Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, April 1, 2020

ദക്ഷയാഗം

🔱🔥ദക്ഷയാഗം🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ദക്ഷന്‍ ബ്രഹ്മാവിന്റെ പുത്രനായിരുന്നു. ബ്രഹ്മാവ്‌ ദക്ഷനെ പ്രജാപതികളുടെ അധിപതിയായി വാഴിച്ചു. മനുപുത്രിയായ പ്രസൂതിയെ ദക്ഷന്‍ വിവാഹം ചെയ്തു. അവര്‍ക്ക് പതിനാറു പുത്രിമാരുണ്ടായി. അവരില്‍ ഒരാള്‍ സാക്ഷാല്‍ പരാശക്തിയായിരുന്നു . അവരുടെ പേരാണ് സതി. പതിമൂന്നു പുത്രിമാരെ ദക്ഷന്‍ ധര്‍മ്മദേവന് വിവാഹം ചെയ്തയച്ചു . പിന്നെ സ്വദ എന്ന പുത്രിയെ പിതൃക്കള്‍ക്കും, സ്വാഹ എന്ന പുത്രിയെ അഗ്നിദേവനും സതീദേവിയെ പരമശിവനും വിവാഹം ചെയ്തുകൊടുത്തു.

ഒരിക്കല്‍ പ്രജാപതികള്‍ ഒരു സത്രം നടത്തി. യാഗത്തില്‍ ബ്രഹ്മാവും, ശിവനും, ദേവന്മാരുമെല്ലാം സന്നിഹിതരായിരുന്നു. ദക്ഷപ്രജാപതി ആ സഭയില്‍ പ്രവേശിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സ്വീകരിച്ചു. ബ്രഹ്മാവും ശിവനും മാത്രം എഴുന്നേറ്റില്ല. തന്റെ മകളുടെ ഭര്‍ത്താവായ ശിവന്‍ എഴുന്നേല്‍ക്കാത്തതില്‍ ദക്ഷന് അപമാനം തോന്നി . കോപം പൂണ്ട ദക്ഷന്‍ ശിവനെ അധിഷേപിക്കുകയും കൂടെ ശപിക്കുകയും ചെയ്തു. "ദേവന്മാരില്‍ അധമനായ ഈ ശിവന് യജ്ഞങ്ങളില്‍ ഹവിര്‍ഭാഗ്യം ഇനി ലഭിക്കാതെ പോകട്ടെ" എന്നായിരുന്നു ശാപം. പകരം ശിവനും ദക്ഷനെ ശപിച്ചു. "അഹങ്കാരിയായ ദക്ഷനും അവന്റെ അനുചരന്മാരും ഇനി തത്ത്വാര്‍ത്തബോധ വിചാരം ഇല്ലാത്തവരായിത്തീരട്ടെ" എന്നായിരുന്നു ശാപം. പിന്നീട് ശിവനും സതിയും അവിടെ നിന്നും ഇറങ്ങി കൈലാസത്തേക്ക് പോയി. ഇവര്‍ തമ്മില്‍ ബദ്ധ ശതൃക്കളായി ഭവിച്ചു. 
കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ദക്ഷന്‍ ബ്രുഹസ്പതിയജ്ഞം തുടങ്ങി. യജ്ഞത്തിനു ദേവന്മാരെയും, മഹര്‍ഷിമാരെയും, ബന്ധുക്കളെയും , വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. ശിവനെയും സതിയെയും മാത്രം ക്ഷണിച്ചില്ല. ഇതറിഞ്ഞ സതി ശിവനോട് അഭ്യര്‍ദ്ധിച്ചു - " അച്ഛന്‍ യാഗം തുടങ്ങിയിരിക്കുന്നു. ഈ പോകുന്ന ദേവന്മാരെല്ലാം അവിടേക്കാണ്. എന്റെ 
സഹോദരിമാരെയും ബന്ധുക്കളെയും കാണാന്‍ കൊതിയാകുന്നു. ഭര്‍ത്താവിന്റെയും, ഗുരുവിന്റെയും, പിതാവിന്റെയും വീട്ടില്‍ വിളിക്കാതെ തന്നെ പോയാലും തെറ്റൊന്നുമില്ല. നമുക്ക് പോകാം". ഇതുകേട്ട ശിവന്‍ സ്നേഹപൂര്‍വ്വം സതിയോട് ഇപ്രകാരം പറഞ്ഞു: "പ്രിയേ, നീ പറയുന്നത് ശരിതന്നെയാണ് . ബന്ധുക്കളെ കാണാന്‍ ആര്‍ക്കും ആഗ്രഹമുണ്ടാവും. പക്ഷെ അവര്‍ക്കും അങ്ങിനെയുണ്ടാവണം. സഭാമദ്ധ്യത്തില്‍ എന്നെ അപമാനിച്ചയച്ച ദക്ഷന്‍ ഇപ്പോള്‍ നമ്മള്‍ ക്ഷണിക്കാതെ കയറിച്ചെല്ലുമ്പോള്‍ നമ്മെ ധിക്കരിച്ച് നിന്ദിക്കും. അതുകൊണ്ട് ഈ യാഗത്തിന് നമ്മള്‍ പോകേണ്ടതില്ല. ഇനി എന്നെക്കൂടാതെ നീ തന്നെ പോയാലും ഫലം ശോഭനമായിരിക്കില്ല . അവരെ കാണാന്‍ നിനക്ക് ഇത്ര വലിയ ആഗ്രഹമാണെങ്കില്‍ ഒന്ന് ചെയ്യാം; യാഗം കഴിഞ്ഞശേഷം ഒരു ദിവസം നിന്നെ കൊണ്ട് പോയി അവരെയെല്ലാം കാണിച്ചു തരാം". ഇത്രയും പറഞ്ഞ് ശിവന്‍ സമാധിസ്ഥനായി.
സതിദേവി അതൊന്നും വകവയ്ക്കാതെ ദക്ഷ ഗൃഹത്തിലേക്ക് നടന്നു, നന്ദിയും ശിവപാര്‍ഷദന്മാരും ദേവിയെ പിന്തുടര്‍ന്നു. ദക്ഷഗൃഹത്തില്‍ എത്തിയ സതിയെ മാതാവ് വാത്സല്യത്തോടെ കെട്ടിപുണര്‍ന്നു . സഹോദരിമാര്‍ അച്ഛനെ ഭയന്ന് അല്പം ആശങ്കയോടെയാണ് സ്വീകരിച്ചത്. ദക്ഷനാകട്ടെ മുഖം കറുപ്പിച്ച് ദേക്ഷ്യഭാവത്തില്‍ ഇരിപ്പുറച്ചു . ഇതുകണ്ട ദക്ഷാനുചരന്മാര്‍ ദാക്ഷായണിയെ പരിഹസിക്കയും ശിവനെ അധിഷേപിക്കയും ചെയ്തു. തന്റെ പ്രാണനാഥന്‍ പറഞ്ഞിട്ടും അനുസരിക്കാതെ ബുദ്ദിമോശം കാണിച്ച സതിക്ക് സങ്കടം താങ്ങാനാവാതെ തന്റെ ശരീരം യാഗാഗ്നിയില്‍ ദഹിപ്പിച്ചു. ഇതുകണ്ടുനിന്ന ശിവപാര്‍ഷദന്മാര്‍ യാഗശാല തകര്‍ത്തു. മുനിമാരെല്ലാം യാഗശാല ഉപേക്ഷിച്ച് ഓട്ടം തുടങ്ങി. യാഗശാലയാകെ പൊടിപടലം കൊണ്ട് മൂടി.

തന്റെ പ്രാണേശ്വരിയുടെ വിയോഗവാര്‍ത്ത ശിവന്‍ നാരദനില്‍ നിന്നും അറിഞ്ഞു. ദുഃഖം കൊണ്ടും, കോപം കൊണ്ടും ജ്വലിച്ച ശിവന്‍ തന്റെ ജടപിടിച്ചു നിലത്തടിച്ചു. കറുത്തരൂപത്തില്‍ അതിഭയങ്കരമായ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ശിവന്റെ അംശമായ ആ രൂപമാണ് വീരഭദ്രന്‍. സേനാനായകനായ വീരഭദ്രന്‍ ശിവഭൂതങ്ങളോടുകൂടി 
ദക്ഷന്റെ യജ്ഞശാല തകര്‍ക്കുകയും, ദക്ഷന്റെ അനുചരന്മാരെ അംഗവൈകല്യമാക്കുകയും ചെയ്തു. ദക്ഷനെ കീഴടക്കി തല പറിച്ചെടുത്ത് ഹോമാഗ്നിയിലിട്ടു ചുട്ടു.. ദേവന്മാര്‍ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. എല്ലാവരും ശിവനെ സ്തുതിച്ചു. ബ്രഹ്മാവ്‌ ശിവനോട് ഇപ്രകാരം പറഞ്ഞു: "മായയില്‍ മോഹിതരായി അറിവില്ലാതെ വിഷമഭുദ്ധികള്‍ ചെയ്യുന്ന അപരാധങ്ങള്‍ മഹത്തുക്കള്‍ ക്ഷമിക്കേണമേ. ഇവര്‍ക്കുണ്ടായിട്ടുള്ള അംഗഭംഗളെല്ലാം തീര്‍ത്ത്‌ തരേണമേ. ദക്ഷനെ പുനര്‍ജീവിപ്പിക്കേണമേ. ഈ യജ്ഞം പൂര്‍ത്തിയാക്കാന്‍ സഹായിക്കേണമേ. ദക്ഷന്‍ ശിവന് മുടക്കിയ ഹവിര്‍ഭാഗ്യം ഇതാ അങ്ങേയ്ക്കായി ഞാന്‍ വീണ്ടും നിശ്ചയിക്കുന്നു. ഈ യജ്ഞം പൂര്‍ത്തിയാക്കി അങ്ങയുടെ ഭാഗം സ്വീകരിച്ചാലും. ഞങ്ങളെ അനുഗ്രഹിച്ചാലും".

