമ്മയുടെ നിര്‍ദ്ദേശപ്രകാരം പിന്നീട് അവന്‍ ഇന്ദ്രനെ ആക്രമിച്ചു. ഒടുവില്‍ ആസുരഭാവം ഉപേക്ഷിച്ച് സാത്വികനായി. ബ്രഹ്മദേവന്‍ അവനു വരാംഗി എന്ന കന്യകയെ സൃഷ്ടിച്ചു നല്‍കി. കാമിനിയായ അവള്‍ ഭര്‍ത്താവിനോട് മഹാശക്തനും, മൂന്നുലോകങ്ങളെയും ജയിക്കുന്നവനും, ഇന്ദ്രനെ ദുഖിപ്പിക്കുന്നവനുമായ ഒരു പുത്രനെ നല്‍കാന്‍ ആവശ്യപ്പെട്ടു.


 മനസ്സില്ലാമനസ്സോടെ വജ്രാംഗന്‍ ബ്രഹ്മദേവനെ തപസ്സു ചെയ്ത് അനുഗ്രഹം വാങ്ങി. അനന്തരം വരാംഗി ഗര്‍ഭിണിയായി, താരകനെന്ന പുത്രന് ജന്മം നല്‍കി. കഠിന തപസ്സനുഷ്ടിച്ച് താരകന്‍ രണ്ടു വരം ബ്രഹ്മദേവനില്‍ നിന്നും കരസ്ഥമാക്കി. ഒന്നാമത്, തന്നെപോലെ ബലവാനായി ഒരു പുരുഷനും ഈ ലോകത്ത് ഉണ്ടാവരുത്. രണ്ടാമത്, ശിവന്റെ വീര്യത്തില്‍ നിന്നുണ്ടാകുന്ന പുത്രന്‍ തന്നില്‍ ആയുധം പ്രയോഗിച്ചാല്‍ മാത്രമേ മരണം സംഭാവിക്കാവൂ. അതോടെ താരകന് അസുരഭാവം ഉടെലുടുക്കുകയും ദേവന്മാരെയും ഇന്ദ്രനെയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബ്രഹ്മദേവനോ, വിഷ്ണുവിനോ, ശിവനോ തോല്‍പ്പിക്കാന്‍ പറ്റാത്ത രീതിയില്‍ താരകാസുരന്‍ വളര്‍ന്നു കഴിഞ്ഞു. ഇതേസമയം ദക്ഷന്റെ പുത്രി സതി ദക്ഷയാഗാഗ്നിയില്‍ സ്വദേഹം ഉപേക്ഷിച്ച് ഹിമവാന്റെയും മേനയുടെയും പുത്രി പാര്‍വ്വതിയായിട്ടു ജനിക്കുകയുണ്ടായി. 


ശിവനും പാര്‍വ്വതിക്കും കൂടി ജനിക്കുന്ന ഒരു പുത്രന് മാത്രമേ താരകാസുരനെ വധിക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍വ്വതി യവ്വനാവസ്ഥയില്‍ എത്തി. എന്നാല്‍ ശിവനാകട്ടെ ഉത്തമ തപനുഷ്ടിച്ചു കൊണ്ടിരുന്നു. ഇതറിഞ്ഞ ഇന്ദ്രന്‍ കാമദേവനെ അനുനയിപ്പിച്ച് ശിവന്റെ തപസ്സു മുടക്കാന്‍ ആവശ്യപ്പെട്ടു. കാമാസ്ത്രങ്ങള്‍ കൊണ്ട് ചഞ്ചലനായ ശിവനാകട്ടെ, തന്റെ മൂന്നാം കണ്ണില്‍ നിന്നും അഗ്നി ജ്വലിപ്പിച്ച് കാമദേവനെ ഭസ്മമാക്കി.

ശിവ-പാര്‍വ്വതി സംയോഗത്തില്‍, സ്കന്ദന്‍ (കാര്‍ത്തികേയന്‍, സുബ്രമണ്യന്‍, മുരുകന്‍, ആറുമുഖന്‍ എന്നീ നാമങ്ങളിലറിയപ്പെടുന്നു ) ജനിച്ച് താരകാസുരനെ വധിച്ച്‌ ദേവന്മാര്‍ക്കും ഭക്തര്‍ക്കും ശാന്തിയും സമാധാനവും പ്രദാനം ചെയ്തു. പാര്‍വ്വതി സ്വശരീരത്തില്‍ നിന്നും ഗണേശനെ ജനിപ്പിച്ച് കാവല്‍ക്കാരനായി നിയോഗിച്ചു. കഥയറിയാതെ, ശിവന്‍ എത്തിയപ്പോള്‍ ഗണേശന്‍ ശിവന് പ്രവേശനം നിഷേഷിച്ചു. ഭൂതഗണങ്ങള്‍ക്ക് പോലും തോല്‍പ്പിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍, ശിവന്‍ ത്രിശൂലം പ്രയോഗിച്ച് ഗണേശന്റെ ശിരസ്സ് ച്ചേദിച്ചു.


 ഇതറിഞ്ഞ പാര്‍വ്വതി അതീവ ദുഖിതയായി. ദേവന്മാര്‍ ശിവനെ വിവരമെല്ലാം ധരിപ്പിക്കുകയും, വടക്ക് ദിക്കില്‍ ഏതു ജീവിയെ ആദ്യം കാണുന്നുവോ അതിന്റെ ശിരസ്സ് മുറിച്ച് ഗണേഷിന്റെ ശിരസ്സില്‍ ചേര്‍ക്കാന്‍ ശിവന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ കണ്ട ഒറ്റകൊമ്പുള്ള ആനയുടെ ശിരസ്സ് മുറിച്ചുകൊണ്ടുവന്ന് ബാലന്റെ ശിരസ്സില്‍ 
വേദമാന്ത്രോച്ചാരണത്തോടെ ചേര്‍ത്ത് പിടിപ്പിച്ചു. ശിവന്‍ ഗണേശന് സര്‍വ്വദ്ധ്യക്ഷപദം പ്രദാനം ചെയ്തതോടെ ആദ്യപൂജക്ക് അര്‍ഹനായി അംഗീകരിക്കുകയും ചെയ്തു.


⊰᯽⊱┈──╌❊╌──┈⊰᯽⊱

അര്‍ദ്ധനാരീശ്വര തത്വം

⊰᯽⊱┈──╌❊╌──┈⊰᯽⊱


ആദി സൃഷ്ടിയില്‍ ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട
സകല ജീവികളും വളര്‍ന്ന് വികസിച്ചിരുന്നില്ല. അതിനാല്‍ അദ്ദേഹം ശിവയോടുകൂടിയ ശിവനെത്തന്നെ തപസ്സ് ചെയ്ത് മൈഥുനീ സൃഷ്ടി (ആണും പെണ്ണും ഉള്ളതായ സൃഷ്ടി) നടത്താന്‍ തീരുമാനിച്ചു. ശിവന്‍ പ്രത്യക്ഷനായി സ്വ ശരീരത്തിന്റെ പകുതി ഭാഗത്ത് നിന്ന് ശിവദേവിയെ പ്രത്യേകമാക്കി. ശിവന്റെ പകുതിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട ദേവിയോട് ബ്രഹ്മാവ്‌ തന്റെ പുത്രനായ ദക്ഷന്റെ പുത്രിയാകാന്‍ അപേക്ഷിച്ചു. ബ്രഹാമാവിന്റെ അപേക്ഷ സ്വീകരിച്ചതോടൊപ്പം ദേവി തന്റെ പുരികങ്ങളുടെ മദ്ധ്യഭാഗത്തുനിന്നും തന്നെപോലെ തന്നെയുള്ള രൂപത്തില്‍ ഒരു ശക്തിയെ (ശാരദ അഥവാ ബ്രഹ്മാണി) നിര്‍മ്മിച്ച്‌ ബ്രഹ്മദേവനും പ്രദാനം ചെയ്തു. പിന്നീട് ദേവി ശിവന്റെ ശരീരത്തില്‍ പ്രവേശിച്ചു. അതോടെ ഭഗവാന്‍ ശങ്കരനും പെട്ടെന്ന് അന്തര്‍ദ്ധാനം ചെയ്തു. അന്നുമുതല്‍ സ്ത്രീയും പുരുഷനും തുല്യ സ്ഥാനത്തിനര്‍ഹരായി. ഇതാണ് അര്‍ദ്ധനാരീശ്വര തത്വം കൊണ്ട് വ്യക്തമാക്കുന്നത്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവരാത്രി വ്രതവും മാഹാത്മ്യവും

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഋഷിവര്യന്മാരുടെയും ഭക്തന്മാരുടെയും ക്ഷേമത്തിനായി \മഹേശ്വരന്‍ മഹാശിവരാത്രി ദിനത്തില്‍ ലിംഗരൂപം ആര്‍ജ്ജിച്ചു.

 ശിവനെ ഉപസിക്കുന്നതിലൂടെ ഭക്തര്‍ക്ക്‌ ജ്ഞാനം ലഭിക്കുന്നു. എല്ലാ 
തപസ്സ്യകളുടെയും യജ്ഞങ്ങളുടെയും അന്തിമ ഫലം ജ്ഞാനമാണ്. 
ശിവരാത്രി അതുകൊണ്ടുതന്നെ പവിത്രമായി കരുതുന്നു
ത്രയോദശി ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ചിട്ട് ചതുര്‍ദശി ദിവസം തീര്‍ത്തും ഉപവാസം അനുഷ്ഠിക്കണം.

 ശിവരാത്രി ദിവസം വേണ്ടപോലെ നിത്യകര്‍മ്മം നടത്തിയിട്ട് ശിവക്ഷേത്രത്തില്‍ പോയി യഥാവിധി ശിവ പൂജ നടത്തണം. രാത്രിയിലെ പ്രത്യേക യാമത്തില്‍ പ്രത്യേകം പ്രത്യേകം പൂജ നടത്തി ഉറക്കമിളയ്ക്കണം. കീര്‍ത്തനങ്ങള്‍, ഗീതം, നൃത്തം മുതലായവ നടത്തിക്കൊണ്ട് രാത്രി മുഴുവന്‍ നയിക്കണം. പ്രഭാതത്തില്‍ പൂജ നടത്തിയിട്ട് വിധിപ്രകാരം ഹോമം നടത്തണം. ഭഗവാന് പുഷ്പാജ്ഞലിയും പാലഭിഷേകവും നടത്താം. അതിനു ശേഷം ആചാര്യനും മറ്റും ദക്ഷിണ നല്‍കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യണം. ഇപ്രകാരം അനുഷ്ഠിക്കുന്ന വ്രതം വളരെ നല്ല ഫലം പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.


⊰᯽⊱┈──╌❊╌──┈⊰᯽⊱

ഇതിനുദാഹരണമായി  കഥ  

⊰᯽⊱┈──╌❊╌──┈⊰᯽⊱


വാരണാസിയിലെ വനത്തില്‍ ഗുരുദൃഹനെന്ന ഒരു വേടന്‍ 
ഉണ്ടായിരുന്നു. മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ച്‌ കാലം കഴിച്ചുപോയിരുന്നു. ഒരു ദിവസം (അന്ന് ശിവരാത്രിയായിരുന്നു ).

 പകല്‍ മുഴുവനും വേട്ടക്കു പോയപ്പോള്‍ മൃഗങ്ങളൊന്നും കിട്ടാതെ ഭക്ഷിക്കാനോ, ജലപാനം നടത്താനോ സാധിക്കാതെ വിഷണ്ണനായി കുടുംബാംഗങ്ങളുടെ വിശപ്പും മനസ്സിലാക്കി രാത്രിയിലും മൃഗവേട്ട തുടരാന്‍ തന്നെ തീരുമാനിച്ചു. തടാകത്തില്‍ നിന്ന് കുറച്ചു വെള്ളവും ശേഖരിച്ച്, അടുത്തുള്ള ഒരു മരത്തിന്റെ (അത് കൂവള മരമായിരുന്നു) മുകളില്‍ കയറി, ജാഗരൂകനായി ഇരുപ്പുറപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍ മാന്‍ തടാകത്തില്‍ വെള്ളം കുടിക്കാനെത്തി. അപ്പോള്‍ത്തന്നെ വേടന്‍ തന്റെ വില്ലില്‍ അമ്പുകൊരുക്കാന്‍ തിടുക്കം കാണിച്ചു. അതുനിമിത്തം കുറച്ച് വെള്ളവും അതോടുകൂടി കുറച്ച് ഇലകളും താഴോട്ടു വീണു. അത് വീണത്‌ മരച്ചുവട്ടിലെ ശിവലിംഗത്തിലായിരുന്നു. ഇത് വേടന്‍ അറിയുന്നില്ല. ആ സമയം രാത്രിയുടെ ഒന്നാം യാമമായിരുന്നു. 

അതിനാല്‍ ശിവന് ഒന്നാം യാമത്തിലെ പൂജ ഭംഗിയായി നടന്നു. ശബ്ദം കേട്ട മാന്‍പേട ഓടി രക്ഷപ്പെട്ടു. വേടന്‍ വീണ്ടും കാത്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വേറൊരു പെണ്‍ മാന്‍ വെള്ളം കുടിക്കാനായി തടാക 
തീരത്തെത്തി. വേടന്‍ അമ്പു വില്ലില്‍ കോര്‍ക്കാന്‍ തയ്യാറായി. അതുനിമിത്തം വീണ്ടും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അപ്പോഴും അത് വീണത്‌ മരച്ചുവട്ടിലെ ശിവലിംഗത്തിലായിരുന്നു. ആ സമയം രാത്രിയുടെ രണ്ടാം യാമമായിരുന്നു. രണ്ടാം യാമത്തിലെ പൂജയും അങ്ങനെ ഭംഗിയായി നടന്നു. മാന്‍പേട തിടുക്കത്തില്‍ ഓടി രക്ഷപ്പെട്ടു.

