Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, March 16, 2020

പുഷ്പദത്തനെന്ന ശിവഭൂതം

പുഷ്പദത്തനെന്ന ശിവഭൂതം
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒

വിക്രമാദിത്യ സദസ്സിലെ പ്രസിദ്ധനായ ജ്യോതിശാസ്ത്രപണ്ഡിതനുംസംസ്കൃതപണ്ഡിതനുമായ ബ്രാഹ്മണശ്രേഷ്ഠനായിരുന്നു വരരുചി.

 ഇദ്ദേഹം പൂര്‍വജന്മത്തില്‍ ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ പുഷ്പദത്തനായിരുന്നവെന്ന്‌ കഥാസരിത്‌ സാഗരത്തില്‍ പറയുന്നുണ്ട്‌.

 ഒരിക്കല്‍ ആരും കേട്ടിട്ടില്ലാത്ത രസകരമായ കഥ പറയാന്‍ പാര്‍വതിദേവി ശ്രീപരമേശ്വരനോട്‌ ആവശ്യപ്പെട്ടു. മറ്റാരും ഈ കഥ കേള്‍ക്കരുതെന്നും ആവശ്യപ്പെട്ടു. അതുകാരണം നന്ദികേശ്വരനെ കാവല്‍ നിര്‍ത്തി ഭഗവാന്‍ കഥാകഥനം ആരംഭിച്ചു. ഈ അവസരത്തില്‍ കഥ കേൾക്കാനുള്ള ത്വര മൂത്ത്  നന്ദികേശ്വന്റെ വിലക്കിനെ മറികടന്ന്‌ പുഷ്പദത്തന്‍ അകത്ത്കടന്നു. ഈ വിവരമറിഞ്ഞ പാര്‍വതിദേവീ മനുഷ്യനായി ജനിക്കട്ടെ എന്ന്‌ പുഷ്പദത്തനെ ശപിച്ചു.

 അങ്ങനെ പുഷ്പദത്തന്‍ കൗശാമ്പിരാജ്യത്ത്‌ ബ്രാഹ്മണകുമാരനായി ജനിച്ചു. നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട പുഷ്പദത്തനെ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. ഒരിക്കല്‍ വീട്ടില്‍ വന്ന അതിഥികളോട്‌ മകന്‍ എന്ത്‌ കാര്യവും ഒരു പ്രാവശ്യം കണ്ടാല്‍ അത്‌ ഹൃദിസ്ഥമാക്കുമെന്ന്‌ പറഞ്ഞു. 

ഇത്‌ കേട്ട അതിഥികളായ വ്യാളിയ്ക്കും, ഇന്ദ്രദത്തനും സന്തോഷമായി. കാരണം വ്യാളിയും ഇന്ദ്രദത്തനും ദിവ്യനായ വര്‍ഷഗുരുവിന്റെ അടുത്ത്‌ വിദ്യകള്‍ അഭ്യസിക്കാനായെത്തിയാതിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം കേട്ടാല്‍ എല്ലാം പഠിക്കാന്‍ കഴിവുള്ള ശിഷ്യനെകൊണ്ടുവന്നാല്‍ സര്‍വവിദ്യകളും അഭ്യസിച്ചുതരാമെന്ന്‌ ഗുരു പറഞ്ഞു. അതുപ്രകാരം ശിഷ്യനെ അന്വേഷിച്ചിറങ്ങിയതാണെന്നവിവരം അവര്‍ ആ അമ്മയോട്‌ പറഞ്ഞു

.അങ്ങനെ വരരുചിയെ അതിഥികളോടൊത്ത്‌ വര്‍ഷഗുരുവിന്റെ സന്നിധിയിലേക്ക്‌ അമ്മ യാത്രയാക്കി.
വര്‍ഷഗുരു വരരുചിയ്ക്ക്‌ ഒരുപ്രാവശ്യവും വ്യാളിക്ക്‌ രണ്ട്പ്രാവശ്യവും ഇന്ദ്രദത്തന്‌ മൂന്ന്‌ പ്രാവശ്യവും വിദ്യകള്‍ പറഞ്ഞ്  കൊടുത്തു. അവര്‍ മൂവരും സര്‍വവിദ്യകളും കരസ്ഥമാക്കി.യോഗവിദ്യയ്ക്ക്ശേഷം ഗുരുദക്ഷിണയ്ക്കായി പണം സമ്പാദിക്കാന്‍ മൂവരും യോഗനന്ദരാജസന്നിധിയിലെത്തി.