ബ്രഹ്മാവിന്റെ അപേക്ഷയനുസരിച്ച് ശിവന്‍ ദക്ഷന് ജീവന്‍ നല്‍കി. പകരം ആടിന്റെ തലയെടുത്ത് ദക്ഷന്റെ കഴുത്തില്‍ വച്ചിട്ടാണ് ജീവിപ്പിച്ചത് . അങ്ങനെ ദക്ഷന്‍ അജമുഖനായി. ദക്ഷന്‍ ശിവന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു . പിന്നീട് ശിവന്‍ മറ്റുള്ളവര്‍ക്ക് വികലാംഗത്വം മാറ്റിക്കൊടുത്തു. എല്ലാവരും പൂര്‍വ്വരൂപം പ്രാപിച്ചു. എല്ലാവരും ഒന്നിച്ചു ശിവനെ സ്തുതിച്ചു പ്രസാദിപ്പിച്ചു.

ദക്ഷന്‍ വീണ്ടും യാഗം തുടങ്ങി. ഈ സമയം വിഷ്ണു ഭഗവാന്‍ പ്രത്യക്ഷപെട്ടു. എല്ലാവര്‍ക്കും അര്‍ഹമായ വിധത്തില്‍ യജ്ഞഭാഗം നല്‍കി വിധിയാംവണ്ണം യജ്ഞം
അവസാനിപ്പിച്ചു.
യജ്ഞാഗ്നിയില്‍ പ്രാണത്യാഗം ചെയ്ത സതീദേവി പിന്നീട് ഹിമവാന്റെയും മേനകയുടെയും പുത്രി പാര്‍വ്വതി ആയി ജനിച്ച് വീണ്ടും പരമശിവപത്നിയായി......

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവചൈതന്യം നിറയുന്ന പഞ്ചഭൂത ക്ഷേത്രങ്ങൾ

🔱🔥ശിവചൈതന്യം നിറയുന്ന പഞ്ചഭൂത ക്ഷേത്രങ്ങൾ🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ശിവചൈതന്യം പ്രകൃതിയായി നിറയുന്ന മഹാക്ഷേത്രങ്ങളിലൂടെ, പഞ്ചഭൂത സ്ഥലങ്ങളിലൂടെ ഒരു തീര്‍ഥയാത്ര...

 നിര്‍ഗുണപരബ്രഹ്മ സ്വരൂപനാണ് മഹാദേവന്‍. ധൂര്‍ജടിയും ഭസ്മലേപനുമായ വൈരാഗി. അതേ വേളയില്‍ പ്രപഞ്ചത്തെ നര്‍ത്തന ശാലയാക്കി ആനന്ദനടനം ചെയ്യുന്ന സഗുണരൂപന്‍. അറുപത്തിനാലു കലകളുടെയും സൃഷ്ടാവായ മഹാനടന്‍, ജഞാനസമുദ്രമായ മഹാഗുരു. ജീവതാളത്തിന്റെ ഡമരുവും, സമ്പൂര്‍ണ്ണ ലയത്തിന്റ അഗ്നിയും കൈയ്യിലേന്തുന്ന കാലകാലന്‍. ധ്യാനത്തിന്റെയും യോഗത്തിന്റെയും തന്ത്രത്തിന്റെയും പ്രണേതാവ്. ശിവന്‍ തന്നെയാണ് പ്രപഞ്ചം. പ്രപഞ്ചമൂലങ്ങളായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം.

ന കാരം പൃഥ്വീ തത്വത്തെയും, 
മ ജല തത്വത്തെയും 
ശി അഗ്നിയേയും 
വാ വായുവിനേയും 
യ ആകാശത്തെയും 
ദ്യോതിപ്പിക്കുന്നു. ക്ഷിപ്രസാദിയായ ശങ്കരന്‍ പഞ്ചഭൂതാംശങ്ങളായി നിറയുന്ന മഹാക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്ര മുക്തിദായകമെന്നാണ് വിശ്വാസം.

തിരുവണ്ണാമലൈ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇവിടെ ശിവന്‍ അഗ്‌നിരൂപന്‍

പുളിമരങ്ങള്‍ അതിരിട്ടു നീളുന്ന റോഡില്‍ നിന്ന് ദൂരെ കാണാം. കണ്ണെത്താ സമതലങ്ങളില്‍ നിന്നുയിര്‍ത്ത ഒരൊറ്റമല. ആയിരം ആണ്ടുകളായി ആത്മാന്വേഷകരെ ആകര്‍ഷിക്കുന്ന അഗ്നിയുടെ ആത്മീയശൈലം. അരുണാചലം. ആദിമധ്യാന്ത ഹീനനായ മഹാദേവന്‍ തന്നെയാണ് അരുണാഗ്നി വര്‍ണ്ണത്തില്‍ പ്രഭപൂണ്ട ആ അചലം എന്ന് വിശ്വസിക്കപ്പെടുന്നു. അതിന്റെ മടിയില്‍ ഇരുപത്തിയഞ്ച് ഏക്കറോളം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഗാംഭീരമാര്‍ന്ന അരുണാചല ക്ഷേത്രവും നഗരവും. അരുണാചലേശ്വരനെ അണ്ണാമലൈയാര്‍ എന്ന്് തമിഴ് മക്കള്‍ വിളിക്കുക . ദേവി ഇവിടെ ഉണ്ണാമലൈയാളാണ്. മോക്ഷപ്രാപ്തിയെക്കുറിച്ച് തമിഴില്‍ ഒരു ചൊല്ലുണ്ട്. തിരുവാരൂരില്‍ ജനിക്കുക, കാശിയില്‍ മരിക്കുക, ചിദംബരത്ത് ഭജിക്കുക, അണ്ണാമലയെപറ്റി ചിന്തിക്കുക. ചിന്തിച്ചാല്‍ പോലും അഗ്നിശുദ്ധി കൈവരുന്ന പുണ്യസ്ഥലം.