വേടന്‍ വീണ്ടും ജാഗരൂകനായി ഒരേ ലക്ഷ്യത്തോടെ കാത്തിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു കലമാന്‍ അവിടെയെത്തി. ഇതുകണ്ട് വേടന്‍ അമ്പ് വില്ലില്‍ കോര്‍ക്കാന്‍ ശ്രമിച്ചു. അപ്പോഴും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അതും ശിവലിംഗത്തിലാണ് വീണത്‌. ആ സമയം രാത്രിയുടെ മൂന്നാം യാമമായിരുന്നു.

 അങ്ങനെ 
മൂന്നാം യാമത്തിലെ പൂജയും ഭംഗിയായി നടന്നു. ശബ്ദം കേട്ട് ആ കലമാനും ഓടി രക്ഷപ്പെട്ടു. വേടന്‍ വീണ്ടും അതിജാഗരൂകനായി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഈ മാനുകളും അവയുടെ കുഞ്ഞുങ്ങളും അവിടെയെത്തി. വേടന് വളരെ സന്തോഷമായി. പരവശത്തോടെ അമ്പ് വില്ലില്‍ കോര്‍ക്കാനൊരുങ്ങുമ്പോള്‍ വീണ്ടും കൈതട്ടി കുറച്ച് വെള്ളവും ഇലകളും താഴോട്ടു വീണു. അതും ശിവലിംഗത്തിലാണ് വീണത്‌. ആ സമയം രാത്രിയുടെ നാലാം യാമമായിരുന്നു.

 അങ്ങനെ നാലാം യാമത്തിലും പൂജ പവിത്രമായി നടന്നു. അതോടെ വേടന്റെ സകല പാപങ്ങളും ഇല്ലാതായി. മാനുകളാകട്ടെ തങ്ങളുടെ ശരീരം ഇനി ഭക്ഷണമാക്കിക്കൊള്ളൂ എന്ന് വേടനോട് പറഞ്ഞു. ശിവപൂജയില്‍ ജ്ഞാനം ലഭിച്ച വേടന് മറ്റു ജീവികളോട് ആദരവു തോന്നുകയും തന്റെ പ്രവൃത്തിയില്‍ അപകര്‍ഷതാബോധം തോന്നുകയും ചെയ്തു.
വേടന്റെ ഈ സല്‍പ്രവൃത്തിയില്‍ സന്തോഷനായ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് വിശ്വരൂപം കാണിച്ചുകൊടുക്കുകയും, വേടന് ശിവ സായൂജ്യം നല്‍കുകയും ചെയ്തു.

 ജ്ഞാനിയായ വേടന്‍ ഭഗവദ് പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. അതോടെ മാനുകളും മുക്തരായി കഴിഞ്ഞിരുന്നു. ആ വേടനാണ് പുനര്‍ജന്മത്തില്‍ ഗുഹനായി ജനിച്ച്, വനവാസത്തിന്റെ തുടക്കത്തില്‍ ശ്രീരാമനെയും സീതയേയും നദി കടക്കാന്‍ സഹായിച്ചതും, ശ്രീരാമന്റെ മൈത്രിബന്ധം സ്ഥാപിക്കാന്‍ സാധിച്ചതും.

⊰᯽⊱┈──╌❊╌──┈⊰᯽⊱

പ്രിയ സജ്ജനങ്ങളെ.

⊰᯽⊱┈──╌❊╌──┈⊰᯽⊱

 ജ്ഞാനം, ക്രിയ, ഇച്ഛ  എന്നീ മൂന്ന് ശക്തികള്‍ വഴി ഈശ്വരന്‍ എപ്പോഴും ലോകം മുഴുവന്‍ വ്യാപ്തമായി നിലകൊള്ളുന്നു. ഈ മൂന്നു ശക്തികളില്‍ നിന്നുമായി ലോകത്തിന്റെ ഉയര്‍ച്ചയും നിലനില്‍പ്പും ഉണ്ടാവുന്നു.

 ശരീരം അന്തരാത്മാവിനെ
(ജീവാത്മാവ് ) ഉള്‍ക്കൊള്ളുന്നതും, ബ്രഹ്മാണ്ഡം  ബാഹ്യാത്മാവിനെ (പരമാത്മാവ്‌) ഉള്‍ക്കൊള്ളുന്നതും ആകയാല്‍ ജീവാത്മ-പരമാത്മ സംയമനം തിരിച്ചറിഞ്ഞ് ഭക്തിയും സല്‍ക്കര്‍മ്മങ്ങളുമാകുന്ന സാധനയില്‍ കൂടി മുക്തി പദത്തിലെത്തിച്ചേരാന്‍ സാധിക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവന്റെ തിരു ജടയിലൊതുങ്ങിരിയ്ക്കുന്ന അപകടകാരികളായ ഭൂതഗണങ്ങൾ 

⊰᯽⊱┈──╌❊╌──┈⊰᯽⊱

അതി വിസ്ഫോടനത്തോടെ ഉരുക്കൊണ്ട സകല പ്രപഞ്ചവും അങ്ങകലെ രൂപം കൊണ്ടിരിയ്ക്കുന്ന തമോ ഗർത്തമാകുന്ന മൂന്നാം കണ്ണിലൂടെ തകർന്ന് ചാമ്പലായി വീണ്ടും പൂർവ്വ സ്ഥിതിയായിരുന്ന ചെറുകണത്തിലേയ്ക്കു തന്നെ എത്തുമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിവന്റെ അടഞ്ഞ മൂന്നാമത്തെ കണ്ണീലൂടെ കാണിച്ചു തരുന്നത്.  


സംഹാര ഭാവത്തിൽ ഭഗവാൻ ശിവൻ ക്രുദ്ധനായി ജട പറിച്ചെറിയുകയും അതിൽ നിന്നും ലക്ഷക്കണക്കിന് ഭൂത ഗണങ്ങൾ ബഹിർഗ്ഗമിയ്ക്കുകയും അവ സകലതും നശിപ്പിയ്ക്കുകയും ചെയ്യുന്നത് നമ്മൾ കണ്ട കാര്യമാണ്.  നിത്യ ചൈതന്യം സംഹാര മൂഹൂർത്തത്തിൽ രൗദ്ര ഭാവം കൈക്കൊണ്ട് രുദ്രനായി മാറുന്നു.  അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുന്നതെല്ലാം കത്തിച്ചാമ്പലാകുന്നു. ഏറിയ സമയവും യോഗ നിദ്രയിലിരുന്ന് ആകാശഗംഗയെ ഭൂയോഗ്യമാക്കി സംരക്ഷിയ്ക്കുന്ന ശിവൻ തന്നെയാണ് സംഹാരഭാവത്തിന്റെ തമോഗുണത്താൽ കോപാഗ്നിയിൽ തിളച്ച് മറിഞ്ഞ് സംഹാര താണ്ഡവം ആടുന്നതും.  


ഭാരത തുല്യമായ നമ്മുടെ ശരീരമെന്ന രാജ്യത്തിന്റെ ഉത്തംഗശൃംഖമായ സഹസ്രാരവമെന്ന കൈലാസവാസനായ അദ്ദേഹത്തിന്റെ ജടകൾ സഹസ്രാരത്തിന്റെ ആയിരം ഇതളുകൾക്ക് സമാനമായ ഊർജ്ജപ്രവാഹം തന്നെയാണ്. നിത്യനായകനായ പരബ്രഹ്മ ചൈതന്യം കോപത്താൽ ജടകൾ പറിച്ചെറിയുമ്പോൾ അതിൽ നിന്നും പ്രത്യേക ഭ്രമണ പഥത്തിൽ നിർവിഘ്നം ഭ്രമണം നടത്തിക്കൊണ്ടിരുന്ന ഒരോ ഇതളുകളിലും 16 വീതം കോശങ്ങളിലായി സംഭരിയ്ക്കപ്പെട്ട അത്യുജ്ജല പ്രഹര ശേഷിയുള്ള ഊർജ്ജം സ്വതന്ത്രമാവുകയും അത് അണുവിസ്ഫോടനത്തിലെയ്യ്ക്ക് നയിക്കപ്പെട്ട് സകലഭൂതങ്ങളേയും ദഹിപ്പിച്ച് ചാമ്പൽ ( കാർബൺ ) ആക്കി മാറ്റുകയും ചെയ്യുന്നു... അണു വിസ്ഫോടനം എന്ന പ്രക്രിയ രാജ്യാതിർത്തികൾ ഭേദിച്ച് ലോകത്ത് ബാക്കിയുള്ള അവസാന അണുവിനെ വരെ ദഹിപ്പിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് തിരിയുന്നു.  


ശിവനിൽ നിന്നും ജനിയ്ക്കുന്ന ഭദ്രകാളിയെന്ന ദേവീചൈതന്യം സംഹാരത്തിന്റെ മൂർത്തിമത്ഭാവം തന്നെയാണ്.  തമോഗുണത്തിന്റെ അസുരമൂർത്തികൾ ഭൂമിയിലെ സാത്വിക ശക്തികളെ കടന്നാക്രമിയ്ക്കുമ്പോൾ ശിവനിൽ നിന്നും ഭദ്രകാളി പിറക്കുന്നു.  കോപാന്ധയായി മാറുന്ന സർവ്വം സഹയായിരുന്ന ശിവ ചൈതന്യമായ പരാശക്തിയുടെ തന്നെ രൗദ്രഭാവം ശമിയ്ക്കുന്നതോ കോപശമനാർദ്ധം കാൽച്ചുവട്ടിലെത്തുന്ന സ്വപിതാവായ പരബ്രഹ്മത്തിന്റെ നെഞ്ചിലും.  കോപാഗ്നിയെന്ന ശിവ പുത്രിയെ വരുതിയിലെത്തുവാൻ അന്തകന്റെയും അന്തകനായ ശിവനു പോലും കാൽച്ചുവട്ടിലെത്തേണ്ടിവരുമെന്ന മഹാ തത്വം. 


അതീവ ഭക്ത വത്സലനും ക്ഷിപ്ര പ്രസ്സാദിയും ക്ഷിപ്ര കോപിയുമായുള്ള സാക്ഷാൽ പരമശിവൻ ഭക്തനു കൊടുത്ത വാക്കു പാലിയ്ക്കുവാൻ ബാണാസുരന്റെ കൊട്ടാരത്തിനു കാവക്കരനായി പ്രിയ പത്നി ശ്രീ പാർവ്വതിക്കൊപ്പം താമസിയ്ക്കുന്നതും പരമാത്മചൈതന്യമായ ശ്രീകൃഷ്ണഭഗവാന്റെ പൗത്രനായ അനിരുദ്ധനെ ബാണാസുര പുത്രിയായ ഉഷയുടെ അന്തപ്പുരത്തിൽ ബന്ധിയാക്കി ശ്രീകൃഷ്ണനുമായിപ്പോലും യുദ്ധം ചെയ്ത കഥ നമ്മൾ മറന്നിട്ടില്ല. 

⊰᯽⊱┈──╌❊╌──┈⊰᯽⊱

അഘോര മന്ത്രം 

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഹും ഫട്


ധ്യാന ശ്ളോകം :-

⊰᯽⊱┈──╌❊╌──┈⊰᯽⊱

കാല ഭ്രാഭ: കാരാഗ്രൈ: പരശുഡ മരു കൌ
ഖണ്ഗഖേടൌ ച ബാണേ
ഷ്വാസൌ ശൂലം കപാലം ദധദതി ഭയദൌ
ഭീഷണാസ്യ സ്ത്രിണത്രേ:
രക്താകാരാംബരോ/ഹി പ്രവരഘടിത ഗാത്രോ/ഹി നാഗാഹാദീന്
ഖാദന്നിഷ്ടാർത്ഥദായീ ഭവദനഭിമത
ച്ഛിത്തയേസ്യാദഘോര :

⊰᯽⊱┈──╌❊╌──┈⊰᯽⊱

സാരം :-


കാർമേഘം പോലെ കറുത്ത നിറത്തോടു കൂടിയവനും കൈകളിൽ പരശു , ഡമരു , ഖഡ്ഗം , ഖേടം , ബാണം ,വില്ല് , ശൂലം , കപാലം എന്നിവ ധരിച്ചും അധിഭയങ്കരമായ മുഖത്തോടും മൂന്ന് കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം ധരിച്ചവനും സർപ്പാഭരണങ്ങൾ അണിഞ്ഞവനും ദുഷ്ട ഗ്രഹാദികളെ ഉന്മൂലനം ചെയ്തു കൊണ്ടിരിക്കുന്നവനുമായ അഘോരശിവൻ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ഫലം:-


ദിവസവും അഘോര മന്ത്രം ഉച്ചരിച്ച് കൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ട ഗ്രഹങ്ങളും രോഗങ്ങളും പീഡിപ്പിക്കുകയില്ല.'


