Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, January 11, 2020

ശിവനേജയജയ

*പ്രാതഃസ്മരാമി പരമേശ്വര പുണ്യമൂർത്തീം* 
*കർപ്പൂരകുന്ദധവളം ഗജചർമ്മചേലം*
*ഗംഗാധരം ഘനകപർദ്ദവിഭാസമാനം*
*കാർത്ത്യായനീ തനുവിഭൂഷിത വാമഭാഗം* 

*ഓം നമഃ ശിവായ*



ശിവനേജയജയ ശിവനേ ജയ ജയ
ശിവനേജയജയ ശിവനേ ജയ ജയ

ശിവനേ തവ തിരുനാമം ചൊല്ലാം
നീക്കുക ദുരിതം ശിവനേ ജയ ജയ

സുരനാം ഹരനേ ദിഗംബരനാഥാ
തവതിരുരൂപം മനസ്സില്‍ നിറയ്ക്കൂ

കരയും മര്‍ത്യകുലത്തിനു നിത്യം-
നേര്‍വഴിയരുളൂ ശിവനേ ജയജയ

താണുവണങ്ങി ഭജിപ്പവരൊക്കെ-
ദുരിതം തീരും ശിവനെ ഭജിച്ചാല്‍

നാമം ചൊല്ലിതിവിടെ വസിക്കും-
മര്‍ത്യന്‍ ചൊല്ലുക ശിവനെ ജയജയ

ശിവനുടെതുടിയുടെ താളമതുത്തമം
ഹൃദയത്തുടിപ്പിന്‍ താളമതാകും

ഹരനൊരു ശുഭകര ജീവിതമാകും
ശിവമരുളീടുക ശിവനേ ജയ ജയ

മൂര്‍ത്തികള്‍ മൂവരില്‍ മുന്നില്‍ വിളങ്ങും
പാപവിനാശകദേവാ ജയ ജയ

കാത്തരുളീടുക മുനിജന പൂജ്യാ-
അരുളുക ശാന്തി ശിവനേ ജയ ജയ

രാവും പകലും എന്നതുപോലൊരു-
സുഖദുഃഖങ്ങള്‍ വരുന്ന ജനത്തിന്

അപ്പോഴുമെപ്പോഴും നമ്മള്‍ക്കൊന്നായ്
നൊന്തുവിളിക്കാം ശിവനേ ജയ ജയ

ഏറിവരുന്നു സുഖഭോഗങ്ങള്‍
അതുകൊണ്ടേറെ പൊടിയും ശാന്തി

മരണഭയം വരുമപ്പോള്‍ തന്നെ-
എങ്കില്‍ വിളിക്കാം ശിവനേ ജയ ജയ

ബ്രഹ്മാണ്ഡത്തിനു സമമാം ദേവാ-
സര്‍വ്വതുമറിയാം ശിവനേ നീയ്

ഒത്തു ഭജിച്ചാല്‍ കരുണാകരനായ്
കനിവേകീടും ശിവനേ ജയ ജയ

വാഹനമാകും നന്ദീശ്വരനുടെ-
മേലേയിരുന്നു വരുന്നവനേ ജയ

പഞ്ചമുഖേശ്വരനായിടുമീശ്വര-
കാത്തീടണമേ ശിവനേ ജയ ജയ

കൈലസേശ്വര സുരനേ സുന്ദര-
പര്‍വ്വത നന്ദിനി പതിയെ ജയ ജയ

ഭക്തജനേശ്വര മുനിജനപൂജ്യാ-
തൊഴുതീടാമോ ശിവനേ ജയ ജയ

വലിയൊരു സുഖമാം ശിവകഥകേട്ടാല്‍
ദുരിതം നീങ്ങും മുക്തരുമാകും

ചടുലമോടുടനടിനര്‍ത്തനമാടും-
പാര്‍വ്വതിപതിയാം ശിവനേ ജയ ജയ

തൃക്കരമൊന്നിലിരിക്കും മൃഗമതു
മര്‍ത്യകുലത്തിന്‍ മനസ്സിനു തുല്യം

മനസ്സിനെയൊതുക്കി ഭജിക്കുക നിത്യം
ദുരിതം നീക്കിടും ശിവനേ ജയ ജയ

ഒരു മഴു ഒരുകരമതിലായ് ഏന്തും-
പരമപദത്തിന്‍ പൊരുളാം ശിവനേ

ദുര്‍വിധിദോഷം നീക്കീടും ശിവ-
നാമംചൊല്ലാം ശിവനേ ജയ ജയ

ആദിത്യാദി ഗ്രഹങ്ങള്‍ക്കുള്ളിലെ-
ശാസ്ത്രമറിഞ്ഞൊരുമുരുക പിതാവേ

അസുരരെ യമപുരി തന്നിലടച്ചൊരു
കാലാരീശാ ശിവനേ ജയ ജയ

സാന്ത്വനവാക്കുകളരുളും ശങ്കര-
പാദങ്ങളിലാണാശ്രമെന്നും

ഹരനേസുരനേയമപുരിയരിയേ-
ചൊല്ലീടുന്നേന്‍ ശിവനേ ജയ ജയ

അഭയവരങ്ങളെ നല്‍കീടും ശിവ-
പാര്‍വ്വതിപതിയെ വണങ്ങീടുന്നു

പാവനമന്ത്രസ്സാഗരമതിലായ്-
മുങ്ങിപ്പൊങ്ങാം ശിവനാം ജയ ജയ🙏