സ്ഥാനമഹിമയെപ്പറ്റി തര്‍ക്കിച്ച വിഷ്ണുവിനും, ബ്രഹ്മാവിനും മുന്നില്‍ പ്രത്യക്ഷമായ അന്തമില്ലാത്ത ജ്വലിക്കുന്ന അഗ്നി ലിംഗത്തിന്റെ പ്രതിരൂപമാണ് അണ്ണാമലൈ എന്നാണ് വിശ്വാസം. രമണമഹര്‍ഷിയടക്കം നിരവധി സംന്യാസിവര്യന്‍മാര്‍ പല കാലങ്ങളിലായി ഈ മലയില്‍ സത്യാന്വേഷികളായി എത്തിയിരുന്നു. ഇന്നും എത്തുന്നു. എല്ലാ പൗര്‍ണ്ണമി കളിലും ഈ മലയെ പ്രദക്ഷിണം ചെയ്യുന്ന ഗിരിവാലത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. കാര്‍ത്തിക മാസത്തിലെ ഗിരിവാലം അതിവിശേഷമാണ്. ക്ഷേത്രം ദീപക്കാഴ്ച്ചകളാല്‍ പ്രഭാപൂരിതമാവും. അരുണാചലത്തിനു മുകളില്‍ അന്ന്് വലിയോരഗ്നിസ്തംഭം തെളിയിക്കും. ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ്് മലയുടെ പാര്‍ശ്വത്തിലുള്ള രമണാശ്രമം. അരുണാചലത്തിനു മേലെ രമണമഹര്‍ഷി തപം ചെയ്ത സ്‌കന്ദാശ്രമത്തിലേക്കുള്ള കയറ്റത്തിനിടെ കാണുന്ന ക്ഷേത്രക്കാഴ്ച്ച അനുപമമായ ഒരു ദൃശ്യാനുഭവമാണ്. ഭസ്മത്തിലാറാടിയ പോലെയുള്ള ഉത്തുംഗമായ രാജഗോപുരം നിര്‍മ്മിച്ചത് വിജയനഗരത്തിലെ കൃഷ്ണദേവരായനാണ്. ക്ഷേത്ര കവാടവും ഇതു തന്നെ. പശ്ചാത്തലത്തില്‍ മറ്റൊരു മഹാഗോപുരമായി അരുണാചലം. തെക്ക് തിരുമജ്ഞാന ഗോപുരവും, പടിഞ്ഞാറ് പേയ്‌ഗോപുരവും വടക്ക് അമ്മാനിയമ്മന്‍ ഗോപുരവും തലയുയര്‍ത്തി നില്‍ക്കുന്നു ഹൊയ്‌സാലരും, കാഞ്ചിയിലെ ചോളന്‍മാരും തഞ്ചാവൂരിലെ നായിക്കന്‍മാരും പല കാലങ്ങളിലായി കയ്യാളിയ ക്ഷേത്രം. രാജഗോപുരം കഴിഞ്ഞാല്‍ കാണുന്ന ആയിരം കാല്‍മണ്ഡപവും എതിര്‍വശത്തുളള മനോഹരമായ ശിവഗംഗാ തീര്‍ഥവും വിജയനഗരാധിപതി തന്നെയാണ് നിര്‍മ്മിച്ചത്. ആയിരം കാല്‍ മണ്ഡപത്തിലെ ഗര്‍ഭത്തിലാണ് രമണമഹര്‍ഷി ധ്യാനിച്ചിരുന്ന പാതാള ലിംഗ ക്ഷേത്രം. ചെറിയൊരു ഗുഹ. അരുണഗിരിനാഥര്‍ക്കു മുന്നില്‍ മുരുഗന്‍ പ്രത്യക്ഷപ്പെട്ട കമ്പത്തിലായനാര്‍ സന്നിധിയും അങ്കണത്തിലാണ്. ക്ഷേത്ര പ്രാകാരങ്ങളിലെങ്ങും വിനായക വിഗ്രഹങ്ങളാണ്. പ്രവേശനദ്വാരത്തില്‍ തന്നെ ഗോപുര വിനായകര്‍, തീര്‍ഥക്കരയില്‍ സിദ്ധി വിനായകര്‍, പടിഞ്ഞാറ് കോത്തല വിനായകര്‍, വിഘ്‌നേശ്വരര്‍, ആനൈതിരൈക്കൊണ്ട വിനായകര്‍. അങ്ങനെ, അങ്ങനെ.. നാലാമത്തെ പ്രാകാരത്തിനുള്ളില്‍ പഞ്ചഭൂതേശന്‍മാര്‍ക്കുള്ള ക്ഷേത്രങ്ങളുണ്ട്. അരുണാചലനായകിയായ ഉണ്ണാമലൈക്ക് പ്രത്യേക ക്ഷേത്രമുണ്ട്. അവിടെ ചുമരില്‍ അര്‍ദ്ധനാരീശ്വര ചിത്രം. ഇവിടെ വെച്ചാണത്രെ ദേവി തപം ചെയ്ത് ഭഗവാന്റെ വാമഭാഗം ആവശ്യപ്പെട്ടത്. അഭിത്തകുസുമാംബികയായ ഉണ്ണാമലൈയെ തൊഴുതുവേണം അരുണാചല സന്നിധിയിലേക്ക് പ്രവേശിക്കാന്‍. നന്ദിയെയും സൂര്യ, ചന്ദ്ര വിഗ്രഹങ്ങളും കടന്നാല്‍ അഗ്നിസ്വരൂപനായ അരുണാചലേശ്വരന്റെ ശിവലിംഗം. 'അണ്ണാമലൈയാര്‍ക്കു ഹരോ,ഹര'. പരന്നൊഴുകുന്ന ഭകതപ്രഹര്‍ഷം. ശ്രീകോവിലില്‍ പാലഭിഷേകം നടക്കുകയാണ്.

ഏകാംബരേശ്വരന്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇവിടെ ശിവന്‍ ഭൂമിയാകുന്നു

ക്ഷേത്ര നഗരമായ കാഞ്ചീപുരത്താണ് പ്രാക്തനഗംഭീരമായ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിയാണിവിടെ ഭഗവാന്‍. കാഞ്ചിയിലെ ആകാശ ഉയരങ്ങളെ കീഴടക്കുന്ന സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഗോപുരം കടന്നാല്‍ തന്നെ പുരാതനമായ ഏതോ ലോകത്തെത്തും. ക്ഷേത്രാങ്കണത്തിലുള്ള മനോഹരമായ ശിവഗംഗാതീര്‍ഥത്തിന്റെ കല്‍ക്കെട്ടുകളില്‍ നിന്നും നോക്കിയാല്‍ ക്ഷേത്രം ഒരു കവിത പോലെ ജലത്തില്‍ പ്രതിബിംബിക്കുന്നതു കാണാം.

ശിവകോപത്തെ തുടര്‍ന്ന് ഭൂമിയിലെത്തിയ പാര്‍വതീദേവി വേഗവതീ നദീതീരത്തെ മാവിന്‍ചുവട്ടില്‍, മണ്ണു കൊണ്ടു ശിവലിംഗമുണ്ടാക്കി പൂജതുടങ്ങി. ഭക്തിയുടെ തീവ്രത പരിശോധിക്കാന്‍ മഹാദേവന്‍ വെള്ളപ്പൊക്കം സൃഷ്ടിച്ചു. മാറോടു ചേര്‍ത്ത് ദേവി ശിവലിംഗത്തെ പ്രളയജലത്തില്‍ നിന്നും രക്ഷിച്ചു. പാര്‍വതിയുടെ ആലിംഗനത്തില്‍ അലിഞ്ഞതിനാല്‍ ശിവന് 'തഴുവ കുഴൈന്താര്‍' എന്ന പേരും കൈവന്നു. ഭഗവാന്‍ സംപ്രീതനായി. ശാപം തീര്‍ന്ന് സുന്ദരിയായ കാമാക്ഷിയെ ദേവന്‍ ഇവിടെ വെച്ച് വിവാഹം ചെയ്തു. ക്ഷേത്രത്തിനകത്തു കാണുന്ന ഒരു മാവിന്‍ ചുവട്ടില്‍ വെച്ചായിരുന്ന പാണിഗ്രഹണം. ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ സ്വീകരിച്ചതിനാല്‍ ദേവന്‍ ഏകാംബരേശ്വരനായി. പാളത്താറും ജാട്ട് തൊപ്പിയും ധരിച്ച വൃദ്ധരും ശിരസ്സു വഴി ചേല പുതച്ച സ്ത്രീകളുമടങ്ങുന്ന ഉത്തരേന്ത്യന്‍ സംഘം ശിവജിക്ക് ഉച്ചത്തില്‍ പ്രാര്‍ഥന ചൊല്ലി നീങ്ങുന്നതു കണ്ടു. വാരണാസിയില്‍ നിന്നുള്ള സംഘമാണ്. വാരണാസി കഴിഞ്ഞാല്‍ ഭാരതത്തിലെ പുണ്യപുരമാണ് കാഞ്ചി. രണ്ടു നഗരവും സന്ദര്‍ശിച്ചാല്‍ പുണ്യം ഉറപ്പ്. വികടചക്ര വിനായകനെ തൊഴുതു വേണം ക്ഷേത്രത്തിനുള്ളില്‍ ഉള്ളില്‍ പ്രവേശിക്കാന്‍.ഉള്ളില്‍ കടന്നാല്‍ ശ്രീകോവിലിനെ പ്രദക്ഷിണം ചെയ്യുന്ന ദീര്‍ഘമായ ഇടനാഴിയിലെത്തും. അവിടെ ആയിരത്തിയെട്ട് ശിവലിംഗങ്ങളും ഉല്‍സവ മൂര്‍ത്തികളും. വലം വെയ്ക്കുന്ന ഇടനാഴിക്കുള്ളില്‍ ശിവശക്തീപുന:സംഗമം നടന്ന മാവ് കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ടെന്നു കരുതുന്ന മാവിന് നാലു ശിഖരങ്ങളുണ്ട്. ചതുര്‍ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന നാലു ശിഖരങ്ങളിലും നാലു വ്യത്യസ്ത മാമ്പഴങ്ങളാണത്രേ കായ്ക്കുന്നത്. ഇടനാഴിയില്‍ തന്നെയാണ് സഹസ്രലിംഗ സന്നിധി. വലിയൊരു ശിവലിംഗത്തില്‍ ആയിരം ശിലംഗങ്ങളെ സൂക്ഷ്മമായി കൊത്തിയിരിക്കുന്നു. പുനസമാഗമത്തിനു ദേവിയെ സഹായിച്ച മഹാവിഷ്ണുവിനെ ചന്ദ്രകാന്തപ്പെരുമാളായി ഇവിടെ പൂജിക്കുന്നുണ്ട്. ഇരുട്ടില്‍ പാര്‍വതിയെ നിലാവെളിച്ചമായി വഴികാട്ടിയ ശ്രീഹരിക്കിവിടെ നിലാത്തുണ്ടനെന്ന മനോഹരമായ വിശേഷണവുമുണ്ട്. മുകള്‍ ഭാഗം അല്‍പ്പം കൂര്‍ത്ത്, താഴെക്ക് വീതികൂടി ഒരു വിരലിന്റെ രൂപത്തിലാണ് ഏകാംബരേശ്വരന്റെ പ്രത്യേകതയുള്ള ശിവലിംഗം. പൃഥ്വിലിംഗ സങ്കല്‍പ്പമായതിനാല്‍ ഇവിടെ ജലാഭിഷേകമില്ല. കാഞ്ചി കാമാക്ഷിയുള്ളതിനാല്‍ കാഞ്ചിയിലെ മറ്റു ശിവാലയങ്ങളിലെന്ന പോലെ ഇവിടെയും ദേവിക്ക് പ്രത്യേക സന്നിധിയില്ല. 