⊰᯽⊱┈──╌❊╌──┈⊰᯽⊱


ശ്രീകൃഷ്ണഭഗവാൻ പാണ്ഡവർക്കൊപ്പം സദാ ഉണ്ടായിരുന്നു. എന്നിരുന്നാലും പാണ്ഡവർക്ക് ദു:ഖമൊന്നും അവസാനിച്ചില്ല. അവയെല്ലാം സമയാസമയങ്ങളിൽ വന്നും പോയും കൊണ്ടിരുന്നു. ചിലപ്പോൾ തീവ്രമായ ദുഃഖം. പലതരം വിഷമഘട്ടങ്ങൾ. പലതരം അനുഭവങ്ങൾ. എന്നാൽ ഭഗവാൻ കൂടെയുള്ളതുകൊണ്ട് ഈ വിപരീതഘട്ടങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കാനും, തരണംചെയ്യാനും അവർക്ക് സാധിച്ചു.


ഭഗവാനെ വരിക്കുന്നതുകൊണ്ടോ, ഭക്തനായതുകൊണ്ടോ, ഭഗവദ്‌പൂജകൾ ചെയ്യുന്നതുകൊണ്ടോ, ജീവിതദുഃഖങ്ങളും വിഷമതകളും അവസാനിക്കുന്നു എന്നർത്ഥമില്ല. അവയെല്ലാം പ്രാരബ്ധമനുസരിച്ച് വന്നുംപോയും കൊണ്ടിരിക്കും. പാണ്ഡവർക്ക് കൃഷ്ണനെ കൂടെവച്ചതുകൊണ്ട് ഏതുവിധം പ്രതിസന്ധികളെ തരണംചെയ്യാൻ സാധിച്ചുവോ, അതുപോലെ, ഭഗവാനെ കൂടെ വച്ചുകൊണ്ട് ദുർഘടവും കല്ലും മുള്ളും നിറഞ്ഞതുമായ ജീവിതവീഥികളെ നമുക്കും കടന്നുപോകാം.

അതിനാണ് ഭഗവദ് ചിന്തകൾ സഹായകമാകേണ്ടത്.
ഭഗവാനെ ഒപ്പം നിർത്തിക്കൊണ്ട്, ദുഃഖങ്ങളെ, വിഷമതകളെ...യാതൊരു പരിഭവവുമില്ലാതെ  സ്വീകരിച്ച്, അഭിമുഖീകരിച്ച്, യോജിച്ച രീതിയിൽ പരിഹാരം ചെയ്ത് തള്ളി നീക്കുന്നതിനെയാണ് ശരിക്കും ഈശ്വരാരാധന എന്നുപറയുന്നത്.
അല്ലാതെ "ഞാൻ ദിവസേന എത്ര നാമം ജപിച്ചു. എത്രയെത്ര ക്ഷേത്രങ്ങൾ സന്ദർശിച്ചു. എന്തൊക്കെ വഴിപാടുകൾ നടത്തി..!! എത്ര പുണ്യകർമ്മങ്ങൾ ചെയ്തു. എന്നിട്ടും ഭഗവാൻ എനിയ്ക്കെന്തിന് ഈ ദുഃഖം മാത്രം നൽകി. എന്ന പരിഭവം വച്ചുകൊണ്ട് നടക്കുന്ന ഒരുപാടാളുകളേയും നമുക്ക് കാണാം. അതൊരിക്കലും ഭക്തിയാവില്ല, ഈശ്വരാരാധനയാവില്ല.

 അവർക്ക് ദുഃഖം സദാ കൂടപ്പിറപ്പായിരിക്കും. 
ജീവിത പ്രതിസന്ധികളെ ഒരിക്കലും നല്ലപോലെ അഭിമുഖീകരിക്കാനോ പരിഹരിക്കാനോ അവർക്ക് കഴിയുകയുമില്ല.

ഇങ്ങനെയുള്ള "ഭക്തരെ" കാണുന്ന മറ്റാളുകളും "കണ്ടോ, അവർ ഇത്രയൊക്കെ ഭക്തി ചെയ്തിട്ടും, നാമം ജപിച്ചിട്ടും, വഴിപാടുകൾ നടത്തിയിട്ടും, ഈശ്വരൻ അവർക്ക് നൽകിയത് ദുഃഖം മാത്രമല്ലേ." എന്നൊക്കെ പറഞ്ഞ് ഭക്തിയിൽ നിന്നും, ഈശ്വരവിചാരത്തിൽ നിന്നും പിൻവലിയാനും, മറ്റുള്ളവരെ ഭക്തിമാർഗ്ഗത്തിൽ നിന്ന് അകറ്റാനും ശ്രിക്കാറുണ്ട്. അറിവില്ലായ്മ എന്നല്ലാതെ എന്തുപറയാൻ. കഴിയുമെങ്കിൽ അങ്ങനെയുളളവരോട് അകലം പാലിക്കുക.

⊰᯽⊱┈──╌❊╌──┈⊰᯽⊱

പരമശിവനെ പ്രീതിപ്പെടുത്താൻ ഉള്ള മന്ത്രങ്ങൾ


⊰᯽⊱┈──╌❊╌──┈⊰᯽⊱

പരമശിവൻ മൂർത്തിത്വത്തിന്റെ ഏറ്റവും പരമോന്നതമായ ഈശ്വരനാണ്. അവൻ എല്ലാ സൃഷ്ടികളുടെ ഉറവിടവും ലക്ഷ്യവുമാണ്. ശിവൻ വളരെ കരുണയുള്ളവനും, വളരെ പെട്ടെന്ന് പ്രസാദിക്കുന്നവനുമാണ് (ബോല ഭണ്ഡാരി). ആത്മീയ പുരോഗതി സംഭാവന ചെയ്തുകൊണ്ട് ഒരു ഭക്തന്റെ എല്ലാ ആഗ്രഹങ്ങളും നൽകാൻ കഴിയുന്ന ഏറ്റവും ശക്തമായ മന്ത്രങ്ങളിൽ ഒന്നാണ് ശിവമഹാമന്ത്രം. ഇവിടെ ചില ശിവമഹാമന്ത്രങ്ങളും, അവയുടെ അർത്ഥങ്ങളും, അവ ജപിക്കുന്നതിന്റെ അനുഗ്രഹവും അടങ്ങുന്ന ഒരു പട്ടിക താഴെ കൊടുത്തിട്ടുണ്ട്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ പഞ്ചാക്ഷരി മന്ത്രം


⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ പഞ്ചാക്ഷരി മന്ത്രം "ഓം നമ ശിവായ"
നാ, മാ, ശി, വാ, യ തുടങ്ങിയ അഞ്ച് അക്ഷരങ്ങളാൽ നിർമ്മിക്കപ്പെട്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം. ഭൂമി, ജലം, തീ, വായു, ആകാശം എന്നീ അഞ്ച് ഭൂതങ്ങളെയാണ് ഈ അഞ്ചക്ഷരങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. കൂടാതെ, ഈ അഞ്ചു അക്ഷരങ്ങൾ ശിവ പഞ്ചാക്ഷരി മന്ത്രത്തെ ഇങ്ങനെ വിപുലീകരിക്കപ്പെടുത്തുന്നു.
ശിവ പഞ്ചാക്ഷരി മന്ത്രത്തിലെ ആദ്യ അക്ഷരമായ "ന" സൂചിപ്പിക്കുന്നത് നാഗേന്ദ്ര ഹാരനെയോ, പാമ്പിനെ ആഭരണമായി കഴുത്തിലണിഞ്ഞവനെയോ ആണ്.
മന്ദാഗ്നി(ഗംഗ) നദിയിലെ വെള്ളത്തിൽ കുളിച്ച ശിവനെയാണ് രണ്ടാമത്തെ അക്ഷരമായ "മ" എന്ന അക്ഷരം അർത്ഥമാക്കുന്നത്.
മൂന്നാമത്തെ അക്ഷരശൂന്യമായ "ശി" ശിവന്റെ ഭംഗിയെ സൂചിപ്പിക്കുന്നു. വിടർന്നു നിൽക്കുന്ന താമരയെയാണ് ഈ അക്ഷരം പ്രതിനിധാനം ചെയ്യുന്നത്.
വസിഷ്ഠനെപ്പോലുള്ള പല മഹാ ഋഷിമാരും ആരാധിക്കുന്ന അതിശ്രേഷ്ഠവും ഉന്നതനുമായ ശിവദൈവത്തെയാണ് നാലാമത്തെ അക്ഷരമായ "വാ" സൂചിപ്പിക്കുന്നത്.
അഞ്ചാമത്തെ അക്ഷരമായ "യാ" എന്നത് യക്ഷ രൂപത്തിൽ കാണുന്ന ശിവന്റെ നിഗൂഢമായ രൂപത്തെ വിവരിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

രുദ്ര മഹാ മന്ത്രം

⊰᯽⊱┈──╌❊╌──┈⊰᯽⊱

രുദ്ര മഹാ മന്ത്രം "ഓം നമോ ഭഗവത് രുദ്രായ്"
ശിവൻറെ ഏറ്റവും പ്രശസ്തവും , ശക്തമായതുമായ പേരുകളിൽ ഒന്നാണ് രുദ്ര. വേദങ്ങളിൽ ശിവനെ അഭിസംബോധന ചെയ്യുന്ന ഒരു പ്രശസ്തമായ വാക്യം രുദ്രം എന്നാണ്.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ ഗായത്രി മന്ത്രം

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ ഗായത്രി മന്ത്രം "ഓം തത്പുരുഷായ്‌ വിദ്മഹേ വിദ്മഹേ മഹാദേവായ്‌ ധീമഹി തന്നോ രുദ്ര പ്രചോദയാത്".


അർത്ഥം : 


ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.


⊰᯽⊱┈──╌❊╌──┈⊰᯽⊱

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രം

⊰᯽⊱┈──╌❊╌──┈⊰᯽⊱

മാപ്പ് അപേക്ഷിക്കുന്നതിനുള്ള ശിവ മന്ത്രം 

⊰᯽⊱┈──╌❊╌──┈⊰᯽⊱

 "കർചരണകൃതം വാ
കൈജം കർമജം വാ
ശ്രവണായഞ്ചം വാ
മാനസം വാ പരാധം
വിഹിതം വിഹിതം വാ
സർവ്വ മേറ്റ ക്ഷമസ്വ ജയ ജയ
കരുണാബ്‌ദെ ശ്രീ മഹാദേവ ശംഭോ".

⊰᯽⊱┈──╌❊╌──┈⊰᯽⊱

മാപ്പപേക്ഷിക്കുന്നതിനുള്ള ശിവമന്ത്രത്തിന്റെ അർത്ഥം :

⊰᯽⊱┈──╌❊╌──┈⊰᯽⊱

 കരുണാമയനായ മഹാദേവനെ ഞാൻ വളരെ ആദരവോടെ പ്രാർത്ഥിക്കുന്നു. എന്റെ കൈകാലുകൾ, ശരീരം, പ്രവൃത്തികൾ എന്നിവയിലൂടെ ഞാൻ ചെയ്ത പാപങ്ങൾ പൊറുക്കിക്കൊടുക്കുന്നതിനുവേണ്ടി ഞാൻ അവനെ നമിക്കുന്നു. ചെവി, കണ്ണ് മനസ്സ് എന്നിവ കൊണ്ട് ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ അവനോടു മാപ്പ് അപേക്ഷിക്കുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ മഹാമന്ത്രം എങ്ങനെ ജപിക്കാം

⊰᯽⊱┈──╌❊╌──┈⊰᯽⊱

1. ശിവ മഹാ മന്ത്രം ജപിക്കുന്നതിനുള്ള എണ്ണം കണക്കാക്കാനായി രുദ്രാക്ഷം കൊണ്ടുള്ള ജപമാല ഉപയോഗിക്കുക.


2. വെളുത്ത പൂക്കളും കറുത്ത എള്ളും ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ കൂടെ ഉപയോഗിക്കുന്നത് മഹാദേവനുള്ള ഉത്തമമായ കാഴ്ച വസ്തുവാണ്.


3. ശിവ മഹാമന്ത്രം ജപിക്കേണ്ടത് 1,25,000 തവണയാണ്.


4. ചതുർഥി തിഥി, ശിവ രാത്രി, തിങ്കളാഴ്ചകൾ, മംഗളകരമായ മുഹൂർത്തങ്ങൾ, നക്ഷത്രങ്ങൾ എന്നീ അവസരങ്ങളിൽ ജപിക്കുന്നത് വളരെ പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

⊰᯽⊱┈──╌❊╌──┈⊰᯽⊱

ശിവ മഹാമന്ത്രം ജപിക്കുന്നതിന്റെ ഗുണങ്ങൾ

⊰᯽⊱┈──╌❊╌──┈⊰᯽⊱

1. ആരോഗ്യം, സമ്പത്ത്, സന്തോഷം എന്നിവ വർദ്ധിപ്പിക്കുകയും ഭക്തനു ചുറ്റുമുള്ള സമാധാനവും സൗഹാർദവും ഉയർത്തുകയും ചെയ്യുന്നു.

2. എല്ലാ തരത്തിലുള്ള ഭീതികളും നീക്കം ചെയ്യുകയും ഒരു ഭക്തൻ ആത്മവിശ്വാസം നേടുകയും ചെയ്യുന്നു.

3. ശത്രുക്കളെ നശിപ്പിക്കുന്നു, ഒരു വ്യക്തിയുടെ സമഗ്ര ക്ഷേമവും വിജയവും പ്രോത്സാഹിപ്പിക്കുന്നു.