അപ്പോഴാണ്‌ രാജാവ്‌ മരണമടഞ്ഞിരിക്കുകയാണെന്ന്‌ അറിയുന്നുത്‌. ഇന്ദ്രദത്തന്‍ തന്റെ ആത്മാവിനെ രാജാവിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ച്‌ രാജാവിനെ പുനരുജ്ജീവിച്ചു.ആവശ്യമായ പണം സമ്പാദിച്ച്‌ ശിഷ്യര്‍ ഗുരുദക്ഷിണ നല്‍കി. 

ഇന്ദ്രദത്തന്‍  രാജാവായതോടെ വരരുചി മന്ത്രിയുമായി.പണ്ഡിതനായ വരരുചി രാജാവിന്റെ എല്ലാവിധ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കി. തന്റെ ജിവിത ദൗത്യം പൂര്‍ത്തിയാക്കിയശേഷം വരരുചി വിന്ധ്യാസാനുക്കളില്‍ തപസ്സിനുപോയി. 
അവിടെനിന്നും ബദര്യാശ്രമത്തിലെത്തി. യോഗാഗ്നി ജ്വലിപ്പിച്ച്‌ ശരീരം ആഹുതിചെയ്ത്‌ ആത്മാവ്‌ ശാപമോക്ഷം നേടി പുഷ്പദത്തനായി ശിവസന്നിധിയിലെത്തി.

വരരുചിയെക്കുറിച്ച്‌ പ്രസിദ്ധമായ മറ്റൊരു ഐതിഹ്യം  ഉണ്ട്‌. പാടലീപുത്രത്തിലെ ഒരു മഹാബ്രാഹ്മണ്മന്റെ മകനായ വിദ്യാസാഗരന്‍ ഗുരു മുഖത്തുനിന്നും പലവിദ്യകളും അഭ്യസിച്ചശേഷം കൂടുതല്‍ വിദ്യകള്‍ ലഭിക്കുന്നതിനായി പുറപ്പെട്ടു. നടന്ന്‌ ക്ഷണീതനായ യുവാവ്‌ ഒരു ആല്‍മരച്ചുവട്ടില്‍ കിടന്നുറങ്ങി. ആലില്‍ തപസ്വിയായ ബ്രഹ്മരക്ഷസ്സ്‌ പാര്‍ത്തിരുന്നു. ബ്രാഹ്മണയുവാവിന്റെ അടങ്ങാനവാത്ത ആഗ്രഹം മനസ്സിലാക്കിയ രക്ഷസ്സ്‌ ആറ്‌ മാസം കൊണ്ട്‌ സകലവിദ്യകളും വിദ്യാസാഗറിന്‌ പഠിപ്പിച്ചുകൊടുത്തു. വിദ്യകള്‍ കരസ്ഥമാക്കിയ അയാള്‍ അരയായിലിലയില്‍ രചിച്ച ഗ്രന്ഥക്കെട്ടുകളുമായി സ്വഗ്രാമത്തിലേക്ക്‌ തിരിച്ചു. 
കലിംഗദേശത്തത്തിയ വിദ്യാസാഗരന്‍ ക്ഷീണിതനായി മന്ദാകിനി എന്ന ദാസിയുടെ വീട്ടുപടിക്കല്‍ കിടന്നുറങ്ങി. മന്ദാകിനി അയാളെ വേണ്ട ശുശ്രുകള്‍ നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി. അവരുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ രാജാവിന്റെ അടുത്ത്‌ കാര്യങ്ങള്‍ വെളിപ്പെടുത്തി. വിദ്യാസാഗറിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ രാജാവ്‌ ബ്രാഹ്മണനായ മന്ത്രിയുടെ പുത്രി മാലിനി, രാജകുമാരി കലാവതി, വൈശ്യപുത്രി സുമംഗല, ദാസിയായ മന്ദാകിനി എന്നിവരെ വിദ്യാസാഗരന്‌ വിവാഹം ചെയ്തുകൊടുക്കുവാന്‍ കല്‍പനയായി. വിദ്യാസാഗറിന്‌ നാലുപേരിലും നാല്‌ ആണ്‍മക്കള്‍ ജനിച്ചു

. ബ്രാഹ്മണപുത്രന്‌ വരരുചി, രാജകുമാരിയുടെ പുത്രന്‌ വിക്രമാദിത്യന്‍, വൈശ്യകുമാരന്‌ ഭട്ടി, ദാസിപുത്രന്‌ ഭര്‍തൃഹരി എന്നും പേരിട്ടു. ഇങ്ങനെയാണ്‌ ഈ മഹാത്മക്കളുടെ ജനനമെന്ന്‌ ഐതിഹ്യങ്ങളില്‍ കാണുന്നു.

No comments:

Post a Comment