ശ്രീകാളഹസ്തി
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇവിടെ ശിവന്‍ വായുരൂപനാണ്

സ്വര്‍ണ്ണമുഖീ നദിക്കരയിലാണ് മഹാദേവന്‍ വായുവായി വാഴുന്ന ശ്രീകാളഹസ്തി. കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം. വലിയൊരു കല്‍കുന്നിന്റെ പാര്‍ശ്വത്തിലാണ് പ്രാചീനമായ ക്ഷേത്രം. ശ്രീപുരം, മുമ്മിടി എന്നീ കുന്നുകള്‍ ക്ഷേത്രത്തിനിരുവശവും കാവല്‍ നില്‍ക്കുന്നു. ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും. പഞ്ചഭൂത സ്ഥലങ്ങളില്‍ മറ്റെല്ലാ ക്ഷേത്രങ്ങളും തമിഴകത്താണ്. കാളഹസ്തി ആന്ധ്രയിലും. തിരുപ്പതിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ശ്രീകാളഹസ്തിയായി. ചിലന്തിയും(ശ്രീ), സര്‍പ്പവും (കാള), ഹസ്തിയും (ആന) ചേര്‍ന്ന് ആരാധിച്ച മൂര്‍ത്തിയാണ് ശ്രീ കാളഹസ്തീശ്വരന്‍.

ഗോപുരങ്ങളും മണ്ഡപങ്ങളും പ്രാകാരങ്ങളും ചേര്‍ന്ന് ദ്രാവിഡരീതിയില്‍ ദീര്‍ഘചതുരാകൃതിയാലാണ് ക്ഷേത്രം. കൃഷ്ണദേവരായര്‍ പണികഴിപ്പിച്ച ഉയരമേറിയ മുഖ്യ ഗോപുരം തകര്‍ന്നു വീണത് ഈയിടെയാണ്. ഗജപതിരാജ്യം വെട്ടപ്പിടിച്ചതിന്റെ സ്മരണക്കായി നിര്‍മ്മിച്ചതായിരുന്നു ഇത്. കാളഹസ്തിയിലെന്നും തിരുപ്പതിയില്‍ നിന്നുള്ള ഭക്തരുടെ തിരക്കാണ്. എങ്ങും മുണ്ഡനം ചെയ്ത ശിരസ്സുകള്‍. ക്ഷേത്രത്തിലെ പ്രശസ്തമായ രാഹു കേതു പൂജക്കായും ധാരാളം പേര്‍ എത്താറുണ്ട്. ക്ഷേത്രത്തിനു ചുറ്റും നവഗ്രഹങ്ങളും സര്‍പ്പബിംബങ്ങളും. അവക്കു ചുറ്റും നിറയെ കത്തുന്ന ചിരാതുകള്‍. ശ്രീകോവിലിനു പുറത്താണ് സ്വര്‍ണ്ണമുഖീനദിയൂടെ ആഴങ്ങളില്‍ നിന്നും ലഭിച്ച പാതാളഗണപതിയുടെ വിഗ്രഹം. ദര്‍ശനത്തിന് പടവുകള്‍ ഇറങ്ങിപ്പോകണം. പ്രധാന അങ്കണത്തിലെ വലിയ പേരാലിന്‍ ചില്ലകളില്‍ നിറയെ ഊഞ്ഞാല്‍ കെട്ടുകളാണ്. സന്താനലബ്ധിക്കായുള്ള ഊഞ്ഞാല്‍ സേവയുടെ സാക്ഷ്യങ്ങള്‍. ക്ഷേത്രച്ചുമരുകളില്‍ കാളഹസ്തിയുടെ തനത്കലയായ കലംകരി ശൈലിയിലുള്ള ചിത്രങ്ങള്‍ കാണാം. ക്ഷേത്രശില്‍പ്പങ്ങള്‍ക്കാകട്ടെ സാദൃശ്യം പല്ലവരീതിയോടാണ്. ക്ഷേത്രത്തിനു പിന്നിലുള്ള കുന്നു കയറിയാല്‍ കാളഹസ്തിയുടെ വിഹഗവീക്ഷണം കിട്ടും. ഗര്‍ഭഗൃഹത്തില്‍ പശ്ചിമാഭിമുഖമായി വായുവിനെ പ്രതിനിധീകരിക്കുന്ന കാളഹസ്തീശ്വരന്‍. ശിവലിംഗശിലക്കു മുകള്‍ ഭാഗത്ത് അഗ്നിനാളങ്ങള്‍ പോലെയുള്ള ശിഖരങ്ങള്‍ കാണാം. നവഗ്രഹചിഹ്നങ്ങളുള്ള സര്‍പ്പകവചം ലിംഗത്തിനെ കാക്കുന്നു. സ്വയംഭൂവായ ഈ ശിലാലിംഗത്തില്‍ ഇരുപ്പത്തിയേഴ് നക്ഷത്രപംക്തികളെ പ്രതിനിധീകരിക്കുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ കൊത്തിയിട്ടുണ്ട്. ശിവലിംഗത്തില്‍ ആരും സ്പര്‍ശിക്കാറില്ല. അഭിഷേകങ്ങളെല്ലാം അടുത്തുള്ള അഭിഷേകമൂര്‍ത്തിക്കാണ്. വായുകടക്കാത്ത ഗര്‍ഭഗൃഹത്തില്‍ എപ്പോഴും കാറ്റേറ്റപോലെ മിഴിചിമ്മിത്തുറക്കുന്ന ഒരു ദീപമുണ്ട്. മുക്തിദായകനായ ഭഗവാന്റെ വായു സാന്നിധ്യം. തപത്തിലൂടെ ശിവജ്ഞാനം നേടിയ ജ്ഞാനപ്രസൂണാംബികയാണ് ഇവിടെ പാര്‍വതി. വരപ്രസാദിനി. സുവര്‍ണ്ണ വസ്ത്രമായ 'ബംഗാരു പാവാട'യണിഞ്ഞ്് പ്രസൂണാംബിക അനുഗ്രഹം ചൊരിയുന്നു. സതിയുടെ അംശമായ ജലന്ധരയാണ് ദേവിയെന്നതിനാല്‍ കാളഹസ്തി 108 ശക്തി പീഠങ്ങളില്‍ ഒന്നാണ്.

തിരുവാനൈക്കാവല്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇവിടെ ശിവന്‍ ജലരൂപി

കാവേരിയും കൊല്ലിഡവും തീര്‍ക്കുന്ന തുരുത്തിലാണ് ജമ്പുകേശ്വര സ്വാമിയുടെ തിരുവാനൈക്കാവല്‍. പഞ്ചഭൂതാംശമായ ജലസാന്നിദ്ധ്യമായി മഹാദേവന്‍ ഇവിടെ കുടികൊള്ളുന്നു. ശിവ കോപം മൂലം ഭൂമിയിലെത്തിയ ശക്തി കാവേരി തീരത്തെ വെണ്‍ഞാവല്‍ (ജമ്പു വൃക്ഷം) കാട്ടില്‍ വെള്ളം കൊണ്ടു ശിവലിംഗമുണ്ടാക്കി ആരാധിച്ചു എന്നാണ് ഐതിഹ്യം. തപോനിധിയായ ജമ്പു മുനി ഒരിക്കല്‍ വിശേഷപ്പെട്ട ഒരു വെണ്‍ഞാവല്‍ പഴം ശങ്കരന് നല്‍കി. ഭഗവാന്‍ കഴിച്ച പഴത്തിന്റെ ബാക്കിവന്ന കുരു പ്രസാദമായി മുനിയും കഴിച്ചു. വിത്തു വളര്‍ന്ന് മരമായി മുനിയുടെ ശിരസ്സു വഴി പടര്‍ന്നു പന്തലിച്ചു. കാവേരിയുടെ തീരത്ത് ഭൂഗര്‍ഭത്തില്‍ തപം ചെയ്യാന്‍ അദ്ദേഹം ശങ്കരനോട് അനുവാദം ചോദിച്ചു. മുനിയുടെ ശിരസ്സില്‍ നിന്നുത്ഭവിച്ച ജമ്പു മരത്തിനടിയിലാണ് ദേവി, അഖിലാണ്ഡേശ്വരി, നിത്യവും അര്‍ച്ചന നടത്തിയത്. ജലലിംഗംമായ ജമ്പുലിംഗത്തില്‍.