4. നല്ല ആരോഗ്യവും രോഗങ്ങൾക്കുള്ള പരിഹാരങ്ങളും നൽകുന്നു.

5. വിദ്യാർത്ഥികളുടെ ഏകക്രതയും പാണ്ഡിത്യവും മെച്ചപ്പെടുത്തി നല്ല മാർക്ക്‌ നേടുകയും തൊഴിലിൽ നന്നായി പ്രകാശിക്കുകയും ചെയ്യുന്നു.

6. കുടുംബത്തിലെ ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നു, സമൂഹത്തിൽ സമാധാനവും സന്തോഷവും പ്രോത്സാഹിപ്പിക്കുന്നു.

7. ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയെ പ്രകാശിപ്പിക്കുകയും വ്യക്തികളെ മുക്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു.🙏

മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...

♓മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...💥💥💥

⚜️⚜️ഹിന്ദു പുരാണങ്ങളിൽ  മഹാ ദേവൻ മഹാ വിഷ്‌ണു വിനു  നൽകിയ

വിഷ്ണു വിന്റെ 
 അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചൂണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിക്കും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഏത്  ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

ഒരു കഥ
🌹🌹🌹

  പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.

ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി.
അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. 
ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. 
വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. 
അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
 അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു.
 പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.

കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. 
എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. 
ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു.
 അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. 
കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. 
രാജാവിന് ഒരു ഭയവും തോന്നിയില്ല. 
പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. 
മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. 
പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. 
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. 
എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. 
എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. 
ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി.
 ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു.
 അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. 
മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. 
ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. 
ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. 
മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

സുദര്‍ശനചക്രം കൃത്തികയെ ഭസ്മമാക്കിയതുപോലെ ദുര്‍വാസാവുമഹര്‍ഷിയെയും ഉടന്‍തന്നെ ഭസ്മമാക്കാത്തത് എന്താണെന്നാണോ നിങ്ങളുടെ സംശയം? അത് ദുര്‍വാസാവ് ശിവഭക്തനാണ്. 
ശിവ ശിവ എന്നു ജപിച്ചുകൊണ്ടാണ് ഓടിയത്. അതുകൊണ്ടാണ് 

വിനയവും ക്ഷമയും നമുക്കുണ്ടാകണം. 
പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്.
 അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. 
നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.

ഓം നമോ  നമഃ.    ശിവായ
🙏💥🙏💥🙏💥🙏💥🙏

ആയുധങ്ങൾ

തൃശൂലത്തിന്റെ മറ്റൊരു പേര് അറിവില്ല. അങ്ങിനെ ഒരു perundenkil അയച്ചു തരിക
എന്റെ അറിവിൽ
Pinaakam അത് വില്ലാണ്
Ghatwangam അത് ഗദ യാണ്
Thomara അത് ഇരുമ്പ് പാര യാണ്
മുസലം അത് ഇരുമ്പ് ഉലക്ക
മുദ്ഗര എന്ന മുൾത്തടി
Parikha എന്ന ഇരുമ്പ് ഉലക്ക
Bhushughandi എന്ന ചാട്ടുളി
ശതഖനി  ചക്രം എന്നിവ എന്റെ അറിവിൽ ശിവകവചത്തിൽ ശ്ലോകത്തിൽ ഉണ്ട്
കാലഭൈരവ മൂർത്തി ക്കാ ണ് ശൂലം കല്ലുളി പാശം
ഓരോ ഭാവത്തിന് അനുസരിച്ച് ആയുധങ്ങൾ
തൃശൂലത്തിന് മറ്റൊരു പേര് ശ്ലോകങ്ങളിൽ കണ്ടതായി അറിവില്ല
ഏതായാലും മറ്റൊരു perundenkil അതു വിവരിക്കുന്ന ഗ്രന്ഥം +ശ്ലോകം എനിക്ക് അയച്ചു തരിക ഒരു പുതിയ അറിവാണ്

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത*

*ശിവക്ഷേത്രത്തിൽ ചെയ്യേണ്ട പ്രദക്ഷിണത്തിന്റെ പ്രത്യേകത*

ഇവിടെ ഒരു സംശയം വരാം . ശിവക്ഷേത്രത്തിൽ സാ ധാരണ ക്ഷേത്രത്തിലുള്ളതുപോലെയല്ലല്ലോ പ്രദക്ഷിണം വെയ്ക്കുന്നതു് . അവിടെ പ്രതിഷ്ഠ കിഴക്കോട്ടു തിരിഞ്ഞാണെങ്കിലും പടിഞ്ഞാറോട്ട് തിരിഞ്ഞാണെങ്കിലും വടക്കുഭാഗത്തേക്കും ശ്രീ കോവിലിൽനിന്നും അഭിഷേകജലം ഒഴുകിപോകുന്ന ഓവിൻറ സമീപം വരെ പ്രദക്ഷിണമായി വരുകയും വീണ്ടും അപ്രദക്ഷിണമായി അതേ സ്ഥാനംവരെ വന്നു തിരിച്ചു നടയിൽ പോവു കയുമാണല്ലോ ചെയ്യുന്നതു് . അപ്പോൾ പ്രദക്ഷിണവും അപ്രദക്ഷിണവും ഒരുമിച്ചിവിടെ നടത്തുന്നു . സവ്യാപസവ്യമാർഗ്ഗങ്ങളെന്നും ഇവയെ വിളിക്കാറുണ്ടു് . ഓവിനെ ആരും മറി കടക്കാറില്ല . ഇതിനെപ്പററി 

 " സോമസൂത്രം നലംഘയേൽ ' ' 

എന്നാണ് ശിവാഗമത്തിൽ പറഞ്ഞിട്ടുള്ളതു് . ശിവലിംഗത്തിനു  നേരെ ഉത്തരഭാഗത്തുള്ള സോമസഥാനം വരെ ഒരു ഋജുരേഖ വരച്ചാൽ അതിനെയാണ് സോമസൂത്രം എന്നു പറയുന്നതു് . അതിനെ ലംഘിക്കാതെ സവ്യാപസവ്യമായിട്ടാണ് ശിവ ക്ഷേത്രത്തിൽ പ്രദക്ഷിണം നടത്താറുള്ളത് . യോഗമാർഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രകിയതന്നെയാണ് ശിവപദക്ഷിണം - യോഗശാസ്ത്രത്തിൽ ശിവന്റെ സ്ഥാനം ശരീരത്തിൻറ ഏററവും ഉപരി സഹസ്രാരപത്മത്തിലുള്ള ബ്രഹ്മരന്ധ്രസ്ഥാനമാണെന്നും മനസ്സിലാക്കിയാൽ ഇതിന്റെ തത്വം മനസ്സിലാകും . വത്തുളാകൃതിയായി സ്ക്രൂവിനെ പോലെ മേലോട്ടുമേലോട്ട് പോകുന്ന ഈ മാറ്റത്തിൻറെ അവസാനത്തെ ബിന്ദുവാണല്ലോ ആസ്ഥാനം . അതിനപ്പുറത്തേക്ക് ആവർത്തുള മാർഗ്ഗം നീണ്ടുപോകുന്നില്ല . അവിടെ അവസാനിക്കുകയേ ചെ യ്യുന്നുള്ളൂ .  എല്ലാ ദേവന്മാരിലും വച്ച് ഉപരിസ്ഥാനത്ത് തന്ത്രശാസ്ത്രത്തിൽ വത്തിക്കുന്നതും ശിവനാണെന്നോക്കുക .

 ശിവന്റെ മൂന്നു കണ്ണുകളും ചന്ദ്രക്കലാഞ്ചിതമായ മകുടപ്രദേശവും ഈ സ്ഥിതിയെ തന്നെയാണ് സൂചിപ്പിക്കുന്നത് . തന്ത്രശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ 36 തത്വങ്ങളിൽ പ്രഥമസ്ഥാനത്തുള്ളതും ശിവത്വം തന്നെയാണ് . അവിടെ നിന്നാണ് ബ്രഹ്മാണ്ഡം ഉൽഭവിക്കുന്നതു തന്നെ . കിഴക്കു തുടങ്ങിയ അഷ്ടദിക്കുകളുടെ പ്രതീകത്വം നമ്മുടെ യോഗമാർ ഗ്ഗങ്ങളായ ഇഡാപിംഗളാസുഷുമ്നകൾക്ക് കൊടുക്കുകയാ ണ ങ്കി ൽ വടക്കു ഭാഗത്തായിരിക്കുo സഹസ്രാര പത്മം . അ വി ടുത്ത ലോകപാലകൻ സോമനാണല്ലോ . സോമഖ ണ്ഡമായിട്ടാണു യോഗികൾ ആ സ്ഥാനത്തെ അറിയുന്നതും . അമൃത രസം നിറഞ്ഞു നിന്നുകൊണ്ടു കുണ്ഡലിനീ പരമശിവ സമ്മേളനത്തോടെ ഉരുകി താഴോട്ട് യോഗി ദേഹത്തിലെ 72000 നാഡീഞരമ്പുകളിലൂടെയും ഒലിച്ചിറങ്ങുന്ന പരമാനന്ദ പ്രദായകമായ അമൃതധാരയുടെ ഉറവിടം അതുതന്നെയാണല്ലൊ . അതിനുതൊട്ട പ്പറത്തുതന്നെയാണു ഈശാനൻ എന്ന ദിഗ്ദേവതയും സ്ഥിതി ചെയ്യുന്നതു് . 

കിഴക്കുനിന്നും പുറപ്പെട്ട് പ്രദക്ഷിണമായി ക്ഷേത്രാങ്കണത്തിലൂടെ ഈ സ്ഥാനം വരെ ചെല്ലുമ്പോൾ അത് ശിവക്ഷേത്രമാണെങ്കിൽ സഹസ്രാരത്തിലുള്ള ബ്രഹ്മരന്ധംവരെ സാധകൻ പോകുകയാണു ചെയ്യുന്നതു് . മററു ദേവീദേവന്മാർ ശിവ സ്ഥാനത്തിനുതാഴെ മാത്രം വർത്തിക്കുന്നതിനാൽ ആ ദേവന്മാരെയെല്ലാം മുഴുവനായും പ്രദക്ഷിണം വെക്കാമെന്നു വരുന്നു . പക്ഷെ ശിവനാണെങ്കിൽ , ഉപരിതമമായ ബിന്ദുവാണെങ്കിൽ ഈ പ്രദക്ഷിണമാർഗ്ഗം വടക്ക് സോമബിന്ദുവിൽ അവസാനിക്കുകയാണ് ചെയ്യുന്നത് . ക്ഷേത്രഗണിത പ്രകാരം ( Geometrical ) ചിന്തിക്കുകയാണെങ്കിൽ ആ സ്ഥാനത്തിനപ്പുറത്തേക്കു ആ ഊദ്ധ്വഗമന രേഖ നീട്ടുവാൻ വയ്യാത്ത ഒരവസ്ഥയാണ് ഉള്ളത് , അതിനാൽ ശിവക്ഷേത്രത്തിൽ പ്രദക്ഷിണം വടക്കു സോമസുത്രം വരെ മാത്രമെ ചെയ്യുവാൻ പാടുള്ളൂ  അഥവാ സാധിക്കുകയുള്ളൂ . അവിടെനിന്നും ശ്രീകോവിലിൽ ഇരുന്നരുളന്ന ശിവലിംഗത്തെ വന്ദിച്ച് അഥവാ  ബ്രഹ്മ ര ന്ധ്രത്തിൻറെ സാക്ഷാൽ ആസ്ഥാനമായ താഴികക്കുടം  നോക്കി തൊഴുത്  ആരാധകൻ അപ്രതീക്ഷമായി മടങ്ങുന്നു അങ്ങിനെ മടങ്ങുന്നത് സോമനാഡിയിലൂടെ വേണമെന്നുള്ളതിനാൽ ബലിക്കല്ലുകൾക്കപ്പുറമായി സോമദ്യോതകമായ മനോമണ്ഡലത്തിലൂടെ തന്നെ വേണമെന്നു നിർബ്ബന്ധമാണ് . അപ്പോൾ ശിവക്ഷേ ത്രത്തിന്റെ നടയ്ക്കൽ നിന്നു പുറപ്പെട്ട് സോമസൂത്രം വരെ ബലിക്കല്ലുകൾക്ക് പുറത്തുകൂടി പ്രദക്ഷിണമായി പോയി വീണ്ടും അപ്രദക്ഷിണമായി ബലിക്കല്ലുകൾക്കിടയിലൂടെ മടങ്ങുന്നു . 

കിഴക്കുല നടയാണെങ്കിൽ അതു സൂചിപ്പിക്കുന്ന മൂലാധാരം വരെ വീണ്ടും വന്നു അതിനപ്പുറത്തേക്ക് മടങ്ങിതൊഴുതശേഷം വീണ്ടും പ്രദക്ഷിണം ( ഊദ്ധ്വഗമനം ) തുടങ്ങുന്നു . അങ്ങനെ ഇഡാപിംഗളാനാഡിയിലൂടെ പൂരകരേചകങ്ങളാകുന്ന പ്രാണായാമ പ്രക്രിയ നടത്തുന്നപോലെയൊരു ക്രിയയാണു  അന്തർവത്തിയായ പരമാത്മചൈതന്യത്തെ വന്ദിക്കുന്ന രംഗം .

അങ്ങിനെ യോഗമാർഗ്ഗത്തിൻറെ അന്യാദൃശ്യമായ സാദൃശ്യം വഹിക്കുന്ന ഒന്നാണ് ശിവക്ഷേത്രത്തിലെ പ്രദക്ഷിണം . അത് മൂന്നാകയാൽ  ഉത്തമമായി എന്ന് നേരത്തെ കണ്ടല്ലോ. സാധാരണക്രിയാദികൾക്ക് മൂന്നു പ്രാണായാമമാണ് വിധിച്ചിട്ടുള്ളത് എന്നും ഓർത്താൽ ഈ അടിസ്ഥാനം പിടികിട്ടുന്നതാണ് . സാധാരണദേവന്മാർക്കു സാധാരണ പ്രദക്ഷിണവും ശിവനു  സവ്യാപസവ്യമാകുന്ന പ്രദക്ഷിണവും ചെയ്യുന്നതിന്റെ പൊരുൾ ഇപ്പോൾ വ്യക്തമായല്ലോ .

Monday, March 23, 2020

ശ്രീ സ്വർണ്ണാകർഷണ ഭൈരവ മന്ത്ര൦

*⚜ശ്രീ സ്വർണ്ണാകർഷണ ഭൈരവ മന്ത്ര൦⚜*
🎀🎀〰〰〰🌞〰〰〰🎀🎀

*വിവരണം*
🎀🎀〰🌞〰🎀🎀
ശിവഭഗവാന്റെ പുത്രൻ ആയി സ്വർണ്ണാകർ ഷണ ഭൈരവനെ കരുതുന്നു. സ്വർണ്ണം ഉൾപ്പെടെ ധനസമൃദ്ധി കൈവരാനും. അത്നി ലനിർത്താനുംനഷ്ടപ്പെട്ടുപോകാതിരിക്കാനും ദിവസേന പ്രഭാതത്തിലുംപ്രദോഷത്തിലും മൂന്ന് പ്രാവശ്യംവീതം സ്വർണ്ണാകർഷണ ഭൈരവനെ മനസ്സിൽ ധ്യാനിച്ച് ഈ സ്തുതി ചൊല്ലുക

*മന്ത്ര൦* 
🎀🎀〰🌞〰🎀🎀
*ഓം ഗംഗേശപുത്രം ഡമരും ത്രിശൂലം*
*വരാഭയെ സന്ധധതം ത്രിനേത്രം*
*ദേവ്യായുതം തപ്തസുവർണ്ണവർണ്ണം*
*സ്വർണ്ണാകൃഷം  ഭൈരവമാശ്രയാമ*

*അർത്ഥം* 
🎀🎀〰🌞〰🎀🎀
*ശിവപുത്രനായി, ഡമരുവും ശൂലവും വരദ വും അഭയമുദ്രകൾ ധരിച്ചവനായി ദേവിയോട്  കൂടിയവനായി തീയിലിട്ട്പഴുപ്പിച്ച സ്വർണ്ണത്തിന്റെ വർണ്ണമുള്ളവനുമായ ശ്രീമദ് സ്വർണ്ണാ കർഷണ ഭൈരവദേവനെ ഞങ്ങൾ ആശ്രയിക്കുന്നു*

*ശുഭം* 
 *Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ* 
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
       *©ദേവി 'അമ്മ ആത്മീയ ഗ്രൂപ്*
         █║▌█║▌█║▌█|█ █║
       *ഭഗവതി കടാക്ഷം ഉണ്ടാകട്ടെ* 
         █║▌█║▌█║▌█|█ █║
        *ഓം ശാന്തി,ശാന്തി, ശാന്തി©* 
🌞❁════❁★☬ॐ☬★❁════❁🌞
   *എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
https://chat.whatsapp.com/GbJtMP84LrwFFIGONdXKHm ✿❁════❁★☬ॐ☬★❁════❁✿

*ശുഭം* 
 *Ⓞⓜ ⒹⒺⓋⒾ ⒶⓜⓜⒶ*
✿➖➖➖➖ॐ➖➖➖➖✿
*സർവ്വ മംഗള മംഗല്യേ* 
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*ദേവി അമ്മേ നമോസ്തുതേ*
🌞❁════❁★☬ॐ☬★❁════❁🌞
      
         █║▌█║▌█║▌█|█ █║
       *ഭഗവതി കടാക്ഷം ഉണ്ടാകട്ടെ* 
         █║▌█║▌█║▌█|█ █║
        *ഓം ശാന്തി,ശാന്തി, ശാന്തി©* 
🌞❁════❁★☬ॐ☬★❁════❁🌞
   *എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക*
 ✿❁════❁★☬ॐ☬★❁════❁✿

Friday, March 20, 2020

ശ്രീ ദക്ഷിണാ മൂര്‍ത്തി

 ശ്രീ ദക്ഷിണാ മൂര്‍ത്തി

"ഗുരുവേ സര്‍വലോകാനാം ഭിഷജെ ഭവ രോഗിണാം
നിധിയെ സര്‍വ്വ വിദ്യനാം ദക്ഷിണ മൂര്ത്തയെ നമ:
സകല ലോകത്തിനും ആദിഗുരുവും ഉണ്ടായതും ഉണ്ടായെക്കാവുന്നതുമായ മഹാ രോഗങ്ങളെ ഈശ്വരാനുഗ്രഹത്താല്‍ സുഖമാക്കിത്തരുന്ന ഭിഷഗ്വരനും സര്‍വ്വ വിദ്യകളുടെയും അധിനാധാനും ദക്ഷിണ ദിക്കെന്ന  യമന്റെ ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നവനുമായ ആദിഗുരു ശിവ ഭഗവാനെ  ഞാന്‍ നമിക്കുന്നു .ഇതൊരു ധ്യാന ശ്ലോകമാണ് .ഋഷി ,ചന്ദസ്സ് ,ദേവത എന്നീ മൂന്നു ഖടകങ്ങള്‍ ആണ് ധ്യാന ശ്ലോകത്തിന്റെ അടിസ്ഥാന ഖടകങ്ങള്‍ .അഷ്ടാംഗ യോഗവിദ്യയിലൂടെ റിഷീശ്വരന്‍ ധ്യാന നിമഗ്നനായി ഒരു മൂര്‍ത്തിയെ മനോ മുകുരത്തില്‍ സങ്കല്പിച്ചു  തപസ്സനുഷ്ടിക്കുംപോള്‍  തെളിയുന്ന മൂര്‍ത്തി യുടെ രൂപം വൃത്ത നിബദ്ധമെന് ചന്ദസ്സിലൂടെ സ്ശ്ലോകമായി രചിക്കുന്നതാണ്  ധ്യാന ശ്ലോകം .
ദക്ഷിണാ മൂര്‍ത്തി ഭാവത്തില്‍ ചിന്‍ മുദ്ര കാട്ടി  .വാസുകിയെ പൂനൂലാക്കി വടവൃക്ഷത്തിന്റെ ചുവട്ടില്‍ വലതു കാലിന്മേല്‍ ഇടതു കാല്‍ കയറ്റി വച്ച് സ്പടിക മലയും രുദ്രാക്ഷ മാലയും അണിഞ്ഞു മൂന്നു കണ്ണ്‍ള്ളവനായി സനകൻ  സനന്ദന്‍ സനാതനന്‍ സനല്കുമാരന്‍ എന്നീ ഋഷി ശ്വരന്മാര്‍ക്ക് ബ്രഹ്മതത്വം ഉപദേശിച്ചു കൊടുക്കുന്ന രൂപത്തിലാണ് ദക്ഷിണാ മൂര്‍ത്തി പ്രതിഷ്ടിതനായിരിക്കുന്നത്  പേര് വിരല്‍ ഈശ്വരനെയും ചൂണ്ടു വിരല്‍ ആത്മാവിനെയും നടുവിരല്‍ അഹങ്കാരത്തെയും മോതിരവിരല്‍ കര്‍മ്മത്തെയും  ചെറുവിരല്‍ മായ യേയും സൂചിപ്പിക്കുന്നു .ചിന്മുദ്രയുടെ അര്‍ഥം എന്തെന്നാല്‍ കര്‍മ്മങ്ങളില്‍ നിന്നും മായയെ വേര്‍പെടുത്തി അഹങ്കാരത്തെ അകറ്റി യാല്‍ ആത്മാവ് പരിശുദ്ധ മായി ജ്ഞാനം, കൈവരിക്കും .
കേരളത്തില്‍ ദക്ഷിണാ മൂര്‍ത്തിയെ വിഗ്രഹ രൂപത്തില്‍ ആരാധിക്കുന്നത്  അപൂര്‍വ്വമാണ്  നിശബ്ദമായ ഭജനത്ത്തിനു  ഏറ്റവും ഉത്തമ സ്ഥാനം ദക്ഷിണാ മൂര്ത്തി സന്നിധി യാണ് .വാദ്യമോ മനിയോച്ച്ച്യോ ഇല്ലാത്ത നിശബ്ധാവസ്ഥ ബുദ്ധിവികാസം ഓര്‍മ്മ ശക്തി വിദ്യാ വിജയം എന്നിവ ഫല സിദ്ധി

(ശരണം ശിവ് ചരണം )

ഓം ബഹുരൂപായ നമഃ

134. ഓം ബഹുരൂപായ നമഃ

സങ്കടങ്ങൾ വരുമ്പോഴും. ഏതു തരത്തിലുള്ള പ്രതിസന്ധി വന്നാലും അങ്ങയോട് ആണ് പറയാറ്.
മുന്നോട്ടുള്ള ജീവിതവും അങ്ങയിൽ തന്നെ ഞങ്ങളുടെ കൂടെ ഉണ്ടാവണേ മഹാദേവ...നമ പാർവ്വതി പതേ ഹര ഹര മഹാദേവ...

സദാ ശിവന്‍ സര്‍വ്വര്‍ക്കും മംഗളം ചെയ്യുന്നവനാണ്. സര്‍വ്വര്‍ക്കും നാഥനാണ് മഹാദേവന്‍. ദേവതകളുടെ നാഥന്‍ മഹാദേവനായ ശിവന്‍ തന്നെയാണ്. ശ്രീരാമനും, ശ്രീഗണേഷനും, ശ്രീകൃഷ്ണനും പൂജിക്കുന്നത് അവിടുത്തെ തന്നെയാണ്. സര്‍വ്വ ഭൂതാത്മാക്കളുടെയും പിതാവാണ്‌ വിശ്വനാഥന്‍. ഭഗവാന്‍ ഗര്‍ഭത്തിലേക്ക് പ്രവേശിച്ച് ജന്‍മം കൈക്കൊളളുന്നില്ല. അതിനാല്‍ തമോ, രജോ, സതോഗുണാവസ്ഥയുമില്ല. പരമമായ പ്രകാശം തന്നെയാണ്അവിടുന്ന്. സാധാരണക്കാരായ നമുക്കെപ്പോഴും തുണയായി നിന്ന് പവിത്രീകരിക്കപ്പെടാന്‍ സഹായിക്കുന്നു. ഉണര്‍ന്നിരുന്ന്ഭഗവാന്‍ നീട്ടിയ ആ സഹായഹസ്തത്തെ നമ്മള്‍ സ്വീകരിക്കണം. കാരണം ശിവന്‍ എപ്പോഴും പവിത്രമായ മംഗളകാരിയാണ്.

പഞ്ചമുഖ - പഞ്ചതത്ത്വം

🕉️പഞ്ചമുഖ - പഞ്ചതത്ത്വം🕉️

ശിവന് അഞ്ച് മുഖങ്ങളുണ്ട്‌ : ജലം, വായു, ഭൂമി, അഗ്നി, ആകാശം. ഈ പഞ്ചഭൂതങ്ങളെ മനസ്സിലാക്കുന്നതാണ് തത്ത്വജ്ഞാനം എന്നുപറയുന്നത്. 

ശിവനെ അഷ്ടമൂർത്തിയായും ആരാധിക്കുന്നു. അഷ്ടമൂർത്തിയുടെ എട്ട് രൂപങ്ങൾ  മനസ്സ്, ഓർമ, അഹം ഇവ മൂന്നും പിന്നെ പഞ്ചഭൂതങ്ങളും ചേർന്നതാണ്, രൂപമുള്ളതും രൂപമില്ലാത്തതുമായ ശിവന്റെ ഭാവങ്ങൾ! 

ശിവനെ ആരാധിക്കുക എന്നാൽ, ശിവതത്ത്വത്തിൽ ലയിച്ചുചേരുക. എന്നിട്ട് എല്ലാ നന്മകൾക്കുംവേണ്ടി നാം നാം പ്രാർഥിക്കുന്നു. 

സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വക്രതയില്ലാത്ത മനസ്സോടെ, നൈപുണ്യത്തോടെ പ്രവർത്തിക്കുമ്പോൾ നിഷേധവികാരങ്ങളായ ദേഷ്യവും അസ്വസ്ഥതകളും ദുഃഖവുമെല്ലാം മനസ്സിലേക്ക് കടന്നുവരാനുള്ള പ്രവണത ഇല്ലാതാകുന്നു. പിരിമുറുക്കങ്ങളും അസ്വസ്ഥതകളും വിഷമങ്ങളും സാധനയിലൂടെയും സേവയിലൂടെയും സത്‌സംഗിലൂടെയും ഇല്ലാതാകുന്നു

മുക്തമായ ഹൃദയത്തോടെ ലോകനന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നു.  ഈ ലോകത്ത് എല്ലാവരും സന്തുഷ്ടരായിരിക്കണം എന്നാണ് പ്രാർഥന:

 ‘സർവ്വേ ജനഃ സുഖിനോ ഭവന്തു.’ 