സ്ഥലപുരാണം ഇങ്ങനെയാണ്. ജമ്പുവൃക്ഷച്ചുവട്ടില്‍ കണ്ട ശിവലിംഗത്തില്‍ നിത്യേന ഒരാന ജലാഭിഷേകം നടത്തി ആരാധിച്ചിരുന്നു. അതേസമയം മരമുകളില്‍ വസിച്ചിരുന്ന എട്ടുകാലി ലിംഗത്തിനു മുകളില്‍ വലകെട്ടി പാഴിലകളില്‍ നിന്നും ഭഗവാന് സംരക്ഷണമേകി. ആനയുടെ ജലാഭിഷേകത്തില്‍ ചിലന്തിവല ദിവസവും കുതിര്‍ന്ന നശിച്ചു. കോപം പൂണ്ട ചിലന്തി ഒരു ദിനം ആനയുടെ തുമ്പിക്കൈയിലൂടെ തലച്ചോറിലേക്കു ആക്രമിച്ചു കയറി. ആനയും ചിലന്തിയും മരിച്ചുവീണു. ആന വരുന്ന കാട് എന്നര്‍ഥത്തില്‍ സ്ഥലത്തിന് തിരുവാനൈക്കാ എന്നു പേരു വരികയും ചെയ്തു. ശിവപദത്തിലെത്തിയ ആന മോക്ഷപ്രാപ്തി നേടി. ചിലന്തി തമിഴകത്ത് കൊച്ചെങ്കണ്ണ ചോളനായി (ചുവന്ന കണ്ണുള്ള ചോളന്‍) പിറന്നു എന്നാണ് വിശ്വാസം. അദ്ദേഹമാണത്രെ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഗോപുരങ്ങളും, പ്രാകാരങ്ങളും മണ്ഡപങ്ങളും നിറഞ്ഞ ക്ഷേത്രമാണ് തിരുവാനൈക്കാ അഥവാ തിരുവാനൈക്കാവല്‍. കാവേരിയുടെ വടക്കേക്കരയില്‍ പതിനെട്ടേക്കറില്‍ വ്യാപിച്ചു കിടക്കുന്ന മഹാക്ഷേത്രം. ചോളന്‍മാരും ചേരന്‍മാരും പാണ്ഡ്യന്‍മാരും നിര്‍മ്മിതിയില്‍ കാര്യമായ സംഭാവന നല്‍കിയ ക്ഷേത്രം. ദീര്‍ഘചതുരാകൃതിയിലുള്ള ക്ഷേത്രത്തിലെ അഞ്ചു പ്രാകാരങ്ങളില്‍ വിശേഷപ്പെട്ടത് ഒരു മൈലോളം ദൈര്‍ഘ്യവും 25 അടിയോളം വലുപ്പവുമുള്ള വിഭൂതി പ്രാകാരം എന്ന തിരുനീര്‍ത്രന്‍ മതില്‍ തന്നെ. മതില്‍ പണിഞ്ഞു കൊണ്ടിരിക്കെ ഒരിക്കല്‍ ജോലിക്കാര്‍ക്ക് കൂലികൊടുക്കാന്‍ രാജാവിന് പണമില്ലാതെ വന്നു. എവിടെനിന്നോ വന്നെത്തിയ ഒരു സംന്യാസി അന്ന് വൈകുന്നേരം ജോലിക്കാര്‍ക്കു മുഴുവന്‍ വേതനമായി ഭസ്മം നല്‍കി. വീട്ടലെത്തി നോക്കുമ്പോള്‍ ജോലിക്കാര്‍ മടിയില്‍ സൂക്ഷിച്ച വിഭൂതി മുഴുവന്‍ സ്വര്‍ണ്ണമായി മാറിയിരിക്കുന്നു. സാക്ഷാല്‍ ശിവന്‍ തിരുവിളയാടല്‍ നടത്തിയതാണെന്ന് രാജാവിന് ബോധ്യം വന്നു. വിശാലമായ നടവഴികളിലൊന്നില്‍ മെലിഞ്ഞ ദേഹം മുഴുവനും രുദ്രാക്ഷമാലകളാല്‍ നിറച്ച യുവാവ് പരിസരമാകെ മറന്ന് തേവാരം പാടുന്നു. രണ്ടു വയസ്സോ മറ്റോ പ്രായമുളള അയാളുടെ മകന്‍ അച്ഛനെ സംരക്ഷിക്കാനെന്നവണ്ണം ചുറ്റും നടക്കുന്നു. തൂണുകള്‍ നിറഞ്ഞ ഇടനാഴികളും ധ്വജസ്തംഭവും നന്ദിയും കഴിഞ്ഞാല്‍ ജമ്പുകേശ്വര സന്നിധിയായി. ചെറിയൊരു കല്‍ക്കെട്ടിനകത്താണ് പ്രതിഷ്ഠ. പതിവിനു വിപരീതമായി നേരെ നിന്നും ദര്‍ശനമില്ല. മുന്നില്‍ കാണുക കല്‍കെട്ടിലുള്ള നവദ്വാരങ്ങളാണ്. ഈ നവ ദ്വാരങ്ങളിലൂടെയുള്ള ദര്‍ശനം ക്ഷേത്രത്തിലുള്ള ഒമ്പത് തീര്‍ഥങ്ങളിലും കുളിച്ച അനുഗ്രഹം തരുമെന്നാണ് വിശ്വാസം. സന്നിധിയിലേക്ക് വശത്തിലൂടെ പ്രവേശിക്കാം. തല മുട്ടാതിരിക്കാന്‍ കുനിയണം. ജലം നിറഞ്ഞ തളത്തിനപ്പുറത്തെ പാതി ഇരുട്ടില്‍ കൂവളമാലകളും നാഗലിംഗപ്പൂക്കളും ചാര്‍ത്തിയ ഔപചാരികതകളില്ലാത്ത ചെറിയൊരു ശിവലിംഗം. ജമ്പുകേശ്വരന്‍. ദേവിയുടെ ക്ഷേത്രം പ്രാകാരത്തിനു പുറത്താണ്. തിരുവാനൈക്കാവലിലെ അമ്മ തമിഴകം മുഴുവന്‍ കുമ്പിടുന്ന അഖിലാണ്ഡേശ്വരിയാണ്. ഉഗ്രമൂര്‍ത്തിയായിരുന്ന അഖിലാണ്ഡനായകിയെ സൗമ്യയാക്കിയത് ശങ്കരാചാര്യരാണ്. അഞ്ചടിയോളം വലിപ്പമുള്ള ചതുര്‍ഭുജമായ വിഗ്രഹമാണ് ദേവിയുടേത്. ഇടതു വശത്ത് അത്ര തന്നെ വലിപ്പമുള്ള ഒറ്റവിളക്ക് കത്തുന്നു. കര്‍ണ്ണങ്ങളില്‍ ശങ്കരാചാര്യര്‍ കഥകളികോപ്പിന്റെ മാതൃകയില്‍ തീര്‍ത്ത ശ്രീചക്രാഭരണം. മുന്നില്‍ ഒരു ശ്രീചക്ര മേരുവും. ശ്രീകോവിലിനു പുറത്ത് ദേവിയെ ശാന്തനാക്കാന്‍ ശ്രീശങ്കരന്‍ സ്ഥാപിച്ച പ്രസന്നഗണപതിയുടെ കൂറ്റന്‍ വിഗ്രഹം. ക്ഷേത്രത്തിലെ ഒമ്പതു തീര്‍ഥങ്ങളിലൊന്നായ ജമ്പുതീര്‍ഥക്കരയിലാണ് പ്രാചീനമായ സംഗമേശ്വരന്റെയും സംഗമേശ്വരിയുടേയും ചെറിയ ക്ഷേത്രം. പുറത്ത് താമരയുടെ ആകൃതിയിലുളള വലിയ തളത്തില്‍ ലക്ഷമീ ദേവി പൂജിക്കുന്ന കൂറ്റന്‍ കുബേരലിംഗം. പ്രാര്‍ഥിച്ചാല്‍ ഐശ്വര്യം ഉണ്ടാവുമെന്ന് മെലിഞ്ഞുക്ഷീണിച്ചുപോയ പൂജാരി പറഞ്ഞു.

ചിദംബരം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മഹാദേവന്‍ ഇവിടെ ചിദാകാശമാണ്

കലാഭിജ്ഞെര അത്ഭുതപ്പെടുത്തിയ ഇടമാണ് ചിദംബരം. ആകര്‍ഷണ കാരണം ആനന്ദനടനമാടുന്ന നടരാജ വിഗ്രഹം തന്നെ. പൂര്‍ണ്ണമായ കലാസൃഷ്ടി എന്നാണ് ആനന്ദകുമരസ്വാമി നടരാജശില്‍പ്പത്തെ വിശേഷിപ്പിച്ചത്. ഇതര ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ശിവലിംഗത്തിനു പകരം നടരാജവിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ്യ ബിംബം. ബോധമണ്ഡലത്തിനെ അപ്രസക്തമാക്കുന്ന നിത്യസത്യത്തിന്റെ അപാരആനന്ദാവസ്ഥയില്‍ ആകാശലിംഗമായി, ചിദാകാശമായി ഭഗവാന്‍ ഇവിടെ വര്‍ത്തിക്കുന്നു എന്നാണ് സങ്കല്‍പ്പം. കണ്ടല്‍ക്കാടായിരുന്നു ഒരിക്കല്‍ ചിദംബരം. തില്ലൈ എന്ന പേരു കൈവന്നതും അങ്ങനെ. തില്ലൈ മൂവായിരം എന്നറിയപ്പെടുന്ന ദീക്ഷിത പുരോഹിതരാണ് ക്ഷേത്ര പൂജകള്‍ നടത്തുന്നത്. പതഞ്ജലി നിര്‍ദേശിച്ച പൂജാവിധികളാണ് പ്രമാണം.