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു "

" ഓം നമ: ശിവായ "

ॐ➖➖➖➖ॐ➖➖➖➖ॐ
🔴🔵🔴🔵🔴🔵🔴🔵🔴🔵

മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...

♓മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...💥💥💥

⚜️⚜️ഹിന്ദു പുരാണങ്ങളിൽ  മഹാ ദേവൻ മഹാ വിഷ്‌ണു വിനു  നൽകിയ

വിഷ്ണു വിന്റെ 
 അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചൂണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിക്കും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഏത്  ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

ഒരു കഥ
🌹🌹🌹

  പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.

ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി.
അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. 
ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. 
വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. 
അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
 അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു.
 പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.

കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. 
എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. 
ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു.
 അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. 
കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. 
രാജാവിന് ഒരു ഭയവും തോന്നിയില്ല. 
പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. 
മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. 
പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. 
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. 
എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. 
എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. 
ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി.
 ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു.
 അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. 
മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. 
ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. 
ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. 
മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

സുദര്‍ശനചക്രം കൃത്തികയെ ഭസ്മമാക്കിയതുപോലെ ദുര്‍വാസാവുമഹര്‍ഷിയെയും ഉടന്‍തന്നെ ഭസ്മമാക്കാത്തത് എന്താണെന്നാണോ നിങ്ങളുടെ സംശയം? അത് ദുര്‍വാസാവ് ശിവഭക്തനാണ്. 
ശിവ ശിവ എന്നു ജപിച്ചുകൊണ്ടാണ് ഓടിയത്. അതുകൊണ്ടാണ് 

വിനയവും ക്ഷമയും നമുക്കുണ്ടാകണം. 
പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്.
 അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. 
നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.

ഓം നമോ  നമഃ.    ശിവായ
🙏💥🙏💥🙏💥🙏💥🙏

Wednesday, March 18, 2020

പുഷ്പദത്തനെന്ന ശിവഭൂതം

പുഷ്പദത്തനെന്ന ശിവഭൂതം
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

വിക്രമാദിത്യ സദസ്സിലെ പ്രസിദ്ധനായ ജ്യോതിശാസ്ത്രപണ്ഡിതനുംസംസ്കൃതപണ്ഡിതനുമായ ബ്രാഹ്മണശ്രേഷ്ഠനായിരുന്നു വരരുചി.

 ഇദ്ദേഹം പൂര്‍വജന്മത്തില്‍ ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ പുഷ്പദത്തനായിരുന്നവെന്ന്‌ കഥാസരിത്‌ സാഗരത്തില്‍ പറയുന്നുണ്ട്‌.

 ഒരിക്കല്‍ ആരും കേട്ടിട്ടില്ലാത്ത രസകരമായ കഥ പറയാന്‍ പാര്‍വതിദേവി ശ്രീപരമേശ്വരനോട്‌ ആവശ്യപ്പെട്ടു. മറ്റാരും ഈ കഥ കേള്‍ക്കരുതെന്നും ആവശ്യപ്പെട്ടു. അതുകാരണം നന്ദികേശ്വരനെ കാവല്‍ നിര്‍ത്തി ഭഗവാന്‍ കഥാകഥനം ആരംഭിച്ചു. ഈ അവസരത്തില്‍ കഥ കേൾക്കാനുള്ള ത്വര മൂത്ത്  നന്ദികേശ്വന്റെ വിലക്കിനെ മറികടന്ന്‌ പുഷ്പദത്തന്‍ അകത്ത്കടന്നു. ഈ വിവരമറിഞ്ഞ പാര്‍വതിദേവീ മനുഷ്യനായി ജനിക്കട്ടെ എന്ന്‌ പുഷ്പദത്തനെ ശപിച്ചു.

 അങ്ങനെ പുഷ്പദത്തന്‍ കൗശാമ്പിരാജ്യത്ത്‌ ബ്രാഹ്മണകുമാരനായി ജനിച്ചു. നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട പുഷ്പദത്തനെ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. ഒരിക്കല്‍ വീട്ടില്‍ വന്ന അതിഥികളോട്‌ മകന്‍ എന്ത്‌ കാര്യവും ഒരു പ്രാവശ്യം കണ്ടാല്‍ അത്‌ ഹൃദിസ്ഥമാക്കുമെന്ന്‌ പറഞ്ഞു. 

ഇത്‌ കേട്ട അതിഥികളായ വ്യാളിയ്ക്കും, ഇന്ദ്രദത്തനും സന്തോഷമായി. കാരണം വ്യാളിയും ഇന്ദ്രദത്തനും ദിവ്യനായ വര്‍ഷഗുരുവിന്റെ അടുത്ത്‌ വിദ്യകള്‍ അഭ്യസിക്കാനായെത്തിയാതിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം കേട്ടാല്‍ എല്ലാം പഠിക്കാന്‍ കഴിവുള്ള ശിഷ്യനെകൊണ്ടുവന്നാല്‍ സര്‍വവിദ്യകളും അഭ്യസിച്ചുതരാമെന്ന്‌ ഗുരു പറഞ്ഞു. അതുപ്രകാരം ശിഷ്യനെ അന്വേഷിച്ചിറങ്ങിയതാണെന്നവിവരം അവര്‍ ആ അമ്മയോട്‌ പറഞ്ഞു

.അങ്ങനെ വരരുചിയെ അതിഥികളോടൊത്ത്‌ വര്‍ഷഗുരുവിന്റെ സന്നിധിയിലേക്ക്‌ അമ്മ യാത്രയാക്കി.
വര്‍ഷഗുരു വരരുചിയ്ക്ക്‌ ഒരുപ്രാവശ്യവും വ്യാളിക്ക്‌ രണ്ട്പ്രാവശ്യവും ഇന്ദ്രദത്തന്‌ മൂന്ന്‌ പ്രാവശ്യവും വിദ്യകള്‍ പറഞ്ഞ്  കൊടുത്തു. അവര്‍ മൂവരും സര്‍വവിദ്യകളും കരസ്ഥമാക്കി.യോഗവിദ്യയ്ക്ക്ശേഷം ഗുരുദക്ഷിണയ്ക്കായി പണം സമ്പാദിക്കാന്‍ മൂവരും യോഗനന്ദരാജസന്നിധിയിലെത്തി.

അപ്പോഴാണ്‌ രാജാവ്‌ മരണമടഞ്ഞിരിക്കുകയാണെന്ന്‌ അറിയുന്നുത്‌. ഇന്ദ്രദത്തന്‍ തന്റെ ആത്മാവിനെ രാജാവിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ച്‌ രാജാവിനെ പുനരുജ്ജീവിച്ചു.ആവശ്യമായ പണം സമ്പാദിച്ച്‌ ശിഷ്യര്‍ ഗുരുദക്ഷിണ നല്‍കി. 

ഇന്ദ്രദത്തന്‍  രാജാവായതോടെ വരരുചി മന്ത്രിയുമായി.പണ്ഡിതനായ വരരുചി രാജാവിന്റെ എല്ലാവിധ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. തന്റെ ജിവിത ദൗത്യം പൂര്‍ത്തിയാക്കിയശേഷം വരരുചി വിന്ധ്യാസാനുക്കളില്‍ തപസ്സിനുപോയി. 
അവിടെനിന്നും ബദര്യാശ്രമത്തിലെത്തി. യോഗാഗ്നി ജ്വലിപ്പിച്ച്‌ ശരീരം ആഹുതിചെയ്ത്‌ ആത്മാവ്‌ ശാപമോക്ഷം നേടി പുഷ്പദത്തനായി ശിവസന്നിധിയിലെത്തി.

വരരുചിയെക്കുറിച്ച്‌ പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം  ഉണ്ട്‌. പാടലീപുത്രത്തിലെ ഒരു മഹാബ്രാഹ്മണ്മന്റെ മകനായ വിദ്യാസാഗരന്‍ ഗുരു മുഖത്തുനിന്നും പലവിദ്യകളും അഭ്യസിച്ചശേഷം കൂടുതല്‍ വിദ്യകള്‍ ലഭിക്കുന്നതിനായി പുറപ്പെട്ടു. നടന്ന്‌ ക്ഷണീതനായ യുവാവ്‌ ഒരു ആല്‍മരച്ചുവട്ടില്‍ കിടന്നുറങ്ങി. ആലില്‍ തപസ്വിയായ ബ്രഹ്മരക്ഷസ്സ്‌ പാര്‍ത്തിരുന്നു. ബ്രാഹ്മണയുവാവിന്റെ അടങ്ങാനവാത്ത ആഗ്രഹം മനസ്സിലാക്കിയ രക്ഷസ്സ്‌ ആറ്‌ മാസം കൊണ്ട്‌ സകലവിദ്യകളും വിദ്യാസാഗറിന്‌ പഠിപ്പിച്ചുകൊടുത്തു. വിദ്യകള്‍ കരസ്ഥമാക്കിയ അയാള്‍ അരയായിലിലയില്‍ രചിച്ച ഗ്രന്ഥക്കെട്ടുകളുമായി സ്വഗ്രാമത്തിലേക്ക്‌ തിരിച്ചു. 
കലിംഗദേശത്തത്തിയ വിദ്യാസാഗരന്‍ ക്ഷീണിതനായി മന്ദാകിനി എന്ന ദാസിയുടെ വീട്ടുപടിക്കല്‍ കിടന്നുറങ്ങി. മന്ദാകിനി അയാളെ വേണ്ട ശുശ്രുകള്‍ നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി. അവരുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ രാജാവിന്റെ അടുത്ത്‌ കാര്യങ്ങള്‍ വെളിപ്പെടുത്തി. വിദ്യാസാഗറിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ രാജാവ്‌ ബ്രാഹ്മണനായ മന്ത്രിയുടെ പുത്രി മാലിനി, രാജകുമാരി കലാവതി, വൈശ്യപുത്രി സുമംഗല, ദാസിയായ മന്ദാകിനി എന്നിവരെ വിദ്യാസാഗരന്‌ വിവാഹം ചെയ്തുകൊടുക്കുവാന്‍ കല്‍പനയായി. വിദ്യാസാഗറിന്‌ നാലുപേരിലും നാല്‌ ആണ്‍മക്കള്‍ ജനിച്ചു

. ബ്രാഹ്മണപുത്രന്‌ വരരുചി, രാജകുമാരിയുടെ പുത്രന്‌ വിക്രമാദിത്യന്‍, വൈശ്യകുമാരന്‌ ഭട്ടി, ദാസിപുത്രന്‌ ഭര്‍തൃഹരി എന്നും പേരിട്ടു. ഇങ്ങനെയാണ്‌ ഈ മഹാത്മക്കളുടെ ജനനമെന്ന്‌ ഐതിഹ്യങ്ങളില്‍ കാണുന്നു.

ബൃഹദ്ദീശ്വര ക്ഷേത്രം.

🎪ബൃഹദ്ദീശ്വര ക്ഷേത്രം.
 തഞ്ചാവൂർ🎪

 ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ..

 ബൃഹദീശ്വര ക്ഷേത്രം പെരിയ കോവില്‍ എന്ന പേരിലാണു പരക്കെ അറിയപ്പെടുന്നത്. തിരുവുടയാര്‍ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. എ.ഡി.1000 കാലയളവില്‍ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്നു പറയപ്പെടുന്നു. ലിംഗരൂപത്തിലുള്ള പരമശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.ക്ഷേത്രത്തിന്റെ ഗോപുരത്തിൽ ആയിരക്കണക്കിന് ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാം. എല്ലാം തന്നെ ഹൈന്ദവ പുരാണത്തിലെ ദേ‌വന്മാരും ‌ദേവിമാരും.

പ്രധാന ഗോപുരത്തിനു മാത്രം ഏതാണ്ട് ഇരുന്നൂറടിയിലധികം (അതായത് ഒരു പത്തു നില കെട്ടിടത്തോളം) ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. മുകളിലായി കാണുന്ന ഒറ്റക്കല്ലില്‍ തീര്‍ത്ത ആ വലിയ ഗോളം ഈ ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിയ്ക്കുന്നതിന്, ഈ ഗോപുരത്തിന്റെ അത്രയും തന്നെ ഉയരത്തില്‍ മണ്ണിട്ട് പൊക്കി ആനയെ കൊണ്ട് വലിച്ചു കയറ്റിയതായിട്ടാണ് സാധിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്.

ഒറ്റക്കല്ലില്‍ തീര്‍ത്ത പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ശിവലിംഗമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി മണ്ഡപം. ഈ നന്ദി വിഗ്രഹത്തിനും പന്ത്രണ്ട് അടി ഉയരം വരും. ലോകത്തെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ നന്ദി വിഗ്രഹമാണ് ഇതെന്ന് പറയപ്പെടുന്നു.
നിറയെ ചുമര്‍ ചിത്രങ്ങളും ഭരത നാട്യം പോലുള്ള കലകളുടെ അസംഖ്യം മുദ്രകളും നിറഞ്ഞതാണ് ഈ കമാനങ്ങള്‍ പോലും.