ദേവന്‍ ആന്ദനടനം ആടിയ പ്രപഞ്ചമധ്യമാണ്, വിരാട ഹൃദയ പദ്മസ്ഥലമാണ് ചിദംബരം എന്നാണ് വിശ്വാസം. ചിദംബരത്തെ പ്രതിഷ്ഠാസങ്കല്‍പ്പങ്ങളും അപൂര്‍വമാണ്. രൂപത്തില്‍ സകാലനായി നടരാജനും, അര്‍ദ്ധരൂപത്തില്‍ സകാല നിഷ്‌കാലനായി സ്ഫടികലിംഗമായ ചന്ദ്രമൗലീശ്വരനും അരൂപത്തില്‍ നിഷ്‌കാലനായി ചിദാകാശവും. ചിദംബരത്തെ നടനം അനുപമമാണ്്. പതിനാറു താണ്ഡവങ്ങളിലും വെച്ച് അദ്വതീയമായ ആനന്ദനടനവേദിയാണ് ചിദംബരം. പിന്‍ വലതുകൈയ്യില്‍ ജീവതാളമായ നാദബ്രഹ്മത്തിന്റെ ഡമരു ചലിപ്പിച്ച്, ഇടതു പിന്‍കൈയ്യില്‍ ലയത്തിന്റെ അഗ്നിപാത്രമേന്തി. മുന്‍ ഇടതുകൈ വരദായകമായ ഗജഹസ്തമാക്കി, വലതുകൈ അഭയഹസ്തമാക്കി, അജ്ഞാനപ്രതിരൂപമായ മുയലകന്റെ മേല്‍ ഇടതുകാല്‍ ഊന്നി, വലതുകാല്‍ ഉയര്‍ത്തി ഇടതുവശത്തേക്ക് നീട്ടി മന്ദഹസിച്ച ആ മഹാനടന്‍ ആടുകയാണ്.! സൃഷ്ടിസ്ഥിതിലയങ്ങളുടെ അനവരതമായ മഹാനടനം. ക്ഷേത്രമണ്ഡപങ്ങളെല്ലാം സഭകളാണ്. പഞ്ചമൂര്‍ത്തികള്‍ സ്ഥിതിചെയ്യുന്ന ദേവസഭ, യോഗചക്രത്തിന്റെ പ്രതീകമായ ആയിരംകാല്‍ മണ്ഡപമുള്ള രാജ സഭ. ദേവന്‍ ഊര്‍ദ്ധ്വ താണ്ഡവം നടത്തിയ നൃത്തസഭ. പൂജകള്‍ നടക്കുന്ന കനകസഭ. ഭഗവാന്റെ പ്രതിരൂപങ്ങളും ശിവകാമിയായ ദേവിയുമുള്ള ഗര്‍ഭഗൃഹം ചിത് സഭ. കിഴക്കുവശത്തെ പ്രധാന ഗോപുര കവാടത്തില്‍ നാട്യശാസ്ത്രത്തിലെ 108 കരണങ്ങള്‍ കൊത്തി വെച്ചിരിക്കുന്നതു കാണാം. ചിദംബരം പ്രതീകങ്ങളുടെ തലചുറ്റിക്കുന്ന കലാസഞ്ചയമാണ്. നവദ്വാരങ്ങളെ ദ്യോതിപ്പിക്കുന്ന ഒമ്പതു കവാടങ്ങള്‍, കര്‍മ്മബന്ധങ്ങളുടെ 21 ജന്മങ്ങളെ സൂചിപ്പിക്കുന്ന ക്ഷേത്രാന്തര്‍ഭാഗത്തേക്കുള്ള പടവുകള്‍. പഞ്ചാക്ഷരിയെ പ്രതിനിധീകരിക്കുന്ന ചിത് സഭയിലേക്കുള്ള 5 പടികള്‍. 28 ആഗമങ്ങളെ കാണിക്കുന്ന ചിത്സഭയിലെ തൂണുകള്‍, ഉത്തരത്തില്‍ അറുപ്പത്തിനാല് കലകളെ സൂചിപ്പിക്കുന്ന 64 മരപ്പാളികള്‍, മനുഷ്യ ശ്വാസത്തെ കാണിക്കുന്ന 21600 സ്വര്‍ണ്ണ മേല്‍പ്പാളികള്‍. നാഡികളെ കണക്കാക്കുന്ന 72000 സ്വര്‍ണ്ണ ആണികള്‍. അങ്ങനെ അങ്ങനെ. നാല്‍പ്പതേക്കറില്‍ വിസ്തരിച്ചു നീളുന്ന ശിലാനിര്‍മ്മിതികളുടെ വിസ്മയമാണ് ചിദംബരം. ക്ഷേത്രത്തിലെ പത്തു തീര്‍ഥങ്ങളില്‍ മുഖ്യമായ ശിവഗംഗാപുഷ്‌കരണിക്കിപ്പുറം ശിവകാമസുന്ദരിയുടെ മനോഹരമായ ക്ഷേത്രമുണ്ട്. വിശാലമായ നടവഴിയുടെ നടുവില്‍, ഉയര്‍ന്ന, ആകാരഭംഗിയുള്ള മതിലിനുള്ളിലാണ് നടരാജന്‍. പതിവിനു വിപരീതമായി ശ്രീകോവിലിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ല. ചുറ്റമ്പലത്തിന്റെ വശത്തു കൂടി മാത്രമെ ദര്‍ശനം സാധ്യമാവൂ. കനകസഭയിലെ മറ്റൊരു പ്രത്യേകത മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയാണ്. തിരുചിത്രകൂടം. ആനന്ദനടനം ആസ്വദിക്കുന്ന അനന്തശായിയായ ഗോവിന്ദരാജപ്പെരുമാളാണ് ഹരി. സഭാപതിയായ നടരാജവിഗ്രഹത്തിനു വലതു വശത്താണ് പുകള്‍കൊണ്ട ചിദംബര രഹസ്യം. കറുത്ത യവനിക മാറ്റുമ്പോള്‍ സ്വര്‍ണവില്വപത്രങ്ങള്‍ക്കപ്പുറം കാണുന്ന നിശ്ശൂന്യതയില്‍, ജ്ഞാനദൃഷ്ടിക്കു മാത്രം കാണാവുന്ന, എവിടേയും നിറയുന്ന ആകാശലിംഗം. 

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

സ്വയംഭൂശിവലിംഗം (സപ്തവിടങ്കങ്ങള്‍

🔱🔥സ്വയംഭൂശിവലിംഗം (സപ്തവിടങ്കങ്ങള്‍)🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

തമിഴ്‌നാട്ടില്‍ രത്‌നക്കല്ലുകള്‍ സ്വയംഭൂ ശിവലിംഗമായി പ്രതിഷ്ഠിച്ചിട്ടുള്ള പുരാണപ്രസിദ്ധമാണ്. അതിപ്രാചീനവുമായ ഏഴ് ശിവക്ഷേത്രങ്ങളാണ് സപ്തവിടങ്കങ്ങള്‍ എന്നറിയപ്പെടുന്നത്. 'വിടങ്കം' എന്നാല്‍ 'ഉളികൊണ്ട് കൊത്താത്തത്' എന്നര്‍ത്ഥം. മുചുകുന്ദ ചക്രവര്‍ത്തിയാണ് ഈ ശിവലിംഗങ്ങള്‍  ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് കരുതുന്നു.
ഈ ഏഴു ക്ഷേത്രങ്ങളിലും ഭഗവാന്‍ ശിവന്‍ ഏഴുരീതിയിലുളള തിരുനടനങ്ങളാടിയിട്ടുണ്ട്. പ്രത്യേകം നടരാജ സന്നിധിയായി ഈ നടനങ്ങള്‍  ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും പൂജകളും വഴിപാടുകളും നടത്തുകയും ചെയ്താല്‍ രാജാവിനെപ്പോലെ വാഴാമെന്നാണ് വിശ്വാസം.
സകലമാനവിധത്തിലുള്ള ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യസിദ്ധിയും ലഭിക്കുന്നതിന് സപ്തവിടങ്ക ക്ഷേത്രദര്‍ശനം ഉത്തമമാണെന്ന് കരുതുന്നു.

സപ്തവിടങ്ക ക്ഷേത്രങ്ങള്‍ ഇവയെല്ലാമാണ്.
തിരുവാരൂര്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവാരൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. സപ്തവിടങ്ക ക്ഷേത്രങ്ങളില്‍ ഒന്നാമത്തേതും ഏറ്റവും പ്രാധാന്യമുള്ളതും അതിബൃഹത്തായതുമായ ക്ഷേത്രമാണിത്. ബസ് സ്റ്റാന്‍ഡില്‍നിന്നും ഒരു കി.മീ. ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ത്യാഗരാജര്‍ എന്ന പേരില്‍ ശിവനും 'നീലോല്പല അംബാള്‍' എന്ന പേരില്‍ പാര്‍വ്വതിയും പ്രത്യേകം കോവിലുകളില്‍ വാണരുളുന്നു. 'അജപാ' നടനമാടി ശിവന്‍ നടരാജസ്വാമിയായി പ്രത്യേകം കോവിലില്‍ കുടിയിരിക്കുന്നു.

തിരുനള്ളാര്‍ 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാരയ്ക്കലില്‍ നിന്നും അഞ്ച് കി.മീ. ദൂരം. നവഗ്രഹക്ഷേത്രങ്ങളില്‍ ശനീശ്വര ദേവസ്ഥാനമാണ് ഈ ക്ഷേത്രം. ഉന്മത്തനടനമാടി ശിവന്‍ നടരാജ സന്നിധിയില്‍. സ്വയംഭൂ ശിവലിംഗം ദര്‍ഭാരണ്യേശ്വരന്‍ എന്ന പേരില്‍ പ്രധാന ശ്രീകോവിലില്‍ സ്ഥിതി ചെയ്യുന്നു. പൂര്‍ണ്ണമുലയമ്മ എന്ന നാമത്തില്‍ പാര്‍വ്വതിയും വാണരുളുന്നു.

തിരുനാഗൈരക്കോണം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നാഗപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും രണ്ട് കി.മീ. ദൂരം. കടല്‍ക്കര നടനമാണ് ശിവന്‍ ആടിയത്. കയരോഗണസ്വാമി എന്ന പേരില്‍ ശിവനും നീലാക്ഷി എന്ന പേരില്‍ പാര്‍വ്വതിയും വാഴുന്നു. പ്രധാനപ്പെട്ട ശക്തി പീഠങ്ങളില്‍ ഒന്നാണ് ഈ ദേവി സന്നിധി.

വേദാരണ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
നാഗപട്ടണത്തുനിന്നും 50 കി.മീ. ദൂരം. ഹസ്തപാദ നടനമാണ് ഈ ക്ഷേത്രത്തില്‍ ശിവന്‍ നടനം ചെയ്തത്. നാലുവേദങ്ങളും മനുഷ്യരൂപത്തില്‍ ഇവിടെ ശിവനെ പൂജിച്ചു. അതിനാല്‍ വേദാരണ്യേശ്വരന്‍ എന്ന പേരില്‍ ശിവന്‍ അറിയപ്പെട്ടു.
തിരുമറൈക്കാട് എന്ന പേരും വേദാരണ്യത്തിനുണ്ട്. വേദനായികയായി പാര്‍വതിയും പ്രത്യേകം കോവിലില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പുന്നമരമാണ് സ്ഥലവൃക്ഷം. പ്രധാന തീര്‍ത്ഥക്കുളമായ വേദതീര്‍ത്ഥം ക്ഷേത്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു.

തിരുവായ്മൂര്
‍ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവാരൂരില്‍നിന്നും അഞ്ച് കി.മീ. ദൂരം. വായ്മൂര്‍നാഥന്‍ എന്ന പേരില്‍ ശിവനും ക്ഷീര വചനനായികയായി പാര്‍വ്വതിയും വാണരുളുന്നു. കമലനടനമാണ് ശിവന്‍ ആടിയത്.

തിരുക്കാറവാസല്‍
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവാരൂരില്‍നിന്നും 12 കി.മീ. ദൂരം. സഹസ്ര നേത്രനാഥസ്വാമി എന്നാണ് ശിവനാമം. കൈലാസനായികയായി പാര്‍വതിയും. സ്ഥലവൃക്ഷം, പ്ലാവ്. ബ്രഹ്മതീര്‍ത്ഥം, ശേഷതീര്‍ത്ഥം തുടങ്ങിയ വിശേഷപ്പെട്ട തീര്‍ത്ഥഘട്ടങ്ങളും ഉണ്ട്. ആദി നടനമാണ് ശിവന്‍ ആടിയത്.

തിരുക്കുവലയ്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തിരുവാരൂരില്‍നിന്നും തിരുത്തിറപൂണ്ടി എന്ന സ്ഥലത്തുപോകുന്ന റൂട്ടില്‍ 'കാച്ചിനം' എന്ന സ്ഥലത്തുനിന്ന് അഞ്ച് കി.മീ. ദൂരം. ശിവന്‍, ബ്രഹ്മപുരീശ്വരന്‍, പാര്‍വതി, പൂങ്കുഴല്‍ അമ്മ എന്നീ നാമങ്ങളില്‍ പ്രത്യേക സന്നിധിയില്‍. ബ്രഹ്മതീര്‍ത്ഥമാണ് പ്രധാന തീര്‍ത്ഥക്കുളം. ഭൃംഗനടനമാണ് ശിവന്‍ ആടിയത്.

ॐ➖➖➖➖ॐ➖➖➖➖ॐ
👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
✿📍════❁★☬ॐ☬★❁════📍✿
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.
ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവനെ അറിയാം വേദങ്ങളിലൂടെ

*ശിവനെ അറിയാം വേദങ്ങളിലൂടെ...*

ഹിന്ദുവിന്റെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ശിവന്‍ അല്ലെങ്കില്‍ രുദ്രന്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ രണ്ടു ഭാവങ്ങളും, അതായത് ശിവന്റെ ശാന്തസ്വരൂപവും രുദ്രന്റെ രൗദ്രസ്വരൂപവും പരസ്പര വിരുദ്ധങ്ങളാണ്. എന്തുകൊണ്ടാണ് ഒരേ ദേവതയ്ക്ക് ഇങ്ങനെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളുണ്ടായത് എന്ന് നമുക്കിവിടെ വേദങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. വേദങ്ങളിലും വൈദികസാഹിത്യത്തിലും രുദ്രദേവതയ്ക്ക് രണ്ടു രൂപങ്ങളുള്ളതായി എഴുതിയിട്ടുണ്ട്.

 ''രുദ്രോ വാ ഏഷ യദഗ്നിസ്തസൈ്യതേ തനുവൗ ഘോരാന്യാ ശിവാന്യാ'' (തൈത്തിരീയ സംഹിത 5.7.2.3) 

അതായത് രുദ്രന് രണ്ട് ശരീരങ്ങളുണ്ട് അഥവാ സ്വരൂപങ്ങളുണ്ട്. ഒന്ന് ഘോരവും രണ്ട് ശിവവും. വേദമന്ത്രങ്ങളെയും ദേവതാസങ്കല്‍പങ്ങളെയുമെല്ലാം ചുരുങ്ങിയത് മൂന്ന് രീതിയില്‍ നോക്കിക്കാണാന്‍ കഴിയും.

1) ആപിഭൗതികം (ഭൗതികജീവിതവുമായി ബന്ധപ്പെട്ട് അര്‍ഥം കാണുന്ന രീതി)

2) ആധിദൈവീകം (ഭൂമി, സൂര്യന്‍, കാലാവസ്ഥ തുടങ്ങി പ്രകൃതിദേവതകളുമായി ബന്ധപ്പെട്ടത്)

3) ആധ്യാത്മികം (ആത്മാവ്, മനസ്സ്, ഉപാസന തുടങ്ങിയവയുമായി ബന്ധപ്പെട്ടത്). 

ഇതില്‍ ആധിദൈവീകമായ രീതിയില്‍ നമുക്ക് രുദ്രന്റെ ഈ രവേദങ്ങളിലൂടെയും പുരാണകഥകളിലൂടെയും കടന്നുപോയാല്‍ ആധിദൈവികാര്‍ഥത്തില്‍ രുദ്രന്‍ എന്നത് വിദ്യുത് അഥവാ മിന്നലാണെന്നു കണ്ടെത്താം. യജുര്‍വേദത്തിലെ 16-ാം അധ്യായം ശ്രീരുദ്രം എന്ന പേരില്‍ പ്രസിദ്ധമാണ്. അവിടെ, ആയിരം യോജന വിസ്തൃതിയില്‍ ഭൂമിയെ ലക്ഷ്യമാക്കി തന്റെ വില്ലു കുലയ്ക്കാന്‍ കഴിവുളള രുദ്രന്മാരെക്കുറിച്ച് പറയുന്നുണ്ട്. ''രുദ്രാ അധി ഭൂമ്യാം. തേഷാം സഹസ്രയോജനേളവ ധന്വാനി തന്മസി.'' (യജു.16.54) ഭൂമിയിലുള്ളവര്‍ക്ക് ഇത് മിന്നല്‍വെളിച്ചമായി കാണാം. രുദ്രന്റെ രവം മേഘഗര്‍ജനമായി കേള്‍ക്കുകയും ചെയ്യാം. 