പ്രധാന പ്രതിഷ്ഠയായ പരമ ശിവനു പുറമേ ചണ്ഡികേശ്വരന്‍, നടരാജന്‍, ബൃഹനായകി ദേവി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നീ പ്രതിഷ്ഠകളും പേരറിയാത്ത വേറെ കുറച്ചു ദൈവങ്ങളും ആയിരത്തോളം ശിവലിംഗങ്ങളും ക്ഷേത്രത്തിനുള്ളില്‍ പലയിടത്തായി ഉണ്ട്. അതു പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വലിയൊരു ആര്യവേപ്പും ഈ ക്ഷേത്രത്തിനകത്തുണ്ട്. അതില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന കൂറ്റന്‍ പല്ലിയുടെ ദര്‍ശനം ലഭിയ്ക്കുന്നത് നല്ലതാണെന്ന ഒരു വിശ്വാസവും നിലവിലുണ്ട്. (സാധാരണയില്‍ നിന്നും വ്യത്യസ്തമായി ആ പല്ലിയ്ക്ക് ആ മരത്തിന്റെ തൊലിയുടെ കറുത്ത നിറവും ആറോ എട്ടോ ഇഞ്ച് നീളവും അതിനൊത്ത വലുപ്പവും വരും).

ചരിത്രം.

രാജ രാജ ചോഴന്റെ 25ആം ഭരണവർഷത്തിലെ 275ആം ദിവസമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയായത്.

കുഞ്ചരമല്ലൻ രാജരാജപെരുന്തച്ചനാണ്‌ രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിട്ടുണ്ട്. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിർമ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതൻ സൂര്യൻ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു.

ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീർണ്ണം 800x400 അടി ആണ്. എന്നാൽ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500x250 അടി എന്ന അളവിലാണ്. നിർമ്മാണത്തിനു മൊത്തം 1.3 ലക്ഷം ടൺ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത് .ആദ്യം കാണുന്ന കവാടത്തിന്റെ പേരു “കേരളാന്തകൻ തിരുവയിൽ“ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകൻ. അതിന്റെ ഓർമ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവയിൽ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90‘ x 55‘ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തിൽ തന്നെ ദക്ഷിണാമൂർത്തിയുടേയും (തെക്ക്) ,ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവയിൽ. നിറയെ പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരം വിജ്ഞാനകുതുകികൾക്ക് ഒട്ടേറേ പഠനവിഷയങ്ങൾ നൽകുന്നതാണു. ശിവ-മാർക്കണ്ഡേയപുരാണങ്ങൾ മാത്രമല്ല, അർജ്ജുനകിരാതസന്ദർഭവും ഇതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശിൽപ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്ന ശിൽപ്പമാണു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമായിട്ടുണ്ടത്രെ ഇത്. ഈ ഗോപുരത്തിലെ ചില ശിൽപ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകൾ ഈ ഗോപുരത്തിലുണ്ട്.

തഞ്ചാവൂർ ക്ഷേത്രത്തിലെ കീർത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏർപ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളിൽ നൃത്തമാടുന്നതിനായി 400 നർത്തകികളും വാദ്യോപകരണങ്ങൾ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നു.

കേത്രത്തിലെ കൊത്തുപണികൾ
ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്..🙏🙏🙏

Monday, March 16, 2020

നന്ദികേശൻ

🙏നന്ദികേശൻ🙏

ഒരിക്കൽ പാർവ്വതീ ദേവിക്ക് തന്റെ ഓർമ്മശക്തി നഷ്ടപ്പെട്ടു ഇതിനാൽ ഭഗവാൻ ശിവന് വളരെ ദു:ഖമുണ്ടായി  ഭഗവാൻ ശിവൻ പാർവ്വതീ ദേവിയേയും കൂട്ടി മന:ശാന്തിക്കായുള്ള പ്രാർത്ഥനയിൽ മുഴുകി  നന്ദികേശ്വരനും സ്വയം പ്രാർത്ഥനയിൽ പങ്കുകൊണ്ടു 

ശിവക്ഷേത്രത്തിൽ കാണുന്ന രുപത്തിലാണ് നന്തികേശ്വരൻ ധ്യാനത്തിനിരുന്നത് ഈ സമയം ജലന്ധരൻ എന്ന അസുരൻ  ധ്യാനത്തിലിരുന്ന പാർവ്വതീദേവിയെ തട്ടിക്കൊണ്ടു പോയി ഭഗവാൻ ശിവൻ ധ്യാനത്തിലായതിനാൽ ഇതൊന്നും അറിഞ്ഞതേയില്ല ഈ സംഭവം ഭഗവാനെ എങ്ങിനെ അറിയിക്കുമെന്നോർത്ത് ദേവന്മാർക്ക് ആധിയായി അവസാനം വിവരം ഗണപതിയെ ധരിപ്പിച്ചു ശിവഭഗവാനെ ധ്യാനത്തിൽ നിന്നും ഉണർത്താൻ ഗണപതിക്കുമായില്ല ഗണപതിയുടെ മനസ്സിൽ ഒരാശയം  തോന്നി നന്തികേശ്വരനെ നോക്കി പറയാനുള്ളത് നന്തികേശ്വരന്റെ ചെവിയിൽ പറഞ്ഞു  നന്തികേശ്വരൻ താൻ കേട്ടതെല്ലാം ശിവഭഗവാനെ അറിയിച്ചു അത് കേട്ട് തപസ്സിൽ നിന്നും ശിവഭഗവാൻ ഉണർന്നു പാർവ്വതീദേവിയെ വീണ്ടെടുത്തു. 

അന്നു മുതൽ തുടങ്ങിയതാണ്  ഭക്തർ തങ്ങളുടെ ആവശ്യങ്ങളും പരാതികളും നന്തിയുടെ ചെവിയിൽ പറയുന്നത് നന്തികേശ്വരനോട് പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ശിവഭഗവാൻ അറിയുകയും ഉടനെ പരിഹാരം ലഭിക്കുന്നു എന്നുമാണ് ഭക്തരുടെ വിശ്വാസം..........

പുഷ്പദത്തനെന്ന ശിവഭൂതം

പുഷ്പദത്തനെന്ന ശിവഭൂതം
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

വിക്രമാദിത്യ സദസ്സിലെ പ്രസിദ്ധനായ ജ്യോതിശാസ്ത്രപണ്ഡിതനുംസംസ്കൃതപണ്ഡിതനുമായ ബ്രാഹ്മണശ്രേഷ്ഠനായിരുന്നു വരരുചി.

 ഇദ്ദേഹം പൂര്‍വജന്മത്തില്‍ ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ പുഷ്പദത്തനായിരുന്നവെന്ന്‌ കഥാസരിത്‌ സാഗരത്തില്‍ പറയുന്നുണ്ട്‌.

 ഒരിക്കല്‍ ആരും കേട്ടിട്ടില്ലാത്ത രസകരമായ കഥ പറയാന്‍ പാര്‍വതിദേവി ശ്രീപരമേശ്വരനോട്‌ ആവശ്യപ്പെട്ടു. മറ്റാരും ഈ കഥ കേള്‍ക്കരുതെന്നും ആവശ്യപ്പെട്ടു. അതുകാരണം നന്ദികേശ്വരനെ കാവല്‍ നിര്‍ത്തി ഭഗവാന്‍ കഥാകഥനം ആരംഭിച്ചു. ഈ അവസരത്തില്‍ കഥ കേൾക്കാനുള്ള ത്വര മൂത്ത്  നന്ദികേശ്വന്റെ വിലക്കിനെ മറികടന്ന്‌ പുഷ്പദത്തന്‍ അകത്ത്കടന്നു. ഈ വിവരമറിഞ്ഞ പാര്‍വതിദേവീ മനുഷ്യനായി ജനിക്കട്ടെ എന്ന്‌ പുഷ്പദത്തനെ ശപിച്ചു.

 അങ്ങനെ പുഷ്പദത്തന്‍ കൗശാമ്പിരാജ്യത്ത്‌ ബ്രാഹ്മണകുമാരനായി ജനിച്ചു. നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട പുഷ്പദത്തനെ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. ഒരിക്കല്‍ വീട്ടില്‍ വന്ന അതിഥികളോട്‌ മകന്‍ എന്ത്‌ കാര്യവും ഒരു പ്രാവശ്യം കണ്ടാല്‍ അത്‌ ഹൃദിസ്ഥമാക്കുമെന്ന്‌ പറഞ്ഞു. 

ഇത്‌ കേട്ട അതിഥികളായ വ്യാളിയ്ക്കും, ഇന്ദ്രദത്തനും സന്തോഷമായി. കാരണം വ്യാളിയും ഇന്ദ്രദത്തനും ദിവ്യനായ വര്‍ഷഗുരുവിന്റെ അടുത്ത്‌ വിദ്യകള്‍ അഭ്യസിക്കാനായെത്തിയാതിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം കേട്ടാല്‍ എല്ലാം പഠിക്കാന്‍ കഴിവുള്ള ശിഷ്യനെകൊണ്ടുവന്നാല്‍ സര്‍വവിദ്യകളും അഭ്യസിച്ചുതരാമെന്ന്‌ ഗുരു പറഞ്ഞു. അതുപ്രകാരം ശിഷ്യനെ അന്വേഷിച്ചിറങ്ങിയതാണെന്നവിവരം അവര്‍ ആ അമ്മയോട്‌ പറഞ്ഞു

.അങ്ങനെ വരരുചിയെ അതിഥികളോടൊത്ത്‌ വര്‍ഷഗുരുവിന്റെ സന്നിധിയിലേക്ക്‌ അമ്മ യാത്രയാക്കി.
വര്‍ഷഗുരു വരരുചിയ്ക്ക്‌ ഒരുപ്രാവശ്യവും വ്യാളിക്ക്‌ രണ്ട്പ്രാവശ്യവും ഇന്ദ്രദത്തന്‌ മൂന്ന്‌ പ്രാവശ്യവും വിദ്യകള്‍ പറഞ്ഞ്  കൊടുത്തു. അവര്‍ മൂവരും സര്‍വവിദ്യകളും കരസ്ഥമാക്കി.യോഗവിദ്യയ്ക്ക്ശേഷം ഗുരുദക്ഷിണയ്ക്കായി പണം സമ്പാദിക്കാന്‍ മൂവരും യോഗനന്ദരാജസന്നിധിയിലെത്തി.

അപ്പോഴാണ്‌ രാജാവ്‌ മരണമടഞ്ഞിരിക്കുകയാണെന്ന്‌ അറിയുന്നുത്‌. ഇന്ദ്രദത്തന്‍ തന്റെ ആത്മാവിനെ രാജാവിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ച്‌ രാജാവിനെ പുനരുജ്ജീവിച്ചു.ആവശ്യമായ പണം സമ്പാദിച്ച്‌ ശിഷ്യര്‍ ഗുരുദക്ഷിണ നല്‍കി. 

ഇന്ദ്രദത്തന്‍  രാജാവായതോടെ വരരുചി മന്ത്രിയുമായി.പണ്ഡിതനായ വരരുചി രാജാവിന്റെ എല്ലാവിധ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. തന്റെ ജിവിത ദൗത്യം പൂര്‍ത്തിയാക്കിയശേഷം വരരുചി വിന്ധ്യാസാനുക്കളില്‍ തപസ്സിനുപോയി. 
അവിടെനിന്നും ബദര്യാശ്രമത്തിലെത്തി. യോഗാഗ്നി ജ്വലിപ്പിച്ച്‌ ശരീരം ആഹുതിചെയ്ത്‌ ആത്മാവ്‌ ശാപമോക്ഷം നേടി പുഷ്പദത്തനായി ശിവസന്നിധിയിലെത്തി.

വരരുചിയെക്കുറിച്ച്‌ പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം  ഉണ്ട്‌. പാടലീപുത്രത്തിലെ ഒരു മഹാബ്രാഹ്മണ്മന്റെ മകനായ വിദ്യാസാഗരന്‍ ഗുരു മുഖത്തുനിന്നും പലവിദ്യകളും അഭ്യസിച്ചശേഷം കൂടുതല്‍ വിദ്യകള്‍ ലഭിക്കുന്നതിനായി പുറപ്പെട്ടു. നടന്ന്‌ ക്ഷണീതനായ യുവാവ്‌ ഒരു ആല്‍മരച്ചുവട്ടില്‍ കിടന്നുറങ്ങി. ആലില്‍ തപസ്വിയായ ബ്രഹ്മരക്ഷസ്സ്‌ പാര്‍ത്തിരുന്നു. ബ്രാഹ്മണയുവാവിന്റെ അടങ്ങാനവാത്ത ആഗ്രഹം മനസ്സിലാക്കിയ രക്ഷസ്സ്‌ ആറ്‌ മാസം കൊണ്ട്‌ സകലവിദ്യകളും വിദ്യാസാഗറിന്‌ പഠിപ്പിച്ചുകൊടുത്തു. വിദ്യകള്‍ കരസ്ഥമാക്കിയ അയാള്‍ അരയായിലിലയില്‍ രചിച്ച ഗ്രന്ഥക്കെട്ടുകളുമായി സ്വഗ്രാമത്തിലേക്ക്‌ തിരിച്ചു. 
കലിംഗദേശത്തത്തിയ വിദ്യാസാഗരന്‍ ക്ഷീണിതനായി മന്ദാകിനി എന്ന ദാസിയുടെ വീട്ടുപടിക്കല്‍ കിടന്നുറങ്ങി. മന്ദാകിനി അയാളെ വേണ്ട ശുശ്രുകള്‍ നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി. അവരുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ രാജാവിന്റെ അടുത്ത്‌ കാര്യങ്ങള്‍ വെളിപ്പെടുത്തി. വിദ്യാസാഗറിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ രാജാവ്‌ ബ്രാഹ്മണനായ മന്ത്രിയുടെ പുത്രി മാലിനി, രാജകുമാരി കലാവതി, വൈശ്യപുത്രി സുമംഗല, ദാസിയായ മന്ദാകിനി എന്നിവരെ വിദ്യാസാഗരന്‌ വിവാഹം ചെയ്തുകൊടുക്കുവാന്‍ കല്‍പനയായി. വിദ്യാസാഗറിന്‌ നാലുപേരിലും നാല്‌ ആണ്‍മക്കള്‍ ജനിച്ചു

. ബ്രാഹ്മണപുത്രന്‌ വരരുചി, രാജകുമാരിയുടെ പുത്രന്‌ വിക്രമാദിത്യന്‍, വൈശ്യകുമാരന്‌ ഭട്ടി, ദാസിപുത്രന്‌ ഭര്‍തൃഹരി എന്നും പേരിട്ടു. ഇങ്ങനെയാണ്‌ ഈ മഹാത്മക്കളുടെ ജനനമെന്ന്‌ ഐതിഹ്യങ്ങളില്‍ കാണുന്നു.