രുദ്രനെ നാം ഗിരീശനെന്ന് വിളിക്കാറുണ്ട്. വേദങ്ങളില്‍ 'ഗിരിശ' (യജു. 16.4) അഥവാ ഗിരിയില്‍ വസിക്കുന്നവന്‍, 'ഗിരിശയഃ' (യജു. 16.29) അഥവാ ഗിരിയില്‍ ശയിക്കുന്നവന്‍, 'ഗിരിചരഃ' (യജു.16,.29) അഥവാ ഗിരിയില്‍ സ്ഥിതനായി ചരിക്കുന്നവന്‍ എന്നെല്ലാം രുദ്രനെ വിശേഷിപ്പിച്ചതായി കാണാം (യജു 16.2). ഗിരിശബ്ദം മേഘത്തിനു പര്യായമാണെന്ന് നിഘണ്ടുവില്‍ യാസ്‌കമഹര്‍ഷി പറയുന്നു (ഗിരിഃ ഇതി മേഘനാമസു പഠിതമ് - നിഘണ്ടു 1.10). അതായത് രുദ്രന്റെ വാസം ഗിരിയില്‍ ആണെന്നതില്‍നിന്നും മേഘത്തില്‍ വസിക്കുന്ന മിന്നലിനെക്കുറിച്ചുള്ള വര്‍ണന കൂടിയാണ് ഇതെന്ന് മനസ്സിലാക്കണം. നിഘണ്ടുവില്‍ പര്‍വതശബ്ദവും മേഘത്തിന്റെ പര്യായമാണെന്ന് യാസ്‌കമഹര്‍ഷി പറയുന്നുണ്ട്. (1.10) പര്‍വതപുത്രിയെ പാര്‍വതി എന്നു വിളിക്കാം. ആ പാര്‍വതിയാണ് രുദ്രന്റെ പത്‌നി അഥവാ ശക്തിയായി മാറുന്നത്. ഇതാകട്ടെ ആദിദൈവികാര്‍ഥത്തില്‍ വിദ്യുച്ഛക്തിയുമാകുന്നു. മേഘത്തിന്റെ മറ്റൊരു പര്യായമാണ് വൃഷഭം എന്നത്. 'വര്‍ഷണാദ് വൃഷഭഃ' എന്ന് യാസ്‌കമഹര്‍ഷി നിരുക്തത്തില്‍ (9.22) പറയുന്നു. അതായത് വര്‍ഷത്തിന് കാരണമാകുന്നത് വൃഷഭം. 'വൃഷാ സിന്ധൂനാം വൃഷഭഃ സ്തിയാനാം' എന്ന് ഋഗ്വേദത്തിലും (6.44.21) പറയുന്നു. 'ഒഴുകുന്ന അവസ്ഥയിലുള്ള ജലം 'വൃഷാ'യും സ്ഥിരമായിരിക്കുന്നത് 'വൃഷഭ'വും. ലൗകിക സംസ്‌കൃതത്തില്‍ എന്നാല്‍ വൃഷഭത്തിന് കാള എന്നു മാത്രമാണ് അര്‍ഥം. ഇതാണ് രുദ്രന്റെ വാഹനം കാളയാകാന്‍ കാരണം. 

ഗംഗാവര്‍ഷത്തെ ധരിച്ചിരിക്കുന്ന ഗംഗാധരനായി രുദ്രന്‍ അറിയപ്പെടാന്‍ കാരണവും അവന്‍ മേഘസ്ഥിതനായതിനാല്‍ തന്നെ. എങ്കില്‍ എന്തായിരിക്കും രുദ്രന്‍ സര്‍പ്പത്തെ കഴുത്തിലണിയാന്‍ കാരണം? 'അഹി' എന്നത് സംസ്‌കൃതത്തില്‍ 'സര്‍പ്പ'ത്തിന്റെ മറ്റൊരു പേരാണ്. എന്നാല്‍ ഇതേ 'അഹി' നിഘണ്ടുവില്‍ ജലത്തിനു പര്യായമായാണ് പറഞ്ഞിരിക്കുന്നത്. (അഹിരിതി ഉദകസ്യ നാമ- നിഘണ്ടു 1.12) ആ ജലത്തെ ധരിക്കുന്ന രുദ്രന്‍ സര്‍പ്പധാരിയുമായി. 'യോ രോദയതി സ രുദ്രഃ' എന്ന് രുദ്രശബ്ദത്തിനര്‍ഥം പറയാം. രോദിപ്പിക്കുന്നവന്‍ ആരോ അവന്‍ രുദ്രന്‍. 'രുദിര് അശ്രുവിമോചനേ' എന്ന ധാതുവില്‍നിന്നാണ് രുദ്രശബ്ദവും രോദനശബ്ദവും നിഷ്പന്നമായത്. കണ്ണില്‍ നിന്നും അശ്രുവിനെ വേര്‍പെടുത്തുന്നത് രുദ്രന്‍. ഇങ്ങനെ, വേര്‍പെടുത്തുക എന്നത് രുദ്രന്റെ സ്വഭാവമാണ്. ഇവിടെ മേഘങ്ങളില്‍നിന്നും മഴയെ വേര്‍പെടുത്തുന്നതും രുദ്രനാണ്. എന്നാല്‍ മേഘങ്ങളിലിരിക്കുന്ന ഈ രുദ്രന്റെ രണ്ടു ഭാവങ്ങള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് പ്രകടമാകുന്നുണ്ട്. മിന്നലും മേഘഗര്‍ജനവും ഭയത്താല്‍ ആളുകളെ കരയിക്കുമ്പോള്‍ രുദ്രന്‍ 'സ്വ'ഭാവമായ രൗദ്രഭാവത്തില്‍ (ഘോരശരീരത്തില്‍) പ്രകടമാകുന്നു. എന്നാല്‍ പിന്നീട് മഴയെത്തന്ന് സകല ജീവജാലങ്ങള്‍ക്കും അന്നവും ആനന്ദവും പ്രദാനം ചെയ്ത് മംഗളകാരിയായി ഭവിക്കുമ്പോള്‍ അവന്‍ ശിവസ്വരൂപത്തില്‍ പ്രകടമാകുന്നു. അഥവാ മംഗളസ്വരൂപത്തില്‍ പ്രകടമാകുന്നു. 

ഇങ്ങനെ ഘോരരൂപിയായ രുദ്രന്‍ അഘോരനും മംഗളദായകനുമായ ശിവനായി മാറുന്നു. സൈന്ധവനാഗരികതയുടെ അവശേഷിപ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഹാരപ്പയില്‍ നിന്നും കണ്ടെത്തിയ പശുപതിമുദ്ര. രുദ്രനുമായി പശുപതി ദേവതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആധുനിക ചരിത്രകാരന്മാര്‍ പറയുന്നത്. എന്നാല്‍ ഇതേ പശുപതി യജുര്‍വേദത്തില്‍ ശ്രീരുദ്രമന്ത്രങ്ങളില്‍ കടന്നുവരുന്നുണ്ട്. 'പശൂനാം പതയേ നമഃ' (16.17) 'പശുപതയേ ച നമഃ' (16.40, 28) എന്നെല്ലാമാണ് ആ പ്രസ്താവങ്ങള്‍. ജീവജാലങ്ങളുടെയെല്ലാം പതി അഥവാ പാലകനായ പശുപതിയായ രുദ്രന് നമസ്‌കാരം എന്നാണ് അവിടെ പറയുന്നത്. രുദ്രന്‍ (മിന്നല്‍) വര്‍ഷത്തിനു കാരണമാവുകയും അതുവഴി സകലജീവജാലങ്ങളുടെയും ഐശ്വര്യത്തിനു ഹേതുവാകുന്നതും ചെയ്യുന്നവനാണ് എന്ന് ആധിദൈവികാര്‍ഥത്തില്‍ മനസ്സിലാക്കാം. രുദ്രനെ നീലകണ്ഠനായി വേദത്തില്‍തന്നെ വിശേഷിപ്പിക്കുന്നുണ്ട്. 'നീലഗ്രീവോ വിലോഹിതഃ' (യജു.16.7,58), 'നമോളസ്തു നീലഗ്രീവായ' (യജു. 16.8), 'നീലഗ്രീവാ ശിതികണ്ഠാ' (യജു. 16.56,57) എന്നെല്ലാമാണ് ആ മന്ത്രശകലങ്ങള്‍. കാളകൂടവിഷത്തില്‍ നിന്നും ലോകത്തെ രക്ഷിക്കവേയാണ് ശിവന്റെ കണ്ഠത്തില്‍ നീലനിറം വന്നുചേര്‍ന്നത് എന്ന് പുരാണങ്ങളില്‍ പറയുന്നു. എന്താണീ കാളകൂടം? മഴ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകലജീവജാലങ്ങളെയും ദുഃഖത്തിലാഴ്ത്തുന്നു. ഈ കാളകൂടത്തെയാണ് രുദ്രന്‍ എടുത്ത് കുടിക്കുന്നത്. അങ്ങനെ കാളകൂടവിഷത്തില്‍നിന്നും നമ്മെ രക്ഷിക്കുന്ന ആ നീലഗ്രീവനെക്കുറിച്ച്, അതുവഴി സകലര്‍ക്കും ശാന്തിയേകുന്ന ശിവസ്വരൂപനായ രുദ്രനെക്കുറിച്ചും ആദ്യമായി പറഞ്ഞിരിക്കുന്നത് വേദങ്ങളിലാണ്. ഇങ്ങനെ വേദങ്ങളിലെ രുദ്ര-ശിവസങ്കല്‍പങ്ങളെ ആധിദൈവികാര്‍ഥത്തില്‍ നമുക്ക് മനസ്സിലാക്കാം.