പുഷ്പദത്തനെന്ന ശിവഭൂതം

പുഷ്പദത്തനെന്ന ശിവഭൂതം
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

വിക്രമാദിത്യ സദസ്സിലെ പ്രസിദ്ധനായ ജ്യോതിശാസ്ത്രപണ്ഡിതനുംസംസ്കൃതപണ്ഡിതനുമായ ബ്രാഹ്മണശ്രേഷ്ഠനായിരുന്നു വരരുചി.

 ഇദ്ദേഹം പൂര്‍വജന്മത്തില്‍ ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ പുഷ്പദത്തനായിരുന്നവെന്ന്‌ കഥാസരിത്‌ സാഗരത്തില്‍ പറയുന്നുണ്ട്‌.

 ഒരിക്കല്‍ ആരും കേട്ടിട്ടില്ലാത്ത രസകരമായ കഥ പറയാന്‍ പാര്‍വതിദേവി ശ്രീപരമേശ്വരനോട്‌ ആവശ്യപ്പെട്ടു. മറ്റാരും ഈ കഥ കേള്‍ക്കരുതെന്നും ആവശ്യപ്പെട്ടു. അതുകാരണം നന്ദികേശ്വരനെ കാവല്‍ നിര്‍ത്തി ഭഗവാന്‍ കഥാകഥനം ആരംഭിച്ചു. ഈ അവസരത്തില്‍ കഥ കേൾക്കാനുള്ള ത്വര മൂത്ത്  നന്ദികേശ്വന്റെ വിലക്കിനെ മറികടന്ന്‌ പുഷ്പദത്തന്‍ അകത്ത്കടന്നു. ഈ വിവരമറിഞ്ഞ പാര്‍വതിദേവീ മനുഷ്യനായി ജനിക്കട്ടെ എന്ന്‌ പുഷ്പദത്തനെ ശപിച്ചു.

 അങ്ങനെ പുഷ്പദത്തന്‍ കൗശാമ്പിരാജ്യത്ത്‌ ബ്രാഹ്മണകുമാരനായി ജനിച്ചു. നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട പുഷ്പദത്തനെ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. ഒരിക്കല്‍ വീട്ടില്‍ വന്ന അതിഥികളോട്‌ മകന്‍ എന്ത്‌ കാര്യവും ഒരു പ്രാവശ്യം കണ്ടാല്‍ അത്‌ ഹൃദിസ്ഥമാക്കുമെന്ന്‌ പറഞ്ഞു. 

ഇത്‌ കേട്ട അതിഥികളായ വ്യാളിയ്ക്കും, ഇന്ദ്രദത്തനും സന്തോഷമായി. കാരണം വ്യാളിയും ഇന്ദ്രദത്തനും ദിവ്യനായ വര്‍ഷഗുരുവിന്റെ അടുത്ത്‌ വിദ്യകള്‍ അഭ്യസിക്കാനായെത്തിയാതിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം കേട്ടാല്‍ എല്ലാം പഠിക്കാന്‍ കഴിവുള്ള ശിഷ്യനെകൊണ്ടുവന്നാല്‍ സര്‍വവിദ്യകളും അഭ്യസിച്ചുതരാമെന്ന്‌ ഗുരു പറഞ്ഞു. അതുപ്രകാരം ശിഷ്യനെ അന്വേഷിച്ചിറങ്ങിയതാണെന്നവിവരം അവര്‍ ആ അമ്മയോട്‌ പറഞ്ഞു

.അങ്ങനെ വരരുചിയെ അതിഥികളോടൊത്ത്‌ വര്‍ഷഗുരുവിന്റെ സന്നിധിയിലേക്ക്‌ അമ്മ യാത്രയാക്കി.
വര്‍ഷഗുരു വരരുചിയ്ക്ക്‌ ഒരുപ്രാവശ്യവും വ്യാളിക്ക്‌ രണ്ട്പ്രാവശ്യവും ഇന്ദ്രദത്തന്‌ മൂന്ന്‌ പ്രാവശ്യവും വിദ്യകള്‍ പറഞ്ഞ്  കൊടുത്തു. അവര്‍ മൂവരും സര്‍വവിദ്യകളും കരസ്ഥമാക്കി.യോഗവിദ്യയ്ക്ക്ശേഷം ഗുരുദക്ഷിണയ്ക്കായി പണം സമ്പാദിക്കാന്‍ മൂവരും യോഗനന്ദരാജസന്നിധിയിലെത്തി.

അപ്പോഴാണ്‌ രാജാവ്‌ മരണമടഞ്ഞിരിക്കുകയാണെന്ന്‌ അറിയുന്നുത്‌. ഇന്ദ്രദത്തന്‍ തന്റെ ആത്മാവിനെ രാജാവിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ച്‌ രാജാവിനെ പുനരുജ്ജീവിച്ചു.ആവശ്യമായ പണം സമ്പാദിച്ച്‌ ശിഷ്യര്‍ ഗുരുദക്ഷിണ നല്‍കി. 

ഇന്ദ്രദത്തന്‍  രാജാവായതോടെ വരരുചി മന്ത്രിയുമായി.പണ്ഡിതനായ വരരുചി രാജാവിന്റെ എല്ലാവിധ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. തന്റെ ജിവിത ദൗത്യം പൂര്‍ത്തിയാക്കിയശേഷം വരരുചി വിന്ധ്യാസാനുക്കളില്‍ തപസ്സിനുപോയി. 
അവിടെനിന്നും ബദര്യാശ്രമത്തിലെത്തി. യോഗാഗ്നി ജ്വലിപ്പിച്ച്‌ ശരീരം ആഹുതിചെയ്ത്‌ ആത്മാവ്‌ ശാപമോക്ഷം നേടി പുഷ്പദത്തനായി ശിവസന്നിധിയിലെത്തി.

വരരുചിയെക്കുറിച്ച്‌ പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം  ഉണ്ട്‌. പാടലീപുത്രത്തിലെ ഒരു മഹാബ്രാഹ്മണ്മന്റെ മകനായ വിദ്യാസാഗരന്‍ ഗുരു മുഖത്തുനിന്നും പലവിദ്യകളും അഭ്യസിച്ചശേഷം കൂടുതല്‍ വിദ്യകള്‍ ലഭിക്കുന്നതിനായി പുറപ്പെട്ടു. നടന്ന്‌ ക്ഷണീതനായ യുവാവ്‌ ഒരു ആല്‍മരച്ചുവട്ടില്‍ കിടന്നുറങ്ങി. ആലില്‍ തപസ്വിയായ ബ്രഹ്മരക്ഷസ്സ്‌ പാര്‍ത്തിരുന്നു. ബ്രാഹ്മണയുവാവിന്റെ അടങ്ങാനവാത്ത ആഗ്രഹം മനസ്സിലാക്കിയ രക്ഷസ്സ്‌ ആറ്‌ മാസം കൊണ്ട്‌ സകലവിദ്യകളും വിദ്യാസാഗറിന്‌ പഠിപ്പിച്ചുകൊടുത്തു. വിദ്യകള്‍ കരസ്ഥമാക്കിയ അയാള്‍ അരയായിലിലയില്‍ രചിച്ച ഗ്രന്ഥക്കെട്ടുകളുമായി സ്വഗ്രാമത്തിലേക്ക്‌ തിരിച്ചു. 
കലിംഗദേശത്തത്തിയ വിദ്യാസാഗരന്‍ ക്ഷീണിതനായി മന്ദാകിനി എന്ന ദാസിയുടെ വീട്ടുപടിക്കല്‍ കിടന്നുറങ്ങി. മന്ദാകിനി അയാളെ വേണ്ട ശുശ്രുകള്‍ നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി. അവരുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ രാജാവിന്റെ അടുത്ത്‌ കാര്യങ്ങള്‍ വെളിപ്പെടുത്തി. വിദ്യാസാഗറിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ രാജാവ്‌ ബ്രാഹ്മണനായ മന്ത്രിയുടെ പുത്രി മാലിനി, രാജകുമാരി കലാവതി, വൈശ്യപുത്രി സുമംഗല, ദാസിയായ മന്ദാകിനി എന്നിവരെ വിദ്യാസാഗരന്‌ വിവാഹം ചെയ്തുകൊടുക്കുവാന്‍ കല്‍പനയായി. വിദ്യാസാഗറിന്‌ നാലുപേരിലും നാല്‌ ആണ്‍മക്കള്‍ ജനിച്ചു

. ബ്രാഹ്മണപുത്രന്‌ വരരുചി, രാജകുമാരിയുടെ പുത്രന്‌ വിക്രമാദിത്യന്‍, വൈശ്യകുമാരന്‌ ഭട്ടി, ദാസിപുത്രന്‌ ഭര്‍തൃഹരി എന്നും പേരിട്ടു. ഇങ്ങനെയാണ്‌ ഈ മഹാത്മക്കളുടെ ജനനമെന്ന്‌ ഐതിഹ്യങ്ങളില്‍ കാണുന്നു.

Saturday, March 14, 2020

മധുര മീനാക്ഷി ക്ഷേത്രം

💥🙏മധുര മീനാക്ഷി ക്ഷേത്രം🙏💥

💥💥💥💥💥💥💥💥തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം, പരാശക്തിയായ പാർവതീദേവിയെ "മീനാക്ഷിയായും", തൻപതി പരമാത്മാവായ ഭഗവാൻ ശിവശങ്കരനെ "സുന്ദരേശനായും" ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഇതിന്റെ  ഉയരം 51.9 മീ.(170 അടി)ആണ്. മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33,000-ത്തോളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു
പ്രാചീന തമിഴ് കൃതികളിൽ ഈ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15,000 ത്തോളം സന്ദർശകരാണ് ഇവിടെ ദർശനത്തിനായി എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25,000-ത്തോളം കവിയാറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ഏകദേശം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.

💥💥💥ആദിശക്തിയായ പാർവതിയുടെ ഒരു അവതാരമാണ് "മീനാക്ഷി". മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മധുരൈ മീനാക്ഷി ക്ഷേത്രം.

💥💥💥പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം. യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജാവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു. ശിവന്റെ കൂടെ മധുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

💥ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മധുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മധുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ഏപ്രിൽ മാസത്തിൽ തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം എന്ന പേരിൽ ആഘോഷിക്കുന്നു
മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

💥💥💥2015 നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നിൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഒരു നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാനാണ് പ്രസ്തുത പരാതിയുടെ വാദത്തിനിടെ കോടതി ആവശ്യപ്പെട്ടത്. അവിടെ കാണാവുന്ന "ഭൂഗോൾ ചക്രയിലാണ്" അന്തരീക്ഷത്തിലെ "ഓസോണിന്റെ" സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൗമോപരിതലത്തിൽ നിന്നും 15 മുതൽ 30 വരെ കി.മീ. ഉയരത്തിൽ കാണുന്ന ഓസോൺ കൂട്ടത്തെക്കുറിച്ച് ഭൂഗോൾ ചക്രയിൽ പ്രതിപാദിച്ചിട്ടുണ്ട്. അതായത് 700 വർഷങ്ങൾക്കു മുൻപേ തന്നെ ഇന്ത്യക്കാർക്ക് ഓസോണിനെപ്പറ്റിയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നല്ല ധാരണയുണ്ടായിരുന്നുവെന്നു ചുരുക്കം. ഓസോണിനെപ്പറ്റി ആദ്യമായി പഠിച്ച രാജ്യങ്ങളിൽ നിർണായക സ്ഥാനവും ഭാരതത്തിനുണ്ട്.

ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു 

💥💥💥ആയിരംകാൽ മണ്ഡപത്തിന്റെ ചെറിയൊരു ഭാഗം
അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ.1569-ലാണ് ഇത് നിർമ്മിക്കപ്പെട്ടത്....🙏💥🙏💥🙏💥🙏💥🙏💥🙏